സ്വയംസഹായം

Showing 1–24 of 34 results

Show Grid/List of >5/50/All>>
  • വെബ് സൈറ്റ് നിർമിക്കാം സൗജന്യമായി

    299.00
    Add to cart Buy now

    വെബ് സൈറ്റ് നിർമിക്കാം സൗജന്യമായി

    വെബ് സൈറ്റ് നിർമിക്കാം സൗജന്യമായി
    സ്വയം പഠിക്കാം , സ്വയം ചെയ്യാം

    പൂജ്യം രൂപയ്ക്ക് ഒരു വെബ്‌സൈറ്റ്‌

    ഒന്നുമില്ലായ്മയില്‍ നിന്ന് നമുക്ക് ഒരു പ്രൊഫഷണല്‍ വെബ് സൈറ്റ് നിര്‍മിക്കാനാകും. പ്രതിവര്‍ഷം ഒരു ചിലവും ഇല്ലാതെ തന്നെ. അതെങ്ങനെയാണെന്ന വിവരിക്കുന്ന പുസ്തകമാണിത്. വിവരിക്കുക മാത്രമല്ല കമ്പ്യൂട്ടര്‍ പരിജ്ഞാനം തീരെയില്ലാത്തവര്‍ക്കും പരീക്ഷിച്ചു നോക്കാവുന്ന രീതിയിലാണ് ഇതിന്റെ രചന. ധാരാളം ചിത്രങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത് വായനക്കാരന് പുറത്തുനിന്നുള്ള യാതൊരു സഹായവും ആവശ്യമില്ലാതെ തന്നെ സ്വന്തമായി ഒരു ബിസിനസ് അഥവാ വ്യക്തിഗത വെബ്‌സൈറ്റ് നിര്‍മ്മിക്കുന്നതിന് ഉറപ്പായും സഹായിക്കുന്നു.

    Website Nirmanam : Malayalam / Website Nirmikkal : Malayalam


    പേജ് 182 /  വില രൂ 299

    299.00
  • Kerala Samskritha Vijnjana Nighandu കേരള സംസ്‌കൃത വിജ്ഞാന നിഘണ്ടു

    കേരള സംസ്‌കൃത വിജ്ഞാന നിഘണ്ടു – ഡോ. പൂവറ്റൂർ രാമകൃഷ്‌ണപിള്ള

    1,000.00
    Add to cart Buy now

    കേരള സംസ്‌കൃത വിജ്ഞാന നിഘണ്ടു – ഡോ. പൂവറ്റൂർ രാമകൃഷ്‌ണപിള്ള

    കേരള സംസ്‌കൃത വിജ്ഞാന നിഘണ്ടു

    ഡോ. പൂവറ്റൂർ രാമകൃഷ്‌ണപിള്ള

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    സംസ്‌കൃത സാഹിത്യത്തിന് പ്രതിഭാധനരായ മലയാളികൾ നൽകിയ സംഭാവന നിസ്തുലമാണ്. സംസ്‌കൃതസാഹിത്യത്തിനും ഭാഷയ്ക്കും കേരളീയർ നൽകിയ സംഭാവനകളെയും ഗ്രന്ഥകാരമ്മാരെയും കൃതികളെയും അകാരാദിക്രമത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന നിഘണ്ടു.

    പേജ് 1162 വില രൂ1000

     

    1,000.00
  • Thengu Nanmma Maram തെങ്ങ് നന്മമരം

    തെങ്ങ് നന്മമരം – സുരേഷ് മുതുകുളം

    150.00
    Add to cart Buy now

    തെങ്ങ് നന്മമരം – സുരേഷ് മുതുകുളം

    തെങ്ങ് നന്മമരം

     

    സുരേഷ് മുതുകുളം

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    കേരളക്കരയുടെ കല്പവൃക്ഷമായ തെങ്ങ് കാർഷിക കേരളത്തിന്റെ അതിജീവനത്തിന്റെയും സമ്പദ്ഘടനയുടെയും അടിത്തറയാണ്. തെങ്ങിന്റെ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും നിലനിർത്തുക എന്നത് കാർഷികകേരളത്തിന്റെ പുരോഗതിയുടെ അടിത്തറയാണ്. വിത്തു മുതൽ വിളവെടുപ്പുവരെയുള്ള വിവിധ ഘട്ടങ്ങളിൽ ശാസ്ത്രീയ കൃഷിമുറികൾ അവലംബിച്ചാൽ കേരകൃഷി ആദായകരമാക്കാൻ കഴിയും. ശാസ്ത്രീയ കേരകൃഷിയുടെ വിവിധ ഘട്ടങ്ങളും പരിചരണവും സംസ്കരണവും ഉൽപ്പന്ന വൈവിധ്യവൽക്കരണവും ഉൾപ്പടെയുള്ള കേരകൃഷിയുടെ സമഗ്രവിവരങ്ങൾ ക്രമാനുഗതമായി ഉൾപ്പെടുത്തി പ്രസദ്ധീകരിക്കുന്ന സമ്പൂർണ്ണ നാളികേര കൈപ്പുസ്‌തകം.

    പേജ് 136 വില രൂ150

    150.00
  • Keralathile Chilanthikal കേരളത്തിലെ ചിലന്തികൾ

    കേരളത്തിലെ ചിലന്തികൾ – ഡോ. സുധികുമാർ എ.വി.

    590.00
    Add to cart Buy now

    കേരളത്തിലെ ചിലന്തികൾ – ഡോ. സുധികുമാർ എ.വി.

    കേരളത്തിലെ ചിലന്തികൾ

    ഡോ. സുധികുമാർ എ.വി.

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന ചിലന്തികൾ, അവയുടെ ജീവിതരീതി, തിരിച്ചറിയാനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥം.

    പേജ് 330 വില രൂ590

    590.00
  • Naveena Koon Krishi നവീന കൂൺകൃഷി

    നവീന കൂൺകൃഷി – ഡോ. സുഷ എസ്. താര

    180.00
    Add to cart Buy now

    നവീന കൂൺകൃഷി – ഡോ. സുഷ എസ്. താര

    നവീന കൂൺകൃഷി

    ഡോ. സുഷ എസ്. താര

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    കൂൺകൃഷിയുടെ ചരിത്രം, ഇനങ്ങൾ, വിത്തുൽപ്പാദനം, സംസ്കരണം,വിതരണം, സാമ്പത്തിക പ്രാധാന്യം, രോഗനിയന്ത്രണം, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.

    പേജ് 96 വില രൂ180

    180.00
  • Kerala Service Rules കേരള സർവ്വീസ്‌ റൂൾസ്

    കേരള സർവ്വീസ്‌ റൂൾസ് – ബി മധുസൂദനൻ പിള്ള

    450.00
    Add to cart Buy now

    കേരള സർവ്വീസ്‌ റൂൾസ് – ബി മധുസൂദനൻ പിള്ള

    കേരള സർവ്വീസ്‌ റൂൾസ്

     

    ബി മധുസൂദനൻ പിള്ള

     

    സർക്കാർ ഉദ്യോഗസ്ഥർക്ക് കെഎസ്ആർ ലളിതമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും ഡിപ്പാർട്ടമെന്റ് തല പരീക്ഷ എഴുതുന്നവർക്ക് നിശ്ചിത സമയത്തിനുള്ളിൽ ഭൂരിഭാഗം ചോദ്യങ്ങൾക്കും ശരിയുത്തരം എഴുതി വിജയിക്കുന്നതിനും വേണ്ടി തയ്യാറാക്കിയ ഗ്രന്ഥം. പന്ത്രണ്ടു വർഷത്തോളം തുടർച്ചയായി കെഎസ്ആർ ക്ലാസ് എടുത്തതിന്റെ അനുഭവത്തിൽ ബി. മധുസൂദനൻ പിള്ള തയ്യാറാക്കിയ മികച്ച ഗ്രന്ഥം.
    സർക്കാർ വകുപ്പുതല പരീക്ഷകൾക്ക് ഒരു മികച്ച വഴികാട്ടി.

    *2021 വരെയുള്ള പരിഷ്‌കരണങ്ങൾ ഉൾപ്പെടുത്തിയത്‌

    കെഎസ്ആർ – ഇംഗ്ലീഷിലും മലയാളത്തിലും
    ഒരു പ്രായോഗിക പഠനം, ഓഫീസിലും പരീക്ഷയ്ക്കും ഒരുപോലെ സഹായകരം

    ഗ്രന്ഥകാരൻ കഴിഞ്ഞ അര ദശാബ്ദക്കാലത്തിലധികം അക്കൗണ്ട് ടെസ്റ്റ് (KSR, KFC, KTC, Introduction to India Audit Accounts), PWD A Code, PWD D code, PWD Manual എന്നീ വിഷയങ്ങിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.

    KSR /  K.S.R. /  K S R

    പേജ് 410 വില രൂ450

    450.00
  • Electrical Trade Theory ഇലക്ട്രിക്കൽ ട്രേഡ് തിയറി

    ഇലക്ട്രിക്കൽ ട്രേഡ് തിയറി – എം. എൽ. ഘോഷ്

    200.00
    Add to cart Buy now

    ഇലക്ട്രിക്കൽ ട്രേഡ് തിയറി – എം. എൽ. ഘോഷ്

    ഇലക്ട്രിക്കൽ ട്രേഡ് തിയറി

    വയർമാൻ, ഇലക്ട്രിഷ്യൻ, ലൈൻമാൻ, എന്നിവർക്കുള്ള തൊഴിൽ സഹായി

    എം. എൽ. ഘോഷ്

    ഐ.റ്റി.ഐ.കളിലെ ഇലക്ട്രിക്കൽ ട്രേഡിന്റെ സിലബസ് അനുസരിച്ചാണ് ഈ പുസ്‌തകം തയാറാക്കിയിരിക്കുന്നത് തിയറിയും പ്രാക്ടിക്കലുകളും ഇതിൽ പൂർണമായി ഉൾപ്പെടുത്തിയിരിക്കുന്നു. വയർമാൻ , ലൈൻമാൻ, എന്നീ പരീക്ഷകൾക്ക് തയ്യാറാകുന്ന ഉദ്യോഗാർഥികൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഇത് ഉൾക്കൊള്ളുന്നു. ഓരോ അധ്യായത്തിന്റെയും ഒടുവിൽ ചേർത്തിരിക്കുന്ന ചോദ്യങ്ങൾ പരീക്ഷകൾക്ക് തയ്യാറാക്കുന്നതിന് വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനകരമായിരിക്കും

    പരിഭാഷ: ടി.എൻ. രാധാകൃഷ്‌ണൻ

    പേജ് 200 വില രൂ200

    200.00
  • Ikigai - Malayalam ഇക്കിഗായ്

    ഇക്കിഗായ് – ഹെക്തർ ഗാർസിയ, ഫ്രാൻസെസ്‌ക് മിറാല്യെസ്

    350.00
    Add to cart Buy now

    ഇക്കിഗായ് – ഹെക്തർ ഗാർസിയ, ഫ്രാൻസെസ്‌ക് മിറാല്യെസ്

    ഇക്കിഗായ്

    “നിങ്ങള്‍ക്ക് നൂറുവര്‍ഷം ജീവിച്ചിരിക്കാന്‍ ഒരു വഴിയേയുള്ളൂ,- അത് സദാ ഊര്‍ജസ്വലരായിരിക്കുക എന്നതാണ്”
    – ജപ്പാന്‍ പഴമൊഴി

     

    ജപ്പാന്‍കാരെ സംബന്ധിച്ച്, എല്ലാവര്‍ക്കും ഒരു ഇക്കിഗായ് ഉണ്ട് – അതായത്, ജീവിക്കാന്‍ ഒരു കാരണം. ലോകത്തില്‍ ഏറ്റവുമധികം ദീര്‍ഘായുസ്സോടെ ആളുകള്‍ ജീവിക്കുന്ന ആ ജപ്പാന്‍ ഗ്രാമത്തിലുളളവരുടെ അഭിപ്രായത്തില്‍, ആഹ്‌ളാദത്തോടെ ഏറെക്കാലം ജീവിക്കാനുള്ള ഏറ്റവും പ്രധാന വഴി, ആ ഇക്കിഗായിയെ കണ്ടുപിടിക്കലാണ്. ഇക്കിഗായിയെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിലൂടെ – അതായത്, അഭിനിവേശവും ജീവിതദൗത്യവും പ്രവൃത്തികളും തൊഴിലുമെല്ലാം പരസ്പരം വിഭജിക്കപ്പെടുന്നിടത്ത് – ഓരോ ദിനവും അര്‍ഥനിര്‍ഭരമാക്കാന്‍ കഴിയും. രാവിലെ എഴുന്നേല്‍ക്കാനുള്ള ഒരു കാരണമായി അത് മാറും. നിരവധി ജപ്പാന്‍കാര്‍ ഒരിക്കലും വിരമിക്കാതിരിക്കുന്നതിനുള്ള കാരണം ഇതാണ് (ഇംഗ്ലീഷിലെ retire എന്നതിന് തുല്യമായ അര്‍ഥമുള്ള ഒരു വാക്ക് വാസ്തവത്തില്‍ ജപ്പാന്‍ ഭാഷയില്‍ ഇല്ല). ഓരോ ജപ്പാന്‍കാരനും സജീവമായി അവര്‍ക്കിഷ്ടമുള്ള കാര്യങ്ങളിലേര്‍പ്പെടുന്നു, എന്തുകൊണ്ടെന്നാല്‍, അവര്‍ ജീവിതത്തിന് ശരിയായ ഒരു ലക്ഷ്യം കണ്ടെത്തിയിട്ടുണ്ട് – സദാ ക്രിയാത്മകമായിരിക്കുന്നതിലൂടെയുള്ള ആഹ്‌ളാദം.

    എന്താണ് നിങ്ങളുടെ ഇക്കിഗായ്?

     

    രചന –  ഹെക്തർ ഗാർസിയ, ഫ്രാൻസെസ്‌ക് മിറാല്യെസ്
    പരിഭാഷ –  കെ കണ്ണൻ

    ഹാർഡ് ബൈന്റിംഗ് , ഡീലക്‌സ് എഡിഷൻ

    Ikkigai / Ikkigayi / Ekkigai / Ekigai

    പേജ് 234 വില രൂ350

    350.00
  • Malayalathiloode Kannadam മലയാളത്തിലൂടെ കന്നഡം

    മലയാളത്തിലൂടെ കന്നഡം – ഡോ. എം. രാമ

    350.00
    Add to cart Buy now

    മലയാളത്തിലൂടെ കന്നഡം – ഡോ. എം. രാമ

    മലയാളത്തിലൂടെ കന്നഡം

    ഡോ. എം. രാമ

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    കർണാടക സംസ്ഥാനത്തിന്റെ മാതൃഭാഷയും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ വ്യാപകമായി പ്രയോഗിച്ചും സംസാരിച്ചും വരുന്നതായ ‘കന്നഡ’ യെ ഞങ്ങൾ ഭാഷാസ്നേഹികൾക്ക് പരിചയപ്പെടുത്തുന്നു. ‘കന്നഡ’ മലയാളത്തിലൂടെ എളുപ്പത്തിൽ എഴുതാനും വായിക്കാനും സംസാരിക്കാനും സാധിക്കുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം യു.പി.എസ്.സി, പി.എസ്.സി തുടങ്ങിയ മത്സരപരീക്ഷാർത്ഥികൾക്കും ഭാഷാപഠിതാക്കൾക്കും പ്രയോജനപ്രദമാകും എന്നതിൽ തർക്കമില്ല

    M Raama / M Rama
    പേജ് 130 വില രൂ350

    350.00
  • Algebra Polynomialukal ആൽജിബ്ര പോളിനോമിയലുകൾ

    ആൽജിബ്ര പോളിനോമിയലുകൾ – എം. ആർ. സി. നായർ

    180.00
    Add to cart Buy now

    ആൽജിബ്ര പോളിനോമിയലുകൾ – എം. ആർ. സി. നായർ

    ആൽജിബ്ര പോളിനോമിയലുകൾ

     

    എം. ആർ. സി. നായർ

    ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ സഹായിക്കുന്ന അടിസ്ഥാന ശാസ്ത്രപാഠങ്ങളെ സമഗ്രമായി അവതരിപ്പി ക്കുന്നു അറിവുകളുടെ പുസ്തകം എന്ന പരമ്പരയിലൂടെ. വിദ്യാര്‍ത്ഥി കള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്രദമായ പുസ്തകങ്ങളടങ്ങിയ ഈ പരമ്പരയില്‍ പരിസ്ഥിതിപഠനം, ഭൗതികശാ സ്ത്രം, രസതന്ത്രം, ജനിതകശാസ്ത്രം, ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി വിഷയങ്ങള്‍ അവതരിപ്പിക്കുന്നു. സംഖ്യകള്‍ക്കു പകരം അക്ഷരങ്ങള്‍ ഉപയോഗിച്ചുള്ള ഗണിതരീതി ക്കാണ് ആല്‍ജിബ്ര അഥവാ ബീജഗണിതം എന്നു പറയുന്നത്. മിക്ക ശാസ്ത്രതത്ത്വങ്ങളും ഫോര്‍മുലകളും ആല്‍ജിബ്രയിലാണ് എഴുതു ന്നത്. ആല്‍ജിബ്രയുമായി ബന്ധപ്പെട്ട ബീജഗണിതവാചകങ്ങള്‍, ഏകപദം കൊണ്ടുള്ള ഗുണനതം , ഹരണം, സര്‍വസമവാക്യങ്ങള്‍, ഘടക ക്രിയ, ലഘുസമവാക്യങ്ങള്‍, ദ്വിമാന സമവാക്യങ്ങള്‍ എന്നിവയും പുസ്തകത്തില്‍ ഉൾച്ചേർത്തിട്ടുണ്ട്. അതോടൊപ്പംതന്നെ കൃത്യങ്കങ്ങള്‍, പോളിനോമിയലുകളുടെ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം, ഘടകസിദ്ധാന്തം തുടങ്ങി പോളിനോമിയലുകളുടെ വിവിധ വശങ്ങളെ ക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം.

    M R C Nair / M R C Nayar
    പേജ് 174 വില രൂ180

    180.00
  • Ee Nimishathil Jeevikku ഈ നിമിഷത്തിൽ ജീവിക്കൂ

    ഈ നിമിഷത്തിൽ ജീവിക്കൂ – എക്ഹാർട് ടൊളെ

    270.00
    Add to cart Buy now

    ഈ നിമിഷത്തിൽ ജീവിക്കൂ – എക്ഹാർട് ടൊളെ

    ഈ നിമിഷത്തിൽ ജീവിക്കൂ

     

    എക്ഹാർട് ടൊളെ

    ഈ നിമിഷത്തിൽ ജീവിക്കുവാൻ നമ്മുടെ അപഗ്രഥനപരമായ മനസ്സിനെയും ഞാൻ എന്ന ഭാവത്തെയും ഉപേക്ഷിക്കേണ്ടതുണ്ട്.കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള വ്യാകുലതകൾക്കും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകൾക്കും വിരാമമിട്ടുകൊണ്ട് ഈ നിമിഷത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ പറയുകയാണ് ആത്മീയാചാര്യനായ എക്ഹാർട് ടൊളെ.

    Eckhart Tolle / Eckhert Tole

    പേജ് 248 വില രൂ270

    270.00
  • Ajayyamaya Athmachaithanyam അജയ്യമായ ആത്മചൈതന്യം - എ പി ജെ അബ്‍ദുൾ കലാം

    അജയ്യമായ ആത്മചൈതന്യം – എ പി ജെ അബ്‍ദുൾ കലാം

    180.00
    Add to cart Buy now

    അജയ്യമായ ആത്മചൈതന്യം – എ പി ജെ അബ്‍ദുൾ കലാം

    അജയ്യമായ ആത്മചൈതന്യം

     

    എ പി ജെ അബ്‍ദുൾ കലാം

    സ്വന്തം ജീവിതത്തിന്റെ പല ഏടുകളിൽനിന്നും പ്രവർത്തിച്ച വിവിധ മേഖലകളിൽിനിന്നും ജീവിതവിജയത്തിന് അനിവാര്യമായ ഇച്ഛാശക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഉത്തമഗ്രന്ഥം. അനുഭവങ്ങളും ചിന്തകളും ഇടകലർന്ന എ.പി.ജെ. അബ്‌ദുൾ കലാമിന്റെ ഈ ഗ്രന്ഥം വിജയത്തിനാധാരമായ ഇച്ചാശക്തി നേടാനാഗ്രഹിക്കുന്നവർ സ്വന്തമാകേണ്ടതാണ്.

    വിവർത്തനം: എം.പി. സദാശിവൻ

    A P J Abdhul Kalam / A P J Abdul Kalam

    പേജ് 172 വില രൂ180

    180.00
  • Vidarenda Poomottukal വിടരേണ്ട പൂമൊട്ടുകൾ - എ പി ജെ അബ്‌ദുൾ കലാം

    വിടരേണ്ട പൂമൊട്ടുകൾ – എ പി ജെ അബ്‌ദുൾ കലാം

    160.00
    Add to cart Buy now

    വിടരേണ്ട പൂമൊട്ടുകൾ – എ പി ജെ അബ്‌ദുൾ കലാം

    വിടരേണ്ട പൂമൊട്ടുകൾ

     

    എ പി ജെ അബ്‌ദുൾ കലാം

    ഉദാത്തചിന്തകളാല്‍ പ്രവൃത്തികളെയും മനസ്സിനെയും ഉത്തേജിപ്പിക്കുന്ന ഗ്രന്ഥം. വിഷയവൈപുല്യത്താലും അഗാധചിന്തയാലും ജ്ഞാനവിജ്ഞാന വിഭവത്താലും ഡോ. കലാമിന്റെ ഇതരകൃതികളില്‍നിന്ന് ഇത് വേറിട്ടുനില്‍ക്കുന്നു. വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതികം, നേതൃത്വം, ജീവിതമൂല്യങ്ങള്‍, വികസിതഭാരതം തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള ആധികാരികവും ബൗദ്ധികവുമായ വിശകലനങ്ങള്‍. താന്‍ കണ്ട സ്വപ്‌നങ്ങളെ എങ്ങനെ കര്‍മ്മപഥത്തിലാക്കാമെന്ന് അപൂര്‍വ്വപ്രതിഭയായ ഡോ. കലാം വെളിപ്പെടുത്തുന്നു. പ്രചോദനവും ആത്മവിശ്വാസവും ഉള്‍ക്കരുത്തും കൂടിക്കലര്‍ന്ന് മനസ്സിനെ ജ്വലിപ്പിക്കുന്ന ഉദാത്തഗ്രന്ഥം.

    പരിഭാഷ: എ.പി. കുഞ്ഞാമു

    A P J Abdhul Kalam / A P J Abdul Kalam
    പേജ് 140 വില രൂ160

    160.00
  • Vijayathilekkulla Jeevithamoolyangal വിജയത്തിലേക്കുള്ള ജീവിതമൂല്യങ്ങൾ - എ പി ജെ അബ്‌ദുൾ കലാം

    വിജയത്തിലേക്കുള്ള ജീവിതമൂല്യങ്ങൾ – എ പി ജെ അബ്‌ദുൾ കലാം

    220.00
    Add to cart Buy now

    വിജയത്തിലേക്കുള്ള ജീവിതമൂല്യങ്ങൾ – എ പി ജെ അബ്‌ദുൾ കലാം

    വിജയത്തിലേക്കുള്ള ജീവിതമൂല്യങ്ങൾ

     

    എ പി ജെ അബ്‌ദുൾ കലാം

    വൈകാരിക ധാര്‍മ്മികമൂല്യങ്ങളില്‍ അടിയുറച്ച കുടുംബങ്ങളാണ് ഏതൊരു ഉത്തമ സമൂഹത്തിന്റെയും അടിത്തറ. രാഷ്ട്രവികസനത്തിന്റെ ഒന്നാമത്തെ വഴിയും അതുതന്നെ. നമ്മുടെ കുടുംബസംസ്‌കാരം കൊണ്ടല്ലാതെ സൈന്യവും സമ്പത്തും കൊണ്ട് ഒരു രാജ്യത്തിനും അസ്തിത്വമുണ്ടാകില്ല. സ്വന്തം മനഃസംസ്‌കാരത്തെ പാകപ്പെടുത്തുന്നതിലൂടെ മാത്രമേ ഒരു പൗരന് നല്ല കുടുംബജീവിതം കെട്ടിപ്പടുക്കാനാവൂ. ജീവിതമൂല്യങ്ങളില്‍ അടിയുറച്ച വ്യക്തികള്‍, ആ വ്യക്തികള്‍ ചേരുന്ന കുടുംബങ്ങള്‍, ആ കുടുംബങ്ങള്‍ ചേര്‍ന്നൊരുക്കുന്ന സുശക്തമായ രാഷ്ട്രം ഇതാണ് ഈ പുസ്തകം വിഭാവനം ചെയ്യുന്നത്. അത്തരമൊരു പുനര്‍നിര്‍മ്മാണത്തിനുള്ള പ്രായോഗികവഴികളാണ് പ്രശസ്ത ശാസ്ത്രജ്ഞനും മുന്‍ രാഷ്ട്രപതിയുമായ എ.പി.ജെ. അബ്ദുള്‍ കലാമും സമാദരണീയനായ ജൈന ഗുരു ആചാര്യ മഹാപ്രജ്ഞ്‌യും ചേര്‍ന്ന് അവതരിപ്പിക്കുന്നത്. ഭാരതത്തിന്റ ചിരന്തന മൂല്യങ്ങളെ ആധുനിക ജീവിത പരിസരത്തിലേക്ക് ആവാഹിക്കാനും അതിലൂടെ പുതിയ കാലത്തേക്കുള്ള ഭാരതീയ പൗരനെ വാര്‍ത്തെടുക്കാനുമുള്ള അതുല്യമായ പരിശ്രമം.

     

    A P J Abdhul Kalam / A P J Abdul Kalam
    പേജ് 210 വില രൂ220

    220.00
  • Vazhivelichangal വഴിവെളിച്ചങ്ങൾ - എ പി ജെ അബ്‌ദുൾ കലാം

    വഴിവെളിച്ചങ്ങൾ – എ പി ജെ അബ്‌ദുൾ കലാം

    150.00
    Add to cart Buy now

    വഴിവെളിച്ചങ്ങൾ – എ പി ജെ അബ്‌ദുൾ കലാം

    വഴിവെളിച്ചങ്ങൾ

     

    എ പി ജെ അബ്‌ദുൾ കലാം

    രാമേശ്വരത്തെ സാധാരണമായ ചുറ്റുപാടില്‍ നിന്ന് രാഷ്ട്രപതിഭവനിലേക്കുള്ള˜ അസാധാരണമായ യാത്രയില്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് വഴികാട്ടികളായ മഹത്‌വ്യക്തികള്‍, വിശ്രുതഗ്രന്ഥങ്ങള്‍, നിര്‍ണായക സംഭവങ്ങള്‍ എന്നിവ ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. അഗ്നിച്ചിറകുകളുടെ സഹരചയിതാവായ അരുണ്‍ കെ. തിവാരിയുമായി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം നടത്തുന്ന സംഭാഷണത്തിന്റെ ആഖ്യാന രൂപമാണ് ഈ പുസ്തകം. അനുഭവങ്ങളുടെ തീക്ഷ്ണതയും ചിന്തകളിലെ ലാളിത്യവും ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ദാര്‍ശനിക വ്യക്തിത്വം വെളിവാക്കുന്ന ഈ ഗ്രന്ഥത്തെ ഹൃദ്യമായ ഒരു അനുഭവമാക്കിത്തീര്‍ക്കുന്നു.

     

    A P J Abdhul Kalam / A P J Abdul Kalam
    പേജ് 140 വില രൂ150

    150.00
  • Viswaprasiddha Prasangangal വിശ്വപ്രസിദ്ധ പ്രസംഗങ്ങൾ

    വിശ്വപ്രസിദ്ധ പ്രസംഗങ്ങൾ

    150.00
    Add to cart Buy now

    വിശ്വപ്രസിദ്ധ പ്രസംഗങ്ങൾ

    വിശ്വപ്രസിദ്ധ പ്രസംഗങ്ങൾ

    ലോകത്തിൽ ചരിത്രമൂഹൂർത്തങ്ങൾ കുറിച്ച പ്രസംഗങ്ങളുടെ സമാഹാരം. പ്രസംഗകല സ്വായത്തമാക്കുന്നവർക്കും ചരിത്രകുതുകികൾക്കം ഒരു പോലെ പ്രയോജനപ്പെടുത്താവുന്ന കൃതി.

    മാർട്ടിൻ ലൂതർ കിങ്, മഹാത്മാ ഗാന്ധി, സോക്രട്ടീസ്, അബ്രഹാം ലിങ്കൻ, സ്വാമി വിവേകാനന്ദൻ, രബീന്ദ്രനാഥ ടാഗോർ, അഡോൾഫ് ഹിറ്റ്‌ലർ, അമർത്യാ സെൻ, ജവഹർലാൽ നെഹ്രു, സുഭാഷ് ചന്ദ്രബോസ്, ബർട്രന്റ് റസ്സൽ, ദലൈ ലാമ, ലാലാ ലജ്പത് റായ്, ബാൽ ഗംഗാധർ തിലക്, മാഡം ബിക്കാജി കാമ, സർദാർ വല്ലഭായ് പട്ടേൽ, പാട്രിക് ഹെന്റി, അലക്‌സാണ്ടർ സോൾ സൈനതസിൻ, ഇലെ വെയ്‌സൽ, നെൽസൺ മണ്ടേല, എപിജെ അബുദുൾ കലാം.

    സമാഹാരം – ദീപേഷ്‌ കെ രവീന്ദ്ര നാഥ്

    പേജ് 130 വില രൂ150

    150.00
  • Apara Ormasakthi Nedam, Pariseelikkam അപാര ഓർമശക്തി നേടാം, പരിശീലിക്കാം

    അപാര ഓർമശക്തി നേടാം, പരിശീലിക്കാം – ശകുന്തളാദേവി

    250.00
    Add to cart Buy now

    അപാര ഓർമശക്തി നേടാം, പരിശീലിക്കാം – ശകുന്തളാദേവി

    അപാര ഓർമശക്തി നേടാം, പരിശീലിക്കാം

     

    ശകുന്തളാദേവി

     

    തലച്ചോറിനെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തി ഓർമശക്തിയും ഏകാഗ്രതയും വർധിപ്പിക്കാനുള്ള എളുപ്പവഴികൾ പരിചയപ്പെടുത്തുന്ന പുസ്തകം. അപാര ഓർമശക്തി ആർജിക്കാൻ ഹ്യൂമൻ കമ്പൂട്ടർ എന്നറിയപ്പെടുന്ന ശകുന്തളാദേവി പങ്കുവെയ്ക്കുന്ന പ്രായോഗിക പാഠങ്ങൾ. ഓർമശക്തിയെ ഉത്തേജിപ്പിച്ച് മികവുറ്റ മനസ്സിന്റെ ഉടമയാകാൻ നിങ്ങളോരോർത്തർക്കും ഒരു സുവർണാവസരമാണ് ഈ പുസ്തകം നൽകുന്നത്.

    Sakuntala Devi / Human Computer

    പേജ് 234 വില രൂ250

    250.00
  • The Power Of Now ഈ നിമിഷത്തിൽ ജീവിക്കൂ - എക്ഹാർട് ടൊളെ

    ഈ നിമിഷത്തിൽ ജീവിക്കൂ – എക്ഹാർട് ടൊളെ

    250.00
    Add to cart Buy now

    ഈ നിമിഷത്തിൽ ജീവിക്കൂ – എക്ഹാർട് ടൊളെ

    ഈ നിമിഷത്തിൽ ജീവിക്കൂ

    എക്ഹാർട് ടൊളെ

    വിവർത്തനം : അനിത ജയനാഥ്

    ജീവിതത്തിൽ വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്ന്.
    ഈ നിമിഷത്തിൽ ജീവിക്കുവാൻ നമ്മുടെ അപഗ്രഥനപരമായ മനസ്സിനെയും ഞാൻ എന്ന ഭാവത്തെയും ഉപേക്ഷിക്കേണ്ടതുണ്ട്. കഴിഞ്ഞു പോയ കാലത്തെക്കുറിച്ചുള്ള വ്യാകുലതകൾക്കും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകൾക്കും വിരാമമിട്ടുകൊണ്ട് ഈ നിമിഷത്തിന്റെ സൗന്ദര്യം ആസ്വദിക്കുവാൻ പറയുകയാണ് ആത്മീയാചാര്യനായ എക്ഹാർട്‌ടൊളെ. മതങ്ങൾക്കും പരമ്പരാഗത ആശയങ്ങൾക്കും അതീതമായി ചിന്തിക്കുന്ന എക്ഹാർട്‌ടൊളെയുടെ ഓരോ വാക്കുകളിലും സത്യവും പ്രചോദന ശക്തിയും നിറഞ്ഞുനിൽക്കുന്നു.

    ഈ പുസ്തകം നിങ്ങളുടെ ചിന്തകളെ മാറ്റിമറിക്കും ഫലമോ? ഈ നിമിഷം കൂടുതൽ ആനന്ദം.

    Aneethajayanath/EckhartTolle

    വില രൂ250

    250.00
  • നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ

    നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ – ജോസഫ് വടക്കൻ

    450.00
    Add to cart Buy now

    നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ – ജോസഫ് വടക്കൻ

    നിത്യ ജീവിതത്തിലെ അന്ധ വിശ്വാസങ്ങൾ

     

     

    ജോസഫ് വടക്കൻ

     

     

    ശാസ്ത്രം ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാൻ തയ്യാറെടുക്കുന്ന ഈ കാലഘട്ടത്തിലും ശാസ്ത്രബോധം ഉൾക്കൊള്ളാതെ, വസ്തുതകൾ മനസ്സിലാക്കാതെ ഓരോ ദിവസവും നമുക്കിടയിലുള്ളവർ അവരുടെ എത്ര വിലപിടിപ്പുള്ള സമയവും ധനവും ആണ് അന്ധവിശ്വാസങ്ങൾക്കായി കളഞ്ഞുകുളിക്കുന്നത്.

    കാന്തക കിടക്കയും ആരോഗ്യവും, അപസ്മാരവും താക്കോലും, മുഖലക്ഷണം, കൂടോത്രം, കൈനീട്ടവും ഒന്നാം തീയതിയും, ഒടിവും മർമാണിയും, പോട്ടയിൽ പോയാൽ കുട്ടിയുണ്ടാകുമോ, പനി മുറിഞ്ഞുകിടക്കുമോ, ഒറ്റമൂലി രോഗം മാറ്റുമോ, രത്‌നചികിത്സ, മൂത്രചികിത്സ എന്നിങ്ങനെ 225 നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ അനാവരണം ചെയ്യുന്ന ഒരു ഉജ്വല കൃതി.

    ഓരോ വീട്ടിലും സൂക്ഷിക്കേണ്ട ആദ്യ റഫറൻസ് ഗ്രന്ഥമാകേണ്ടതാണ് ദീർഘകാലത്തെ സർക്കാർ ആരോഗ്യവകുപ്പിലെ സേവനത്തിനു ശേഷം ജോസഫ് വടക്കൻ എഴുതിയ ഈ പുസ്തകം.

    ഒന്നാം പതിപ്പ് അതിവേഗത്തിലാണ് നാസ്തിക് നേഷൻ വെബ്‌സൈറ്റിലൂടെ വിറ്റുതീർന്നത്. വായനക്കാരുടെ നിരന്തര ആവശ്യാർഥം കൂടുതൽ പരിഷ്‌കരിച്ച രണ്ടാം പതിപ്പ്.

     

    അശാസ്ത്രീയ സമീപനങ്ങളോടുള്ള തുറന്നയുദ്ധമാണ് നിത്യജീവിതത്തിലെ അന്ധവിശ്വാസങ്ങൾ എന്ന ജോസഫ് വടക്കന്റെ ഈ പുസ്‌തകം. കാലാകാലങ്ങളായി നാം വിശ്വാസപ്രമാണങ്ങളായി നെഞ്ചേറ്റിയ പല വിശ്വാസങ്ങളെയും ഇവിടെ ഉടച്ചുവാർക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ മാത്രമല്ല, പ്രകോപനങ്ങൾകൂടി പ്രതീക്ഷിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്റെ നില. അത് അചഞ്ചലമാണ്. സത്യത്തിലും യുക്തിയിലുമുള്ള കടുത്ത വിശ്വാസമാണ് അതിന് കാരണം.

     

    Joseph Vadakkan / Josep Vadakkan 
    പരിഷ്‌കരിച്ച രണ്ടാം പതിപ്പ്. ഡീലക്‌സ് അച്ചടി, ബയന്റിംഗ്‌

     

    പേജ് 370 വില രൂ 450

    450.00
  • Cancer Bheethi Akattam Arogyathode Jeevikkam കാൻസർ ഭീതിയകറ്റാം ആരോഗ്യത്തോടെ ജീവിക്കാം

    കാൻസർ ഭീതിയകറ്റാം ആരോഗ്യത്തോടെ ജീവിക്കാം – ഡോ ടി എം ഗോപിനാഥപിള്ള

    140.00
    Add to cart Buy now

    കാൻസർ ഭീതിയകറ്റാം ആരോഗ്യത്തോടെ ജീവിക്കാം – ഡോ ടി എം ഗോപിനാഥപിള്ള

    കാൻസർ ഭീതിയകറ്റാം ആരോഗ്യത്തോടെ ജീവിക്കാം

     

     

    ഡോ ടി എം ഗോപിനാഥപിള്ള

     

    കാൻസർ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താൻ എന്തെല്ലാം ശ്രദ്ധിക്കണം? കാൻസറിനെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യണം.. എന്നിങ്ങനെ രോഗങ്ങളുടെ ചക്രവർത്തി എന്ന് വിശേഷണമുള്ള കാൻസറിനെ കുറിത്ത് സവിസ്തരം അറിയാനും ആശങ്കകൾ ദൂരീകരിക്കാനും സഹായിക്കുന്ന ഗ്രന്ഥം. കാൻസർ ഭീതിയകറ്റി ആരോഗ്യത്തോടെ ജീവിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ ദൗത്യം.

    പേജ് 154 വില രൂ140

    140.00
  • Pareekshappedi Engane Marikadakkam Pareeksha Engane Nannayittezhutham പരീക്ഷാപ്പേടി എങ്ങനെ മറികടക്കാം പരീക്ഷ എങ്ങനെ നന്നായിട്ടെഴുതാം

    പരീക്ഷാപ്പേടി എങ്ങനെ മറികടക്കാം പരീക്ഷ എങ്ങനെ നന്നായിട്ടെഴുതാം – ഡോ അരുൺ ബി നായർ

    85.00
    Add to cart Buy now

    പരീക്ഷാപ്പേടി എങ്ങനെ മറികടക്കാം പരീക്ഷ എങ്ങനെ നന്നായിട്ടെഴുതാം – ഡോ അരുൺ ബി നായർ

    പരീക്ഷാപ്പേടി എങ്ങനെ മറികടക്കാം പരീക്ഷ എങ്ങനെ നന്നായിട്ടെഴുതാം

     

     

    ഡോ അരുൺ ബി നായർ

     

    പരീക്ഷ എന്നത് എല്ലാ തലമുറയ്ക്കും എക്കാലത്തെയും ഒരു വലിയ കടമ്പ തന്നെയാണ്. സത്യത്തിൽ ഇത്രത്തോളം പേടി പരീക്ഷയെക്കുറിച്ച് ആവശ്യമുണ്ടോ ? ഈ പേടിയിൽ നിന്ന് മുക്തരാവാൻ എന്തൊക്കെയാണ് മാർഗ്ഗങ്ങൾ? പരീക്ഷാപ്പേടി മറികടക്കാൻ എന്തൊക്കെയാണ് കരണീയം?

    തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മനഃശാസ്ത്ര വിഭാഗം അസി. പ്രൊഫസറായ ഡോ. അരുൺ ബി നായർ ‘പരീക്ഷാപ്പേടി എങ്ങനെ മറികടക്കാം, പരീക്ഷ എങ്ങനെ നന്നായിട്ടെഴുതാം’ എന്ന ഈ പുസ്തകത്തിലൂടെ പ്രതിപാദിക്കുന്നത് ഇത്തരം കാര്യങ്ങളാണ്.

     

    പേജ്82 വില രൂ85

    85.00
  • Ormashakthiyum Budhishakthiyum Engane Vardhippikkam? ഓർമ്മശക്തിയും ബുദ്ധിശക്തിയും എങ്ങനെ വർദ്ധിപ്പിക്കാം?

    ഓർമ്മശക്തിയും ബുദ്ധിശക്തിയും എങ്ങനെ വർദ്ധിപ്പിക്കാം? – ഡോ അരുൺ ബി നായർ

    120.00
    Add to cart Buy now

    ഓർമ്മശക്തിയും ബുദ്ധിശക്തിയും എങ്ങനെ വർദ്ധിപ്പിക്കാം? – ഡോ അരുൺ ബി നായർ

    ഓർമ്മശക്തിയും ബുദ്ധിശക്തിയും എങ്ങനെ വർദ്ധിപ്പിക്കാം?

     

     

    ഡോ അരുൺ ബി നായർ

     

    ഒന്നും ഓർമ്മയിൽ നിൽക്കുന്നില്ല എന്ന പരാതി വിദ്യാർത്ഥികൾ മുതൽ അടുത്തൂൺ പറ്റിയവരെ വരെ അലട്ടുന്ന ഒന്നാണ്. ഓർമ്മശക്തിയും ബുദ്ധിശക്തിയും എങ്ങനെ വർദ്ധിപ്പിക്കാമെന്ന പ്രതികൾക്കുള്ള പരിഹാരമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാവം അസി പ്രൊഫ അരുൺ ബി നായരുടെ ഈ പുസ്തകം.

     

    പേജ്114 വില രൂ120

    120.00
  • Spoken Arabic സ്പോക്കൺ അറബിക്

    സ്പോക്കൺ അറബിക് – അമാനുല്ല വടക്കാങ്ങര

    300.00
    Add to cart Buy now

    സ്പോക്കൺ അറബിക് – അമാനുല്ല വടക്കാങ്ങര

    സ്പോക്കൺ അറബിക്

     

    അമാനുല്ല വടക്കാങ്ങര

     

    അറബി ഭാഷ സംസാരിക്കണമെന്നാഗ്രഹിക്കുന്നവർക്കും അറബി പഠിച്ചെങ്കിലും സംസാരഭാഷ ശൈലികളെക്കുറിച്ചു ധാരണയില്ലാത്തവർക്കും ഉപകാരപ്രദമാകുന്ന കൃതി.
    അക്കാദമിക തരത്തിലുള്ള ഗ്രന്ഥരചന നിയമങ്ങൾക്കുമപ്പുറം പഠിതാവിന്റെ മാനസികവും ബുദ്ധിപരവുമായ താൽപര്യത്തിന് മുൻതൂക്കം നൽകി തയ്യാറാക്കിയ കൃതി.
    അറബി സംസാരിക്കാൻ ഒരു ഫോർമുല അറബിക് ഗ്രാമർ മെയ്‌ഡ്‌ ഈസി. അറബിക് ഫോർ ദ ബിഗ്നേർസ്, തുടങ്ങിയ മികച്ച ഗ്രന്ഥങ്ങളുടെ കർത്താവിന്റെ പുതിയ പുസ്തകം.

     

    Arabi Bhasha 

    പേജ് 362 വില രൂ 300

    300.00
  • Sthreeyum Garbhadharanavum Prasavavum സ്ത്രീയും ഗർഭധാരണവും പ്രസവവും

    സ്ത്രീയും ഗർഭധാരണവും പ്രസവവും – ഡോ ജോൺ പവ്വത്തിൽ

    100.00
    Add to cart Buy now

    സ്ത്രീയും ഗർഭധാരണവും പ്രസവവും – ഡോ ജോൺ പവ്വത്തിൽ

    സ്ത്രീയും ഗർഭധാരണവും പ്രസവവും

     

    ഡോ ജോൺ പവ്വത്തിൽ

     

    സ്ത്രീയുടെ വളർച്ചയെയും ഗർഭധാരണത്തെയും കുറിച്ചുള്ള സമഗ്രമായ ഗ്രന്ഥം. ഗർഭം ധരിക്കുന്നതിന് മുമ്പും ശേഷവും ജീവിതത്തിൽ പാലിക്കേണ്ട ഭക്ഷണരീതി, ലൈംഗികബന്ധം, ശുചിത്വം, വിശ്രമവും, ഉറക്കവും തുടങ്ങി അറിയേണ്ട എല്ലാ കാര്യങ്ങളും വിശദവും ലളിതവുമായി പ്രദിപാദിക്കുകയാണ് ഡോ ജോൺ പവ്വത്തിൽ ഈ പുസ്തകത്തിൽ.

     

     

    പേജ് 114 വില രൂ 100

    100.00