സാഹിത്യ സൃഷ്ടികൾ

Showing 25–48 of 132 results

Show Grid/List of >5/50/All>>
  • Puranasagaram പുരാണസാഗരം

    പുരാണസാഗരം – ഡോ. എൻ.പി. ഉണ്ണി

    450.00
    Add to cart Buy now

    പുരാണസാഗരം – ഡോ. എൻ.പി. ഉണ്ണി

    പുരാണസാഗരം

     

    സമ്പാ : ഡോ. എൻ.പി. ഉണ്ണി

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    പുരാണങ്ങളുടെ ആധികാരിക പഠനം ഇന്നും പൂർണമായി നിലവിൽ വന്നിട്ടില്ലെന്നിരിക്കെ, വിപുലമായ ഈ സാഹിത്യസമുച്ചയത്തെ പരിചയപ്പെടുത്തുന്ന ആധികാരിക പഠനമാണ് ഡോ. എൻ.പി.ഉണ്ണി തയാറാക്കിയ പുരാണാസാഗരം എന്ന ഈ ഗ്രന്ഥം

    പേജ് 800 വില രൂ450

    450.00
  • Karamasov Sahodaranmar കാരമസോവ് സഹോദരന്മാർ

    കാരമസോവ് സഹോദരന്മാർ – ദസ്തയേവ്‌സ്‌കി

    950.00
    Add to cart Buy now

    കാരമസോവ് സഹോദരന്മാർ – ദസ്തയേവ്‌സ്‌കി

    കാരമസോവ് സഹോദരന്മാർ

     

    ഡോസ്റ്റോയെവ്സ്‌കി

    വിചാരവികാരങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും സന്ദേശവിശ്വാസങ്ങളുടെയും കൂടിക്കുഴഞ്ഞ മണ്ണിൽനിന്നാണ്
    ഡോസ്റ്റോയെവ്സ്‌കി ‘കാരമസോവ് സഹോദരന്മാർ’ എന്ന ഇതിഹാസസമാനമായ നോവൽ ഒരുക്കിയെടുക്കുന്നത്, സങ്കീർണമായ മനുഷ്യമനസ്സിന്റെ ചാപല്യങ്ങളും ആർദ്രതയും കാഠിന്യവും മാഹാത്മ്യവും ഒത്തുചേർന്ന പ്രപഞ്ചാനുഭവമാണ് ഈ നോവലിന്റെ ഉദാത്തമായ ദർശനം.

    Dostoyevsky / Dostoyovaski

    പേജ് 1024 വില രൂ950

    950.00
  • Bhagat Singhinte Jail Diary ഭഗത് സിങ്ങിന്റെ ജയൽ ഡയറി

    ഭഗത് സിങ്ങിന്റെ ജയൽ ഡയറി

    360.00
    Add to cart Buy now

    ഭഗത് സിങ്ങിന്റെ ജയൽ ഡയറി

    ഭഗത് സിങ്ങിന്റെ ജയൽ ഡയറി

    കൊലക്കയറിനു മുന്നിൽ പതറാതെ

     

    ഇന്ത്യൻ യുവത്വത്തിന് ഒരു പ്രചോദന പുസ്തകം

     

    ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ യുവത്വത്തിനു വേണ്ടി പുനരാവിഷ്ക്കരിക്കപ്പെട്ട ഉജ്വലമായ കൃതിയാണ് ഭഗത് സിങ്ങിന്റെ ജയിൽ ഡയറി. മുതലാളിത്തത്തിന്റെ പ്രലോഭനങ്ങളിൽ കുടുങ്ങി ദിശാബോധം നഷ്ടമാകുന്ന ഒരു യുവതലമുറയല്ല നമുക്കുവേണ്ടത് എന്ന് നമ്മെ ഓർമപ്പിക്കുന്ന കൃതി . ബ്രിട്ടീഷ് ഭരണകാലത്തു 1923 ൽ ജയിലറപൂകി 1924 ൽ കഴുവിലേക്കപെട്ട ഒരു ധീരവിപ്ലവകാരിയുടെ ജ്വലിക്കുന്ന വായനയുടെയും ചിന്തകളുടെയും സമാഹാരമാണ് ഈ കൃതി . ഭഗത് സിങ്ങിന്റെയും കൂട്ടാളികളുടെയും വീരമൃത്യ സംഭവിച്ചിട്ട് ഏതാണ്ട് ഒരു നൂറ്റാണ്ടു തികയാറായി. സ്വാതന്ത്ര്യം നേടി ഒരു നീണ്ട ദേശീയ കാലഘട്ടവും കടന്നുപോയി. കാലവും കഥയും മാറിയെങ്കിലും ഭഗത് സിങ്ങ് ആർക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചുവോ ആ ജനത ഇപ്പോഴും നിസ്വരും നിരാലംബരുമാണ്. ഈ കൃതിയുടെ ആന്തരിക പ്രാധാന്യം അതുതന്നെയാണ്.

    വിവർത്തനം – ബിനോയ് വിശ്വം

     

    ഭഗത്‌ സിങ്‌ – ന്റെഹുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബ്രിട്ടീഷ വിരുദ്ധ സമരത്തിന്റെ ‘ഫോക്‌ ഹീറോ” ആണ്‌. തീക്ഷണബുദ്ധി, നിര്‍ഭയത, സാഹസികത, ആദര്‍ശപ്രേമം,
    ദേശാഭിമാനം. ജിജ്ഞാസ ഇങ്ങനെ നാടോടിക്കഥകളിലെ നായകന്മാരുടെ
    എല്ലാ ഗുണങ്ങളും തികഞ്ഞ തന്റെ പ്രവര്‍ത്തനങ്ങളിലൂടെയെന്ന പോലെതന്നെ കാരാഗൃഹവാസത്തിലൂടെയും ഇരുപത്തിനാലാം വയസ്സില്‍ ഏറ്റുവാങ്ങേണ്ടി വന്ന
    മരണശിക്ഷയിലൂടെയും അനശ്വരനാക്കപ്പെട്ട, നമ്മുടെ സ്വന്തം ചെ ഗവേരാ എന്നു പറയാം.
    ഈ ഡയറിക്കുറിപ്പുകള്‍ സുനിശ്ചിതമായ തന്റെ മൃത്യുവിന്നു മുന്‍പിലും പതറാതെ ഒമാര്‍ ഖയ്യാം മുതല്‍ വേഡ്സ്വര്‍ത്ത്‌ വരെയുള്ളവരുടെ കവിതകള്‍  പകര്‍ത്തിയെഴുതുകയും മാര്‍ക്സിന്റെയും എംഗല്‍സിന്റെയും അടിസ്ഥാന്രഗന്ഥങ്ങള്‍ വായിച്ചു കുറിക്കപ്പെടുകയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സാമൂഹിക സന്ദർഭർത്തിൽ വെച്ച് പുനർ നിർവചിക്കുകയും ചെയ്ത ഒരു യുവാവിന്റെ ചോര പൊടിയുന്ന, കോരിത്തരിപ്പുക്കുന്ന ജീവിത സാക്ഷ്യങ്ങളാണ്. 
    –  സച്ചിദാനന്ദൻ

     

    “ഏതു രാജ്യത്തിന്റെ നികുതി പണത്തില്‍ നിന്നായാലും ഒരു വ്യക്തിയുടെ സുഖസൌകര്യങ്ങള്‍ക്കായി പ്രതിവര്‍ഷം 10 ലക്ഷം പവന്‍ മാറ്റിവെയ്ക്കു ന്നതിനെക്കുറിച്ച്‌ പറയുന്നതുതന്നെ മനുഷ്യത്വഹീനമാണ്‌. ഇല്ലായ്മകളുടെ വേദന പേറി ദുരിതങ്ങളുമായി മല്ലടിക്കുന്ന പതിനായിരങ്ങളാണ്‌ ഈ ധൂര്‍ത്തിനായി വിഹിതം അടയ്ക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നത്.  തവറകളും കൊട്ടാരങ്ങളും തമ്മിലോ വറുതിയും ആര്‍ഭാടവും തമ്മിലോ ഉള്ള ഒരു ഉടമ്പടിയല്ല സര്‍ക്കാര്‍. അത് സ്ഥാപിതമായത് ഒന്നുമില്ലാത്തവന്റെ കൈയിലെ ചില്ലിക്കാശ് കൊള്ളയടിച്ച് ദുഷ്ടന്മാരുടെ കൊള്ളരുതായ്മകൾക്ക് ചൂട്ടുപിടിക്കാൻ വേണ്ടിയല്ല.”

    ഭഗത് സിങ്ങിന്റെ ‘ജയിൽ ഡയറി’യിൽ നിന്ന്‌

    Bhagath Sing / Bhagathsingh

    പേജ് 398 വില രൂ360

    360.00
  • Sree Maha Bhagavatham - Sampoorna Gadya Vivarthanam ശ്രീ മഹാഭാഗവതം – സമ്പൂർണ ഗദ്യ വിവർത്തനം

    ശ്രീ മഹാഭാഗവതം – സമ്പൂർണ ഗദ്യ വിവർത്തനം – കെ വി തിക്കുറിശ്ശി

    980.00
    Add to cart Buy now

    ശ്രീ മഹാഭാഗവതം – സമ്പൂർണ ഗദ്യ വിവർത്തനം – കെ വി തിക്കുറിശ്ശി

    ശ്രീ മഹാഭാഗവതം – സമ്പൂർണ  ഗദ്യ വിവർത്തനം

     

     

    കെ വി തിക്കുറിശ്ശി

    ശ്രീമഹാഭാഗവതത്തിന്റെ ആധികാരികമായ സമ്പൂർണ വിവർത്തനമാണിത്. പ്രമുഖ ഗ്രന്ഥകാരനും പണ്ഡിതനുമായ കെ വി തിക്കുറിശ്ശിയാണ് ഈ സമ്പൂർണ ഗദ്യവിവർത്തനം തയ്യാറാക്കിയിരിക്കുന്നത്.

    ഈ വിവർത്തനത്തോടൊപ്പം ഭാഗവതമാഹാത്മ്യം.
    അച്യുതാഷ്ടക ദ്വയം, മുകുന്ദാഷ്ടകം, ശ്രീകൃഷ്ണാഷ്ടകം, ശ്രീമഹാഭാഗവകീർത്തനം, സപ്താഹയജ്ഞവിധി എ്ന്നിവയും ഉൾപ്പെടുത്തിയട്ടുണ്ട്.

     

    പേജ് 770 വില രൂ980

    980.00
  • Spartacus സ്പാർട്ടക്കസ് - ഹൊവാർഡ് ഫാസ്റ്റ്

    സ്പാർട്ടക്കസ് – ഹൊവാർഡ് ഫാസ്റ്റ്

    390.00
    Add to cart Buy now

    സ്പാർട്ടക്കസ് – ഹൊവാർഡ് ഫാസ്റ്റ്

    സ്പാർട്ടക്കസ്

    അടിമത്തത്തിനെതിരെ പോരാടിയ വീരനായകന്റെ കഥ

    ഹൊവാർഡ് ഫാസ്റ്റ്

     

    അടിമത്തത്തിനെതിരെ പോരാടി സ്പാർട്ടക്കസിന്റെ കഥ. ലോകത്തകമാനമുള്ള പുരോഗമനകാരികളെ ആവേശം കൊള്ളിച്ച ക്ലാസിക് കൃതി.

     

    അടിമത്തത്തിനെതിരെ പോരാടിയ സ്പാർട്ടക്കസിന്റെ കഥ കാൾ മാർക്‌സിനെ പോലെയുള്ളവരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ‘പുരാതന ചരിത്രത്തിലാകെ നോക്കിയാൽ ഇത്രയും അത്ഭുതാവഹമായ വേറൊരു മനുഷ്യനെ കാണാൻ കഴിയുകയില്ല’ എന്നാണ് മാർക്‌സ് എഴുതിയത്.

     

    ബിസിഎ 109-71 കാലത്ത് റോമൻ റിപ്പബ്ലിക്കിനെതിരെ പടനയിച്ച ഗ്ലാഡിയേറ്റർ – മല്ലയുദ്ധക്കാരൻ – ആയിരുന്നു സ്പാർട്ടക്കസ്. അടിമകളുടെ മോചനത്തിനായി സ്പാർട്ടക്കസ് നടത്തിയ പോരാട്ടം പുരാതന ചരിത്രകാരനായ പ്ലൂട്ടാർക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ പ്രമുഖ ചിന്തകർ, എഴുത്തുകാർ, നടകകാരന്മാർ, സിനിമാക്കാർ തുടങ്ങിയവർ സ്പാർട്ടക്കസിന്റെ ജീവിത്തെ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ് അമേരിക്കൻ എഴുത്തുകാരനായ ഹോവർഡ് ഫാസ്റ്റിന്റെ സ്പാർട്ടക്ക്‌സ്.

    ജനങ്ങളിൽ നിന്നും പിരിവെടുത്താണ് ഹൊവാർഡ് ഫാസ്റ്റ് ഈ പുസ്തകം അച്ചടിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് യുഎസ്എയുമായുള്ള ബന്ധത്തിന്റെ പേരിൽ അദ്ദേഹം തടവിലാക്കപ്പെട്ടു. അതിനോടുള്ള പ്രതികരണമായിരുന്നു ഈ പുസ്തകം. ഈ പുസ്തകത്തിൽ ഒളിപ്പിച്ച തീ കണ്ടെത്താൻ അമേരിക്കൻ ഭരണകൂടത്തിന് കഴിഞ്ഞു. 1951ൽ പുറത്തുവന്ന ഈ ഗ്രന്ഥത്തിന് വിപുലമായ സ്വീകരണമാണ് ലോകത്തെമ്പാടും ലഭിച്ചത്. അനേകം ഭാഷകളിലേക്ക് അത് വിവർത്തനം ചെയ്യപ്പെട്ടു.

    മലയാളത്തന്റെ മഹാകവി വള്ളത്തോളിന്റെ മകൻ സി ഗോവിന്ദക്കുറുപ്പ് 1957ൽ പരിഭാഷപ്പെടുത്തിയ കൃതിയുടെ പുതിയ പതിപ്പ്.

    പരിഭാഷ – സി ഗോവിന്ദക്കുറുപ്പ്

    Spartucus / Spartacas / Howard Fast
    പേജ് 394 വില രൂ390

    390.00
  • Malayalathinte Suvarnakathakal- UA Khader മലയാളത്തിന്റെ സുവർണ്ണ കഥകൾ - യു. ഏ. ഖാദർ

    മലയാളത്തിന്റെ സുവർണ്ണ കഥകൾ – യു. ഏ. ഖാദർ

    310.00
    Add to cart Buy now

    മലയാളത്തിന്റെ സുവർണ്ണ കഥകൾ – യു. ഏ. ഖാദർ

    മലയാളത്തിന്റെ
    സുവർണ്ണ കഥകൾ

    യു. ഏ. ഖാദർ

    നാടോടിക്കഥകളുടെയും ഐതിഹ്യങ്ങളുടെയും യക്ഷിക്കഥകളുടെയും വർണ്ണമേഘങ്ങൾ നിറഞ്ഞതാണ് ഖാദർകഥകളുടെ നീലാകാശം അത്ഭുതപ്പെടുത്തുന്നതാണ് അതിന്റെ വിസ്‌തൃതി കഥകളുടെ ഒരു മഹാകാശം തന്നെ ഖാദറിന്റേതായുണ്ട് ദേശത്തിന്റെ ചൂടും ചൂരും ഉൾക്കൊള്ളുന്ന ഖാദർമൊഴികൾ ഇതഃപര്യന്തം നാം ശീലിച്ചുപോന്ന സാഹിത്യഭാഷയുടെ ഫ്രെയിമുകളെ തകർക്കുന്നവയാണ് ദേശത്തിന്റെ സമസ്‌ത ഭാവങ്ങളെയും ഒപ്പിയെടുക്കുവാൻ സമർത്ഥമാണ് ഈ മൊഴിവിശേഷം സമകാല രാഷ്ട്രീയ സാമൂഹ്യ സദാചാരവ്യവസ്ഥകൾ സുന്ദരമായ ഈ മൊഴിയിലൂടെ വാർന്നു വീഴുന്നു കഥകളായി രൂപംകൊള്ളുന്നു ഈ കഥകളെല്ലാം നമ്മെ രസിപ്പിക്കുമെന്നതിൽ പക്ഷാന്തരമില്ല കാരണം ഈ കഥകൾക്ക് യു. ഏ. ഖാദർ സാക്ഷിയാണ്

    U A Khader / U A Kadhar

    പേജ് 264 വില രൂ310

    310.00
  • Ushnarashi ഉഷ്‌ണരാശി

    ഉഷ്‌ണരാശി – കെ. വി.മോഹൻകുമാർ

    450.00
    Add to cart Buy now

    ഉഷ്‌ണരാശി – കെ. വി.മോഹൻകുമാർ

    ഉഷ്‌ണരാശി

    കരപ്പുറത്തിന്റെ ഇതിഹാസം

    കെ. വി.മോഹൻകുമാർ

     

    ബലികുടീരങ്ങളുടെ ഇതിഹാസഭൂമിയെ സമകാല ലോകത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ടെടുക്കുന്ന വ്യത്യസ്തവും ഭദ്രവുമായ ആഖ്യാനകലയാണ്‌ ഉഷ്നരാശി. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ ഒരു ദേശത്തെയും കാലത്തെയും വീണ്ടെടുക്കുക എന്നാ മഹനീയ ദൌത്യവും ഈ നോവൽ നിർവഹിക്കുന്നു. അപഗ്രഥനത്തിന്റെ ആഴങ്ങളിലൂടെ വിപ്ലവത്തിന്റെ സത്തയെ വിലയിരുത്തുന്നു. മലയാളനോവൽ സാഹിത്യത്തിന് ഒരു നാഴികക്കല്ലാണ് ഉഷ്നരാശി..

    K V Mohan Kumar / K V Mohaan Kumar

    പേജ് 448 വില രൂ450

     

    450.00
  • Daivam Nile Nadhikkarayil Marikkunnu ദൈവം നൈൽ നദിക്കരയിൽ മരിക്കുന്നു

    ദൈവം നൈൽ നദിക്കരയിൽ മരിക്കുന്നു – നവാൽ അൽ-സഅദാവി

    190.00
    Add to cart Buy now

    ദൈവം നൈൽ നദിക്കരയിൽ മരിക്കുന്നു – നവാൽ അൽ-സഅദാവി

    ദൈവം നൈൽ നദിക്കരയിൽ മരിക്കുന്നു

    നവാൽ അൽ-സഅദാവി

    ഒരു പിതൃ മേധാവിത്വ സമൂഹത്തിൽ ചൂഷണം തുടർന്ന് പോകുന്നതിന് മതവും ലൈംഗികതയും എങ്ങനെ രാഷ്ട്രീയവുമായി കൂട്ടുകൂടുന്ന സൂക്ഷ്മ ബോധ്യത്തെ ഈ നോവൽ തുറന്നുവയ്ക്കുന്നു. അടിച്ചമർത്തപ്പെട്ട സ്ത്രീത്വത്തിന്റെ ആകസ്മികമായ ഉയർത്തെഴുന്നേൽപ്പിനെ ആവിഷ്കരിക്കുകയാണ് നോവലിസ്റ്റ് അറബ് ലോകത്തെ കരുത്തുറ്റ സ്ത്രീപക്ഷ എഴുത്തുകാരിയുടെ രചന.

    പരിഭാഷ: എസ് എ ഖുദ്‌സി

    പേജ് 160 വില രൂ190

    190.00
  • Marubhoomiyile Arabikal മരുഭൂമിയിലെ അറബികൾ

    മരുഭൂമിയിലെ അറബികൾ – കേണൽ ഹരോൾഡ് റിച്ചാർഡ് പാട്രിക് ഡിക്‌സൺ

    760.00
    Add to cart Buy now

    മരുഭൂമിയിലെ അറബികൾ – കേണൽ ഹരോൾഡ് റിച്ചാർഡ് പാട്രിക് ഡിക്‌സൺ

    മരുഭൂമിയിലെ അറബികൾ

     

    കേണൽ ഹരോൾഡ് റിച്ചാർഡ് പാട്രിക് ഡിക്‌സൺ

    അറബിയയിലെ ബറുവിൻജീവിതവുമായി ബന്ധപ്പെട്ട സമസ്‌തമേഖലകളെക്കുറിച്ചും നിർണ്ണായകമായ ചരിത്രസംഭവങ്ങൾ, വ്യക്തിപരമായ അനുഭവങ്ങൾ, കേട്ടറിവുകൾ, പുരാവൃത്തങ്ങൾ, ഐതിഹ്യങ്ങൾ എന്നിവയെയും ആധികാരിക വിവരങ്ങളോടെ അവതരിപ്പിക്കുന്ന കേണൽ ഡിക്‌സന്റെ മരുഭൂമിയിലെ അറബികൾ എന്ന വിഖ്യാതഗ്രന്ഥത്തിന്റെ പരിഭാഷ

    1949-ൽ ആദ്യമായി പ്രസിദ്ധീകരിച്ച പ്രശസ്ത പുസ്തകത്തിന്റെ മലയാള പരിഭാഷ

    വിവർത്തനം – പരമേശ്വരൻ കെ വി

    Colonel Harold Richard Patrick Dickson

    പേജ് 692 വില രൂ760

    760.00
  • Theruvinte Makkal തെരുവിന്റെ മക്കൾ

    തെരുവിന്റെ മക്കൾ – നജീബ് മഹ്ഫൂസ്

    600.00
    Add to cart Buy now

    തെരുവിന്റെ മക്കൾ – നജീബ് മഹ്ഫൂസ്

    തെരുവിന്റെ മക്കൾ

     

    നജീബ് മഹ്ഫൂസ്

    അറബ് നോവല്‍ചരിത്രത്തില്‍ ഏറെ വിവാദമുയര്‍ത്തിയ നോവല്‍. സെമിറ്റിക് മതങ്ങളുടെ ചരിത്രത്തിലെ മഹത്തായ മുഹൂര്‍ത്തങ്ങളെ പുനരാവിഷ്‌കരിക്കുന്നു. തലമുറകളുടെ വര്‍ഗസമരത്തിന്റെ അനന്തമായ പോരാട്ടങ്ങള്‍. പിതാമഹനായ ജബലാവിയുടെ സന്തതിപരമ്പരകളുടെ കഥകള്‍. മഹത്തായ മൂല്യങ്ങളെ സ്വപ്നം കാണുന്ന തെരുവിന്റെ സന്തതികളുടെ പോരാട്ടങ്ങള്‍. അറബിയില്‍നിന്ന് നേരിട്ട് മലയാളത്തിലേക്ക് വിവര്‍ത്തനം.

    വിവർത്തനം: ഡോ. എൻ.ഷംനാദ്

    Naguib Mahfouz / Najeeb Mahafooz

    പേജ് 500 വില രൂ600

    600.00
  • Ormakkallukal ഓർമ്മക്കല്ലുകൾ

    ഓർമ്മക്കല്ലുകൾ – സേതു

    235.00
    Add to cart Buy now

    ഓർമ്മക്കല്ലുകൾ – സേതു

    ഓർമ്മക്കല്ലുകൾ

     

    സേതു

    ചേറില്‍ പിറന്ന ചേക്കുട്ടികള്‍, കടന്നുപോയ പ്രളയകാലത്തിന്‍റെ അതിജീവനങ്ങള്‍, ചേന്ദമംഗലത്തെ കറുത്ത ജൂതന്മാര്‍, വാന്‍കൂവര്‍ പബ്ലിക് ലൈബ്രറിയുടെ ഓര്‍മ്മ, ഗാന്ധിവനത്തിലെ പരിസ്ഥിതി തകര്‍ച്ച, ലീലാ ഗ്രൂപ്പിന്‍റെ പതനം, ശാന്തിവനത്തിലെ പരിസ്ഥിതി തകര്‍ച്ച, ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങള്‍ എന്നിങ്ങനെ ഓര്‍മ്മകളുടെ എത്രയെത്ര ശിലകളാണ് തന്‍റെ ജീവിതത്തിന്‍റെ വഴിത്താരയില്‍ ചിതറിക്കിടക്കുന്നത് എന്നോര്‍ത്ത് വിസ്മയം കൊള്ളുന്ന ഒരെഴുത്തുകാരനെ ഈ കൃതിയില്‍ കണ്ടെത്തുന്നു. സ്മൃതികളില്‍ നിറയുന്ന വൈവിധ്യവും നന്മയും ഒരു പുസ്തകത്തിന്‍റെ മേന്മയുടെ അടയാളങ്ങളാകുന്നു.

    Sethu / Sathu

    പേജ് 192 വില രൂ235

    235.00
  • Athe Kadal അതേ കടൽ - അമോസ് ഓസ്

    അതേ കടൽ – അമോസ് ഓസ്

    325.00
    Add to cart Buy now

    അതേ കടൽ – അമോസ് ഓസ്

    അതേ കടൽ

     

    അമോസ് ഓസ്

    പോസ്റ്റ് മോഡേൺ കാലഘട്ടത്തിലെ അതിശക്തമായ നോവൽ. കവിത പോലെ കോറിയിട്ട, പ്രമേയത്തിനും ക്രാഫ്റ്റിനും തുല്യ പ്രാധാന്യം നൽകുന്ന കൃതി. ഇമേജറികൾകൊണ്ട് സന്പന്നമായ ശില്പം. ഓരോ കഥാപാത്രവും അതിസങ്കീർണ്ണമായ വ്യക്തിത്വം. അഗാധമായ കടലിലൂടെ കടന്നുപോകുന്ന ജീവിതത്തിന്റെ മുഴക്കവും നിഷ്ഫലതയും. വ്യഥയും അന്യതാബോധവും. ഇന്നലെകളിലേക്ക് തുറന്നിട്ട ഒരു നടപ്പാത. വാക്കുകൾ കവിതയായി മാറുന്നു. കവിതകൾ ശില്പങ്ങളായും. നോബൽ സമ്മാനത്തിന് പരിഗണിക്കപ്പെട്ട ഒരു ഉത്കൃഷ്ട രചന

    വിവർത്തനം : പി.എൻ. ഗോപാലകൃഷ്ണൻ

    Amoz Oz / Amos Oz

    പേജ് 272 വില രൂ325

    325.00
  • Kappalsala കപ്പൽശാല - ഒനെറ്റി

    കപ്പൽശാല – ഒനെറ്റി

    275.00
    Add to cart Buy now

    കപ്പൽശാല – ഒനെറ്റി

    കപ്പൽശാല

     

    ഹുവാന്‍ കാര്‍ലോസ് ഒനെറ്റി

     

    എന്ന ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലെ അതികായന്‍റെ ഇന്ത്യന്‍ ഭാഷയിലേക്ക് ആദ്യമായി പരിഭാഷപ്പെടുത്തിയ അപൂര്‍വ്വ ക്ലാസിക്. സുപ്രസിദ്ധരായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിനും മരിയ വര്‍ഗ്ഗാലോസയ്ക്കും ആരാധ്യനായ ഗുരുനാഥന്‍. സമ്പന്നമായ ഭൂതകാലം ഉണ്ടായിരുന്ന ഒരു കപ്പല്‍ശാല. തുരുമ്പ് കയറിയ ഉപകരണസാമഗ്രികളോടെ തകര്‍ന്നടിഞ്ഞുകിടക്കുന്നു. പ്രേതസമാനമായ ആ ലോകത്തേക്ക് നീണ്ട അഞ്ചുവര്‍ഷത്തെ വിടവിനുശേഷം കടത്തുകടന്നുവരുന്ന ലാര്‍സന്‍ എന്ന കഥാപാത്രം. ഒരു പ്രേതകുടീരമായി മാറിയ കമ്പനിയുടെ ഓഹരിപങ്കാളികള്‍ എപ്പോഴേ അത് എഴുതിത്തള്ളിയിരുന്നു. ഒരു കപ്പല്‍ശാലയുടെ ജനറല്‍ മാനേജരായി നിയമിക്കപ്പെട്ട ലാര്‍സന്‍ എന്ന ആന്‍റിഹീറോയിലൂടെ ഉറുഗ്വേന്‍ സമൂഹത്തിന്‍റെ പൊങ്ങച്ചങ്ങളുടെയും പൊള്ളത്തരങ്ങളുടെയും ശിഥിലീകരണം പ്രതിഫലിക്കുന്ന മഹത്തായ നോവല്‍.

    വിവർത്തനം : സുരേഷ് എം. ജി

    juan Carlos Onetti 

    പേജ്224 വില രൂ275

    275.00
  • Nanmayude Sankeerthanam നമ്മയുടെ സങ്കീർത്തനം

    നമ്മയുടെ സങ്കീർത്തനം – മുരളീധരൻ തഴക്കര

    70.00
    Add to cart Buy now

    നമ്മയുടെ സങ്കീർത്തനം – മുരളീധരൻ തഴക്കര

    നമ്മയുടെ സങ്കീർത്തനം

     

    മുരളീധരൻ തഴക്കര

    നമ്മുടെ സംസ്‌കൃതിയിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന നമ്മയുടെ തിരുശേഷിപ്പുകളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്‌തകം
    സുഖദമായ സ്‌മൃതികളിലേക്ക് സുഗന്ധം പകരുന്ന അക്ഷരയാത്രയാണ് ഈ ഗ്രന്ഥം.

    Muraleedharan Thazhakkara / Muralidaran Thazhakkara

    പേജ് വില രൂ70

    70.00
  • Chinthavishtayaya Seetha ചിന്താവിഷ്ടയായ സീത - സ്വാതന്ത്ര്യത്തിന് ഒരു നിർവ്വചനം

    ചിന്താവിഷ്ടയായ സീത – സ്വാതന്ത്ര്യത്തിന് ഒരു നിർവ്വചനം – എം.കെ.സാനു

    110.00
    Add to cart Buy now

    ചിന്താവിഷ്ടയായ സീത – സ്വാതന്ത്ര്യത്തിന് ഒരു നിർവ്വചനം – എം.കെ.സാനു

    ചിന്താവിഷ്ടയായ സീത
    സ്വാതന്ത്ര്യത്തിന് ഒരു നിർവ്വചനം

    എം.കെ.സാനു

    ആധുനിക കേരളത്തിന്റെ കാവ്യസംസ്കാരത്തെ പുനർനിർമ്മിക്കുകയും സാമൂഹ്യബോധത്തെ നവീകരിക്കുകയും ചെയ്‌ത ‘ചിന്താവിഷ്ടയായ സീത’ യെ ആധാരമാക്കി തയ്യാറാക്കിയ പ്രൗഢമായ ഗ്രന്ഥം

    M K Sanu / M K Saanu
    പേജ് 106 വില രൂ110

    110.00
  • Shakespeare Krithikal ഷേക്സ്പിയർ കൃതികൾ

    ഷേക്സ്പിയർ കൃതികൾ – വില്യം ഷേക്‌സ്‌പിയർ

    390.00
    Add to cart Buy now

    ഷേക്സ്പിയർ കൃതികൾ – വില്യം ഷേക്‌സ്‌പിയർ

    ഷേക്സ്പിയർ കൃതികൾ

     

    വില്യം ഷേക്‌സ്‌പിയർ

     

    ഹാംലെറ്റ് , ഒഥല്ലോ, മക്‌ബത്, കിംഗ് ലിയർ

    പുനരാഖ്യാനം ഡോ: ഋഷിസാഗർ

    പേജ് 304 വില രൂ390

    390.00
  • Idappalliyude Samboornakrithikal ഇടപ്പള്ളിയുടെ സമ്പൂർണ്ണ കൃതികൾ

    ഇടപ്പള്ളിയുടെ സമ്പൂർണ്ണ കൃതികൾ – ഇടപ്പള്ളി രാഘവൻപിള്ള

    230.00
    Add to cart Buy now

    ഇടപ്പള്ളിയുടെ സമ്പൂർണ്ണ കൃതികൾ – ഇടപ്പള്ളി രാഘവൻപിള്ള

    ഇടപ്പള്ളിയുടെ സമ്പൂർണ്ണ കൃതികൾ

     

    ഇടപ്പള്ളി രാഘവൻപിള്ള

    അഭയശിഖരത്തിലെ ദൈന്യപതാകയായിരുന്നു ഇടപ്പള്ളി രാഘവൻപിള്ള. ആകുലതകളുടെ കഴുവേറലായിരുന്നു അദ്ദേഹത്തിന്റെ കവിതകൾ. കാല്പനികതയുടെ സൗന്ദര്യത്തെയും സൗഭാഗ്യത്തെയും മലയാള ഭാവുകത്വത്തിന് സമ്മാനിക്കുകയും അതിന്റെ ദുരന്താവസ്ഥയെ യാഥ്യാർഥ്യമാവണ്ണം നെഞ്ചേറ്റുകയും ചെയ്ത ഇടപ്പള്ളിക്കൃതികളുടെ സമ്പൂർണ്ണ സമാഹാരം

    ആസ്വാദനം: കുരീപ്പുഴ ശ്രീകുമാർ

    Idappalli Rankhavanpillai / Ideppalli Rghavanpillai

    പേജ് 226 വില രൂ230

    230.00
  • പഞ്ചതന്ത്രം കഥകൾ - വിഷ്‌ണു ശർമ്മൻ

    പഞ്ചതന്ത്രം കഥകൾ – വിഷ്‌ണു ശർമ്മൻ

    390.00
    Add to cart Buy now

    പഞ്ചതന്ത്രം കഥകൾ – വിഷ്‌ണു ശർമ്മൻ

    പഞ്ചതന്ത്രം കഥകൾ

    സമ്പൂർണ സമാഹാരം

    വിഷ്‌ണുശർമ്മൻ

    പ്രായോഗിക അറിവ്, അഥവാ ജ്ഞാനം ആധുനിക കാലത്തും നൽകുന്ന ഇന്ത്യയുടെ കാലാതീതമായ ക്ലാസിക് കൃതി.
    2000 വർഷങ്ങൾക്കു മുമ്പ് വിഷ്ണു ശർമ്മൻ എന്ന അധ്യാപകൻ ബുദ്ധിവിഹീനരായ രാജകുമാരൻമാരെ പ്രായോഗിക ബുദ്ധി, ഉന്നത ആദർശങ്ങൾ, ലോക പരിചയം എന്നിവ അഭ്യസിപ്പിക്കാനായി തെരെഞ്ഞെടുത്ത കഥകളാണ് പഞ്ചതന്ത്ര കഥകൾ എന്ന പേരിൽ വിഖ്യാതമായത്. ഈ കഥകൾ ലോകം മുഴുവൻ പ്രചാരത്തിലാകുകയും കുട്ടികളിൽ മാത്രമല്ല, മുതിർന്നവരിലും ബൗദ്ധിക ഉത്തേജനം നൽകുകയും ചെയ്തുവരുന്നു.

    അമരശക്തി എന്ന രാജാവിന്റെ മണ്ടൻമാരായ മക്കളെ ബുദ്ധിമാൻമ്മാരും വിവേകശാലികളുമാക്കാൻ വിഷ്‌ണു ശർമ പറഞ്ഞ കഥകളാണ് പഞ്ചതന്ത്രം. ലോകസാഹിത്യത്തിൽ പഞ്ചതന്ത്രത്തോളം വിഖ്യാതമായ ഭാരതീയ സാഹിത്യകൃതി വേറെയില്ല.

    അത്തിമരത്തിൽ കരൾ ഒളിപ്പിച്ച കുരങ്ങൻ, പൂച്ചസന്യാസി, തടാകത്തിൽ നിലാവിനെ കാണിച്ച് ആനകളെ ഓടിച്ച മുയൽ…
    കാലം ഓർത്തുവച്ച അനേകം കഥകളുടെ  അക്ഷയനിധി കൂടിയാണിത്. എല്ലാ കാലത്തും ആർജ്ജവത്തോടെ ജീവിക്കാൻ ഈ കഥകൾ കുട്ടികളെ സജ്ജരാക്കുന്നു.

    ഹാർഡ് കവർ ബയന്റിംഗ്‌,
    ഡമ്മി 1/8 വലിപ്പം

    Panchathanthra Kathal / Panchathanthrakathakal

    പേജ് 304 വില രൂ390

    390.00
  • Vikramadithya Kathakal വിക്രമാദിത്യ കഥകൾ

    വിക്രമാദിത്യ കഥകൾ – കെ വി തിക്കുറിശ്ശി

    480.00
    Add to cart Buy now

    വിക്രമാദിത്യ കഥകൾ – കെ വി തിക്കുറിശ്ശി

    വിക്രമാദിത്യകഥകൾ

     

    പുനരാഖ്യാനം കെ വി തിക്കുറിശ്ശി

     

    നൂറ്റാണ്ടുകളായി എല്ലാ ദേശക്കാരെയും വിവിധ പ്രായക്കാരെയും ആകര്ഷിച്ചുപോരുന്നവയാണ് വിക്രമാദിത്യകഥകൾ. വീരപരാക്രമങ്ങളിലും നീതിപാലനത്തിലും അത്ഭുതസിദ്ധികളിലും അദൃതിയനായിരുന്ന, ഉജ്ജയിനിയിലെ വിക്രമാദിത്യചക്രവർത്തിയുടെ അപദാനങ്ങളാണ് വിക്രമാദിത്യകഥകൾ എന്നറിയപ്പെടുന്നത്. സത്യം, നീതി, നർമ്മബോധം എന്നിവയിൽ അധിഷ്ഠിതമായ കഥകളാണ് ഇവയെല്ലാം. മന്ത്രികവും വിസ്മയഭരിതവുമായ പശ്ചാത്തലമാണ് ഈ കഥകൾക്കുള്ളത്, അതുകൊണ്ടുതന്നെ ഈ കഥകൾ പ്രായഭേദമന്യേ വായനക്കാർക്ക് പ്രിയങ്കരമായിരുന്നു.

    പേജ് 466 വില രൂ480

    480.00
  • മഹാഭാരതം സമ്പൂർണ ഗദ്യരൂപത്തിൽ

    മഹാഭാരതം സമ്പൂർണ ഗദ്യരൂപത്തിൽ

    1,180.00
    Add to cart Buy now

    മഹാഭാരതം സമ്പൂർണ ഗദ്യരൂപത്തിൽ

    മഹാഭാരതം ഗദ്യാഖ്യാനവും കിളിപ്പാട്ടും

     

    യുഗയുഗാന്തരങ്ങളായി മനുഷ്യൻ നിരീക്ഷണങ്ങളിലൂടെയും സ്വാനുഭവങ്ങളിലൂടെയും ആത്മചിന്തയിലൂടെയും നേടിയ അറിവിന്റെ അന്തസത്താണ് മഹാഭാരതം എന്ന ഇതിഹാസകാവ്യത്തിലൂടെ വേദവ്യാസൻ ലോകസമക്ഷം അവതരിപ്പിച്ചത്. മഹാസാഗരംപോലെ ആഴവും പരപ്പുമുള്ള ഈ കൃതിയിൽ ഇല്ലാത്തതായത് മറ്റൊരിടത്തും കാണാൻ കഴിയില്ല അതിൽ ചർച്ചചെയ്യപ്പെടാത്ത വിഷയങ്ങളും കഥാപാത്രങ്ങളും ജീവിതസന്ദർഭങ്ങളും മറ്റൊരു ലോകസാഹിത്യകൃതിയിലും ഇല്ല. ഭാരതീയസംസ്‌കൃതിയെയും സാഹിത്യത്തെയും പരിപോഷിപ്പിച്ച മഹാഭാരതത്തിൽ ഉൾപ്പെട്ടതാണ് വേദാന്തസാരമായ ഭഗവദ്ഗീത പോലും മനുഷ്യരാശിയുടെ ഭൂതവും വർത്തമാനവും മനസിലാക്കുവാൻ മഹാഭാരതംപോലെ മറ്റൊരു കൃതിയും നമ്മെ സഹായിക്കില്ല .

    മഹാകവി ഉള്ളൂർ മഹാഭാരത്തെപ്പറ്റി അഭിപ്രായപ്പെട്ടത് അനുസ്മരിക്കാം: “ലോകത്തിലെ സകലഗ്രന്ഥങ്ങളും നഷ്ടപ്പെട്ടാലും മഹാഭാരതം മാത്രം അവശേഷിക്കുകയാണെങ്കിൽ എനിക്ക് നഷ്ടബോധമുണ്ടാവുകയില്ല”

    വിവർത്തനം
    എം പി ചന്ദ്രശേഖരൻ പിള്ള (1924 – 1999).
    വിദ്യാഭ്യാസ വിചക്ഷണൻ, മുൻ തിരുകൊച്ചി സാമാജികൻ. കലാ സാഹിത്യ രംഗത്തും രാഷ്രീയ രംഗത്തും സജീവമായിരുന്നു, ശേഷം ആത്മീയ ജീവിതം തിരഞ്ഞെടുത്തു. കേന്ദ്ര സഹിത്യ അക്കാദമിയുടേതുൾപ്പെടെ പല പുരസ്‌കാരങ്ങളും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. ‘ജ്ഞാനഗീത’ എന്ന ആധ്യത്മിക മാസികയ്ക്കു അദ്ദേഹം ജന്മം നൽകി. വിവിധ ആധ്യാത്മിക ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.

    Maha Bharatham / Mahabaratham / Sampoora Mahabhratham / Sampurna Mahabharatham

    ഡമ്മി 1/8 -ന്റെ ഇരട്ടി വലിപ്പം (27 cm x  21 cm), ഡീലക്‌സ് ബയന്റിംഗ്‌

    പേജ് 766 വില രൂ1180

    1,180.00
  • Meerayum Mattu Kathakalum മീരയും മറ്റു കഥകളും - ആനന്ദ്

    മീരയും മറ്റു കഥകളും – ആനന്ദ്

    160.00
    Add to cart Buy now

    മീരയും മറ്റു കഥകളും – ആനന്ദ്

    മീരയും മറ്റു കഥകളും

    ആനന്ദ്

    അസ്ഥിത്വപരമായ് വിഷാദങ്ങളിൽ നിന്ന് അപരജീവിതവ്യവസ്ഥകളിലേക്കും
    സ്‌ത്രീത്വത്തിന്റെ ഭയദാഹവേദനകളിലേക്കും ഉരുകിയിറങ്ങുന്ന അനൃത്വത്തിന്റെയും അനുഭവത്തിന്റെയും കഥകൾ.

    Anand / Anandh

    പേജ് 144 വില രൂ160

    160.00
  • Aarohanam ആരോഹണം - വി കെ എൻ

    ആരോഹണം – വി കെ എൻ

    250.00
    Add to cart Buy now

    ആരോഹണം – വി കെ എൻ

    ആരോഹണം

     

    വി കെ എൻ

    പ്രശസ്ത മലയാള എഴുത്തുകാരൻ വി.കെ.എന്നിന്റെ രാഷ്ട്രീയ ആക്ഷേപഹാസ്യം. രാഷ്ട്രീയ സാഹചര്യം മുമ്പത്തെ അരോഹനം അവതരിപ്പിക്കുന്നു

    പേജ് 284 വില രൂ250

    250.00
  • 1984 ജോർജ് ഓർവെൽ

    1984 – ജോർജ് ഓർവെൽ

    360.00
    Add to cart Buy now

    1984 – ജോർജ് ഓർവെൽ

    1984

     

    ജോർജ് ഓർവെൽ

    മാനുഷിക വികാരങ്ങളും മൂല്യങ്ങളും യാന്ത്രികമായി നിയന്ത്രിക്കപ്പെടുന്ന ഒരു ലോകം. സത്യം, സമത്വം സ്വാതന്ത്ര്യം എന്നവയെല്ലാം പിന്തിരിപ്പൻ ആശയങ്ങളായി മാറുന്ന ഒരു സ്ഥിതിവിശേഷം..യുദ്ധമാകുന്നു സമാധാനം. അടിമത്തമാകുന്നു,സ്വാതന്ത്ര്യം അജ്ഞതയാകുന്നു ശക്തി – ഈ ലോകത്തെ മുദ്രാവാക്യങ്ങൾ ഇവയേത്രേ! സ്‌നേഹം ശിക്ഷിക്കപ്പെടുകയും സ്വകാര്യത തുരത്തപ്പെടുകയും സത്യം വെറും പൊള്ളവാക്കാകുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ഭീകരചിത്രമാണ് ഈ ആന്റിഉട്ടോപ്യൻ നോവൽ വരച്ചുകാട്ടുന്നത്.
    George Orwell / George Orvell

    പേജ് 336 വില രൂ360

    360.00
  • Ini Njan Urangatte ഇനി ഞാൻ ഉറങ്ങട്ടെ - പി കെ ബാലകൃഷ്‌ണൻ

    ഇനി ഞാൻ ഉറങ്ങട്ടെ – പി കെ ബാലകൃഷ്‌ണൻ

    399.00
    Add to cart Buy now

    ഇനി ഞാൻ ഉറങ്ങട്ടെ – പി കെ ബാലകൃഷ്‌ണൻ

    ഇനി ഞാൻ ഉറങ്ങട്ടെ

     

    പി കെ ബാലകൃഷ്‌ണൻ

    കാലാതീതമായ പ്രമേയത്തിന് പുതിയമാനം നൽകുകയാണ് ഇനി ഞാൻ ഉറങ്ങട്ടെ യിലൂടെ പി.കെ. ബാലകൃഷ്ണൻ. മഹാഭാരതത്തിലെ കഥയെയും സന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും മഹാഭാരതത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തിയാണ് പുസ്തകം രചിച്ചിരിക്കുന്നത്. പാണ്ഡവ-കൗരവ ശത്രുതയിൽ കൗരവപക്ഷത്തു നിൽക്കേണ്ടി വന്ന കർണ്ണന് തന്റെ സഹോദരൻമാർക്കെതിരെ പൊരുതേണ്ടി വന്ന കഥ പറഞ്ഞ ഇനി ഞാൻ ഉറങ്ങട്ടെ മലയാള സാഹിത്യത്തിലെ ജ്വലിച്ചു നിൽക്കുന്ന നോവലാണ്.

    P K Balakrishnan / P K Balakrishnen

    പേജ് 216 വില രൂ399

    399.00