ശാസ്ത്രം

Showing 1–24 of 86 results

Show Grid/List of >5/50/All>>
  • Aviswaiyude Chinthakal - Dr Raghavan Pattathil

    അവിശ്വാസിയുടെ ചിന്തകൾ – ഡോ രാഘവൻ പാട്ടത്തിൽ

    299.00
    Add to cart Buy now

    അവിശ്വാസിയുടെ ചിന്തകൾ – ഡോ രാഘവൻ പാട്ടത്തിൽ

    അവിശ്വാസിയുടെ ചിന്തകൾ
    ഡോ രാഘവൻ പാട്ടത്തിൽ

    ചിന്തിച്ചു തുടങ്ങിയ കാലം മുതൽ അവനു ചുറ്റുമുള്ള പ്രകൃതിയെ നോക്കി മനുഷ്യൻ അമ്പരന്നു നിന്നുകാണും. നോക്കെത്താ ഭൂപ്രതലവും അതിരില്ലാത്ത ആകാശവും കരകാണാക്കടലും പേടിപ്പിക്കുന്ന പ്രതിഭാസങ്ങളും കണ്ട് അവൻ ഭയചകിതനായി നിന്നതിൽ അത്ഭുതമൊന്നുമില്ല. ഇവയ്‌ക്കൊക്കെയുള്ള മനുഷ്യന്റെ തെളിയിക്കാൻ പറ്റാത്ത (പ്രാകൃതമായ) ഉത്തരങ്ങളാണ് ദൈവങ്ങളും മതഗ്രന്ഥങ്ങളും. ഈശ്വരന്റെ “ഭരണഘടനയായ” ഈ പുസ്തകങ്ങളിൽ മനുഷ്യന്റെ സർഗാത്മക കഴിവുകൾ കൂടി കടന്നു കൂടിയപ്പോൾ രചനകൾക്ക് സാഹിത്യഭാവം കൈവന്നു. പിന്നേട് ഭാവനകളും സങ്കൽപ്പങ്ങളും അന്ധവിശ്വാസങ്ങളും നുണകളും കൂടി തരുകികയറ്റിയപ്പോഴാണ് ‘വിശുദ്ധ ഗ്രന്ഥങ്ങളായവ’ പരിണമിച്ചത്.

    യുക്തിഭദ്രമായ ചിന്തകളിലൂടെ കടന്നുപോകുന്ന ഈ ഗ്രന്ഥകാരന് ശാസ്ത്രഗവേഷണ രംഗത്തെ മികവിന് ഭാരത സർക്കാരിന്റെ നാഷണൽ മിനറൽ അവാർഡ് (2007), കേരള സർവകലാശലയുടെ ശ്രീചിത്രാ പ്രൈസ് (1996), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽ എൻജീനീയേഴ്‌സിന്റെ ബൈസ്റ്റ് ടെക്‌നോളജി അവാർഡ് (1995) എന്നിവ ലഭിച്ചിട്ടുണ്ട്. ജർമനി, ഫ്രാൻസ്, ഹോളണ്ട്, ഓസ്ട്രിയ, ഇംഗ്ലണ്ട്, ഇറ്റലി മുതലായ രാജ്യങ്ങളിൽ പഠനഗവേഷങ്ങൾ നടത്തി.

    പേജ് 268 വില രൂ299

    299.00
  • ആയുർവേദവും മറ്റു കപട ചികിത്സകളും ജോസഫ് വടക്കൻ

    ആയുർവേദവും മറ്റു കപട ചികിത്സകളും – ജോസഫ് വടക്കൻ

    199.00
    Add to cart Buy now

    ആയുർവേദവും മറ്റു കപട ചികിത്സകളും – ജോസഫ് വടക്കൻ

    ആയുർവേദവും മറ്റു കപട ചികിത്സകളും
    ജോസഫ് വടക്കൻ

    ആയുർവേദം ശാസ്ത്രീയമാണോ? ആയുർവേദ ചികിത്സാ രീതികളെപ്പറ്റി പാരമ്പര്യമായി പ്രചരിക്കപ്പെടുന്ന ധാരണകൾ ശരിയാണോ?

    ആയുർവേദത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളെ വിശദമായി പരിശോധിച്ചുകൊണ്ടാണ് ഈ കൃതിയിൽ ഇക്കാര്യങ്ങൾ വിലയിരുത്തപ്പെടുന്നത്. ഹോമിയോപ്പതിയേയും യോഗയെയും പ്രകൃതി ചികിത്സയെയുമെല്ലാം ആധുനിക ശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ എങ്ങനെ കാണണമെന്ന് ഈ കൃതി ചൂണ്ടിക്കാട്ടുന്നു, അങ്ങനെയാണ് പല കെട്ടുകഥകളും ഇതിൽ തുറന്നു കാട്ടുന്നത്.

    Joseph Vadakkan / Vadakan

    പേജ് 154   പഠനം

    199.00
  • Kovoorinte Sampoorna Krithikal കോവൂരിന്റെ സമ്പൂർണ കൃതികൾ

    സമ്പൂർണ കൃതികൾ – എബ്രഹാം ടി. കോവൂർ

    795.00
    Add to cart Buy now

    സമ്പൂർണ കൃതികൾ – എബ്രഹാം ടി. കോവൂർ

    കോവൂരിന്റെ സമ്പൂർണ കൃതികൾ

    കോവൂരിന്റെ ജീവിതവും പ്രവർത്തികളും. അദ്ദേഹം ജനക്കൂട്ടത്തെ ആകർഷിച്ച, ദക്ഷിണ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെമ്പാടും സ്വാധീനം ചെലുത്തിയ മഹാനായ നിരീശ്വരവാദിയായിരുന്നു.

    ഇടമറുകിന്റെ വിവർത്തനം

    Kovoor / Kovur / Abraham T Kovur / Joseph Idamaruku / Edamaruku

    795.00
  • ഡോ ഏ ടി കോവൂരിന്റെ പുനർജന്മം

    പുനർജന്മം (തിരക്കഥ) – എ ടി കോവൂർ

    125.00
    Add to cart Buy now

    പുനർജന്മം (തിരക്കഥ) – എ ടി കോവൂർ

    ഡോ ഏ ടി കോവൂരിന്റെ പുനർജന്മം

    മൂലകഥ – പ്രൊഫ എ ടി കോവൂർ
    തിരക്കഥ – തോപ്പിൽ ഭാസി
    പുനർലിഖിതം – ജയൻ ഇടയ്ക്കാട്
    ഏകോപനം – ശ്രീനി പട്ടത്താനം

    മതം നിലനിൽക്കുന്നിടത്തോളം കാലം പുനർജന്മം എന്ന ശാസ്ത്രകഥയ്ക്ക് നിത്യയൗവനം ആയിരിക്കും. കേരളത്തിലെ പുത്തൻ തലമുറ വായിച്ചിരിക്കേണ്ട കോവൂരിന്റെ സൃഷ്ടി

    പേജ് 120

    125.00
  • എന്‍റെ കുറ്റാന്വേഷണ യാത്രകള്‍ - എം പി മുഹമ്മദ് റാഫി

    എന്‍റെ കുറ്റാന്വേഷണ യാത്രകള്‍ – എം പി മുഹമ്മദ് റാഫി

    240.00
    Add to cart Buy now

    എന്‍റെ കുറ്റാന്വേഷണ യാത്രകള്‍ – എം പി മുഹമ്മദ് റാഫി

    എന്‍റെ കുറ്റാന്വേഷണ യാത്രകള്‍
    എം പി മുഹമ്മദ് റാഫി

    കുറ്റാന്വേഷണം ഒരു അനുക്രമമായ അന്വേഷണമാണ്. കൃത്യമായി ചോദ്യങ്ങള്‍ ചോദിച്ച് ലീഡ്സ് എല്ലാം വെരിഫൈ ചെയ്യുമ്പോള്‍, കുറ്റവാളി പിടിക്കപ്പെടും. മോഷണക്കേസ് ആണെങ്കില്‍ മോഡസ് ഓപ്പറാണ്ടി വളരെ പ്രധാനമാണ്. മുഹമ്മദ് റാഫി ഈ സയന്‍റിഫിക് ഇന്‍വെസ്റ്റിഗേഷന്‍ കൃത്യമായി വിവരിക്കുന്നു. റാഫിയുടെ പുസ്തകത്തില്‍, കുറ്റാന്വേഷകന്‍റെ സിക്സ്ത് സെന്‍സിന്‍റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. റിപ്പറിനെ പിടിക്കുമ്പോഴും മറ്റു ചില മോഷ്ടാക്കളെ പിടിക്കുമ്പോഴും റാഫിയുടെ സിക്സ്ത് സെന്‍സ് പ്രവര്‍ത്തിക്കുന്നത് വളരെ ശ്രദ്ധേയമാണ്. റാഫിയുടെ പുസ്തകം വളരെ ലളിതമായ ഭാഷയില്‍ നല്ല അവതരണശൈലിയില്‍ രചിച്ചിരിക്കുന്നു.
    ഡോ. അലക്സാണ്ടര്‍ ജേക്കബ്ബ് ഐ.പി.എസ്.  (ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (റിട്ട.) കേരള)

    പേജ് 184 വില രൂ 240


     

    240.00
  • ദൈവ വിഭ്രമം - റിച്ചാർഡ് ഡോക്കിൻസ്

    ദൈവ വിഭ്രമം – റിച്ചാർഡ് ഡോക്കിൻസ്

    599.00
    Add to cart Buy now

    ദൈവ വിഭ്രമം – റിച്ചാർഡ് ഡോക്കിൻസ്

    ദൈവ വിഭ്രമം
    റിച്ചാർഡ് ഡോക്കിൻസ്

    ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ

    ഗോഡ് ഡെല്യൂഷൻ എന്ന വിശ്വവിഖ്യാത കൃതിയുടെ മലയാള പരിഭാഷ.

    പരിഭാഷ  – മാനവ വിശ്വനാഥ്‌

    Richard Dawkings / Daiva vibhramam / Daivavibhranthi

    പേജ് 498  വില  രൂ 599

    599.00
  • മനുഷ്യകുലം: പ്രതീക്ഷാനിർഭരമായ ചരിത്രം – റട്ഗർ ബ്രഗ്മാൻ

    599.00
    Add to cart Buy now

    മനുഷ്യകുലം: പ്രതീക്ഷാനിർഭരമായ ചരിത്രം – റട്ഗർ ബ്രഗ്മാൻ

    മനുഷ്യകുലം: പ്രതീക്ഷാനിർഭരമായ ചരിത്രം
    റട്ഗർ ബ്രഗ്മാൻ

     

    ”മനുഷ്യകുലം: പ്രതീക്ഷാനിർഭരമായ ചരിത്രം’ എന്നെ മാനവികതയെ പുതിയ വീക്ഷണകോണിൽ നിന്ന് കാണാൻ പ്രചോദിപ്പിച്ചു”
    യുവാല്‍ നോവ ഹരാരി:

    “അത്യന്തം സന്തോഷത്തോടെ ഈ പുസ്തകം ഞാൻ ശുപാർശചെയ്യുന്നു”
    സ്റ്റീഫൻ ഫ്രൈ

    “അസാധാരണമായ ഒരു വായനാനുഭവം”
    മാറ്റ് ഹെയ്ഗ്

    അത്യുജ്ജ്വലം. ബ്രഗ്മാന്റെ ചരിത്രപ്രയോഗം മനുഷ്യപ്രകൃതത്തെക്കുറിച്ച് ഒരു പുതിയ ധാരണയിലേക്ക് നയിക്കുന്നു. ‘മനുഷ്യകുലം’ നമ്മുടെ സംവാദങ്ങളെ മാറ്റിത്തീർക്കുകയും ശോഭനമായൊരു ഭാവിയിലേക്കുള്ള പാത ദീപ്തമാക്കുകയും ചെയ്യുന്നു. മറ്റെന്നത്തെക്കാളുമധികം ഇപ്പോൾ നമുക്കിത് ആവശ്യമാണ്. സൂസൻ കെയ്ൻ, ‘ക്വയറ്റ്’ന്റെ രചയിതാവ്
    “ഈ വിഷയം ഏറെ പ്രധാനപ്പെട്ട ഒന്നാണ്, അതിന്റെ വ്യാപ്തിയാകട്ടെ അതിബൃഹത്തും, കഥനരീതി വശ്യമനോഹരവുമാണ്. ഇതൊരു വിസ്മയകരമായ പുസ്തകമാണ്.”
    ടിം ഹർഫോർഡ്, ‘ദി അണ്ടർകവർ ഇക്കണോമിസ്റ്റി’ന്റെ രചയിതാവ്

    “ദോഷൈകദർശനം എന്നത് ഒരു സർവസിദ്ധാന്തമാണ്, പക്ഷേ, റട്‌ഗർ ബ്രഗ്മാൻ ഏറെ മിഴിവോടെ കാണിച്ചുതരുന്നതുപോലെ, അത് തിരഞ്ഞെടുക്കപ്പെടുന്ന ഒന്നാണ്. അനിവാര്യമായ ഈ പുസ്തകം മെച്ചപ്പെട്ട ഭാവിയുടെ സാധ്യത കൂടുതൽ വിപുലമാക്കുന്നു”
    ഡേവിഡ് വാലസ്,  വെൽസ്, ‘ദി അൺ ഇൻഹാബിറ്റബിൾ എർത്തി’ന്റെ രചയിതാവ്

    “മനുഷ്യവൈരത്തിന്റെ മന്ത്രത്തെ ഇത് തകർത്തെറിയുന്നു. പേടിച്ചരണ്ട ലോകത്തിന് പ്രതീക്ഷയുടെ ഒരു പ്രകാശനാളം”
    ഡാനി ഡോർലിംഗ്, ‘ഇനീക്വാലിറ്റി ആന്റ് ദി 1%’ന്റെ രചയിതാവ്.

    “പരമാവധിയാളുകൾ വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ആളുകൾ മനുഷ്യപ്രകൃതത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് മാറ്റിയാൽ മാത്രമേ മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള സാധ്യതയിൽ അവർ വിശ്വസിക്കാൻ തുടങ്ങുകയുള്ളൂ”
    ഗ്രേസ് ബ്ലേക്ക്‌ലി, ‘സ്റ്റോളൻ’-ന്റെ രചയിതാവ്

    “പരാശ്രയമില്ലാതെയാണ് റട്‌ഗർ ബ്രഗ്മാൻ വരുന്നത്, ചരിത്രം ഉപയോഗിച്ച് നമുക്ക് ഇപ്പോൾ സങ്കൽപ്പിക്കാവുന്നതിലും മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കാൻ അവസരം നൽകുന്ന അദ്ദേഹം ചിന്തിക്കുന്നത് തനിക്കു വേണ്ടിത്തന്നെയാണ്”
    തിമോത്തി സ്‌നൈഡർ, ഹോളോകോസ്റ്റ് ചരിത്രകാരനും ‘ഓൺ ടിറണി’ യുടെ രചയിതാവും.

    ഒരു വിശ്വാസമാണ് ഇടതിനേയും വലതിനേയും ഒന്നിപ്പിക്കുന്നത്, മനഃശാസ്ത്രജ്ഞരേയും ദാർശനികരേയും ഒന്നിപ്പിക്കുന്നത്, എഴുത്തുകാരേയും, ചരിത്രകാരന്മാരേയും ഒന്നിപ്പിക്കുന്നത്. ഇതാണ് നമ്മെ ചുറ്റിപ്പറ്റിയുള്ള ശീർഷകങ്ങളേയും നമ്മുടെ ജീവിതത്തെ സ്പർശിക്കുന്ന നിയമങ്ങളേയും നയിക്കുന്നത്. മാക്ക്യവല്ലി മുതൽ ഹോബ്സ് വരേയും, ഫ്രോയിഡ് മുതൽ ഡോക്കിൻസ് വരേയും ഈ വിശ്വാസത്തിന്റെ വേരുകൾ പാശ്ചാത്യ ചിന്തയിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്നുണ്ട്. മനുഷ്യർ പ്രകൃത്യാ സ്വാർത്ഥരാണെന്നും അവരെ നയിക്കുന്നത് സ്വാർത്ഥ താത്പര്യമാണെന്നുമാണ് നമ്മളെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്.

    മനുഷ്യകുലം ഒരു പുതിയ വാദമാണ് മുന്നോട്ടുവെക്കുന്നത്: മനുഷ്യർ നല്ലവരാണെന്ന് കരുതുന്നത് തീർത്തും യാഥാർത്ഥ്യവും വിപ്ലവകരവുമാണ് എന്നതാണത്. മത്സരിക്കുന്നതിനേക്കാൾ സഹകരിക്കുന്നതിനും, അവിശ്വാസത്തേക്കാൾ പരസ്പരവിശ്വാസം വെച്ചുപുലർത്തുന്നതിനുമുള്ള സഹജാവബോധത്തിന് ഹോമോ സാപ്പിയൻസിന്റെ ആരംഭത്തിലേക്ക് നീണ്ടുകിടക്കുന്ന പരിണാമപരമായ അടിത്തറയുണ്ട്. മറ്റുള്ളവരെക്കുറിച്ച് മോശം കാര്യങ്ങൾ ചിന്തിക്കുന്നതിലൂടെ, നമ്മൾ നമ്മുടെ രാഷ്ട്രീയത്തിലും സാമ്പത്തികശാസ്ത്രത്തിലും ഏറ്റവും മോശമായ കാര്യങ്ങൾ കൊണ്ടുവരുന്നു.
    ഈ സുപ്രധാന പുസ്തകത്തിൽ, അന്താരാഷ്ട്രതലത്തിൽ തന്നെ ബെസ്റ്റ്സെല്ലറായ എഴുത്തുകാരൻ റട്ഗർ ബ്രഗ്മാൻ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചില പഠനങ്ങളും സംഭവങ്ങളും എടുത്ത് അവയെ പുനർ‌നിർമ്മിച്ച്, കഴിഞ്ഞ 200,000 വർഷത്തെ മനുഷ്യ ചരിത്രത്തെക്കുറിച്ച് ഒരു പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. യഥാർത്ഥ ജീവിതത്തിലെ ലോർഡ് ഓഫ് ദി ഫ്‌ളൈസ് മുതൽ ബ്ലിറ്റ്സ് വരേയും സൈബീരിയയിലെ കുറുക്കൻ പരിപാലന കേന്ദ്രം മുതൽ ന്യൂയോർക്കിലെ കുപ്രസിദ്ധമായ ഒരു കൊലപാതകം വരേയും, സ്റ്റാൻലി മിൽഗ്രാമിന്റെ യേൽ ഷോക്ക് മെഷീൻ മുതൽ സ്റ്റാൻഫോർഡ് ജയിൽ പരീക്ഷണം വരെയുമുള്ള നിരവധി ഉദാഹരണങ്ങളിലൂടെ മനുഷ്യനന്മയിലും പരോപകാരത്തിലും വിശ്വസിക്കുന്നത് എങ്ങനെ ഒരു പുതിയ ചിന്താമാർഗമാകുമെന്നും, അത് എങ്ങിനെ നമ്മുടെ സമൂഹത്തിൽ യഥാർത്ഥ മാറ്റം കൊണ്ടുവരുന്നതിനുള്ള അടിത്തറയായി പ്രവർത്തിക്കുമെന്നും ബ്രഗ്മാൻ കാണിച്ചുതരുന്നു.
    മനുഷ്യ പ്രകൃതത്തെക്കുറിച്ചുള്ള ഒരു പുതിയ കാഴ്ചപ്പാടുണ്ടാകേണ്ട സമയമാണിത്.

    പേജ് 440 വില രൂ599

    599.00
  • Jeevivargangalude Ulpathi ജീവിവർഗങ്ങളുടെ ഉൽപത്തി - ചാൾസ് ഡാർവിൻ

    ജീവിവർഗങ്ങളുടെ ഉൽപത്തി – ചാൾസ് ഡാർവിൻ

    540.00
    Add to cart Buy now

    ജീവിവർഗങ്ങളുടെ ഉൽപത്തി – ചാൾസ് ഡാർവിൻ

    ജീവിവർഗങ്ങളുടെ ഉൽപത്തി

     

    ചാൾസ് ഡാർവിൻ

     

    1859 നവംബർ 24 ആദ്യമായി പ്രസിദ്ധീകരിച്ച ഒറിജിൻ ഓഫ് സ്പീഷീസ് ലോകത്തെമ്പാടുമുള്ള ശാസ്ത്രരംഗത്തുള്ളവരിലും സാധാരണക്കാരിലും ഒരുപോലെ കൗതുകം ഉണ്ടാക്കിയ രചനയാണ്. ഇതു സൃഷ്ടിച്ച മതപരമായ ആഘാതവും വലുതായിരുന്നു. മതപരതയിൽ വീണ ബോംബ് ആയിരുന്നു ഈ ഗ്രന്ഥം. അത് ഈ നിമിഷവും തുടരുന്നു. ഡാർവിനിസം എന്ന പദപ്രയോഗത്തിനുതന്നെ പിൽക്കാലത്ത് ഇത് വഴിവെച്ചു. 1985 ഓടു കൂടി തന്നെ പരിണാമം സിദ്ധാന്തം ശാസ്ത്രലോകം അംഗീകരിച്ചു കഴിഞ്ഞിരുന്നു.

    സാമ്പത്തികരംഗത്തും രാഷ്ട്രീയ രംഗത്തും ഈ രചന സൃഷ്ടിച്ച അലകൾ ചെറുതല്ലായിരുന്നു. ഇന്ന് പരിണാമ സിദ്ധാന്തം ഡാർവിനിൽ നിന്ന് ഏറെ മുന്നോട്ടു പോയിരിക്കുന്നു, എങ്കിലും അതിന്റെ അടിസ്ഥാന കേന്ദ്ര ആശയം മാറ്റമില്ല, പരിണമിച്ചാണ് ജീവിവർഗങ്ങൾ ഒക്കെയും ഉണ്ടായത്.

    ജീവന്റെ വൈവിദ്ധ്യത്തിന് ഏകീകൃതവും യുക്തിബദ്ധവുമായ വിശദീകരണം തരുന്ന ഡാർവിന്റെ കണ്ടുപിടിത്തം, മാറ്റങ്ങളോടെയാണെങ്കിലും, ഇന്ന് ജീവശാസ്ത്രത്തിന്റെ അടിസ്ഥാനമായിരിക്കുന്നു.

    ഡാർവിൻ ദിനം
    അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 12 ഡാർവിൻ ദിനമായി ലോകമെങ്ങും ആചരിക്കുന്നു. ശാസ്ത്രത്തിന് ഡാർവിൻ നൽകിയ സംഭാവനകളെയും ശാസ്ത്രത്തെയും ഉയർത്തിക്കാട്ടുന്നതിനാണ് ഈ ദിവസംആചരിക്കുന്നത്

    പരിഭാഷ : പി സുദർശനൻ

    Charles Darwin / Darvin / Origin of Species

    പേജ് 436 വില രൂ540

    540.00
  • Adhunika Malayala Vyakaranam ആധുനിക മലയാള വ്യാകരണം

    ആധുനിക മലയാള വ്യാകരണം – പ്രൊഫ. കെ.എസ്. നാരായണപ്പിള്ള

    100.00
    Add to cart Buy now

    ആധുനിക മലയാള വ്യാകരണം – പ്രൊഫ. കെ.എസ്. നാരായണപ്പിള്ള

    ആധുനിക മലയാള വ്യാകരണം

    പ്രൊഫ. കെ.എസ്. നാരായണപ്പിള്ള

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    ഭാഷയുടെ സാമാന്യഘടനാ വ്യാകരണത്തങ്ങളെ ആഖ്യാനലളിതമായി വിവരിക്കുകയും ആധുനിക ഭാഷാശാസ്ത്രത്തിന്റെ വസ്തുനിഷ്ഠമായ സമീപനനത്തിൽ നിന്നുകൊണ്ട് നിലവിലുള്ള ഭാഷാസ്വരൂപത്തെ സസൂഷ്മം അപഗ്രഥനാത്മകമായി വിശദീകരിക്കുകയും ചെയ്യുന്ന ഗ്രന്ഥം.

    പേജ് 162 വില രൂ100

    100.00
  • Malayala Samanthara Masika Charithram മലയാള സമാന്തര മാസികചരിത്രം

    മലയാള സമാന്തര മാസികചരിത്രം – പ്രദീപ് പനങ്ങാട്

    180.00
    Add to cart Buy now

    മലയാള സമാന്തര മാസികചരിത്രം – പ്രദീപ് പനങ്ങാട്

    മലയാള സമാന്തര മാസികചരിത്രം

    പ്രദീപ് പനങ്ങാട്

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    ഒരു ആദർശശാലിയുടെ സത്യസന്ധമായ അന്വേഷണത്തിലൂടെ രൂപപ്പെട്ട ഈ ഗ്രന്ഥം സുവർണമായ ഒരു അധ്യായത്തിന്റെ ചൈതന്യം വീണ്ടെടുക്കണമെന്ന ആഗ്രഹം അവരവരുടെ ഹൃദയങ്ങളിൽ അങ്കുരിപ്പിക്കുന്നു. രചനാത്മകമായ ഈ ദൗത്യമാണ് പ്രദീപ് പനങ്ങാട് നമ്മുടെ കാലഘട്ടത്തിനെ ജീർണതയിൽ നിന്ന് മോചിപ്പിക്കുന്നതിനുവേണ്ടി ഏറ്റെടുത്തിരിക്കുന്നത്.

    എം കെ സാനു

    പേജ് 150 വില രൂ180

    180.00
  • Sasthravum Andhavishwasavum ശാസ്ത്രവും അന്ധവിശ്വാസവും - എം എൻ റോയ്

    ശാസ്ത്രവും അന്ധവിശ്വാസവും – എം എൻ റോയ്

    180.00
    Add to cart Buy now

    ശാസ്ത്രവും അന്ധവിശ്വാസവും – എം എൻ റോയ്

    ശാസ്ത്രവും അന്ധവിശ്വാസവും

     

    എം എൻ റോയ്

     

     

    ആദിമ മനുഷ്യരുടെ അജ്ഞതയിൽ രൂഢമൂലമായതാണ് അന്ധവിശ്വാസം. കാലാന്തരത്തിൽ അജ്ഞതയുടെ അനുഗ്രഹീതവാസനയിൽ നിന്നു അവർ പുറത്തുവന്നു. പാരമ്പര്യത്തിൽ ഉറച്ചുപോയതോ, ദൈവം ഇറക്കിക്കൊടുത്ത വിജ്ഞാനമെന്ന മാന്യതയിൽ ഉയർത്തപ്പെടുന്നതോ ആയ വിശ്വാസങ്ങൾ അവനെ വേട്ടയാടി കൊണ്ടിരുന്നു. ആന്ത്യന്തികമായി ശാസ്ത്ര വിജ്ഞാനം ഈ ആത്മീയ ബന്ധനത്തെ ഭേദിക്കുവാനുള്ള ശക്തി അവനു നൽകുന്നതായി കാണാം.

    മതപരമായ ചിന്താഗതിയുടെ വിമർശനം, കുറ്റകൃത്യ കൈകാര്യ ശാസ്ത്രവിചാരണ എന്നീ രണ്ടു സാമൂഹ്യശാസ്ത്രശാഖകളുടെ പഠനത്തിലേക്കുള്ള ഒരു പ്രാരംഭമായി ഇതു കണക്കാക്കപ്പെടാം. മൊത്തത്തിൽ ഈ ഗ്രന്ഥ രചന ചിന്തയെ പ്രകോപിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ തന്നെ നിർവഹിച്ചിട്ടുള്ളതാണ്. അന്ധവിശ്വാസത്തിന്റെ ദീർഘമായുള്ള ഭീകരതയെ അതിജീവിക്കുക എന്ന വിഷയത്തിൽ ശാസ്ത്രീയ സമീപനരീതി ചൂണ്ടിക്കാട്ടുക എന്ന കൃത്യവും ഇതു നിർവഹിക്കുന്നുണ്ട്‌.

     

    നരേന്ദ്ര നാഥ് ഭട്ടാചാര്യ എന്ന മനബേന്ദ്ര നാഥ് റോയ് ഇന്ത്യൻ വിപ്ലവകാരിയും നവോത്ഥാന വക്താവും രാഷ്ട്രീയ സൈദ്ധാന്തികനുമായിരുന്നു, ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്ത തത്ത്വചിന്തകനുമായിരുന്നു. മെക്‌സിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെയും സ്ഥാപകനായിരുന്നു റോയ്. ഇന്നത്തെ ഇന്ത്യൻ തലമുറ ഏറെ മറന്നു പോയ റോയിയെ വീണ്ടും നമ്മുടെ ബൗദ്ധിക മണ്ഡലത്തിൽ പ്രതിഷ്ഠിക്കേണ്ടതുണ്ട്.

     

    M N Roy / Roi  / Sastravum / Andhaviswasavum / Sasthravum

    പേജ് 146 വില രൂ180

    180.00
  • Vrikkakal വൃക്കകൾ

    വൃക്കകൾ – ഡോ. കരുൺ കണ്ണംപൊയിലിൽ

    80.00
    Add to cart Buy now

    വൃക്കകൾ – ഡോ. കരുൺ കണ്ണംപൊയിലിൽ

    വൃക്കകൾ

     

    ഡോ. കരുൺ കണ്ണംപൊയിലിൽ

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    വൃക്കകളെക്കുറിച്ചും വൃക്കകളുടെ ധർമത്തെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും രോഗകാരണങ്ങൾ അവയുടെ പ്രതിവിധികൾ എന്നിവയെക്കുറിച്ചും വളരെ വിശദമായി പ്രതിപാദിക്കുന്ന ആരോഗ്യ ശാസ്ത്രഗ്രന്ഥമാണിത്

     

    പേജ് 84 വില രൂ80

    80.00
  • Jeevashasthrathile Viplavangal ജീവശാസ്ത്രത്തിലെ വിപ്ലവങ്ങൾ

    ജീവശാസ്ത്രത്തിലെ വിപ്ലവങ്ങൾ – ഡോ. എം.ഐ. ആൻഡ്രുസ്

    70.00
    Add to cart Buy now

    ജീവശാസ്ത്രത്തിലെ വിപ്ലവങ്ങൾ – ഡോ. എം.ഐ. ആൻഡ്രുസ്

    ജീവശാസ്ത്രത്തിലെ വിപ്ലവങ്ങൾ

    ഡോ. എം.ഐ. ആൻഡ്രുസ്

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    ജീവശാസ്ത്രത്തിന്റെ സുപ്രധാന ശാഖയാണ് ജനിതകശാസ്ത്രം ജനിതകശാസ്ത്രത്തിലെ അടിസ്ഥാന പ്രമാണങ്ങളെക്കുറിച്ചും അതിനു തന മേഖലകളായ ക്ലോണിങ്,
    വിത്തുകോശതെറാപ്പി എന്നിവയെക്കുറിച്ചുമെല്ലാം വിശദമാക്കുന്ന ഗ്രന്ഥം.

    പേജ് 94 വില രൂ70

    70.00
  • Cholesterol കൊളസ്‌ട്രോൾ

    കൊളസ്‌ട്രോൾ – ഡോ. പി.എൻ.കരംചന്ദ്

    100.00
    Add to cart Buy now

    കൊളസ്‌ട്രോൾ – ഡോ. പി.എൻ.കരംചന്ദ്

    കൊളസ്‌ട്രോൾ

     

    ഡോ. പി.എൻ.കരംചന്ദ്

     

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    മനുഷ്യൻ ഏറ്റവുംമധികം ഭയപ്പെടുന്ന രോഗാവസ്ഥയായി മാറിയിരിക്കുകയാണ് കൊളസ്‌ട്രോളിന്റെ ആധിക്യം. അതോടൊപ്പംതന്നെ കൊളസ്ട്രോളിനെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകളും നിലവിലുണ്ട്. മനുഷ്യശരീരത്തിനാവശ്യമായതും അമിതമായാൽ അപകടകരവുമായ കൊളസ്ട്രോളിനെക്കുറിച്ച് വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന ആരോഗ്യശാസ്ത്രഗ്രന്ഥം

    പേജ് 126 വില രൂ100

    100.00
  • Denkippani, Chikkanguniya ഡങ്കിപ്പനി, ചിക്കൻഗുനിയ - കാരണങ്ങളും പ്രധിരോധമാർഗങ്ങളും

    ഡങ്കിപ്പനി, ചിക്കൻഗുനിയ – കാരണങ്ങളും പ്രധിരോധമാർഗങ്ങളും – ഡോ എസ്. അബ്ദുൾഅസീസ്

    50.00
    Add to cart Buy now

    ഡങ്കിപ്പനി, ചിക്കൻഗുനിയ – കാരണങ്ങളും പ്രധിരോധമാർഗങ്ങളും – ഡോ എസ്. അബ്ദുൾഅസീസ്

    ഡങ്കിപ്പനി, ചിക്കൻഗുനിയ
    കാരണങ്ങളും പ്രധിരോധമാർഗങ്ങളും

    ഡോ എസ്. അബ്ദുൾഅസീസ്

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    സമകാലിക സമൂഹത്തെ ഏറ്റവും ഭീതിതമാക്കിയ രണ്ട് അസുഖങ്ങളാണ് ഡങ്കിപ്പനിയും ചിക്കൻഗുനിയയും അവയുടെ കാരണങ്ങൾ, പ്രത്യാഘാതങ്ങൾ, പ്രതിരോധമാർഗങ്ങൾ, എന്നിവ വിശദമാക്കുന്ന ആരോഗ്യശാസ്ത്ര ഗ്രന്ഥം.

    പേജ് 74 വില രൂ50

    50.00
  • Manoroga Vinjana Praveshika മനോരോഗ വിജ്ഞാന പ്രവേശിക

    മനോരോഗ വിജ്ഞാന പ്രവേശിക – ഡോ. എൻ വിജയൻ

    60.00
    Add to cart Buy now

    മനോരോഗ വിജ്ഞാന പ്രവേശിക – ഡോ. എൻ വിജയൻ

    മനോരോഗ വിജ്ഞാന പ്രവേശിക

     

    ഡോ. എൻ വിജയൻ

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    മനോരോഗങ്ങളെക്കുറിച്ചുള്ള അജ്ഞാത ദൂരീകരിക്കുകയും മനോരോഗ വിജ്ഞാനത്തിന്റെ എല്ലാ മേഖലയിലേയ്ക്ക് പ്രവേശിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഗ്രന്ഥം

    N Vijayan / N Vijeyan

    പേജ് 94 വില രൂ60

    60.00
  • Prasavavum Prasavananthara Sushrushayum പ്രസവവും പ്രസവാനന്തര ശൂശ്രുഷയും

    പ്രസവവും പ്രസവാനന്തര ശൂശ്രുഷയും – ഡോ.സി. നിർമ്മല സുധാകരൻ

    90.00
    Add to cart Buy now

    പ്രസവവും പ്രസവാനന്തര ശൂശ്രുഷയും – ഡോ.സി. നിർമ്മല സുധാകരൻ

    പ്രസവവും പ്രസവാനന്തര ശൂശ്രുഷയും

     

    ഡോ.സി. നിർമ്മല സുധാകരൻ

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    മാതൃത്വം ഏതൊരു സ്ത്രീയും ജീവിതത്തിലെ ഏറ്റവും വലിയ ഒരവസ്ഥാവിശേഷമാണ് പ്രസവത്തെക്കുറിച്ചും പ്രസവാനന്തര ശൂശ്രുഷകളെക്കുറിച്ചും ഒട്ടനവധി തെറ്റിദ്ധാരണകൾ അമ്മയാകാൻ പോകുന്നവർക്കും അമ്മയായിരിക്കുന്നവർക്കും ഇടയിലുണ്ട്. അത്തരം തെറ്റിദ്ധാരണ നീക്കുകയും ഉചിതമായ വൈദ്യശാസ്ത്രപശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഇവയെ അപഗ്രഥിക്കുകയും ചെയ്യുന്ന ഗ്രന്ഥം

    C Nirmmala Sudhakaran / C Nermala Sudhakaran

    പേജ് 132 വില രൂ90

    90.00
  • Aryabhatta Muthal Gaganyan Vare ആര്യഭട്ട മുതൽ ഗഗൻയാൻ വരെ

    ആര്യഭട്ട മുതൽ ഗഗൻയാൻ വരെ – എൻ.ആർ.സി.നായർ പരശുവയ്ക്കൽ

    140.00
    Add to cart Buy now

    ആര്യഭട്ട മുതൽ ഗഗൻയാൻ വരെ – എൻ.ആർ.സി.നായർ പരശുവയ്ക്കൽ

    ആര്യഭട്ട മുതൽ ഗഗൻയാൻ വരെ

    ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ ചരിത്രവും വികാസവും

     

    എൻ.ആർ.സി.നായർ പരശുവയ്ക്കൽ

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    ഇന്ന് ലോകത്തിലെ എണ്ണപ്പെട്ട ബഹിരാകാശ ശക്തികളിലൊന്നാണ് ഇന്ത്യ. ബഹിരാകാശത്തേക്ക് ഇന്ത്യക്കാരെ എത്തിക്കുന്ന ഗഗൻയാൻ എന്ന സ്വപ്നപദ്ധതിയുടെ രൂപരേഖപോലും തയ്യാറായിക്കഴിഞ്ഞു. വിദേശത്തുനിന്നും കടംവാങ്ങി ഉപയോഗിച്ച നൈനക്ക്-അപ്പാച്ചെ റോക്കറ്റുകളിനിന്ന് സ്വന്തമായ ബഹിരാകാശയാനം വരെയുള്ള ഇന്ത്യയുടെ ബഹിരാകാശഗവേഷണനേട്ടങ്ങളുടെ ചരിത്രമാണ് ഈ പുസ്‌തകം

    പേജ് 150 വില രൂ140

    140.00
  • Vandhyathayum Chikilsayum വന്ധ്യതയും ചികിത്സയും

    വന്ധ്യതയും ചികിത്സയും – ഡോ. അനുപമ. ആർ

    70.00
    Add to cart Buy now

    വന്ധ്യതയും ചികിത്സയും – ഡോ. അനുപമ. ആർ

    വന്ധ്യതയും ചികിത്സയും

    ഡോ. അനുപമ. ആർ

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    മനുഷ്യരാശിയുടെ നിലനിൽപ്പിന്റെ താക്കോലാണ് പ്രജനനം
    ഇതിന്റെ മറുവശമാകട്ടെ, വന്ധ്യതയും ഇന്ന് പല ദമ്പതിമാരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമായി വന്ധ്യത മാറിയിരിക്കുന്നു. ശാരീരികവൈകല്യംപോലെ ശാസ്ത്രീയ ചികിത്സകൊണ്ട് അതിജീവിക്കാൻ കഴിയുന്ന ഒരു ജീവിതശൈലീരോഗമെന്നും വന്ധ്യതയെ വിശേഷിപ്പിക്കാം വളരെ വൈകിയുള്ള വിവാഹം, വിവാഹാനന്തരം ഗര്ഭധാരണത്തിൽ വരുന്ന കാലതാമസം തുടങ്ങി ആധുനികജീവിതത്തിന്റെ മുഖമുദ്രയായ മാനസിക സംഘർഷം വരെ വന്ധ്യതയ്ക്കിടയാകുന്നു വന്ധ്യതയുടെ കാരണങ്ങൾ, പരിശോധനാരീതികൾ ചികിത്സാമാർഗങ്ങൾ തുടങ്ങി വന്ധ്യതയുമായി ബന്ധപ്പെട്ട സമസ്തമേഖലകളെയും കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രകൃതി

     

    പേജ് 100 വില രൂ70

     

    70.00
  • Aadima Indiakkar ആദിമ ഇന്ത്യക്കാർ

    ആദിമ ഇന്ത്യക്കാർ – ടോണി ജോസഫ്

    350.00
    Add to cart Buy now

    ആദിമ ഇന്ത്യക്കാർ – ടോണി ജോസഫ്

    ആദിമ ഇന്ത്യക്കാർ

     

    ടോണി ജോസഫ്

     

    ഹാരപ്പൻ നിവാസികൾ ആരായിരുന്നു?

    ‘ആര്യന്മാർ’ ഇന്ത്യയിലേക്ക് കുടിയേറിവന്നവരാണോ?

    ജാതിസമ്പ്രദായം എന്നാണ് ആരംഭിച്ചത്?

    നമ്മുടെ പൂർവികരുടെ കഥ

    നാം എവിടുന്നു വന്നുവെന്ന കഥ

    ഇന്ത്യക്കാരായ നാം ആരാണ്?

    എവിടെനിന്നാണ് നാം ഇവിടെയെത്തിയത്?

    ‘അനാദികാലം’ മുതൽ നമ്മുടെ പൂർവികർ ദക്ഷിണേഷ്യയിൽ താമസിച്ചിരുന്നവരാണെന്നാണ് നമ്മളിൽ പലരുടെയും വിശ്വാസം. എന്നാൽ ഈ ‘അനാദികാലം’ അത്ര പുരാതനമല്ലെന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. നമ്മുടെ വംശപൈതൃകത്തിന്റെ കഥ പറയുവാനായി ടോണി ജോസഫ് എന്ന പത്രപ്രവർത്തകൻ 65,000 വർഷം പുറകിലേക്കു സഞ്ചരിക്കുകയാണ് – ഒരുകൂട്ടം ആധുനികമനുഷ്യർ അഥവാ ഹോമോ സാപ്പിയൻസ് ആഫ്രിക്കയിൽനിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് സഞ്ചരിച്ചെത്തിയ കാലഘട്ടത്തിലേക്ക്. ഈയിടെ ലഭിച്ച ഡി എൻ എ സാക്ഷ്യങ്ങൾ നിരത്തിക്കൊണ്ട് ആധുനികമനുഷ്യർ ഇന്ത്യയിലേക്ക് നടത്തിയിട്ടുള്ള വൻ കുടിയേറ്റങ്ങളുടെ തുടർച്ചകളെ അദ്ദേഹം പിൻതുടരുന്നു – ആ കുടിയേറ്റങ്ങളിൽ 7000 BCEക്കും 3000 BCEക്കും ഇടയിൽ ഇറാനിൽനിന്നുവന്ന കർഷകജനതയും 2000 BCEക്കും 1000 BCEക്കും ഇടയിൽ മദ്ധ്യേഷ്യൻ സ്റ്റെപ്പിൽ (Steppe) നിന്നുവന്ന ഇടയരും എല്ലാം പെടും. ജനിതകശാസ്ത്രത്തിലടക്കം നടന്നിട്ടുള്ള ഗവേഷണഫലങ്ങൾ ഉപയോഗിച്ച് നമ്മുടെ ഭൂതകാലത്തിന്റെ ചുരുളുകൾ നിവർത്തുക വഴി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിവാദപരവും അസുഖകരവുമായ ചില ചോദ്യങ്ങളെ മുഖാമുഖം നേരിടുകയാണ് ടോണി ജോസഫ് ചെയ്യുന്നത്:

    ◆ ഹാരപ്പൻ നിവാസികൾ ആരായിരുന്നു?

    ◆ ‘ആര്യന്മാർ’ യഥാർത്ഥത്തിൽ ഇന്ത്യയിലേക്ക് കുടിയേറിവന്നവരാണോ?

    ◆ ഉത്തരേന്ത്യക്കാർ ദക്ഷിണേന്ത്യക്കാരിൽനിന്ന് ജനിതകപരമായി വ്യത്യസ്തരാണോ?

    ◆ പട്ടികവർഗ്ഗക്കാർ ജനതയുടെ മറ്റുവിഭാഗങ്ങളിൽനിന്ന് ജനിതകപരമായി വേറിട്ടുനിൽക്കുന്നവരാണോ?

     

    ഈ പുസ്തകത്തിന്റെ സാധുത കൂടുതലായും ആശ്രയിക്കുന്നത് അടുത്തകാലത്തുനടന്നിട്ടുള്ള ഡി എൻ എ ഗവേഷണങ്ങളെയാണ്. എങ്കിലും പുരാവസ്തുപരമായും ഭാഷാപരമായുമുള്ള തെളിവുകളെയും അവതരിപ്പിക്കുന്നുണ്ട് – വായനാസുഖം നൽകുന്ന രസകരമായ ശൈലിയിൽ തന്നെ. ആദിമ ഇന്ത്യക്കാർ എന്ന അതീവ പ്രസക്തമായ ഈ കൃതി ആധുനിക ഇന്ത്യക്കാരുടെ വംശപൈതൃകത്തെക്കുറിച്ചുള്ള ചില വൃത്തികെട്ട തർക്കങ്ങളെ ആധികാരികമായും ധൈര്യത്തോടെയും അസാധുവാക്കുന്നുണ്ട്. ഇന്ത്യൻ ജനസമൂഹം അതിന്റെ ഇന്നുള്ള ഘടനയിൽ എത്തിച്ചേർന്നതെങ്ങനെ എന്നുമാത്രമല്ല ഈ പുസ്തകം കാണിച്ചുതരുന്നത്, നാം ആരാണെന്നതിന്റെ അനിഷേധ്യവും അതിപ്രധാനവുമായ ഒരു സത്യവും അത് വെളിപ്പെടുത്തുന്നുണ്ട് :

    നാം എല്ലാവരുംതന്നെ കുടിയേറിവന്നവരാണ്.
    നാം എല്ലാവരും തമ്മിൽക്കലർന്നവരുമാണ്.

    നാം ആരാണെന്നും ഇവിടെ എങ്ങനെ എത്തിയെന്നും അറിയണമെന്ന് ശരിക്കും മോഹമുണ്ടെങ്കിൽ ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്. അസാധാരണമായ നമ്മുടെ ഭൂതകാലത്തിന്റെ ത്രസിപ്പിക്കുന്ന ഒരു വിവരണം – എനിക്കിത് താഴെ വെക്കാൻ സാധിച്ചില്ല

    − ഗുർചരൺ ദാസ്

     

    ആശ്ചര്യാവഹമായ ഒരു പുസ്തകം, പിടിച്ചിരുത്തുന്ന ശൈലി… ആദ്യവാക്യം മുതൽ നിങ്ങളുടെ ശ്രദ്ധ അപഹരിക്കുന്ന കൃതി

    − ബിബേക് ദേബ്റോയ്

    ടോണി ജോസഫ് എന്ന ബൗദ്ധിക മിശ്രഭോജി നമ്മെ നടത്തുന്നത് നമ്മുടെ പൂർവികർ ഇവിടംവരെ എങ്ങിനെ എത്തിയെന്ന ചോദ്യത്തിന്റെ കുഴിബോംബുകൾക്കിടയിലൂടെയാണ്

    − പ്രണയ് ലാൽ

    ദക്ഷിണേഷ്യൻ ചരിത്രത്തിലെ പഴഞ്ചൻ സമസ്യകളെ നിസ്തർക്കം തീർപ്പാക്കുന്ന ജനിതകശാസ്ത്രത്തിലെ പുതിയ കണ്ടെത്തലുകളെ വിദഗ്ദ്ധമായും മനോഹരമായും ചുരുക്കിപ്പറയുന്നു … കാലികപ്രാധാന്യമുള്ള ഹൃദ്യമായ, ധീരമായ കൃതി

    − ഷെൽഡൺ പോളോക്ക്

    വായാനാസുഖമുള്ള വിവരണം… ഇന്നത്തെ ഇന്ത്യയുടെ ജനസമൂഹഘടനയുടെ വർണ്ണചാരുതയെ സമ്പന്നമാക്കിയ കുടിയേറ്റ ശൃംഖലകളെക്കുറിച്ചും കൂടിക്കലരലുകളെക്കുറിച്ചും അറിയുവാൻ താത്പര്യമുള്ള ഏതൊരാൾക്കും രസിക്കുന്നത്

    − വെങ്കി രാമകൃഷ്ണൻ

    ഇന്ത്യയുടെ പ്രാഗ്ചരിത്രത്തിന്റെ ആദ്യഘട്ടങ്ങളിലേക്ക് സരളവും സുഗമവുമായ ഒരു എത്തിനോട്ടം

    − മൈക്കിൾ വിറ്റ്സെൽ

    AWARDS Received by this book:

    • Best non-fiction books of the decade (2010-2019) – The Hindu
    • Book of the Year Award (non-fiction), Tata Literature Live, 2019 – The Wire
    • Shakti Bhatt First Book Prize 2019 – The Indian Express
    • Atta Galatta Award for best Non-Fiction, 2019 – Deccan Herald
    • One of the 10 Best New Prehistory Books To Read In 2020, as identified by Book Authority

    Malayalam translation of Early Indians

    Tony Joseph / Toany josaph / Adhima India / Adima indiyakkar

    പേജ് 272 വില രൂ350

    350.00
  • Valiya Chodyangalkkulla Cheriya Utharangal വലിയ ചോദ്യങ്ങൾക്കുള്ള ചെറിയ ഉത്തരങ്ങൾ - സ്റ്റീഫൻ ഹോക്കിങ്

    വലിയ ചോദ്യങ്ങൾക്കുള്ള ചെറിയ ഉത്തരങ്ങൾ – സ്റ്റീഫൻ ഹോക്കിങ്

    250.00
    Add to cart Buy now

    വലിയ ചോദ്യങ്ങൾക്കുള്ള ചെറിയ ഉത്തരങ്ങൾ – സ്റ്റീഫൻ ഹോക്കിങ്

    വലിയ ചോദ്യങ്ങൾക്കുള്ള ചെറിയ ഉത്തരങ്ങൾ

     

    സ്റ്റീഫൻ ഹോക്കിങ്

     

    നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ് അവസാനമായി എഴുതിയ പുസ്തകമാണിത്. വലിയ ചോദ്യങ്ങൾക്കുള്ള ചെറിയ ഉത്തരങ്ങൾ എന്ന ഈ പുസ്തകം ശാസ്ത്രലോകം അഭിമുഖം ചെയ്യുന്ന വലിയ സമസ്യകൾക്കുള്ള ആഴത്തിലുള്ളതും പ്രാപ്യമായതും സകാലികവുമായ ചിന്തകളാണ്.

     

    ദൈവമുണ്ടോ?

    ഇതൊക്കെയും എങ്ങനെയാണ് ഉണ്ടായത്?

    നമുക്ക ഭാവി പ്രവചിക്കാനാകുമോ?

    ഒരു തമോഗർത്തത്തിനുള്ളിൽ എന്താണുള്ളത്?

    നമ്മെ പോലെ ബുദ്ധിയുള്ള ജീവികൾ പ്രപഞ്ചത്തിൽ മറ്റെവിടെയങ്കിലും ഉണ്ടോ?

    നമ്മൾ സൃഷ്ടിച്ച നിർമിത ബുദ്ധി അഥവാ ‘യന്ത്രിരന്മാർ’ നമ്മെ എന്നെങ്കിലും കീഴ്‌പെടുത്തുമോ?

    നമ്മുടെ ഭാവി നമുക്ക് എങ്ങനെ രൂപപ്പെടുത്താനാകും?

    ഈ ഭൂമിയിൽ നമ്മുടെ അതിജീവനം എത്ര നേരം വരെ തുടരും?

    ബഹിരാകാശത്ത് നമ്മൾ കോളനികൾ ഉണ്ടാക്കുമോ?

    സമയസഞ്ചാരം സാധ്യമാകുമോ?

     

    തന്റെ അസാധാരണ ജീവിതമേറെയും സ്റ്റീഫൻ ഹോക്കിങ് ഉപയോഗപ്പെടുത്തിയത് പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ വർധിപ്പിക്കാനും അതിലെ കഠിനമായ നിഗൂഢതകളുടെ ചുരുളഴിക്കാനുമായിരുന്നു. തമോഗർത്തങ്ങൾ, സാങ്കല്പിക സമയം, ബഹുചരിത്രപരത എന്നീ വിഷയങ്ങളുമായി ബഹിരാകാശത്തെ അകലങ്ങളിൽ തന്റെ മനസ്സ് വ്യാപരിക്കുമ്പോൾ തന്നെ അദ്ദേഹം നമ്മുടെ ചെറു ഗ്രഹത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശാസ്ത്രത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ചിന്തിച്ചിരുന്നു.

    പരിസ്ഥിതിവിനാശം, അന്തരീക്ഷ മലിനീകരണം മുതൽ പ്രകൃതി വിഭവദൗലഭ്യം വരെയും കൊറോണവൈറസ് മുതൽ നിർമിതബുദ്ധിയുടെ അപകടം വരെയും വന്നെത്തി നിൽക്കുന്ന കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കന്ന ഇന്നത്തെ നമുക്ക് സ്റ്റീഫൻ ഹോക്കിങിനെ വായിക്കുന്നത് നല്ലൊരു തയ്യാറെപ്പുതന്നെയായിക്കും.

    വിഷയങ്ങളിൽ നിന്ന് വിഷയങ്ങളിലേക്കുള്ള പരന്ന അറിവ്, ബൗദ്ധിക ഉത്തേജനം, അഭിനിവേശം നിറഞ്ഞാടുന്ന സംവേദനം, ഇവയെയെല്ലാം ഇണക്കിച്ചേർത്ത് നർമത്തിൽ നനച്ച് അദ്ദേഹം തന്റെ ആയുഷ്‌ക്കാലം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് എഴുതിയ മഹത്തായ രചനയാണ് ഈ പുസ്തകം.

    നാമും നമ്മൾ വാഴും ഗ്രഹവും എങ്ങോട്ടാണ് പോകുന്നതെന്ന് ചരിത്രത്തിലിതുവരെ ജീവിച്ചിരുന്ന ശ്രദ്ധേയമായ മനസ്സിനുടമയിൽ നിന്ന് അറിയുന്നത് അത്രകണ്ട് രസകരവും വിജ്ഞാനപ്രദവുമാകുന്നു.

    Steven Howking / Hocking / Stephen / Stephan /Hoking

    പേജ് 168 വില രൂ250

    250.00
  • Algebra Polynomialukal ആൽജിബ്ര പോളിനോമിയലുകൾ

    ആൽജിബ്ര പോളിനോമിയലുകൾ – എം. ആർ. സി. നായർ

    180.00
    Add to cart Buy now

    ആൽജിബ്ര പോളിനോമിയലുകൾ – എം. ആർ. സി. നായർ

    ആൽജിബ്ര പോളിനോമിയലുകൾ

     

    എം. ആർ. സി. നായർ

    ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാന്‍ സഹായിക്കുന്ന അടിസ്ഥാന ശാസ്ത്രപാഠങ്ങളെ സമഗ്രമായി അവതരിപ്പി ക്കുന്നു അറിവുകളുടെ പുസ്തകം എന്ന പരമ്പരയിലൂടെ. വിദ്യാര്‍ത്ഥി കള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്രദമായ പുസ്തകങ്ങളടങ്ങിയ ഈ പരമ്പരയില്‍ പരിസ്ഥിതിപഠനം, ഭൗതികശാ സ്ത്രം, രസതന്ത്രം, ജനിതകശാസ്ത്രം, ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി വിഷയങ്ങള്‍ അവതരിപ്പിക്കുന്നു. സംഖ്യകള്‍ക്കു പകരം അക്ഷരങ്ങള്‍ ഉപയോഗിച്ചുള്ള ഗണിതരീതി ക്കാണ് ആല്‍ജിബ്ര അഥവാ ബീജഗണിതം എന്നു പറയുന്നത്. മിക്ക ശാസ്ത്രതത്ത്വങ്ങളും ഫോര്‍മുലകളും ആല്‍ജിബ്രയിലാണ് എഴുതു ന്നത്. ആല്‍ജിബ്രയുമായി ബന്ധപ്പെട്ട ബീജഗണിതവാചകങ്ങള്‍, ഏകപദം കൊണ്ടുള്ള ഗുണനതം , ഹരണം, സര്‍വസമവാക്യങ്ങള്‍, ഘടക ക്രിയ, ലഘുസമവാക്യങ്ങള്‍, ദ്വിമാന സമവാക്യങ്ങള്‍ എന്നിവയും പുസ്തകത്തില്‍ ഉൾച്ചേർത്തിട്ടുണ്ട്. അതോടൊപ്പംതന്നെ കൃത്യങ്കങ്ങള്‍, പോളിനോമിയലുകളുടെ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം, ഘടകസിദ്ധാന്തം തുടങ്ങി പോളിനോമിയലുകളുടെ വിവിധ വശങ്ങളെ ക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം.

    M R C Nair / M R C Nayar
    പേജ് 174 വില രൂ180

    180.00
  • Bhoumachapam - Indian Bhoopadanirmanathinte Vismayacharithram ഭൗമചാപം - ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്‌മയചരിത്രം

    ഭൗമചാപം – ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്‌മയചരിത്രം – സി എസ് മീനാക്ഷി

    360.00
    Add to cart Buy now

    ഭൗമചാപം – ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്‌മയചരിത്രം – സി എസ് മീനാക്ഷി

    ഭൗമചാപം – ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്‌മയചരിത്രം

     

    സി എസ് മീനാക്ഷി

    ലോകചരിത്രത്തിലെതന്നെ അപൂര്‍വ്വമായ മാനുഷിക സംരംഭങ്ങളിലൊന്നായ സര്‍വെ ഓഫ് ഇന്ത്യയുടെ വിസ്മയാവഹമായ കഥയാണ് ഭൗമചാപത്തില്‍ പ്രഗല്ഭമായി അനാവരണം ചെയ്യുന്നത്. പ്രായേണ ഏത് സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെയും കൗതുകമുണര്‍ത്തുന്നതാണ് ആ സാഗ. ആ കൗതുകത്തെ അണയാനനുവദിക്കാതെ മുന്നോട്ടു കൊണ്ടുപോകുവാനും ഇതുപോലൊരു ഗ്രന്ഥത്തിന്റെ നിര്‍മ്മിതിയിലെത്തിക്കുവാനും സാധിച്ചുവെന്നതാണ് ഗ്രന്ഥകര്‍ത്രിയുടെ നേട്ടം.-ആനന്ദ്‌

    C S Meenakshi / C S Minakshi

    പേജ് 400 വില രൂ360

    360.00
  • Anantham Enthennarinja Aal അനന്തം എന്തെന്നറിഞ്ഞ ആൾ

    അനന്തം എന്തെന്നറിഞ്ഞ ആൾ – റോബർട്ട് കാനിഗൽ

    400.00
    Add to cart Buy now

    അനന്തം എന്തെന്നറിഞ്ഞ ആൾ – റോബർട്ട് കാനിഗൽ

    അനന്തം എന്തെന്നറിഞ്ഞ ആൾ

    രാമാനുജൻ എന്ന പ്രതിഭയുടെ ജീവിതം

    റോബർട്ട് കാനിഗൽ

    ലോകപ്രശസ്‌ത ഇന്ത്യൻ ഗണിതശാസ്‌ത്ര പ്രതിഭയായ ശ്രീനിവാസ രാമാനുജന്റെ അസാധാരണമായ ജീവിതം പ്രതിപാദിക്കുന്ന അതി വിശിഷ്ടമായ ജീവചരിത്ര ഗ്രന്ഥം. ശ്രീനിവാസ രാമാനുജന് ഗണിതം ജീവിതം തന്നെയായിരുന്നു ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം തിരസ്കരിച്ച രാമാനുജൻ പ്രശസ്ത ആംഗലേയ ഗണിത ശാസ്ത്രജ്ഞൻ ജി എച്ച് ഹാർഡിയുടെ സഹായത്താൽ ക്രോബ്രിജിൽ നിന്ന് ഉന്നത ബിരുദങ്ങൾ നേടി.ഹാർഡി – രാമാനുജൻ കൂട്ടുകെട്ട് ഗണിതത്തിന്റെ ലോകത്തെ കീഴ്‌മേൽ മറിച്ചു.
    ശ്രീനിവാസ രാമാനുജന്റെ 175 ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി രാമാനുജൻ മാത്തമറ്റിക്കൽ സൊസൈറ്റിയുടെ സഹകരണത്തോടെ പ്രസിദ്ധീകരിച്ച പുസ്‌തകം

     

    വിവർത്തനം

    പ്രൊഫ. പി. രാമചന്ദ്രമേനോൻ .
    പ്രൊഫ. ടി. എം ശങ്കരൻ
    ഡോ ജെ. ഡബ്ല്യ. ക്രിസ്റ്റൽ ഫ്‌ളോറി

     

    Sreenivasa Ramanujan / Srinivasa Ramanujan

     

    പേജ് 620 വില രൂ400

    400.00