രാഷ്ട്രീയം

Showing 145–168 of 213 results

Show Grid/List of >5/50/All>>
  • Sreenarayana Prasthanavum Thiruvithamkurile Ezhavarum ശ്രീനാരായണ പ്രസ്ഥാനവും തിരുവിതാംകൂറിലെ ഈഴവരും

    ശ്രീനാരായണ പ്രസ്ഥാനവും തിരുവിതാംകൂറിലെ ഈഴവരും

    100.00
    Add to cart Buy now

    ശ്രീനാരായണ പ്രസ്ഥാനവും തിരുവിതാംകൂറിലെ ഈഴവരും

    ശ്രീനാരായണ പ്രസ്ഥാനവും തിരുവിതാംകൂറിലെ ഈഴവരും
    കേരള നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം വഹിച്ച ശ്രീനാരായണ പ്രസ്ഥാനത്തെയും തിരുവിതാംകൂറിലെ ഈഴവ ജനവിഭാഗത്തെയും കുറിച്ച് ഡോ. പൽപു എഴുതിയ കുറിപ്പുകളുടെയും ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സംഭാഷണങ്ങളുടെയും
    ചരിത്രരേഖകളുടെയും അപൂർവ്വ ശേഖരം.
    SNDP Yogam / Sree Narayana Guru / Ezhavar  Travancore
    100.00
  • Niyamasabhayile Ayyankali നിയമസഭയിലെ അയ്യങ്കാളി

    നിയമസഭയിലെ അയ്യങ്കാളി

    50.00
    Add to cart Buy now

    നിയമസഭയിലെ അയ്യങ്കാളി

    നിയമസഭയിലെ അയ്യങ്കാളി

     

    അഡ്വ ജോർജ് മത്തായി

     

    അയ്യങ്കാളി നിയമസഭയ്ക്ക് അകത്തും പുറത്തും ഒരേപോലെ അക്ഷീണം പോരാടി എന്നത് അനിഷേധ്യമായ വസ്തുതയാണ്.  നിയമസഭയ്ക്ക് പുറത്ത് അതായത് സമൂഹത്തിൽ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ യഥാതഥം വിലയിരുത്തുന്നതിന് പരിമിതികൾ ഉണ്ട്.  എന്നാൽ അദ്ദേഹത്തിന്റെ സിംഹഗർജ്ജനങ്ങൾ അധികാരത്തിന്റെ പ്രഭവകേന്ദ്രമായ നിയമസഭയേയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം കുടികൊള്ളുന്ന അന്നത്തെ രാജകീയ സർക്കാരിനെയും കിടിലംകൊള്ളിച്ചു.
    Ayyankali / Ayankali Ayyankaly
    AAപേജ് 52 വില രൂ50
    50.00
  • Goetha Paripadiyekurichulla Vimarshanam ഗോഥാ പരിപാടിയെ കുറിച്ചുള്ള വിമർശനം

    ഗോഥാ പരിപാടിയെ കുറിച്ചുള്ള വിമർശനം

    80.00
    Add to cart Buy now

    ഗോഥാ പരിപാടിയെ കുറിച്ചുള്ള വിമർശനം

    ഗോഥാ പരിപാടിയെ
    കുറിച്ചുള്ള വിമർശനം
    ലോകത്തെവിടെയും പോരാട്ടഭൂമികളിൽ പൊരുതുന്ന  മനുഷ്യർ തങ്ങളുടെ മാർഗദർശകരായി മാർക്‌സിനെയും  എംഗൽസിനെയും ലെനിനെയും പ്രതീക്ഷയോടെ
    ഉറ്റുനോക്കുന്നു; അവരുടെ കൃതികൾ വീണ്ടും സജീവമായി ചർച്ചചെയ്യപ്പെടുന്നു.  ലോകമെങ്ങും മാർക്‌സിസ്റ്റ് ക്ലാസിക്കുകളുടെ സ്വീകാര്യത
    അനുദിനം വർദ്ധിച്ചുവരുന്നു.
    ML / Malayalam Left Politics / Communism
    80.00
  • Engals എംഗൽസ്

    എംഗൽസ്

    25.00
    Add to cart Buy now

    എംഗൽസ്

    എംഗൽസ്
    സ്വയം അറിയാനും സ്വന്തം വർഗ്ഗത്തെപ്പറ്റി സ്വയം
    ബോധാവാന്മാരാകാനും തൊഴിലാളി വർഗ്ഗത്തെ
    പഠിപ്പിച്ചവരാണ് കാറൽ മാർക്‌സും, ഫ്രെഡറിക് എംഗൽസും.  സ്വപ്‌നങ്ങളുടെ സ്ഥാനത്ത് അവർ ശാസ്ത്രത്തെയാണ് അവരോധിച്ചത്.
    ML / Malayalam / Left Politics / Communism / Marxism
    25.00
  • Vaikkom Sathyagrahathinte Kanappurangal വൈക്കം സത്യാഗ്രഹത്തിന്റെ കാണാപ്പുറങ്ങൾ

    വൈക്കം സത്യാഗ്രഹത്തിന്റെ കാണാപ്പുറങ്ങൾ

    100.00
    Add to cart Buy now

    വൈക്കം സത്യാഗ്രഹത്തിന്റെ കാണാപ്പുറങ്ങൾ

    വൈക്കം സത്യാഗ്രഹത്തിന്റെ കാണാപ്പുറങ്ങൾ

    ഡോ കെ വീരമണി

    മതവും വിശ്വാസവും ചൂഷണത്തിന്റെ വേദിയാക്കിയ സവർണ വർഗത്തിനെതിരെ മാനവികതയുടെ പടവാളുയർത്തിയ പെരിയാറുടെ പോരാട്ടം അനാവൃതമാക്കുന്ന ഉജ്വല കൃതി.

    തമിഴിൽ നിന്നു പരിഭാഷ: പി സുദർശനൻ

    Veeramany / Vaikkam / Periyar / EVR

    കൂടുതൽ കാണുക

    100.00
  • Narayana Guruvum Mathanirapekshathayum നാരായണ ഗുരുവും മതനിരപേക്ഷതയും

    നാരായണ ഗുരുവും മതനിരപേക്ഷതയും

    100.00
    Add to cart Buy now

    നാരായണ ഗുരുവും മതനിരപേക്ഷതയും

    നാരായണ ഗുരുവും മതനിരപേക്ഷതയും

    എഡിറ്റർ ഡോ എൻ ആർ ഗ്രാമപ്രകാശ്

    കേരളീയ നവോത്ഥാനത്തിന്റെ ചരിത്രയാഥാർഥ്യങ്ങളെ വക്രീകരിക്കുകയും മറച്ചുവെയ്ക്കുകയും ചെയ്തിടത്ത് നേരിന്റെ വെളിച്ചവുമായി വരികയേ നിർവാഹമുള്ളൂ. ഈ സമാഹാരത്തിലെ ഓരോ ലേഖനവും പകർന്നു നൽകുന്നത് നാരായണഗുരുവിന്റെ സത്യമാണ്.
    വി എസ് അച്ചുതാനന്ദൻ, പിണറായി വിജയൻ, എം എ ബേബി, എം ബി രാജേഷ്, സുനിൽ പി ഇളയിടം, അശോകൻ ചരുവിൽ, പ്രൊഫ വി എൻ മുരളി, എൻ വി ഫിർദൗസ് എന്നിവരുടെ രചനകൾ.

    ML / Malayalam / Pinarayi Vijayan / V S Achuthanandan / M A Baby / Sunil P Ilayidam

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    100.00
  • Naraka Sakethathile Ullarakal നരക സാകേതത്തിലെ ഉള്ളറകൾ

    നരക സാകേതത്തിലെ ഉള്ളറകൾ

    100.00
    Add to cart Buy now

    നരക സാകേതത്തിലെ ഉള്ളറകൾ

    നരക സാകേതത്തിലെ ഉള്ളറകൾ

    മുൻ ആർഎസ്എസ് പ്രചാരകന്റെ 25 വർഷത്തെ അനുഭവങ്ങളുടെ കുമ്പസാരം

    സുധീഷ് മിന്നി

    ആർഷഭാരത സംസ്‌ക്കാത്തെപ്പറ്റി ഊറ്റംകൊണ്ട് ഏകശിലാരൂപത്തിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് എന്ന ഫാസിസ്റ്റ് സംഘടനയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന തുറന്നുപറച്ചിൽ. ഒന്നാം പതിപ്പിറങ്ങി പതിനഞ്ചു ദിവസത്തിനുള്ളിൽ  മൂന്നു പതിപ്പുകൾ. പുസ്തക പ്രസാധനരംഗത്തു വിസ്മയമായി മാറിയ കൃതി.

    ML / Malayalam / Sudheesh Minni / Ex RSS Pracharak

    കൂടുതൽ കാണുക

    100.00
  • Prathyaksha Raksha Daivasabha - Athma Jnanathinte Vakkum Mozhiyum പ്രത്യക്ഷ രക്ഷാ ദൈവസഭ - ആത്മജ്ഞാനത്തിന്റെ വാക്കും മൊഴിയും

    പ്രത്യക്ഷ രക്ഷാ ദൈവസഭ – ആത്മജ്ഞാനത്തിന്റെ വാക്കും മൊഴിയും

    260.00
    Add to cart Buy now

    പ്രത്യക്ഷ രക്ഷാ ദൈവസഭ – ആത്മജ്ഞാനത്തിന്റെ വാക്കും മൊഴിയും

    പ്രത്യക്ഷ രക്ഷാ ദൈവസഭ – ആത്മജ്ഞാനത്തിന്റെ വാക്കും മൊഴിയും

    ഗവേഷണം : പൊയ്കജനപന്തി

    ആത്മാവിന്റെ ഉണ്മയെയും മരണാന്തര മുക്തിയെയും നീതീകരിക്കുന്ന വ്യവസ്ഥാപിത ദൈവചിന്തകളിൽ നിന്നും ഭിന്നമായി, ജനനം മുതൽ തുടങ്ങുന്ന ഭൗതിക മനുഷ്യന്റെ ജീവിത വ്യവഹാരങ്ങളെ സമഗ്രമായി സ്പർശിക്കുന്ന ഒരു ജ്ഞാനവ്യവസ്ഥയാണ് പൊയ്കയിൽ അപ്പച്ചൻ പ്രത്യക്ഷ രക്ഷാ ദൈവ സഭയിലൂടെ വിനിമയം ചെയ്തത്. അതിനാൽതന്നെ സങ്കീർണമായ ദൈവശാസ്ത്ര നിരുക്തികളോടും അവയെ നിലർത്തിയ അധീശ മതാത്മകതയോടും നിരന്തരം കലഹിച്ചിട്ടായിരുന്നു സഭ ചരിത്രത്തിലേക്ക് സാന്നിധ്യപ്പെട്ടത്. അടിമ എന്ന സാർവർത്തികമായ അവസ്ഥാ വിപര്യയത്തിന്റെ അടിവേരുകളെ അന്വേഷിക്കുകയും അടിമത്തം പുനരുത്പാദിപ്പിച്ച വിഘടിത സത്വങ്ങളുടെ ആത്മീയവും രാഷ്ട്രീയവുമായ പരിപ്രേക്ഷ്യങ്ങളെ ആഴത്തിൽ അപഗ്രഥിക്കുകയും ചെയ്താണ്  വിമോചനത്തിന്റെ സവിശേഷമായ ഒരു പ്രത്യയശാസ്ത്രമാതൃക അപ്പച്ചൻ അവതരിപ്പിച്ചത്. കേവല ദൈവോപാസനകൾക്കപ്പുറം ദേശകാലങ്ങൾക്കതീതമായി മനുഷ്യന്റെ ആത്മാഭിമാനത്തെയും സ്വാതന്ത്ര്യത്തെയും നിർണയിക്കുന്ന ഒരു പുതിയ ലോകക്രമമാണ് ഇതിലൂടെ അവതരിപ്പിക്കപ്പെട്ടത്. വ്യതിരിക്തമായ ഈ ആശയലോകവും അതിന്റെ ആത്മീയ സാംസ്‌ക്കാരിക പരിസരങ്ങളും അപ്പച്ചൻ തന്നെ രൂപപ്പെടുത്തിയിട്ടുള്ള ‘പ്ലാനും തോതും’ എന്ന വിശകലനഭാഷയിലൂടെ പരിശോധിക്കുകയാണ് ഈ പഠനത്തിൽ.

    ML / Malayalam / Poikayil Appachan / Dalit Spiritual Movement Kerala

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    260.00
  • Asprishyar അസ്പൃശ്യർ

    അസ്പൃശ്യർ

    120.00
    Add to cart Buy now

    അസ്പൃശ്യർ

    അസ്പൃശ്യർ

     

    ഡോ ബി ആർ അംബേദ്കർ

     

    അംബേദ്കറുടെ അസ്പൃശ്യർ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ മൊഴിമാറ്റം. അസ്പൃശ്യരായി ഹിന്ദുത്വം മാറ്റിനിർത്തിയ കീഴാള, ദളിത് ജനതയ്ക്ക് ആത്മാഭിമാനം നൽകിയ പുസ്തകം.

    B R Ambedkar

    പേജ് 100  വില രൂ120

    120.00
  • Jathi Nirmoolanam ജാതിനിർമൂലനം

    ജാതിനിർമൂലനം

    150.00
    Add to cart Buy now

    ജാതിനിർമൂലനം

    ജാതിനിർമൂലനം

     

     

    ഡോ ബി ആർ അംബേദ്കർ

    കീഴാള, ദളിത് സമൂഹത്തിന്റെ സാംസ്‌ക്കാരികവും രാഷ്ട്രീയവുമായ ജീവിതത്തിന്മേൽ ജാതിവ്യവസ്ഥയെ എങ്ങനെയാണ് ബ്രാഹ്മണിക്കൽ സമൂഹം അടിച്ചേൽപ്പിച്ചതെന്ന് ഈ കൃതിയിലൂടെ തുറന്നുകാട്ടുന്നു. ഒരു ആധിപത്യമെന്ന നിലയിൽ ജാതിയെ ഉന്മൂലനം ചെയ്യുക എന്നത് സവർണാധിപത്യത്തിനെതിരായ പോരാട്ടമായും അധഃസ്ഥിത സമൂഹത്തിന്റെ സാമൂഹികമാറ്റ പ്രക്രിയയിലെ പ്രധാന കടമയുമായാണ് അംബേദ്കർ ദർശിച്ചത്. അതിനാലാണ് ജാതിവ്യവസ്ഥയെക്കുറിച്ച് ധാരാളം പുസ്തകങ്ങൾ ഉണ്ടായിട്ടും ‘ജാതിനിർമൂലനം’ എന്ന കൃതിയെ മറികടക്കാൻ അവയ്‌ക്കൊന്നും ഇപ്പോഴും കഴിയാത്തത്.

    B R Ambedkar / Ambadkar / Jathi Nirmulanam

    പേജ് 134 വില രൂ150

    150.00
  • Dr Ambedkar ഡോ അംബേദ്കർ - കല്ലറ സുകുമാരൻ

    ഡോ അംബേദ്കർ – കല്ലറ സുകുമാരൻ

    65.00
    Add to cart Buy now

    ഡോ അംബേദ്കർ – കല്ലറ സുകുമാരൻ

    ഡോ അംബേദ്കർ

    കല്ലറ സുകുമാരൻ

    ഡോ അംബേദ്കറുടെ ജനനം മുതൽ മരണം വരെയുള്ള സംഭവബഹുലമായ ജീവിതത്തിലേക്കുള്ള സഞ്ചാരം. ബ്രാഹ്മണിസത്തിന്റെയും ഹിന്ദുത്വ പ്രത്യയശാസത്രത്തിന്റെയും മനുഷ്യവിരുദ്ധ ആശയങ്ങളെ സ്വന്തം ജീവിതം കൊണ്ട് ചെറുത്തുനിന്ന മഹാനായ പ്രതിഭാശാലിയുടെ ലഘു ജീവചരിത്രം.

    ML / Malayalam

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    65.00
  • *Ambedkar - Jeevithavum Rachanakalum

    *Ambedkar – Jeevithavum Rachanakalum

    75.00
    Add to cart Buy now

    *Ambedkar – Jeevithavum Rachanakalum

    അംബേദ്കർ – ജീവിതവും രചനകളും

    രാം പുനിയാനി

    ജാതി ഉന്മൂലനത്തിന്റെ രാഷ്ട്രീയത്തിനായുള്ള സുപ്രധാന മാർഗദർശിയായി അംബേദ്കറിന്റെ ജീവിതവും കൃതികളും നിലകൊള്ളുന്നു. ഇന്നത്തെ സാമൂഹികവും രാഷ്ട്രീയവുമായ പോരാട്ടങ്ങൾക്ക് ഊർജം പകരാൻ ഉതകുന്ന അംബേദ്കറിന്റെ ജീവിതത്തെക്കുറിച്ചും രചനകളെക്കുറിച്ചും അടുത്തറിയാൻ ഈ പുസ്തകം സഹായകമാകും.

    ML / Malayalam / Biography / Hinduism

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    75.00
  • Jnan Enthukondu Hindu Matham Upekshichu ഞാൻ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു

    ഞാൻ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു

    120.00
    Add to cart Buy now

    ഞാൻ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു

    ഞാൻ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു

    ഡോ ബി ആർ അംബേദ്കർ

    ബ്രാഹ്മിണിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും വിഷം വമിപ്പിക്കുന്ന ആശയമണ്ഡലത്തിനെതിരെ പോരാട്ടത്തിനിറങ്ങിയ ആധുനിക ഇന്ത്യയുടെ ശില്പി ഡോ അംബേദ്ക്കറുടെ പ്രസംഗങ്ങളുടെ സമാഹാരം.

    Hindutva / Casteim / B R Ambedkar

    പേജ് 100  വില രൂ120

    120.00
  • Ambedkarum Hindu Prathyayasasthravum അംബേദ്കറും ഹിന്ദു പ്രത്യയശാസ്ത്രവും

    അംബേദ്കറും ഹിന്ദു പ്രത്യയശാസ്ത്രവും – രാം പുനിയാനി

    65.00
    Add to cart Buy now

    അംബേദ്കറും ഹിന്ദു പ്രത്യയശാസ്ത്രവും – രാം പുനിയാനി

    അംബേദ്കറും ഹിന്ദു പ്രത്യയശാസ്ത്രവും

    രാം പുനിയാനി

    ഹിന്ദു രാഷ്ട്രമെന്ന മതേതരജനാധിപത്യ വരുദ്ധ സങ്കല്പമാണ് ജനസംഘിന്റെയും ഹിന്ദു മഹാസഭയുടെയും ദീർഘകാല ലക്ഷ്യം എന്നു നേരത്തേ തിരിച്ചറിഞ്ഞ ദീർഘദർശിയായിരുന്നു അംബേദ്കർ. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളെ അടുത്തറിയാൻ ഈ ഗ്രന്ഥം സഹായിക്കും.

    ML / Malayalam / RSS / Hinduism / B R Ambedkar

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    65.00
  • Desiya Swathanthrya Samaravum Punnapra Vayalar Samaravum ദേശീയ സ്വാതന്ത്യ സമരവും പുന്നപ്രവയലാർ സമരവും

    ദേശീയ സ്വാതന്ത്യ സമരവും പുന്നപ്രവയലാർ സമരവും – അഡ്വ വി മോഹൻദാസ്

    60.00
    Add to cart Buy now

    ദേശീയ സ്വാതന്ത്യ സമരവും പുന്നപ്രവയലാർ സമരവും – അഡ്വ വി മോഹൻദാസ്

    ദേശീയ സ്വാതന്ത്യ സമരവും പുന്നപ്രവയലാർ സമരവും
    അഡ്വ വി മോഹൻദാസ്

    പുന്നപ്രവയലാർ സമരത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഈ പുസ്തകം. സമരത്തെ ആക്ഷേപിക്കുകയും രക്തസാക്ഷികളെ അവഹേളിക്കുകയും ചെയ്യുന്നവർ ഇപ്പോഴുമുണ്ട്. അവർക്കിതിൽ ചുട്ടമറുപടിയുണ്ട്. ചരിത്രവിദ്യാർഥികൾക്കു ഏറെ പ്രയോജനം ചെയ്യുന്ന സ്വാതന്ത്ര്യസമരത്തിന്റെ നാൾവഴികളും നാഴികക്കല്ലുകളും ഇതിൽ തെളിഞ്ഞുകാണാം.

    ML / Malayalam / അഡ്വ വി മോഹൻദാസ് / Indian History

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    60.00
  • Nava Marxism നവ മാർക്‌സിസം

    നവ മാർക്‌സിസം – ഡോ വള്ളിക്കാവ് മോഹൻദാസ്

    100.00
    Add to cart Buy now

    നവ മാർക്‌സിസം – ഡോ വള്ളിക്കാവ് മോഹൻദാസ്

    നവ മാർക്‌സിസം
    ഡോ വള്ളിക്കാവ് മോഹൻദാസ്

    പ്രപഞ്ചത്തെയും സമൂഹത്തെയും വസ്തുനിഷ്ഠമായി വിലയിരുത്തിയ മാർക്‌സിസത്തിലൂടെയുള്ള സൂക്ഷ്മ യാത്ര. മതം, മാനവികത, കല, പരിസ്ഥിതി അരങ്ങ്, അധികാരം, ചരിത്രം, പത്രപ്രവർത്തനം തുടങ്ങിയ വ്യത്യസ്ഥ മേഖലകളിലെ മാർക്‌സിയൻ നിലപാടുകകൾ. മാർക്‌സിനു ശേഷമുള്ള മാർക്‌സിയൻ നിരീക്ഷണങ്ങൾ. ആധുനിക കാലം ഗൗരവപൂർവം പഠിക്കേണ്ട ദാർശനിക ഗ്രന്ഥം.

    ML / Malayalam / ഡോ വള്ളിക്കാവ് മോഹൻദാസ് / Neo Marxism

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

     

    100.00
  • Olivile Ormakal തോപ്പിൽ ഭാസി - ഒളിവിലെ ഓർമ്മകൾ

    തോപ്പിൽ ഭാസി – ഒളിവിലെ ഓർമ്മകൾ

    350.00
    Add to cart Buy now

    തോപ്പിൽ ഭാസി – ഒളിവിലെ ഓർമ്മകൾ

    തോപ്പിൽ ഭാസി –
    ഒളിവിലെ ഓർമ്മകൾ

    കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ കൂടി ഭാഗമായ ആത്മകഥ.

    Toppil Basi / Thoppil Bhasi

    പേജ് 240  വില രൂ350

    350.00
  • K Damodaran - Sampurna Krithikal - 10 Volumes കെ ദാമോദരൻ - സമ്പൂർണ കൃതികൾ

    കെ ദാമോദരൻ – സമ്പൂർണ കൃതികൾ

    2,500.00
    Add to cart Buy now

    കെ ദാമോദരൻ – സമ്പൂർണ കൃതികൾ

    കെ ദാമോദരൻ – സമ്പൂർണ കൃതികൾ

     

    10 വാല്യങ്ങൾ

    കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ, ചരിത്രകാരൻ എന്നീ നിലകളിൽ പ്രതിഭയുടെ വെള്ളിവെളിച്ചമായ വ്യക്തിത്വം. അദ്ദേഹത്തിന്റെ ധിഷണാശക്തിക്കുമുമ്പിൽ വയ്ക്കാൻ കെല്പുള്ള മറ്റൊരു പേരില്ലതന്നെ.

    Damodharan / Dhamodharan / Dhamodaran / K Damoodaran / Damoodhran

     

    2,500.00
  • C Achutha Menon - Sampurna Krithikal - 15 Volumes സി അച്ചുതമേനോൻ സമ്പൂർണ കൃതികൾ

    സി അച്ചുതമേനോൻ സമ്പൂർണ കൃതികൾ

    3,000.00
    Add to cart Buy now

    സി അച്ചുതമേനോൻ സമ്പൂർണ കൃതികൾ

    സി അച്ചുതമേനോൻ സമ്പൂർണ കൃതികൾ

    ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ ശാശ്വത സ്ഥാനം നേടിയ അതുല്യ പ്രതിഭയായിരുന്നു സി. അച്ചുതമേനോൻ. സ്വാതന്ത്ര്യസമര സേനാനി, പ്രക്ഷോഭകാരി, സാമൂഹിക പരിഷ്‌കർത്താവ്, സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവ്, കേരളത്തിലെ ഏറ്റവും പ്രിയങ്കരനായ മുഖ്യമന്ത്രി, ഭരണതന്ത്രജ്ഞൻ എന്നീ നിലകളിലെല്ലാം പ്രശോഭിച്ച അദ്ദേഹത്തിന്റെ ജീവിതം സ്വന്തം നാടിനും ജനതയ്ക്കുമായി അർപ്പിക്കപ്പെട്ടതായിരുന്നു. പുതിയ തലമുറയ്ക്ക് ശരിയായി അദ്ദേഹത്തെ മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ ഈ സമ്പൂർണ രചനകൾ സഹായകമാണ്.

     

    *  *  *

    കേരളം കണ്ട ശക്തനായ ഭരണാധികാരിയായിരുന്നു അദ്ദേഹം.
    1969നവംബർ മുതൽ 1970 ആഗസ്റ്റ്‌വരെയും 1970 ഒക്ടോബർ മുതൽ 1977 മാർച്ച് വരെയും അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. യുക്തിവിചാരം, യുക്തിരേഖ തുടങ്ങിയ യുക്തിവാദ പ്രസിദ്ധീകരണങ്ങളിൽ
    അദ്ദേഹം യുക്തിവാദ ലേഖനങ്ങൾ എഴുതിയിട്ടുണ്ടു.
    എഴുതിയ പ്രധാന ലേഖനങ്ങളാണ് ഞാൻ നിരീശ്വരവാദിയുംഭൗതികവാദിയുമാണ്,അജാതശത്രുവായ എം.സി.ജോസഫ്, പ ഭരണഘടനയിലെ മതനിരപേക്ഷത,
    ശങ്കരാചാര്യരും ഹിന്ദു ധർമവും, കോടതി വിധികളും ക്ഷേത്രാചാരങ്ങളും, തീ കൊണ്ടു കളിക്കരുതു്,ഞാൻയുക്തിവാദി,വിശ്വാസമോ കർമമോ,എന്നിവ.
    ഞാൻ യുക്തിവാദി എന്ന ലേഖനത്തിൽ അദ്ദേഹം പറയുന്നു.
    “ഞാൻ ഈശ്വരവിശ്വാസിയല്ല. അമ്പലത്തിലും പള്ളിയിലും ഒന്നും പോകാറില്ല. ദൈവാരാധന നടത്താറില്ല. വഴിപാട് ചെയ്യാറില്ല. പ്രാർഥിക്കാറില്ല. മുഹൂർത്തം നോക്കാറില്ല. എന്റെ മാതാപിതാക്കളുടെ ശ്രാദ്ധം പോലും ഊട്ടാറില്ല.”
    The illustrated weekly of India (17 – 11 – 1974)യുടെ ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു “ദീർഘകാലം പാർട്ടിയിൽ പ്രവർത്തിച്ചപ്പോൾ അവർ പാർട്ടിയിൽ അംഗമായി ചേരാൻ എന്നോട് ആവശ്യപ്പെട്ടു. പക്ഷെഞാൻവിസമ്മതിക്കുകയാണുണ്ടായതു്. അവർ അത്ഭുതപ്പെട്ടുകൊണ്ടു കാരണംചോദിച്ചു.
    ഞാൻ പറഞ്ഞു.
    “ഞാനൊരു ഈശ്വരവിശ്വാസിയായതു് കൊണ്ടു. വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ വിശ്വസിക്കുന്ന പാർട്ടിയിൽ ചേരാൻ എനിക്ക് കഴിയില്ലെന്നു പറഞ്ഞു.അവർ വീണ്ടും കിണഞ്ഞുപരിശ്രമിച്ചു. എന്നിട്ടും ഞാൻ വഴങ്ങിയില്ല.
    എന്നാൽ വർഷങ്ങൾക്കു ശേഷം ദൈവത്തിൽ എനിക്കുണ്ടായിരുന്ന വിശ്വാസം പൂർണമായി ഇല്ലാതായതിന് ശേഷമാണ് ഞാൻ സ്വയം പാർട്ടിയിൽ ചേർന്നത്.”
    ഗുരുവായൂരമ്പലത്തിന്റെ മേൽക്കുര സ്വർണം പൂശുന്നതിനെതിരെ ഗുരുവായൂർ ദേവസ്വം ഓഫീസിന് മുന്നിൽ യുക്തിവാദികൾധർണ നടത്തിയപ്പോൾ പൗരോഹിത വർഗം യുക്തിവാദികളെ ആക്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ നോക്കി നിന്നു. സംഭവത്തിൽ പ്രതിഷേധിക്കാൻ തേക്കിൻകാട് മൈതാനിയിൽ യുക്തിവാദികൾ പ്രതിഷേധ യോഗം ചേർന്നു.
    അന്നു ഇ.കെ.നായനാരുടെ നേതൃത്വത്തിൽ രണ്ടു കമ്യൂ. പാർട്ടികളും ഒരുമിച്ചു ഭരിക്കുന്ന കാലമായിരുന്നു. പ്രസ്തുത യോഗത്തിൽ സംഘാടകർ ക്ഷണിക്കാതിരുന്നിട്ടും അച്യുതമേനോൻ അവിടെ എത്തിച്ചേർന്നു. ആ യോഗത്തിൽ അദ്ദേഹം അക്രമികളെയും പോലീസിനെയും അതി രൂക്ഷമായി വിമർശിച്ചു.
    അതുപോലെ താണ സമുദായം എന്നു ചിലർ കരുതുന്ന സമുദായത്തിലേക്ക് തന്റെ സഹോദരിയെ വിവാഹം ചെയ്തയക്കുവാൻ അദ്ദേഹത്തിന് ഒരു ദുരഭിമാനവും ഉണ്ടായിരുന്നില്ല. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും നൂറുശതമാനം കൂറ് പുലർത്തി എന്നത് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വേർതിരിച്ചു നിർത്തുന്നു.

    Achyutha Menon / Achutha / Achuda / Achudha Menon

    3,000.00
  • Mathathe Patti Marx, Engels മതത്തെപ്പറ്റി - മാർക്‌സ്, എംഗൽസ്

    മതത്തെപ്പറ്റി – മാർക്‌സ്, എംഗൽസ്

    350.00
    Add to cart Buy now

    മതത്തെപ്പറ്റി – മാർക്‌സ്, എംഗൽസ്

    മതത്തെപ്പറ്റി 

     

    മാർക്‌സ്, എംഗൽസ്

     

    മതം വർഗസമൂഹത്തിൽ വഹിക്കുന്ന പങ്കിനെപ്പറ്റി മാർക്‌സിന്റെയും എംഗൽസിന്റെയും ദർശനം വ്യക്തമാക്കുന്ന രചനകളുടെ സമാഹാരം. സാമ്പത്തിക അടിത്തറയും ആശയത്തിന്റെ മേൽപ്പുരയും മാർക്‌സിസ്റ്റ് പരികല്പനകളാണ്. അടിത്തറ-മേൽപ്പുര സിദ്ധാന്തത്തിൽ മതം മേൽപ്പുരയുടെ ഭാഗമാണ്.

     

    ശാസ്ത്രീയ വീക്ഷണവും മതവും തമ്മിൽ നടന്നുവരുന്ന അവിരാമമായ പോരാട്ടത്തിന്റെ സൈദ്ധാന്തികവും പ്രായോഗകവുമായ മാനങ്ങൾ ഈ ഗ്രന്ഥത്തിൽ ദർശിക്കാം.

     

    സ്വർഗസ്ഥരായ 1,40,000 ഹയൂദന്മാരെപ്പറ്റി യോഹന്നാൻ പറയുന്നത് ഇപ്രകാരമാണ് – ‘അവർ കന്യകമാരാകയാൽ സ്ത്രീകളോടു കൂടെ മലിനപ്പെടാത്തവർ.’

    നമ്മുടെ യോഹന്നാന്റെ സ്വർത്തിൽ ഒറ്റ സ്ത്രീപോലുംമില്ലതാനും. അതിനാൽ അദ്ദേഹം ലൈംഗിക ബന്ധത്തെ പൊതുവിൽ പാപമായി കണക്കാക്കപ്പെടുന്നവരുടെ കൂട്ടത്തിൽപ്പെട്ട ആളാണെന്നു കരുതേണ്ടിയിരിക്കുന്നു.

    പേജ് 362 വില രൂ350

    Communist / History / Marxism / Left

    350.00
  • Indian Janadhipathyathinte Gathivigathikal ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതിവിഗതികൾ

    ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതിവിഗതികൾ – കെ വേണു

    200.00
    Add to cart Buy now

    ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതിവിഗതികൾ – കെ വേണു

    ഇന്ത്യൻ ജനാധിപത്യത്തിന്റെ ഗതിവിഗതികൾ

    ഇന്ത്യ നടന്നു തീർക്കുന്ന വഴികളെ സംബന്ധിച്ച സൂക്ഷ്മവിശകലനങ്ങളും രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച ആലോചനകളും കൊണ്ടു ശ്രദ്ധേയമാകുന്ന ഈ കൃതി ഫാസിസവൽക്കരണത്തിന്റെ നാനാരൂപങ്ങൾക്കുമെതിരായ പ്രതിരോധ സന്നാഹമാകുന്നു.

    ധീരമായ നിലപാടകളുടെ പുസ്തകം.

    ML / Malayalam / കെ വേണു / K Venu

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    200.00
  • Anne Frank - Oru Penkidavinte Dairy Kurippukal ആൻ ഫ്രാങ്ക്  ജീവിതം, ഡയറിക്കുറിപ്പ്

    ആൻ ഫ്രാങ്ക്  ജീവിതം, ഡയറിക്കുറിപ്പ്

    210.00
    Add to cart Buy now

    ആൻ ഫ്രാങ്ക്  ജീവിതം, ഡയറിക്കുറിപ്പ്

    ആൻ ഫ്രാങ്ക് 
    ജീവിതം, ഡയറിക്കുറിപ്പ്

    അസാധാരണമാംവിധം ഹൃദയഹാരിയായ ഒരു കൃതി. നാസി ഭീകരതയുടെ കൊടുതികൾ ഏറ്റുവാങ്ങേണ്ടിവന്ന ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയുടെ ഡയറിക്കുറിപ്പുകൾ. യുദ്ധഭീകരതകളെയും അവ മനുഷ്യമനസ്സിലേൽപ്പിക്കുന്ന ആഘാതങ്ങളെയും അനാവരണം ചെയ്യുന്ന പുസ്തകം.

    1942നും 44നുംഇടയിൽ ആംസ്റ്റർഡാമിൽ ഒളിവിൽ ഇരുന്നുകൊണ്ട് ആൻ ഫ്രാങ്ക് എഴുതിയിട്ടുള്ള ഡയറിക്കുറിപ്പുകൾ നാസി അക്രമങ്ങളെക്കുറിച്ച് അറിയാൻ ഇന്ന് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന രേഖയാണ്.

    ML / Malayalam / Ann Frank / Dairy Of A Young Girl / Translation / Nazi Bheekaratha

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    210.00
  • Dr B R Ambedkar, Vyakthithvavum Yukthichinthayum ഡോ ബി ആർ അംബേദ്ക്കർ - വ്യക്തിത്വവും യുക്തിചിന്തയും

    ഡോ ബി ആർ അംബേദ്ക്കർ – വ്യക്തിത്വവും യുക്തിചിന്തയും

    90.00
    Add to cart Buy now

    ഡോ ബി ആർ അംബേദ്ക്കർ – വ്യക്തിത്വവും യുക്തിചിന്തയും

    ഡോ ബി ആർ അംബേദ്ക്കർ –
    വ്യക്തിത്വവും യുക്തിചിന്തയും

    ഇന്ത്യൻ യുക്തിവാദികളിൽ അഗ്രഗണ്യനായി അറിയപ്പെട്ടിരുന്ന അംബേദ്ക്കറെപ്പറ്റി വ്യക്തമായ ധാരണകളില്ലാതെ അദ്ദേഹത്തിന്റെ യുക്തിചിന്തകളെ അർഹമായ വിധത്തിൽ മനസ്സിലാക്കുക എളുപ്പമല്ല. ആ വ്യക്തിത്വത്തിന്റെ പൂർണരൂപം മനസ്സിൽ തെളിഞ്ഞുനിന്നാൽ മാത്രമേ അദ്ദേഹത്തിന്റെ ചിന്തകളുടെ പ്രാധാന്യവും മഹത്വവും സുവ്യക്തമാകൂ.

    ML / Malayalam / Ambedkar / T H P Chentharasseri /

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    90.00
  • Vadha Siksha, Bharanakudam Nadathunna Kolapathakam വധശിക്ഷ ഭരണകൂടം നടത്തുന്ന കൊലപാതകം?

    വധശിക്ഷ ഭരണകൂടം നടത്തുന്ന കൊലപാതകം? – അനിൽകുമാർ എ വി

    95.00
    Add to cart Buy now

    വധശിക്ഷ ഭരണകൂടം നടത്തുന്ന കൊലപാതകം? – അനിൽകുമാർ എ വി

    വധശിക്ഷ ഭരണകൂടം നടത്തുന്ന കൊലപാതകം?

    വധശിക്ഷ സംബന്ധിച്ച് ന്യായാധിപൻമാർക്കിടയിലും പൗരസമൂഹത്തിലും വ്യത്യസ്ത അഭിപ്രായം നിലനിൽക്കുന്നു. യാക്കൂബ് മേമന്റെ തൂക്കിക്കൊലയിൽ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും കാണിച്ച തിടുക്കം ഏറെ വിമർശിക്കപ്പെട്ടു.  ആ തൂക്കിക്കൊലയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലുർന്നു വന്ന വധശിക്ഷയുടെ സാംഗത്യം സംബന്ധിച്ച ചർച്ചയാണ് പത്രപ്രവർത്തകനും എഴുത്തുകാരനുമായ അനിൽകുമാർ ഈ ഗ്രന്ഥത്തിൽ ക്രോഡീകരിക്കുന്നത്.

    എഡിറ്റർ – അനിൽകുമാർ എ വി

    ML / Malayalam / Politics / Anilkumar

    കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

    95.00