രാഷ്ട്രീയം

Showing 25–48 of 213 results

Show Grid/List of >5/50/All>>
  • Ganikayum Gandhiyum Italiyan Bhramananum ഗണികയും ഗാന്ധിയും ഇറ്റാലിയൻ ബ്രാഹ്മണനും

    ഗണികയും ഗാന്ധിയും ഇറ്റാലിയൻ ബ്രാഹ്മണനും – മനു എസ് പിള്ള

    399.00
    Add to cart Buy now

    ഗണികയും ഗാന്ധിയും ഇറ്റാലിയൻ ബ്രാഹ്മണനും – മനു എസ് പിള്ള

    ഗണികയും ഗാന്ധിയും ഇറ്റാലിയൻ ബ്രാഹ്മണനും

     

    മനു എസ് പിള്ള

    ഒരു പിടി ചരിത്ര പുസ്തകങ്ങള്‍ കൊണ്ട് വായനക്കാരെ അത്ഭുതപ്പെടുത്തുകയും അവരില്‍ ചിലരെയെങ്കിലും ചരിത്രത്തിന്റെ നിഗൂഢതകളുടെ പിന്നാമ്പുറം തിരഞ്ഞുപോകാന്‍ പ്രേരിപ്പിക്കുകയും ചെയ്തയാളാണ് മനു എസ് പിള്ളയുടെ പുസ്തകമാണ് ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും. ഇന്ത്യ ചരിത്രത്തിലെ കേള്‍ക്കാത്ത കഥകളെ വെളിച്ചത്തുകൊണ്ടുവരികയാണ് മനു ഇതില്‍ ചെയ്തിരിക്കുന്നത്. ഗാന്ധിയോളം വിപുലമായ രീതിയില്‍ അല്ലെങ്കിലും മറ്റു രണ്ടുപേര്‍ ചരിത്രത്തില്‍ അവരുടേതായ അടയാളപ്പെടുത്തിയിട്ടുണ്ട്. ഭൂതകാലത്തില്‍ നിന്നും സ്വായത്തമാക്കേണ്ടത് വിവേകമാണ്,ക്രോധാവേശമല്ല എന്ന് ചിലര്‍ നമ്മളെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന് പുസ്തകത്തിന്റെ മുഖവുരയില്‍ ഗ്രന്ഥകാരന്‍ പറയുന്നുണ്ട്.ചരിത്രത്തില്‍ നിന്നും നാം പഠിക്കേണ്ടതെന്താണെന്ന് വളരെ കൃത്യമായി അതില്‍ പറഞ്ഞു വെയ്ക്കുന്നു.മൂന്നു ഭാഗങ്ങളിലായാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് രാജിന് മുന്‍പുള്ള ആദ്യഭാഗവും, ബ്രിട്ടീഷ് രാജിന് ശേഷമുള്ള രണ്ടാം ഭാഗവും പുസ്തകത്തിന്റെ സിംഹഭാഗവും കയ്യടക്കിയിരിക്കുന്നു.അവസാന ഭാഗം ഒരദ്ധ്യായം മാത്രമുള്ള ഒരു ചെറു വിവരണമായി ചുരുങ്ങിയിരിക്കുന്നു. അനവധി കൗതുകരമായ കഥകള്‍, മുഴുവന്‍ മായാതെയും വീണ്ടും എഴുതിച്ചേര്‍ത്തും കിടക്കുന്ന ഒരു എഴുത്തു പലകയാണ് ഇന്ത്യന്‍ ചരിത്രം എന്ന് മനു തുടങ്ങി വെയ്ക്കുന്നു.
    Manu S Pillai / Manu S pilla

    പേജ് 384 വില രൂ399

    399.00
  • Manusmrithi മനുസ്മൃതി - മലയാളം

    മനുസ്മൃതി – മലയാളം

    490.00
    Add to cart Buy now

    മനുസ്മൃതി – മലയാളം

    മനുസ്മൃതി

    മലയാളം

    സംസ്‌കൃത മൂലവും മലയാള രൂപവും  ചേർന്നത്

     

    ഹിന്ദുമത അപ്പോളജിസ്റ്റുകൾ ആയിരം തവണ ആവർത്തിക്കുന്ന ഒരു നുണയുണ്ട് – ഹിന്ദുമതത്തിലെ വർണവ്യവസ്ഥ തൊലിയുടെ നിറത്തിനെ അടിസ്ഥാനമാക്കിയല്ല, അത് കർമത്തെ അടിസ്ഥാനമാക്കിയാണ് എന്ന്. മനുസ്മൃതി എന്താണ് പറയുന്നതെന്ന് കാണുമ്പോൾ പൊളിഞ്ഞുവീഴുന്നതാണ് എന്തുപറഞ്ഞും ന്യായീകരണം നടത്തുന്നവരുടെ ഈ വാദം.
    ‘പ്രതിലോമജാതി’ എന്ന അധ്യായത്തിൽ മനുസ്മൃതി പറയുന്നു – ക്ഷത്രിയന് ബ്രാഹ്മണസ്ത്രീയിൽ ഉണ്ടാകുന്ന പുത്രൻ ജാതിയിൽ സൂത്രനായി വരുന്നു. ബ്രാഹ്മണർക്ക് അനന്തരസ്ത്രീകളിലും ഏതാന്തരങ്ങളിലും ജനിക്കുന്ന പുത്രന്മാർ മാതാവിന്റെ ജാതിക്കുറവിനാൽ അനന്തരജർ ആണ്. ക്ഷത്രിയന് ബ്രാഹ്മണനിലുണ്ടാകുന്ന സൂതനും പ്രതിലോമജാതരും നികൃഷ്ടരാണ്. ബ്രാഹ്മണസ്ത്രീയിൽ ശൂദ്രൻ അപകൃഷ്ടനായ ചണ്ഡാലനെ സൃഷ്ടിക്കുന്നു.

    മനുസ്മൃതി തീർത്തും പറയുന്നത് കാണുക – രഹസ്യമായോ പരസ്യമായോ സങ്കരജാതിയിൽ ജനിച്ചവനായാലും അവരവരുടെ വൃത്തികൾ കൊണ്ട് തിരിച്ചറിയാവുന്നതാണ്.

    ഇനി ബ്രാഹ്മണൻ എങ്ങനെയാണ് ഉണ്ടായതെന്ന് മനുസ്മൃതി പറയുന്നത് കാണാം – ‘കാലമാനം’ എന്ന അധ്യായത്തിൽ – ബ്രഹ്മാവിന്റെ ഉത്തമ ഭാഗമായ മുഖത്തിൽ നിന്ന് ഉത്ഭവിച്ചതുകൊണ്ടും ക്ഷത്രിയാദികളെക്കാൾ മുന്നേ ജനിച്ചതുകൊണ്ടും ഈ ലോകത്തിനു മുഴുവൻ ധർമാനുശാസനം ചെയ്യുന്നതുകൊണ്ടും വർണങ്ങളിൽ വെച്ച് ബ്രാഹ്മണനാണ് ഉത്തമൻ.

    ബ്രാഹ്മണജന്മം തന്നെ ധർമത്തിന്റെ ശ്വാശ്വതമായ അവതാരമാണ്. ഭൂമിയിൽ ജനിച്ച ബ്രാഹ്മണൻ എല്ലാ ജീവികളിലും വെച്ച് ശ്രേഷ്ഠനാണ്. ഏതാണ്ട് അവസാനഭാഗമായുള്ള ‘സാക്ഷി ധർമം’ എന്ന അധ്യാത്തിൽ മനുഷ്യരിൽ വെച്ച് ബ്രാഹ്മണനാണ് ഉത്തമൻ, ആകാശത്തിലെ തേജസ്സുകളിൽ വെച്ച് ആദിത്യനാണ് ശ്രേഷ്ഠൻ എന്നാണ് സ്മൃതികാരൻ പറയുന്നത്.
    തുടർന്നുള്ള എല്ലാ അധ്യയങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. മനുസ്മൃതിയുടെ ഏതാണ്ട് 20 ശതമാനം വരുന്ന ഭാഗത്ത് പച്ചയായ ബ്രാഹ്മണസ്തുതി മാത്രമെന്ന് കാണാവുന്നതാണ്.

    നിരീശ്വരവാദികളെയും സ്മൃതികാരൻ വെറുതെ വിടുന്നില്ല, കേട്ടോ – നാസ്തികത്വം, വേദനിന്ദ, അഭിമാനം, ക്രോധം ക്രൂരത എന്നിവ വർജിക്കണം എന്നാണ് അവിടെ പറയുന്നത് (സാമാന്യവിധി എ്ന്ന അധ്യായം) അതേ അധ്യായത്തിൽ പറയുന്ന ഒരു രസാവഹമായ കാര്യമുണ്ട് – കോപാത്താൽ ബ്രാഹ്മണനെ തൃണം കൊണ്ടുപോലും അടിക്കരുത്. അടിച്ചാൽ 21 ജന്മം പാപയോനികളിൽ ജനിക്കുമത്രേ.

    എത്രവെളുപ്പിച്ചാലും വെളുക്കാത്ത വെറുപ്പിന്റെയും വർണവെറിയുടെയും ആശയങ്ങൾ മാത്രം നിറഞ്ഞതാണ് മനുസ്മൃതിയെന്ന് കാണാവുന്നതാണ്.

    പലവായനക്കാരും മനുസ്മൃതിയുടെ മലയാള പരിഭാഷ ആവശ്യപ്പെട്ടിരുന്നു. അവരുടെ ആവശ്യമനുസരിച്ച് വീണ്ടും ലഭ്യമാക്കിയിരിക്കുന്നു.

    മനുസ്മൃതി – മൂലകൃതി മലയാളത്തിൽ പരിഭാഷപ്പെടുത്തിയത്.

    Manusmruthi / Manusmruti / Manusmriti

    പേജ് 568 വില രൂ490

    490.00
  • Nalloru Varalchaye Ellavarum Ishtapedumpol നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുമ്പോൾ

    നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുമ്പോൾ – പി സായ്‌നാഥ്

    440.00
    Add to cart Buy now

    നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുമ്പോൾ – പി സായ്‌നാഥ്

    നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുമ്പോൾ

     

    പി സായ്‌നാഥ്

    ഇന്ത്യൻ സമൂഹത്തിലെ ദരിദ്രജനസാമാന്യത്തിന്റെ ജീവിതാവസ്ഥകളും പ്രതീക്ഷകളും അനാവരണം ചെയ്യുന്ന ഈ പുസ്തകം മനുഷ്യപക്ഷത്തു നിന്നു കൊണ്ട് ഉറക്കെ ശബ്ദിക്കുന്നു. അതിജീവനത്തിന്റെയും പ്രതീക്ഷകളുടെയും പുസ്തകം.

    ഗോപാൽ കൃഷ്ണ ഗാന്ധിയുടെ അവതാരിക.

    ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന മാഗ്‌സസെ പുരസ്‌കാരം ലഭിച്ച ലോകപ്രശസ്ത പത്രപ്രവർത്തകന്റെ ഉജ്വല ഗ്രന്ഥം.

    P Sainath / Sayinath

    പേജ് 464 വില രൂ440

    440.00
  • Sambhashnangal സംഭാഷണങ്ങൾ - എം എൻ വിജയൻ

    സംഭാഷണങ്ങൾ – എം എൻ വിജയൻ

    150.00
    Add to cart Buy now

    സംഭാഷണങ്ങൾ – എം എൻ വിജയൻ

    സംഭാഷണങ്ങൾ

     

    എം എൻ വിജയൻ
    മാങ്ങാട് രത്‌നാകരൻ

    ചിന്താലോകത്തെ ഒരനന്യതയാണ് എം എൻ വിജയൻ. രാഷ്ട്രീയ – സാഹിത്യ സാംസ്‌കാരികലോകത്ത് അദ്ദേഹം പിന്നിട്ട വഴികളിലേക്ക് വെളിച്ചം വിതറുന്ന സംഭാഷണങ്ങൾ ആദ്യകാല ആത്മീയജീവിതം, ദേശീയപ്രസ്ഥാനവുമായി ചേർന്നുനിന്ന വിദ്യാർത്ഥിജീവിതം, പിൽക്കാല സാഹിത്യ നിരൂപങ്ങളുടെ കാലം… എം എൻ വിജയൻറെ ധൈഷണികജീവിത ചരിത്രം കൂടിയാണ് ഈ പുസ്തകം

    M N Vijayan / Sambashanangal

     

    പേജ് 154 വില രൂ150

    150.00
  • Subhash Chandra Bose - Jeevitham Kathukal Prabhashanam സുഭാഷ് ചന്ദ്രബോസ് ജീവിതം കത്തുകൾ പ്രഭാഷണം

    സുഭാഷ് ചന്ദ്രബോസ് ജീവിതം കത്തുകൾ പ്രഭാഷണം

    290.00
    Add to cart Buy now

    സുഭാഷ് ചന്ദ്രബോസ് ജീവിതം കത്തുകൾ പ്രഭാഷണം

    സുഭാഷ് ചന്ദ്രബോസ്

    ജീവിതം കത്തുകൾ പ്രഭാഷണം

     

    ഇന്ത്യക്കാർ ആദരവോടെ നേതാജി എന്നു വിളിച്ചിരുന്ന സുഭാഷ് ചന്ദ്രബോസിന്റെ ജീവിതവും കത്തുകളും പ്രഭാഷണങ്ങളും നമുക്ക് ഒരിക്കലും മറക്കാനാകാത്ത ധീരവിപ്ലവകാരിയെക്കുറിച്ചുള്ള ഈ പുസ്തകത്തിന്റെ ഓരോ അധ്യായത്തിലും രാഷ്ട്രത്തിനും ജനങ്ങൾക്കും വേണ്ടി ഒരു വ്യക്തി എങ്ങനെയാണ് രൂപപ്പെടേണ്ടതെന്നു കൂടി വ്യക്തമാക്കുന്നു.

    മറ്റേതെങ്കിലും രാജ്യത്തിന്റെ ആഭ്യന്തരരാഷ്ട്രീയമോ ഭരണവ്യവസ്ഥയോ നമ്മെ സ്വാധീനിക്കരുതെന്നാണ് നമ്മുടെ വിദേശനയവുമായി ബന്ധപ്പെട്ട് എനിക്ക് മുന്നോട്ടു വെയ്ക്കാനുള്ള ആദ്യത്തെ നിർദേശം. അവരുടെ രാഷ്ട്രീയ വീക്ഷണങ്ങൾ എന്തുതന്നെയായാലും ഇന്ത്യൻ സ്വാതന്ത്ര്യത്തോട് അനുതാപമുള്ള സ്ത്രീപുരുഷന്മാരെ നമുക്ക് എല്ലാ രാജ്യങ്ങളിലും കാണാൻ കഴിയും. ഈ കാര്യത്തിൽ സോവ്യറ്റ് റഷ്യയെയാണ് നാം മാതൃകയാക്കേണ്ടത്. സോവ്യറ്റ് റഷ്യ ഒരു കമ്യൂണിസ്റ്റു രാജ്യമാണെങ്കിലും റഷ്യൻ നയതന്ത്രജ്ഞർ സോഷ്യലിസ്റ്റു രാജ്യങ്ങളുമായി നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ മടികാണിക്കുകയോ മറ്റു രാജ്യങ്ങളിൽ നിന്നു ലഭിക്കുന്ന സഹതാപവും പിന്തുണയും നിരാകരിക്കുകയോ ചെയ്തിട്ടില്ല.
    – സുഭാഷ് ചന്ദ്രബോസ്

    തയ്യാറാക്കിയത് – പ്രസാദ് കൊടിഞ്ഞി

     

    Subash Chandrabose / Bose

    പേജ് 324 വില രൂ290

    290.00
  • Jeevitha Samaram - C Kesavan ജീവിത സമരം - സി കേശവൻ

    ജീവിത സമരം – സി കേശവൻ

    450.00
    Add to cart Buy now

    ജീവിത സമരം – സി കേശവൻ

    ജീവിത സമരം 

     

    സി കേശവൻ

     

    1947 സെപ്തംബർ 4ന് തിരുവിതാംകൂറിന് പരിപൂർണ ഉത്തരവാദ ഭരണം അനുവദിച്ചുകൊണ്ടുള്ള മഹാരാജാവിന്റെ വിളംബരം പുറത്തുവന്നു. 1948ൽ പട്ടം താണുപിള്ളയുടെ മന്ത്രിസഭയിൽ അംഗമായി. 1951ന് തിരുകൊച്ചിയുടെ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തു. ധീരമായ സമരം കൊണ്ടും അടിപതറാത്ത നിലനിൽപ്പുകൊണ്ടും ആദർശധീരത കൊണ്ടും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച സി കേശവന്റെ ഐതിഹാസികമായ ആത്മകഥ. ഓരോ മലയാളിയും വായിച്ചിരിക്കേണ്ട അതുല്യമായ രചന.

    അദ്ദേഹത്തിന്റെ പ്രശസ്തമായ കിടങ്ങാപറമ്പ് പ്രസംഗത്തിൽ മലയാളമനോരമ ദിനപത്രത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് – “വിഭിന്ന മനോഭാവങ്ങളും സംസ്‌ക്കാരങ്ങളോടും കൂടിയ മൂന്നു സമുദായങ്ങളെ അത്യന്തം ഗൗരവമേറിയ ഒരു രാഷ്ട്രീയ കാര്യസിദ്ധിക്കു ഏകലക്ഷ്യമായി പ്രവർത്തിക്കാൻ തക്കവണ്ണം സന്നദ്ധമാക്കിത്തീർക്കുന്നതിനുള്ളിലെ പ്രചരണവേല എത്രയും നിപുണമായി നിർവഹിക്കുവാൻ മലയാള മനോരമ ചെയ്ത പോലെ ശക്തിയും പ്രചാരവും ഉള്ള ഒരു ദിനപത്രം ഉണ്ടായിരുന്നില്ലെങ്കിൽ നിവർത്തന പ്രസ്ഥാനത്തിന്റെ പരിണാമം എന്തായിത്തീരുമെന്ന് ഓർക്കുവാൻ തന്നെ ഭയമാകുന്നു. 1064ൽ ഒരു പ്രതിവാര പത്രമായി ആരംഭിച്ച മലയാള മനോരമ ഗണപതിക്കു കുറിച്ച മുഖപ്രസംഗം തന്നെ പുലയരുടെ വിദ്യാഭ്യാസം എന്നായിരുന്നു എന്നു ഞാൻ കേട്ടിട്ടുണ്ട്. കേട്ടറിവല്ലാതെ വായിച്ചറിയുവാൻ അന്നു ഞാൻ ജനിക്കുകതന്നെ ഉണ്ടായിട്ടില്ലല്ലോ.”

    അദ്ദേഹത്തിന്റെ അതിപ്രശസ്തവും അത്രതന്നെ വിവാദവുമായ കോഴഞ്ചേരി പ്രസംഗത്തിൽ നിന്ന് – “കാറ്റത്തു പറന്നു വീഴാതിരിക്കാൻ ഘനത്തിനു വേണ്ടി വച്ചിരിക്കുന്ന ഒരു സാധനമാണ് ഇന്ന് നായന്മാരുടെ കയ്യിൽ ഇരിക്കുന്ന തോക്ക്. വെറും കാവൽപ്പണിയാണ് ഇന്നവർ നടത്തുന്നത്. അവരുടെ പ്രധാന ജോലി ഊണും ഉറക്കവുമാണ്. അവരെക്കാൾ ഊർജിതമായി നിൽക്കാനും തോക്കിന്റെ തുരുമ്പു തുടയ്ക്കാനും മറ്റും നമുക്കറിയാം. ഇന്നു നായർ പട്ടാളത്തിൽ കാണുന്ന ആളുകളെക്കാൾ ബലവീര്യമുള്ള ആളുകളെ നമ്മുടെ കൂട്ടത്തിൽ നിന്നെടുത്താൽ മതി. ഏതായാലും നായരു പടവെട്ടിയിട്ടില്ല, ഈ രാജ്യത്തിനുവേണ്ടി അവർ ഒരു ചുക്കും ചെയ്തിട്ടില്ല.”

    ശ്രീനാരായണപ്രസ്ഥാനങ്ങളെക്കുറിച്ച് അദ്ദേഹം ആത്മകഥയിൽ ഇങ്ങനെ എഴുതി – “ഈ വസുധയെ ഒരു കുടുംബമായും മനുഷ്യനെ ഒരു ജാതിയായും മാത്രം കാണാൻ കഴിഞ്ഞ ആ വിശാലാശയനെ (ശ്രീനാരായണ ഗുരുവിനെ) എങ്ങനെയെല്ലാമാണ് ദുർവ്യാഖ്യാനം ചെയ്ത്, ഒരു ഹിന്ദുവോ, ഈഴവനോ അല്ലെങ്കിൽ ഹിന്ദുക്കളുടെ ഉപദേവതമാരിൽ ഒരുവനോ ആക്കാൻ അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയിൽ പെട്ട ചിലർ ഇപ്പോൾ കെണിയുന്നതു കാണുമ്പോൾ സങ്കടം തോന്നുന്നു.”

    ശിവഗിരി മഠത്തിലെ സന്ന്യാസിമാരെക്കുറിച്ച് – “കുറെ സന്ന്യാസികൾ സ്വാമിയുടെ (നാരായണഗുരു) മേൽ നീരട്ടകൾ പോലെ പറ്റിപ്പിടിച്ചിട്ടുണ്ട്. ശിവഗിരിയിലെ ഇത്തിൾക്കണ്ണികളായി. ഈ കാവിക്കാരെക്കൊണ്ട് അവരുടെ ഭക്ഷണ സമ്പാദനത്തിനെങ്കിലും കഴിവത് ചെയ്യിക്കുന്നത് നന്നായിരിക്കുമെന്ന് എനിക്കു തോന്നി. …. സ്വാമി പറയുകയാണ് ജോലി ചെയ്യിക്കാൻ നോക്കിയാൽ ഒന്നിനെയും പിന്നിവിടെ കാണുകയില്ല.”

    പാലക്കാട്ടെ മതപരിവർത്തനെത്തെക്കുറിച്ച്  – “ഈഴവരുടെ ഇടയിൽ നല്ല കൊഴുത്ത പണക്കാരായ വീട്ടുകാർ ഉണ്ടായിരുന്നു. .. അവരിൽ എരുമയൂർ ശ്രീ മാധവന് പത്തുനൂറ് കന്നുകാലികളുണ്ട്. മാധവന്റെ സീമന്തപുത്രൻ എന്റ വിദ്യാർഥിയായിരുന്നു. അസഹനീയമായ ജാതി ശല്യം മൂലം ആ കുടുംബം ക്രിസുതുമതം സ്വീകരിച്ചു. ഈഴവരിൽ നിന്നാണ് ഇസ്ലാമിലേക്കും ക്രിസ്തുമത്തിലേക്കും പ്രധാനമായും പാലക്കാട്ട് പരിവർത്തനം നടന്നിരുന്നത്. ഈഴവരിൽ നിന്ന് ഒട്ടേറെപ്പേർ ഇസ്ലാമിലേക്ക് ചോർന്നു പോയത് ടിപ്പുവിന്റെ പടയോട്ടക്കാലത്താണ് എന്നത് വിവാദമാണ്. ചേരട്ടിസ്ലാമിലല്ലെങ്കിൽ, വീശട്ടെ തലയൊന്ന് എന്ന് അലറിക്കൊണ്ടാണ് മൈസൂർ കടുവ കേരളത്തിൽ കാലുകുത്തിയത് എന്ന കഥ ഒരു നുള്ള് ഉപ്പോടുകൂടിമാത്രമേ വിശ്വസിക്കുവാൻ നിവർത്തിയുള്ളൂ.”

    Jivitha Samaram / C Keshavan

    പേജ് 344 വില രൂ450

    450.00
  • Athmakatha - Benito Mussolini മുസ്സോളിനി - എന്റെ ആത്മകഥ

    മുസ്സോളിനി – എന്റെ ആത്മകഥ

    399.00
    Add to cart Buy now

    മുസ്സോളിനി – എന്റെ ആത്മകഥ

    മുസ്സോളിനി
    എന്റെ ആത്മകഥ

     

    ഫാഷിസം എന്ന പ്രത്യയശാസ്ത്രത്തിന്റെ പിതാവ് ഇറ്റാലിയൻ ഏകാധിപതി ബെനിറ്റോ മുസ്സോളിനിയുടെ ആത്മകഥ. ലോകചരിത്രത്തിൽ വംശഹത്യയ്ക്കും കൂട്ടക്കൊലകൾക്കും കാരണമായിത്തീർന്ന ഭീകര പ്രത്യയശാസ്ത്രത്തിന്റെ ആഴങ്ങളെ അപഗ്രഥിക്കാൻ സഹായിക്കുന്ന ഗ്രന്ഥം.

     

    ഹിറ്റ്‌ലറും ഞാനും ഒരു ജോഡി ഭ്രാന്തന്മാരെപ്പോലെ ഞങ്ങളുടെ മിഥ്യാഭ്രമങ്ങൾക്ക് സ്വയം കീഴടങ്ങി. ഒരൊറ്റ പ്രതീക്ഷയേ ഞങ്ങൾക്ക് ബാക്കിയുണ്ടായിരുന്നുള്ളൂ, ഒരു മിത്ത് സൂക്ഷിക്കുക.”
    – മുസ്സോളിനി

    പരിഭാഷ – എൻ മൂസ്സക്കുട്ടി

    Bennitto Musolani Bennito Mussolani

    പേജ് 364 വില രൂ399

    399.00
  • Muhammadali Jinnah മുഹമ്മദലി ജിന്ന - ജീവിതം, പ്രഭാഷണം

    മുഹമ്മദലി ജിന്ന – ജീവിതം, പ്രഭാഷണം

    220.00
    Add to cart Buy now

    മുഹമ്മദലി ജിന്ന – ജീവിതം, പ്രഭാഷണം

    മുഹമ്മദലി ജിന്ന
    ജീവിതം, പ്രഭാഷണം

    ഇന്ത്യൻ ചരിത്രത്തിൽ എക്കാലവും ഉച്ചരിക്കുന്ന പേരാണ് മുഹമ്മദലി ജിന്നയുടേത്. ആ മഹത് വ്യക്തിയുടെ ജീവിതവും പ്രഭാഷണവും നിരന്തരമായ രാഷ്ട്രീയപ്രവർത്തനവും ബുദ്ധിപരമായ ഇടപഴകലും കൊണ്ട് ഏതാൾക്കൂട്ടത്തിലും എപ്പോഴും ശ്രദ്ധേയനായിരുന്ന ജിന്നയുടെ ജീവിതത്തിലെ നാം അറിയാതെ പോയ ചരിത്രരേഖകൾ ഈ പുസ്തകത്തിൽ നിന്നും വായിക്കാം.

    മൗലാനാ മുഹമ്മദ് അലി ജിന്ന സിന്ദാബാദ് എന്ന് ഉറക്കെ വിളിച്ചു. മൗലാനാ എന്ന വിളി അദ്ദേഹത്തിന് ഇഷ്ടമായില്ല. അദ്ദേഹം അവരോട് പറഞ്ഞു, എന്നെ മിസ്റ്റർ ജിന്ന എന്നോ മുഹമ്മാദലി ജിന്നയെന്നോ വിളിച്ചാൽ മതി. ഞാൻ രാഷ്ട്രീയ നേതാവാണ്, മതനേതാവല്ല, മൗലാനാ എന്നു വിളിക്കാൻ.

    തയ്യാറാക്കിയത് – ഡോ ശിവശങ്കരൻ

    Mohammad Ali Jinna 
    പേജ് 246 വില രൂ220

    220.00
  • Kanamarayathe India കാണാമറയത്തെ ഇന്ത്യ

    കാണാമറയത്തെ ഇന്ത്യ – ഭാഷാ സിംഗ്

    300.00
    Add to cart Buy now

    കാണാമറയത്തെ ഇന്ത്യ – ഭാഷാ സിംഗ്

    കാണാമറയത്തെ ഇന്ത്യ

     

    ഭാഷാ സിംഗ്

     

    നൂറ്റാണ്ടുകളായി മാറ്റിനിർത്തപ്പെട്ട ഒരു വിഭാഗത്തെക്കുറിച്ച് ഉറക്കെ വിളിച്ചുപറയുകയാണ് ഈ പുസ്തകം. വിസർജ്യം നിറഞ്ഞ രാജ്യത്തിൽ സഹജീവികളുടെ വിസർജ്യം കൈകൊണ്ട് കോരിമാറ്റാൻ നിർബന്ധിതരായ മനുഷ്യരെ അദൃശ്യരാക്കുന്ന മതിൽക്കെട്ടുകൾ അക്ഷരങ്ങളാൽ ഭേദിക്കപ്പെടട്ടേ.

     

    “എന്തുകൊണ്ടാണ് ഈ പുസ്തകം ഇത്രയും ശക്തമാകുന്നുവെന്നു ചോദിച്ചാൽ, അത് തോട്ടിപ്പണിയെ പറ്റിയുള്ള യാഥാർഥ്യങ്ങൾ തുറന്നു കാട്ടുകയും ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. അത് ഇന്ത്യയിൽ മാത്രമല്ല, ലോകമൊട്ടാകെ എത്തുന്നു. അത് തോട്ടപ്പണ ചെയ്യുന്നവരുടെ സ്വന്തമായ ഏകോപനത്തിന് സഹായകമാകുന്നു. അവരുടെ ശബ്ദത്തെ കൂടുതൽ വ്യാപകമായി കേൾപ്പിക്കുന്നു. ഈ പുസ്തകത്തിലൂടെ തോട്ടിപ്പണി നിലനിൽക്കുന്നതിന്റെ യഥാർഥ കാരണങ്ങൾ ചികഞ്ഞെടുക്കപ്പെടുന്നു. തോട്ടിപ്പണി നിർമാർജനത്തിനുള്ള ഫലപ്രദവും അനുയോജ്യവുമായ മാർഗങ്ങൾ കണ്ടെത്താൻ അത് അന്ത്യന്താപേക്ഷിതമാണ്. ബോധവൽക്കരണം മാത്രമല്ല നമുക്കാവശ്യം, അതോടൊപ്പം ശക്തമായ രാഷ്ട്രീയ ഇടപെടലും വേണ്ടതുണ്ട്. അത് രണ്ടിനും വേണ്ടിയുള്ള ശക്തമായ ആഹ്വാനമാണ് ഈ പുസ്തകം.”
    കാതറീന ദേ അൽബ്യുക്കുർക്കി ( യു എൻ സ്‌പെഷ്യൽ റിപ്പോർട്ടർ ഓൺ ദ ഹ്യൂമൻ റൈറ്റ് ടു സേഫ് ഡ്രിങ്കിംഗ് വാട്ടർ ആൻഡ് സാനിട്ടേഷൻ.

     

    പരിഭാഷ – ചിഞ്ചു പ്രകാശ്

    Bhasha Singh / Basha Singh / Bhasa Singh

    പേജ് 268 വില രൂ300

    300.00
  • 21-Am Nuttandilekku 21 Padangal 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ

    21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ – യുവാൽ നോവ ഹരാരി

    450.00
    Add to cart Buy now

    21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ – യുവാൽ നോവ ഹരാരി

    21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ

     

    യുവാൻ നോവാ ഹരാരി

    മഹാമാരികളും യുദ്ധങ്ങളും കാലാവസ്ഥവ്യതിയാനങ്ങളും ഭീകരാക്രമണങ്ങളും നമ്മെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കെ എന്തായിരിക്കും മനുഷ്യരാശിയുടെ ഭാവി? നാം നിർമിച്ച ഈ ലോകത്തെ പൂർണമായും മനസ്സിലാക്കാൻ നമുക്കു സാധിച്ചിചട്ടുണ്ടോ?
    വർത്തമാന കാലം നേരിടുന്ന മുഖ്യപ്രതിസന്ധികളിലൂടെ രോമാഞ്ചഭരിതമായ ഒരു യാത്രയ്ക്കായി വായനക്കാരെ ക്ഷണിക്കുകയാണ് യുവാൽ നോവാ ഹരാരി.

    കോവിഡ് 19 മാനവരാശിയെ ഭീതിയുടെയും ആശങ്കയുടെയും മുൾമുനയിൽ നിർത്തുന്ന ഈ കാലത്ത് നമ്മുടെ ഭാവിയെക്കുറിച്ച് നൽകുന്ന മുന്നറിയിപ്പുകളും കൂടിയാണ് ഈ മഹത്തായ രചന.

    ബിഗ് ഡേറ്റയും അൽഗോരിതങ്ങളും നമ്മളുടെ ജീവിതത്തെ സ്വാധീനിക്കാൻ പോകുന്നതെങ്ങനെ? വ്യാജവാർത്തകളുടെ കുത്തൊഴുക്കും ദിനംപ്രതി മാറുന്ന സാങ്കേതികവിദ്യകളും സാമൂഹ്യജീവിതത്തെ പരിണമിപ്പിക്കാൻ പോകുന്നതെങ്ങനെ? മഹാമാരികളും ഭീകരവാദവും മനുഷ്യരാശിയെ ഇല്ലാതാക്കുമോ? സംഭ്രമങ്ങളുടെ ഇക്കാലത്ത് മനുഷ്യഭാവിയെക്കുറിച്ചുള്ള ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ കൃതി.
    Yuval Noah Harari / Yuwal Noha Harari
    പേജ് 426 വില രൂ450
    450.00
  • Ambedkar Ezhuthiya 6 Pusthakangal അംബേദ്കർ എഴുതിയ 6 പുസ്തകങ്ങൾ

    അംബേദ്കർ എഴുതിയ 6 പുസ്തകങ്ങൾ

    620.00
    Add to cart Buy now

    അംബേദ്കർ എഴുതിയ 6 പുസ്തകങ്ങൾ

    അംബേദ്കർ എഴുതിയ 6 പുസ്തകങ്ങൾ

     

     

    1. ‘അസ്പൃശ്യർ’

    അംബേദ്കറുടെ അസ്പൃശ്യർ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ മൊഴിമാറ്റം. അസ്പൃശ്യരായി ഹിന്ദുത്വം മാറ്റിനിർത്തിയ കീഴാള, ദളിത് ജനതയ്ക്ക് ആത്മാഭിമാനം നൽകിയ പുസ്തകം. [പേജ് 100]

     

    2. ”ഇന്ത്യൻ ഭരണഘടന – ഒരു അവലോകനം”

    ഡോ അംബേദ്കർ, കരടു ഭരണഘടനാ സമിതിയുടെ അധ്യക്ഷനെന്ന നിലയിൽ വിവിധ ഘട്ടങ്ങളിലായി കോൺസ്റ്റിറ്റുവന്റ് അംസംബ്ലിയിൽ ചെയ്ത ചരിത്രപ്രധാനങ്ങളായ മൂന്നു പ്രസംഗങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. ഓരോ പ്രസംഗത്തിലും അംബേദ്കറുടെ മഹത്തായ വ്യക്തിത്വത്തിന്റെ തിളക്കമാർന്ന ഓരോ വശങ്ങൾ സവിശേഷമായി പ്രകാശിക്കുന്നു. അംബദ്കറുടെ പ്രഢഗംഭീരമായ പ്രസംഗങ്ങൾ വസ്തുനിഷ്ഠമായ വിവർത്തനം ചെയ്ത ഒരമൂല്യ റഫറൻസ് ഗ്രന്ഥമാണിത്. [പേജ് 84]

     

    3. ”മനുവിൻറെ ഭ്രാന്ത് അഥവാ സങ്കര ജാതിയുടെ ഉല്പത്തി”

    ഇന്ത്യയിൽ വർണവ്യവസ്ഥയ്ക്ക് അടിസ്ഥാന ശിലയിട്ട ഗ്രന്ഥമാണ് മനുസ്മൃതി. തീർച്ചയായും മനുവിൻറെ ഭ്രാന്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് മനുഷ്യ വിരുദ്ധമായ മനുസ്മൃതിയെന്ന് അംബേദ്ക്കർ മനുസ്മൃതിയെ തന്നെ ഉദ്ധരിച്ച് സമർഥിക്കുന്നു. ഇന്നും അപമാനവീകരണത്തിൻറെ ഉത്തോലകമായി ഹിന്ദുരാഷ്ടീയം ഉയർത്തിക്കാട്ടുന്ന, വർണ ബാഹ്യരെ അടിമത്തത്തിലേയ്ക്ക് പിൻനടത്തുന്ന മനുസ്മൃതിയെന്ന വിധ്വംസക കൃതിയുടെ ഈ നിശിതവിമർശനത്തിന് വളരെ പ്രസക്തിയുണ്ട്. [പേജ് 68]

     

    4. ”അധഃസ്ഥിതർ ഹിന്ദുക്കളല്ല”

    ഹിന്ദുമതത്തിന്റെ ഉരകല്ല് ചാതുർവർണ്യമാണ്. ജാതിവ്യവസ്ഥയ്ക്ക് പുറത്തുനിർത്തപ്പെട്ടവർ അധഃസ്ഥിതരാണ്. അതുകൊണ്ട് അവർ ഹിന്ദുക്കളുമല്ല. ഹിന്ദു എന്ന വാക്കിന്റെ അർഥവും പൊരുളും ചരിത്രപരമായി അന്വേഷിച്ചുകൊണ്ട് അധഃസ്ഥിതർ ഹിന്ദുക്കളല്ല എന്നു പ്രഖ്യാപിക്കുന്ന അംബേദ്കറുടെ ശക്തമായ ലേഖനങ്ങളും പ്രഭാഷണങ്ങളും അടങ്ങിയ ഗ്രന്ഥം. അംബേദ്ക്കർ രചനകളിൽ ശ്രദ്ധേയമായ ഒന്നാണീ പുസ്തകം. [പേജ് 116]

     

    5. ഞാൻ എന്തുകൊണ്ട് ഹിന്ദുമതം ഉപേക്ഷിച്ചു

    ബ്രാഹ്മിണിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും വിഷം വമിപ്പിക്കുന്ന ആശയമണ്ഡലത്തിനെതിരെ പോരാട്ടത്തിനിറങ്ങിയ ആധുനിക ഇന്ത്യയുടെ ശില്പി ഡോ അംബേദ്ക്കറുടെ പ്രസംഗങ്ങളുടെ സമാഹാരം [പേജ് 100]

     

    6. ”വർണാശ്രമ ധർമത്തിന്റെ പ്രഹേളിക”

    ഹിന്ദുമതത്തിന്റെ ഏറ്റവും അടിസ്ഥാന ശിലയാണ് വർണാശ്രമ ധർമം എന്നും ആശ്രമ ധർമം എന്നുമുള്ള രണ്ടു പ്രമാണങ്ങളെ യുക്തിയുക്തം ചോദ്യം ചെയ്യുന്ന പുസ്തകമാണിത്. വർണവ്യവസ്ഥയ്ക്ക് നിയതവും ഏകാത്മകവും സംശയാതീതവും വിശ്വസനീയവുമായ വസ്തുതകൾ നിരത്താൻ സാധിക്കാത്ത ബ്രാഹ്മണവാദങ്ങളെയും സംഹിതകളെയും വസ്തുനിഷ്ഠമായി വിമർശിക്കുകയാണ് ഡോ ബി ആർ അംബേദ്ക്കർ. [പേജ് 68]

    BR Ambedkar / B R Ambedker

    ആറു പുസ്തകങ്ങൾക്ക് ആകെ വില: രൂ620

    620.00
  • Hindu, Hinduism, Hinduthwam ഹിന്ദു ഹിന്ദുയിസം ഹിന്ദുത്വം

    ഹിന്ദു ഹിന്ദുയിസം ഹിന്ദുത്വം – സതീശ് സൂര്യൻ

    200.00
    Add to cart Buy now

    ഹിന്ദു ഹിന്ദുയിസം ഹിന്ദുത്വം – സതീശ് സൂര്യൻ

    ഹിന്ദു ഹിന്ദുയിസം ഹിന്ദുത്വം

     

    സതീശ് സൂര്യൻ

    ഹിന്ദു രാഷ്ട്രീയം പ്രബലമായിരിക്കുന്ന ഒരു ചരിത്രമുഹൂർത്തത്തിൽ അന്ത്യന്തം പ്രസക്തമായ പുസ്തകം. വിസ്മൃതിയിലായ ചരിത്രത്തിന്റെ യാഥാർഥ്യങ്ങൾ ഓർമപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ രാഷ്ട്രീയ പരിസരങ്ങളിൽ വന്നു ചേരാവുന്ന വരുംകാലങ്ങളുടെ രാഷ്ട്രീയ ദുരന്തങ്ങൾ വെളിപ്പെടുത്തുന്നു. ഹിന്ദു രാഷ്ട്രീയം ഫാസിസമാകുന്നതിന്റെ കാരണങ്ങൾ, ബ്രാഹ്മണിക്കൽ ഹിന്ദുയിസത്തെ അടിസ്ഥാനമാക്കിയ ഹിന്ദുത്വം ഏതു വിധേനയാണ് സയണിസം, നാസിസം, ഫാസിസം എന്നിവയുമായി കണ്ണിചേരുന്നത്, ഗോൾവൽക്കറും സവർക്കറും കൊണ്ടുവന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രസക്തിയെന്ത് തുടങ്ങിയ ആഴമേറിയ ചരിത്രവായനയാണ് ഈ പുസ്തകം.

    Brahmanical / Golwalkar / Savarkar / Hinutwa

    പേജ് 162 വില രൂ200

    200.00
  • Pardayude Rashtreeyam പർദയുടെ രാഷ്ട്രീയം

    പർദയുടെ രാഷ്ട്രീയം – ഹമീദ് ചേന്നമംഗലൂർ

    100.00
    Add to cart Buy now

    പർദയുടെ രാഷ്ട്രീയം – ഹമീദ് ചേന്നമംഗലൂർ

    പർദയുടെ രാഷ്ട്രീയം

     

    ഹമീദ് ചേന്നമംഗലൂർ

     

    സമീപകാലത്ത് സാർവദേശീയതലത്തിൽ ഏറെ ചർച്ചയ്ക്കു വിധേയമായ വസ്ത്രധാരണ രീതിയാണ് പർദ. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ മാത്രമല്ല, ഇന്ത്യയടക്കമുള്ള പൗരസ്ത്യ മുസ്ലീം ന്യൂനപക്ഷ രാഷ്ട്രങ്ങളിലും യൂറോപ്യൻ രാഷ്ട്രങ്ങളിലും അമേരിക്കയിലുമെല്ലാം കഴിഞ്ഞ രണ്ടു ദശകങ്ങളായി പർദ ധരിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായിട്ടുണ്ട്. സ്ത്രീയെ ലൈംഗികോപകരണം മാത്രമായി കാണുന്ന ഉപഭോഗസംസ്‌ക്കാരത്തിനെതിരെയുള്ള ആയുധമാണ് പർദയെന്ന് ചിലർ വാദിക്കുന്നു. അടിച്ചമർത്തലിന്റെ ചിഹ്നമായും ആത്മീയമായ കീഴടങ്ങലായും ചിലർ പദർയെകാണുന്നു. പർദയ്ക്കു പിന്നിലെ സാമൂഹ്യാന്തരീക്ഷവും രാഷ്ട്രീയവും വിശകലനം ചെയ്യുന്ന കൃതി.

    Purdah / Purdah / Hameed Chennamangalur / Chennamangaloor / Hamid

    പേജ് 74  വില രൂ100

    100.00
  • Ente Ormayile Nakshathrangal എന്റെ ഓർമയിലെ നക്ഷത്രങ്ങൾ - ശ്രീനി പട്ടത്താനം

    എന്റെ ഓർമയിലെ നക്ഷത്രങ്ങൾ – ശ്രീനി പട്ടത്താനം

    125.00
    Add to cart Buy now

    എന്റെ ഓർമയിലെ നക്ഷത്രങ്ങൾ – ശ്രീനി പട്ടത്താനം

    എന്റെ ഓർമയിലെ നക്ഷത്രങ്ങൾ

     

     

    ശ്രീനി പട്ടത്താനം

    യുക്തിവാദത്തിന്റെ ചേരിയിൽ വന്നു യുദ്ധം ചെയ്ത ആചാര്യന്മാരെക്കുറിച്ചും പ്രമുഖ യുക്തിവാദികളെക്കുറിച്ചുമുള്ള സ്മരണകൾ. 27 അദ്ധ്യായങ്ങളിലായി, 27 പേരുടെ ഓർമകൾ.
    മാധവിക്കുട്ടി, ഇഎംഎസ്, സുകുമാർ അഴീക്കോട്, എംഎ ജോൺ , തിലകൻ, അബു എബ്രഹാം, തകഴി, കാക്കനാടൻ, ഓ വിവിജയൻ, കെ പി അപ്പൻ, പവനൻ, ഇടമറുക്, തെങ്ങമം, സൈമൺ ബ്രിട്ടോ, പിഎം ആന്റണി , ഡോ പി വി വേലായുധൻപിള്ള , ഡോ
    അൽഫോൺസ് , ഡോ നരസിംഹയ്യാ, ജി ജയൻ , എം പഭ, സരസ്വതി ഗോറ, എഫ് ലോയ്, സോ കെ എസ്  സേവിഡ്, ഏറ്റുമാനൂർ ഗോപാലൻ, ഡോ എം എസ്ജ യ പ്രകാശ്, ചിത്രകാരൻ ജയപാലപണിക്കർ തുടങ്ങിയവരോടൊത്തുള്ള നിമിഷങ്ങൾ ഗ്രന്ഥകാരന്റെ ഓർമയിൽ.

    Sreeni Pattathanam / Srini
    127 പേജ്  വില 125

    125.00
  • ഇന്ത്യൻ ഭരണഘടന - മലയാളത്തിലും ഇംഗ്ലീഷിലും

    ഇന്ത്യൻ ഭരണഘടന – മലയാളത്തിലും ഇംഗ്ലീഷിലും

    1,200.00
    Add to cart Buy now

    ഇന്ത്യൻ ഭരണഘടന – മലയാളത്തിലും ഇംഗ്ലീഷിലും

    Indian Bharanaghatana
    മലയാളത്തിലും ഇംഗ്ലീഷിലും

    2019-ലെ 104-ാം ഭേദഗതി വരെ ഉൾപ്പെടുത്തിയ മൂലഗ്രന്ഥം

    A textbook amended up to the Constitution (104th Amendment) Act 2019

    BARE ACT : included in this text has amendments up to 2019

    Indian Bharanaghadana in Malayalam with English Text

    പ്രത്യേകതകൾ

    ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘമായത്.
    25 ഭാഗങ്ങൾ, 452 അനുഛേദങ്ങൾ , 12 പട്ടികകൾ.
    ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നു.
    ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പ്‌ നൽകുന്നു.
    ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപവത്കരിച്ചു. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നിയമനിർമ്മാണസഭയിലാണ്‌ ഭരണഘടനാ ഭേദഗതികൾ അധികാരപ്പെടുത്തിയിരിക്കുന്നത്‌.
    പരമാധികാരമുണ്ടായിരുന്ന വ്യത്യസ്ത സംസ്ഥാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചു.
    ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നു.
    പ്രായപൂർത്തിയായവർക്ക്‌ (18 വയസ്സ്‌ തികഞ്ഞവർക്ക്‌) സമ്മതിദാനാവകാശം ഉറപ്പ്‌ വരുത്തുന്നു.
    ഒരു സ്വതന്ത്രനീതിന്യായ വ്യവസ്‌തിഥി നിർമ്മിച്ചു.


    Indian Bharanagadana / Bharanaghatana

    പേജ് 962 വില രൂ1200

    1,200.00
  • Gandhiyum Gandhisavum ഗാന്ധിയും ഗാന്ധിസവും - ഇ എം എസ്

    ഗാന്ധിയും ഗാന്ധിസവും – ഇ എം എസ്

    180.00
    Add to cart Buy now

    ഗാന്ധിയും ഗാന്ധിസവും – ഇ എം എസ്

    ഗാന്ധിയും ഗാന്ധിസവും

    ഇ എം എസ്

    ഗാന്ധിയുടെ രാഷ്ട്രീയദർശനം വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിന്റെ വീക്ഷണകോണിൽ വിലയിരുത്തുന്ന ഇ എം എസ് കൃതി

    EMS / E M S Namboothirippad

    E M S
    പേജ്192 വില രൂ180

    180.00
  • Savarkarum Hinduthvavum സവർക്കറും ഹിന്ദുത്വവും - എ ജി നൂറാനി

    സവർക്കറും ഹിന്ദുത്വവും – എ ജി നൂറാനി

    150.00
    Add to cart Buy now

    സവർക്കറും ഹിന്ദുത്വവും – എ ജി നൂറാനി

    സവർക്കറും ഹിന്ദുത്വവും

    എ ജി നൂറാനി

    വിവർത്തനം – രാഘവൻ വേങ്ങോട്

    ഇന്ത്യൻ ദേശീയതയെ കാവിവൽക്കരിക്കുന്ന വി ഡി സവർക്കറുടെ ആശയലോകം വിചാരണ ചെയ്യപ്പെടുന്നു.

    Ragavan Vangad/ N G Nurane / Noorani / RSS

    പേജ്160 വില രൂ150

    150.00
  • Paurathva Actum Chattangalum പൗരത്വ ആക്റ്റുംചട്ടങ്ങളും

    പൗരത്വ ആക്റ്റുംചട്ടങ്ങളും – അഡ്വ പി സഞ്ജയൻ

    180.00
    Add to cart Buy now

    പൗരത്വ ആക്റ്റുംചട്ടങ്ങളും – അഡ്വ പി സഞ്ജയൻ

    പൗരത്വ ആക്റ്റുംചട്ടങ്ങളും

     

    അഡ്വ പി  സഞ്ജയൻ

    പൗരത്വ (പൗരന്മാരുടെ രജിസ്‌ട്രേഷനും ദേശീയ തിരിച്ചറിയൽ കാർഡ് വിതരണവും) ചട്ടങ്ങൾ

    2019-ലെ പൗരത്വ (ഭേതഗതി) നിയമം ഉൾപ്പെടെ

     

    ജന്മനാലുള്ള പൗരത്വം
    പിൻതുടർച്ചയുടെ അടിസ്ഥാനത്തിൽ ഉള്ള പൗരത്വം
    രജിസ്‌ട്രേഷൻ മുഖേനയുള്ള പൗരത്വം
    പൗരത്വദാനം മുഖേനയുള്ള പൗരത്വം
    അസാം കരാറിന്റെ പരിധിയിൽ വരുന്ന പൗരത്വം
    വിദേശ പൗരത്വം
    കോമൺവെൽത്ത് പൗരത്വം
    പൗരത്വം അവസാനിപ്പിക്കൽ
    സംശയമുള്ള സംഗതികളിലെ പൗരത്വ സർട്ടിഫിക്കേറ്റ് …

    തുടങ്ങിയ ഈ നിയമത്തിലെ എല്ലാക്കാര്യങ്ങളും മലയാളത്തിൽ ആദ്യമായി.

    CAA / C. A. A.  / Paurathwa Act

    പേജ്202 വില രൂ180

    180.00
  • Oru Gandhiyan Communistinte Ormakal ഒരു ഗാന്ധിയൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മകൾ

    ഒരു ഗാന്ധിയൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മകൾ

    350.00
    Add to cart Buy now

    ഒരു ഗാന്ധിയൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മകൾ

    ഒരു ഗാന്ധിയൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മകൾ

     

    സഖാവ് കെ മാധവനെപ്പോലുള്ളവർ സ്വപ്‌നംകണ്ട കമ്മ്യൂണിസത്തിലേക്ക് തിരിച്ചുപിടിച്ച ഒരു കണ്ണാടിയാണ് ഒരു വീർപ്പിന് നമ്മെ വായിപ്പിക്കുന്ന ഈ ലളിതസുന്ദരമായ ആത്മകഥ.
    അവതാരികയിൽ സക്കറിയ

     

    മാധവേട്ടന്റെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതകഥ അറിയാത്തവരായി കുട്ടികളേ കാണൂ. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തലമുതിർന്ന ഒറ്റയാനായി അഗതികളുടെ മോചനത്തിനുവേണ്ടി സദാ സമരം ചെയ്തു കൊണ്ടിരുന്ന ഗാന്ധിയനായ കമ്യൂണിസ്‌ററ് മനുഷ്യസ്‌നേഹിയുടെ മാതൃക പുർവാധികം പ്രസക്തമായിരിക്കുകയാണിന്ന്.

    പഠനത്തിൽ് ഡോ രാജൻഗുരുക്കൾ

    അരനൂറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന രാഷ്ട്രീയപ്രവർത്തനത്തിലൂടെ നേടിയ അനുഭവങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള മാധവന്റെ ആത്മകഥ യുവതലമുറയ്ക്ക് പ്രചോദനം നൽകുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു.
    (ഇ.എംഎസ് 24-04-1987-ൽ കെ മാധവന് അയച്ച കത്തിൽനിന്ന്)

    Sakariya /  Dr Rajangurugal Sakhav K madhavan

    പേജ് 366  വില രൂ 350

    350.00
  • Ayannagaluda Nanarthagal അയനങ്ങളുടെ നാനാർത്ഥങ്ങൾ

    അയനങ്ങളുടെ നാനാർത്ഥങ്ങൾ – രതീഷ് ഇളമാട്

    200.00
    Add to cart Buy now

    അയനങ്ങളുടെ നാനാർത്ഥങ്ങൾ – രതീഷ് ഇളമാട്

    അയനങ്ങളുടെ
    നാനാർത്ഥങ്ങൾ

    രതീഷ് ഇളമാട്

    സർഗാത്മകതയും സഹൃദയത്വവും സാമൂഹ്യബോധവും സർവ്വോപരി ജിജ്ഞാസയും നയിച്ച ഗവേഷണത്തിന്റെ ഫലമാണ് ഈ പുസ്തകം. പ്രാഥമിക ഉപാദാനങ്ങളെയും തന്നെക്കാൾ അധികം അറിവും പരിചയവുമുള്ളവരുടെ പഠനങ്ങളേയും രതീഷ് പുസ്തകത്തിന് ആധാരമാക്കിട്ടുണ്ട്. ദർശനവും ചരിത്രവും സാമൂഹികശാസ്ത്രവും സാഹിത്യവുമർശവും ചേർത്തുപിടിപ്പിക്കുന്ന ഒരു മൗലിക കൃതിയാണിത്. പ്രത്യക്ഷങ്ങളുടെ ആഖ്യാനം കരുപ്പിടിപ്പിക്കുന്ന സാമാന്യധാരണകളിൽ നിന്നും അവ രൂഢമൂലമാക്കുന്ന വിശ്വാസങ്ങളിൽ നിന്നും സ്വതന്ത്രമാണ് രതീഷിന്റെ രചന. അതീത വീക്ഷണവും അപഗ്രഥനവും സാധ്യമാക്കുന്ന അപ്രത്യക്ഷങ്ങളുടെ നിർദ്ധാരണവും വിമർശനാത്മക വ്യാഖ്യാമവുമാണ് ഇദ്ദേഹത്തിന്റെ രചനാ പദ്ധതി. ചോദ്യം ചെയ്യാനാവാത്ത വിധം സാമൂഹ്യവ്യവസ്ഥിതി അടിചേൽപ്പിക്കുന്ന ധാരണകളെ മറികടക്കാനത് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.

    രാജൻ ഗുരുക്കൾ

    Rajangurukal

    Rajeshelamad

    വില രൂ 200

    200.00
  • Mooladhanam - Carl Marx മൂലധനം - കാൾ കാർക്‌സ്

    മൂലധനം – കാറൽ മാർക്‌സ്‌

    2,880.00
    Add to cart Buy now

    മൂലധനം – കാറൽ മാർക്‌സ്‌

    മൂലധനം
    കാൾ മാർക്‌സ്‌

    (വാല്യങ്ങൾ 1, 2, 3 ഒരുമിച്ച്‌)

    കമ്യൂണിസത്തിന്റെ അടിസ്ഥാനമായ സാമ്പത്തിക തത്ത്വങ്ങൾ എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥമാണ് മൂലധനം (ദസ് ക്യാപ്പിറ്റൽ). കാൾ മാക്സ്, ഫ്രെഡറിക് ഏംഗൽസ് എന്നിവർ ചേർന്നാണ് ഈ ഗ്രന്ഥം രചിച്ചത്. സാമ്പത്തികരാഷ്ട്രീയത്തെ വളരെ വിശദമായി പരിശോധിക്കുന്ന ഒരു ഗ്രന്ഥമാണിത്. കാൾ മാക്സ് ആണ് ഇതിന്റെ രചന പ്രധാനമായും നിർവഹിച്ചത്. ഏംഗൽസ് ഇതിനാവശ്യമായ തിരുത്തലുകൾ നടത്തി.

    മുതലാളിത്തത്തിനോടുള്ള ശക്തമായ വിമർശനമാണ് ഈ ഗ്രന്ഥം. 1867-ൽ ആണ് ഇതിന്റെ ആദ്യ വാല്യം പുറത്തിറക്കിയത്.

     

    കാൾ മാക്സിന്റെ കാഴ്ചപ്പാടിൽ, മുതലാളിത്ത വ്യവസ്ഥിതിയിൽ ഉണ്ടാക്കപ്പെടുന്ന ലാഭം എന്നത് അടിസ്ഥാനപരമായി കൂലി കൊടുക്കാത്ത തൊഴിലിൽ നിന്നുമാണ് ഉണ്ടാക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യുക എന്നത് മുതലാളിത്ത വ്യവസ്ഥിയുടെ അടിസ്ഥാനരീതിയാണെന്നും കാൾമാക്സ് ചൂണ്ടിക്കാണിക്കുന്നു. അതുവരെ കരുതപ്പെട്ടിരുന്നതുപോലെ, ഒരു സാധനം അതിന്റെ യഥാർഥവിലയേക്കാൾ കൂടിയ വിലയ്ക്ക് വിറ്റല്ല ലാഭം സൃഷ്ടിക്കപ്പെടുന്നതെന്നും, ഒരു സാധനം അതിന്റെ യഥാർഥ വിലയ്ക്ക് വിറ്റ്, അത് ഉൽപാദിപ്പിക്കാനാവശ്യമായ തൊഴിലിന്റെ കൂലി കുറച്ച് നൽകിയാണ് ലാഭം സൃഷ്ടിക്കുന്നതെന്നുമാണ് ഈ ഗ്രന്ഥത്തിന്റെ പ്രധാന പ്രതിപാദ്യം.

    ഇത് വിശദീകരിക്കുവാനായി മുതലാളിത്ത വ്യവസ്ഥയുടെ ചലനതത്വം കാൾമാക്സ് ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു. മൂലധനത്തിന്റെ ചലനങ്ങൾ, കൂലിവേലയുടെ വളർച്ച, തൊഴിലിടങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, വിപണിയിലെ മത്സരങ്ങൾ, ബാങ്കിംഗ് സംവിധാനം, ലാഭശതമാനം കുറയാനുള്ള പ്രവണത എന്നിവയെല്ലാം ഈ ഗ്രന്ഥത്തിൽ വിശദമായി ചർച്ചചെയ്യുന്നു.

    Muladhanam  / Karal Marx / Karl Marx / Karl Marcks

    2,880.00
  • Vedangalude Nadu വേദങ്ങളുടെ നാട് - ഇ എം എസ്

    വേദങ്ങളുടെ നാട് – ഇ എം എസ്

    60.00
    Add to cart Buy now

    വേദങ്ങളുടെ നാട് – ഇ എം എസ്

    വേദങ്ങളുടെ നാട്

     

    ഇ എം എസ്

     

    ഇന്ത്യാ ചരിത്രം ലളിതമായി സംഗ്രഹിക്കുന്ന കൃതി

    EMS / E M S / Namboothiripad / Namboothirippad 

    60.00
  • Bheekaratha: Parasparam Paloottunna Sathrukkal ഭീകരത - പരസ്പരം പാലൂട്ടുന്ന ശത്രുക്കൾ

    ഭീകരത – പരസ്പരം പാലൂട്ടുന്ന ശത്രുക്കൾ – ഡോ കെ എം മുനീർ

    200.00
    Add to cart Buy now

    ഭീകരത – പരസ്പരം പാലൂട്ടുന്ന ശത്രുക്കൾ – ഡോ കെ എം മുനീർ

    ഭീകരത – പരസ്പരം പാലൂട്ടുന്ന ശത്രുക്കൾ

     

    ഡോ കെ എം മുനീർ

     

    മുനീർ എന്ന രാഷ്ട്രീയ നേതാവിന്റെ തുറന്ന ചിന്തകൾ അദ്ദേഹത്തിനുള്ളിലെ സ്വതന്ത്രചിന്തകനെ വെളിപ്പെടുത്തുന്നു.

    ‘ക്രിസ്തുമതം : നികൃഷ്ടശത്രു’ എന്ന അദ്ധ്യായത്തിൽ മുനീർ ലെനിൻ പറയുന്നതിനെ ഉദ്ധരിക്കുന്നുണ്ട് – 1918ൽ റഷ്യയുടെ വൈദ്യുതീകരണത്തെ സംബന്ധിച്ച ചർച്ചയ്ക്കിടയിൽ ലെനിൻ ലിയോനിഡ് ക്രാസയോട് പറഞ്ഞു, ”വൈദ്യുതി ദൈവത്തിന്റെ സ്ഥാനം ഏറ്റെടുക്കും. ഇനി മുതൽ കർഷകൻ വൈദ്യുതിയോടായിരിക്കും പ്രാർഥിക്കുക”.
    മറ്റൊരിക്കൽ ലെനിൻ പറഞ്ഞു, ”5-ാം ക്ലാസ്സിൽ വെച്ച് (16 വയസ്സ്) ഞാൻ മതവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചു. കഴുത്തിലെ കുരിശ്ശു പറിച്ചെടുത്ത് കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞു”.

    മറ്റൊരിടത്ത് ഇടതുചാരി ചിന്തകയായ റോസാ ലക്‌സൻബർഗിനെ മുനീർ ഉദ്ദരിക്കുന്നുണ്ട് – ”ലെനിന്റെ അൾട്രാ സെൻട്രലിസത്തെ ലക്‌സൻബർഗ് എതിർക്കാൻ കാരണം പാർട്ടിയും ജനങ്ങളും നോക്കുകുത്തിയായി മാറുകയും സെൻട്രൽ കമ്മിറ്റി മാത്രം ചിന്തിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുമെന്ന് വിശ്വസിച്ചതു കൊണ്ടാണ്”.

    മുനീറിന്റെ പരപ്പിലും ആഴത്തിലുമുള്ള വിജ്ഞാനവും അറിവുകളും വായനക്കാരെ വിസ്മയിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. അക്കാരണത്താൽ തന്നെ സ്വസമുദായത്തിനെ ന്യായീകരിക്കുന്ന വ്യഗ്രത നമുക്ക് അവഗണിക്കാവുന്നതേയുള്ളൂ. മുനീർ സ്വകാര്യ സംഭാഷണങ്ങളിൽ പറയാറുള്ളത് ഇവിടെ കുറിക്കുന്നു, കുടുംബ പശ്ചാത്തലപരമായ കാരണങ്ങളാൽ മുസ്ലീം ലീഗിൽ ഞാൻ ചേർന്നിരുന്നില്ലെങ്കിൽ, ഒരു പക്ഷേ ഇടതു രാഷ്ട്രീയത്തിന്റെ ഭാഗമായി മാറുമായിരുന്നു. ഈ പുസ്തകം അതിന് പലമടങ്ങ് അടിവരയിടുന്നതാണ്.

    Dr K M Muneer / Dr KM Munir

    പേജ് 236 വില രൂ200

    200.00
  • My Story - Ken Saro Viva മൈ സ്റ്റോറി

    മൈ സ്റ്റോറി – കെൻ സരോ വിവ

    75.00
    Add to cart Buy now

    മൈ സ്റ്റോറി – കെൻ സരോ വിവ

    മൈ സ്റ്റോറി
    കെൻ സരോ വിവ

    തൂക്കിക്കൊല്ലാൻ വിധിക്കുന്നതിനു മുമ്പ് പ്രശസ്ഥ പരിസ്ഥിതി പ്രവർത്തകൻ കെൻ സരോ വിവ പട്ടാളക്കോടതിക്കുമുമ്പായി നടത്തിയ പ്രസ്താവനയുടെ പൂർണ രൂപം.

    നൈജീരിയയിലെ എണ്ണക്കുഴലുകൾക്കു മുകളിൽ ജീവരക്തം ചാലിച്ച് ബഹുരാഷ്ട്രകുത്തകകൾക്കെതിരെയുള്ള പോരാട്ടത്തിന് ഉശിരു പകർന്ന വിപ്ലവകാരി. ഗോത്രവർഗമായ ഓഗോണി ജനതയെ സംഘടിപ്പിച്ച് സമരം നടത്തിയ മനുഷ്യസ്‌നേഹി.

    വിവർത്തനം – പി എസ് മനോജ്കുമാർ

    പേജ് 84 വില രൂ75

    75.00