ബാലസാഹിത്യം

Showing all 16 results

Show Grid/List of >5/50/All>>
  • ആനത്തൊരപ്പനും കൂട്ടുകാരും - ശ്രീനി പട്ടത്താനം

    ആനത്തൊരപ്പനും കൂട്ടുകാരും – ശ്രീനി പട്ടത്താനം

    135.00
    Add to cart Buy now

    ആനത്തൊരപ്പനും കൂട്ടുകാരും – ശ്രീനി പട്ടത്താനം

    ആനത്തൊരപ്പനും കൂട്ടുകാരും
    ശ്രീനി പട്ടത്താനം

    ചിത്രകഥകൾ

    കുണ്ടമുണ്ടനും കൂട്ടരും
    ആനത്തൊരപ്പനും കൂട്ടരും
    ആനക്കേൻസർ
    രാമന്റെ ആട്
    എന്നീ കഥകളുടെ ചിത്രാവിഷ്‌ക്കാരം

    ബാല സാഹിത്യം / പേജ് 104

    135.00
  • റഷ്യൻ നാടോടിക്കഥകൾ - 100 കഥകൾ

    റഷ്യൻ നാടോടിക്കഥകൾ – 100 കഥകൾ

    380.00
    Add to cart Buy now

    റഷ്യൻ നാടോടിക്കഥകൾ – 100 കഥകൾ

    റഷ്യൻ നാടോടിക്കഥകൾ – 100 കഥകൾ

    റഷ്യൻ നാടോടിക്കഥാ സാഗരത്തിൽ നിന്ന് തപ്പിയെടുത്ത അതിരസകരങ്ങളായ 100 കഥകൾ നൂതന ആവിഷ്‌കാരഭംഗിയോടെ.

    നാടോടിക്കഥകൾക്കു പൊതുവേ ഒരു സാർവലൗകിക സ്വഭാവമുണ്ട്. നൂറുകണക്കിനു കഥകളാണ് റഷ്യൻ നാടോടിക്കഥകളായുള്ളത്. ആ കഥാ സാഗരത്തിൽ മുങ്ങിത്തപ്പി മുത്തകളായി കിട്ടിയ സ്വരൂപിച്ച 100 കഥകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. വലിച്ചു നീട്ടലിന്റെ വെള്ളം ചേർക്കൽ ഒഴിവാക്കി കാച്ചിക്കുറുക്കലിന്റെ ഹൃദ്യത പകരാനാണ് പരമാവധി ശ്രമിച്ചിട്ടുള്ളത്.

    അക്ഷരമാലാക്രമത്തിൽ പുതുമയുള്ള തലക്കെട്ടുകളോടെ എല്ലാ പ്രായക്കാരുടെയും രുചിഭേതം മനസ്സിൽ കണ്ടുകൊള്ളുള്ള ഒരു രചനാരീതിയാണ് ഈ പുസ്തകത്തിനുള്ളത്‌

    പുനരാഖ്യാനം – പി ചിന്മയൻ നായർ

    Rushian / Rushyan Kathakal

    പേജ് 254, രൂ 380

    380.00
  • Mulla, Beerbal, Thennali Raman Kathakal മുല്ല, ബീർബൽ, തെനാലിരാമൻ കഥകൾ

    മുല്ല, ബീർബൽ, തെനാലിരാമൻ കഥകൾ

    490.00
    Add to cart Buy now

    മുല്ല, ബീർബൽ, തെനാലിരാമൻ കഥകൾ

    മുല്ല, ബീർബൽ, തെനാലിരാമൻ കഥകൾ

     

     

    ജീവിതയാത്രയിലെ അവിസ്മരണീയമായ മുഹൂർത്തങ്ങൾ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ഈ കഥകളിൽ ആഴമേറിയ ജീവിത സത്യങ്ങൾ അനാവരണം ചെയ്യപ്പെടുന്നു. ജീവിത സമസ്യകളെ ചിരിച്ചുകൊണ്ട് വരവേൽക്കാനും ചിന്താമണ്ഡലം വികസ്വരമാക്കാനും ഈ നർമകഥകളുടെ പാരായണം സഹായിക്കും.

    അറബിനാടുകളിൽ നിന്ന് എത്തിയതെന്നു വിശ്വസിക്കപ്പെടുന്ന മുല്ല നാസറുദ്ദീൻ കഥകൾ, ഹോജാ കഥകൾ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. വിഡ്ഢിയായും മഹാജ്ഞാനിയായും കൗശലക്കാരനായ നയതനത്രജ്ഞനായുമൊക്കെ വേഷമിടുന്ന മുല്ല വായനക്കാർക്ക് ഏറെ പ്രിയങ്കരനാണ്. രാജസദസ്സുകളിൽ വിദൂഷക പദം അലങ്കരിച്ചിരുന്ന ബീർബലും തെനാലിരാമനും അപാരമായ ബുദ്ധികൗശലവും കറകളഞ്ഞ നർമ ബോധവും കൊണ്ട അനുവാചക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയവരാണ്. അവ അനേകം ചലമുറകളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൊണ്ടിരിക്കുന്നു. ഇനി വരുന്ന തലമുറയെയും.

    പുനരാഖ്യാനം – എസ് ഡി ചുള്ളിമാനൂർ

    Birbal / Thenali Raman / Mullah Nazaruddin 

    ഹാർഡ് കവർ ഡീലക്‌സ് ബൈൻഡിംഗ്
    പേജ് 506 വില രൂ490

    490.00
  • Kalidasa Kavya Kathakal - Sampoornam കാളിദാസകാവ്യ കഥകൾ – സമ്പൂർണം

    കാളിദാസകാവ്യ കഥകൾ – സമ്പൂർണം

    590.00
    Add to cart Buy now

    കാളിദാസകാവ്യ കഥകൾ – സമ്പൂർണം

    കാളിദാസകാവ്യ കഥകൾ – സമ്പൂർണം

    വിശ്വമഹാകവി കാളിദാസൻ രചിച്ച കാവ്യ പ്രപഞ്ചം കഥാരൂപത്തിൽ.

     

    അഭിജ്ഞാന ശാകുന്തളം
    വാളവികാഗ്നിമിത്രം
    വിക്രമോർവശീയം
    മേഘ സന്ദേശം
    കുമാര സംഭവം
    രഘുവംശം
    ഋതു സംഹാരം

     

    പുനരാഖ്യാനം – പി ചിന്മയൻ നായർ

    പേജ്  558 വില രൂ590

    590.00
  • Parayi Petta Panthiru Kulam പറയി പെറ്റ പന്തിരുകുലം

    പറയി പെറ്റ പന്തിരുകുലം

    390.00
    Add to cart Buy now

    പറയി പെറ്റ പന്തിരുകുലം

    പറയി പെറ്റ പന്തിരുകുലം

     

     

    ഉച്ചനീചത്വത്തിനെതിരെയുള്ള പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഭാരതീയ നവോത്ഥാനത്തിന്റെയും സംസ്‌കാരത്തിന്റെയും കൊടി ഉയർത്തിപ്പിടിക്കാനുള്ള അഭിനിവേശത്തിന് പന്തിരുകുലത്തോളം പഴക്കം.

    കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയം പകരുന്ന ആഖ്യാന കൗശലത്തോടെ പറയിപെറ്റ പന്തിരുകുലം പുനരാഖ്യാനം ചെയ്യപ്പെടുന്നു.

    ഉച്ചനീചത്തിന്റെ അതിർ വരമ്പുകൾ ഭേതിക്കാനുള്ള പ്രയത്‌നം പണ്ടുകാലം മുതലേ കേരളത്തിൽ തുടങ്ങിയിരുന്നതായി പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ സൂചന നൽകുന്നു. അരർഥത്തിൽ ജാതി ചിന്തയുടെ നിരർഥകത വെളിവാക്കുന്ന ഇതിവൃത്തമാണ് ഇതിലുള്ളത്.

    പുനരാഖ്യാനം – പി ചിന്മയൻ നായർ

    പേജ് 344  വില രൂ390

     

    390.00
  • പഞ്ചതന്ത്രം കഥകൾ - വിഷ്‌ണു ശർമ്മൻ

    പഞ്ചതന്ത്രം കഥകൾ – വിഷ്‌ണു ശർമ്മൻ

    390.00
    Add to cart Buy now

    പഞ്ചതന്ത്രം കഥകൾ – വിഷ്‌ണു ശർമ്മൻ

    പഞ്ചതന്ത്രം കഥകൾ

    സമ്പൂർണ സമാഹാരം

    വിഷ്‌ണുശർമ്മൻ

    പ്രായോഗിക അറിവ്, അഥവാ ജ്ഞാനം ആധുനിക കാലത്തും നൽകുന്ന ഇന്ത്യയുടെ കാലാതീതമായ ക്ലാസിക് കൃതി.
    2000 വർഷങ്ങൾക്കു മുമ്പ് വിഷ്ണു ശർമ്മൻ എന്ന അധ്യാപകൻ ബുദ്ധിവിഹീനരായ രാജകുമാരൻമാരെ പ്രായോഗിക ബുദ്ധി, ഉന്നത ആദർശങ്ങൾ, ലോക പരിചയം എന്നിവ അഭ്യസിപ്പിക്കാനായി തെരെഞ്ഞെടുത്ത കഥകളാണ് പഞ്ചതന്ത്ര കഥകൾ എന്ന പേരിൽ വിഖ്യാതമായത്. ഈ കഥകൾ ലോകം മുഴുവൻ പ്രചാരത്തിലാകുകയും കുട്ടികളിൽ മാത്രമല്ല, മുതിർന്നവരിലും ബൗദ്ധിക ഉത്തേജനം നൽകുകയും ചെയ്തുവരുന്നു.

    അമരശക്തി എന്ന രാജാവിന്റെ മണ്ടൻമാരായ മക്കളെ ബുദ്ധിമാൻമ്മാരും വിവേകശാലികളുമാക്കാൻ വിഷ്‌ണു ശർമ പറഞ്ഞ കഥകളാണ് പഞ്ചതന്ത്രം. ലോകസാഹിത്യത്തിൽ പഞ്ചതന്ത്രത്തോളം വിഖ്യാതമായ ഭാരതീയ സാഹിത്യകൃതി വേറെയില്ല.

    അത്തിമരത്തിൽ കരൾ ഒളിപ്പിച്ച കുരങ്ങൻ, പൂച്ചസന്യാസി, തടാകത്തിൽ നിലാവിനെ കാണിച്ച് ആനകളെ ഓടിച്ച മുയൽ…
    കാലം ഓർത്തുവച്ച അനേകം കഥകളുടെ  അക്ഷയനിധി കൂടിയാണിത്. എല്ലാ കാലത്തും ആർജ്ജവത്തോടെ ജീവിക്കാൻ ഈ കഥകൾ കുട്ടികളെ സജ്ജരാക്കുന്നു.

    ഹാർഡ് കവർ ബയന്റിംഗ്‌,
    ഡമ്മി 1/8 വലിപ്പം

    Panchathanthra Kathal / Panchathanthrakathakal

    പേജ് 304 വില രൂ390

    390.00
  • മഹാഭാരതം സമ്പൂർണ ഗദ്യരൂപത്തിൽ

    മഹാഭാരതം സമ്പൂർണ ഗദ്യരൂപത്തിൽ

    1,180.00
    Add to cart Buy now

    മഹാഭാരതം സമ്പൂർണ ഗദ്യരൂപത്തിൽ

    മഹാഭാരതം ഗദ്യാഖ്യാനവും കിളിപ്പാട്ടും

     

    യുഗയുഗാന്തരങ്ങളായി മനുഷ്യൻ നിരീക്ഷണങ്ങളിലൂടെയും സ്വാനുഭവങ്ങളിലൂടെയും ആത്മചിന്തയിലൂടെയും നേടിയ അറിവിന്റെ അന്തസത്താണ് മഹാഭാരതം എന്ന ഇതിഹാസകാവ്യത്തിലൂടെ വേദവ്യാസൻ ലോകസമക്ഷം അവതരിപ്പിച്ചത്. മഹാസാഗരംപോലെ ആഴവും പരപ്പുമുള്ള ഈ കൃതിയിൽ ഇല്ലാത്തതായത് മറ്റൊരിടത്തും കാണാൻ കഴിയില്ല അതിൽ ചർച്ചചെയ്യപ്പെടാത്ത വിഷയങ്ങളും കഥാപാത്രങ്ങളും ജീവിതസന്ദർഭങ്ങളും മറ്റൊരു ലോകസാഹിത്യകൃതിയിലും ഇല്ല. ഭാരതീയസംസ്‌കൃതിയെയും സാഹിത്യത്തെയും പരിപോഷിപ്പിച്ച മഹാഭാരതത്തിൽ ഉൾപ്പെട്ടതാണ് വേദാന്തസാരമായ ഭഗവദ്ഗീത പോലും മനുഷ്യരാശിയുടെ ഭൂതവും വർത്തമാനവും മനസിലാക്കുവാൻ മഹാഭാരതംപോലെ മറ്റൊരു കൃതിയും നമ്മെ സഹായിക്കില്ല .

    മഹാകവി ഉള്ളൂർ മഹാഭാരത്തെപ്പറ്റി അഭിപ്രായപ്പെട്ടത് അനുസ്മരിക്കാം: “ലോകത്തിലെ സകലഗ്രന്ഥങ്ങളും നഷ്ടപ്പെട്ടാലും മഹാഭാരതം മാത്രം അവശേഷിക്കുകയാണെങ്കിൽ എനിക്ക് നഷ്ടബോധമുണ്ടാവുകയില്ല”

    വിവർത്തനം
    എം പി ചന്ദ്രശേഖരൻ പിള്ള (1924 – 1999).
    വിദ്യാഭ്യാസ വിചക്ഷണൻ, മുൻ തിരുകൊച്ചി സാമാജികൻ. കലാ സാഹിത്യ രംഗത്തും രാഷ്രീയ രംഗത്തും സജീവമായിരുന്നു, ശേഷം ആത്മീയ ജീവിതം തിരഞ്ഞെടുത്തു. കേന്ദ്ര സഹിത്യ അക്കാദമിയുടേതുൾപ്പെടെ പല പുരസ്‌കാരങ്ങളും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. ‘ജ്ഞാനഗീത’ എന്ന ആധ്യത്മിക മാസികയ്ക്കു അദ്ദേഹം ജന്മം നൽകി. വിവിധ ആധ്യാത്മിക ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.

    Maha Bharatham / Mahabaratham / Sampoora Mahabhratham / Sampurna Mahabharatham

    ഡമ്മി 1/8 -ന്റെ ഇരട്ടി വലിപ്പം (27 cm x  21 cm), ഡീലക്‌സ് ബയന്റിംഗ്‌

    പേജ് 766 വില രൂ1180

    1,180.00
  • Katha Sarith Sagaram കഥാസരിത് സാഗരം

    കഥാസരിത് സാഗരം – സോമദേവഭട്ടൻ

    790.00
    Add to cart Buy now

    കഥാസരിത് സാഗരം – സോമദേവഭട്ടൻ

    കഥാസരിത് സാഗരം

    സോമദേവഭട്ടൻ

    പുനരാഖ്യാനം – പി ചിന്മയൻ നായർ

    വിശ്വസാഹിത്യത്തിന് ഭാരതം കാഴ്ചവെച്ച അമൂല്യഗ്രന്ഥമാണ് കഥാസരിത് സാഗരം.

    18 ഭാഗങ്ങളിൽ മുന്നൂറോളം കഥകളും ഉപകഥകളുമായി നിറഞ്ഞുനിൽക്കുന്ന വിസ്മയ ഭരിതമായ ആ കഥാപ്രപഞ്ചം, കൃതഹസ്തനായ ബാലസാഹിത്യകാരനും സംസ്്ഥാന ബാലസാഹിത്യ അവാർജു ജേതാവുമായ ശ്രീ പി ചിന്മയൻ നായരുടെ ലളിതസുന്ദരവും ഹൃദ്യവുമായ പുനരാഖ്യാന മികവോടെ അവതരിപ്പിച്ചിരിക്കുന്ന സമ്പൂർണ വാല്യം.

    അക്കാലങ്ങളിൽ നിലനിന്നുപോരുന്ന ഇതിഹാസങ്ങളുടെയും കെട്ടുകഥകളുടെയും, നാടോടിക്കഥകളുടെയും സമാഹാരമാണ് ഇത്. ഇക്കകഥർ ശൈവമതസ്തനായ സോമദേവനാണ് പതിനൊന്നാം നൂറ്റാണ്ടിൽ പുനർകഥനം ചെയ്തത്. അക്കാലത്തെ കാശ്മീർ രാജാവ് അനന്തന്റെ കൊട്ടാരത്തിലെ ആസ്ഥാന കവിയായിരുന്നു സോമദേവൻ.

     

    പ്രാചീന ഭാരതത്തിലെ കഥകളുടെ ഏറ്റവും വലിയ സമാഹാരമാണിത്.

    Katha sarit sagaram / kada sarithsaram

    പേജ് 998  വില രൂ790

    790.00
  • Sherlock Holmes Sampoorna Krithikal - 56 Kathakal, 4 Novelukal

    ഷെർലക്ക് ഹോംസ് സമ്പൂർണ കൃതികൾ – 56 കഥകൾ, 4 നോവലുകൾ

    690.00
    Add to cart Buy now

    ഷെർലക്ക് ഹോംസ് സമ്പൂർണ കൃതികൾ – 56 കഥകൾ, 4 നോവലുകൾ

    ഷെർലക്ക് ഹോംസ് സമ്പൂർണ കൃതികൾ

     

    56 കഥകൾ,  4 നോവലുകൾ

    അർതർ കോനൻ ഡോയൽ സൃഷ്ടിച്ച ലോകത്തിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രമാണ് ഷെർലക്ക് ഹോംസ്.

    ഡോയലിന്റെ (1859-1930) വിഖ്യാതമായ കുറ്റാന്വേഷണ നോവലുകളിലെ കുറ്റാന്വേഷകനായ കഥാപാത്രമാണ് ഷെർലക് ഹോംസ്. സ്രഷ്ടാവിനേക്കാളും താൻ പിറന്നുവീണ ഗ്രന്ഥത്തെക്കാളും മഹത്ത്വമാർന്ന അസ്തിത്വവിശേഷം ഈ കഥാപാത്രത്തിനുണ്ട്.

    കുറ്റാന്വേഷണ ശാസ്ത്രശാഖയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച, ലോകത്തിലെ കുറ്റാന്വേഷകരുടെ  മാർഗദർശി കൂടിയാണ്‌ ഷെർഷലക്ക് ഹോംസ് കഥാപാത്രമായി വരുന്ന നോവലുകളും ചെറുകഥകളും.

    പല രാജ്യങ്ങളിലെയും പോലീസ് അക്കാഡമികളിൽ ഈ ഗ്രന്ഥങ്ങൾ പാഠപുസ്തകമാവുകയും ചെയ്തിട്ടുണ്ട്.

     

    എഴുത്തുകാരനെക്കാൾ പ്രശസ്തനായ ഷെർലക്ക് ഹോംസ് കഥാപാത്രമായി വരുന്ന കഥകളും നോവലുകളും നിരവധി ഭാഷകളിൽ ലോകവ്യാപകമായി പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

    കേരള ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ പുരസ്‌കാരമുൾപ്പെടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയ പി ചിന്മയൻ നായരുടെ ഈ പുരനാഖ്യാനം വളരെ ലളിതവും പുതുവായനാനുഭവം സമ്മാനിക്കുന്നതുമാണ്.

    Sherlak / Sharlak / Sherlek / Homes / Home / Sherlack / Sharlak / Sherleck / Homes / Home / 

    പേജ് 788   വില രൂ690

    690.00
  • Viswaprasiddha Prasangangal വിശ്വപ്രസിദ്ധ പ്രസംഗങ്ങൾ

    വിശ്വപ്രസിദ്ധ പ്രസംഗങ്ങൾ

    150.00
    Add to cart Buy now

    വിശ്വപ്രസിദ്ധ പ്രസംഗങ്ങൾ

    വിശ്വപ്രസിദ്ധ പ്രസംഗങ്ങൾ

    ലോകത്തിൽ ചരിത്രമൂഹൂർത്തങ്ങൾ കുറിച്ച പ്രസംഗങ്ങളുടെ സമാഹാരം. പ്രസംഗകല സ്വായത്തമാക്കുന്നവർക്കും ചരിത്രകുതുകികൾക്കം ഒരു പോലെ പ്രയോജനപ്പെടുത്താവുന്ന കൃതി.

    മാർട്ടിൻ ലൂതർ കിങ്, മഹാത്മാ ഗാന്ധി, സോക്രട്ടീസ്, അബ്രഹാം ലിങ്കൻ, സ്വാമി വിവേകാനന്ദൻ, രബീന്ദ്രനാഥ ടാഗോർ, അഡോൾഫ് ഹിറ്റ്‌ലർ, അമർത്യാ സെൻ, ജവഹർലാൽ നെഹ്രു, സുഭാഷ് ചന്ദ്രബോസ്, ബർട്രന്റ് റസ്സൽ, ദലൈ ലാമ, ലാലാ ലജ്പത് റായ്, ബാൽ ഗംഗാധർ തിലക്, മാഡം ബിക്കാജി കാമ, സർദാർ വല്ലഭായ് പട്ടേൽ, പാട്രിക് ഹെന്റി, അലക്‌സാണ്ടർ സോൾ സൈനതസിൻ, ഇലെ വെയ്‌സൽ, നെൽസൺ മണ്ടേല, എപിജെ അബുദുൾ കലാം.

    സമാഹാരം – ദീപേഷ്‌ കെ രവീന്ദ്ര നാഥ്

    പേജ് 130 വില രൂ150

    150.00
  • Chuvappil Oru Padanam ചുവപ്പിൽ ഒരു പഠനം ഷെർലക് ഹോംസ് കഥകളിലെ ആദ്യത്തെ കേസ്

    ചുവപ്പിൽ ഒരു പഠനം ഷെർലക് ഹോംസ് കഥകളിലെ ആദ്യത്തെ കേസ്

    90.00
    Add to cart Buy now

    ചുവപ്പിൽ ഒരു പഠനം ഷെർലക് ഹോംസ് കഥകളിലെ ആദ്യത്തെ കേസ്

    ചുവപ്പിൽ ഒരു പഠനം

    ഷെർലക് ഹോംസ് കഥകളിലെ ആദ്യത്തെ കേസ്

     

     

    ആർതർ കോനൻ ഡോയ്ൽ

    അമെച്വർ കുറ്റാന്വേഷകനായ ഷെർലക്ക് ഹോംസുമായി ബേക്കർ സ്ട്രീറ്റിലെ 221 ബി മുറി പങ്കിടാൻ തീരുമാനിക്കുമ്പോൾ ഡോക്ടർ വാട്‌സണ് താൻ അകപ്പെടാൻ പോകുന്ന കുറ്റകൃത്യങ്ങളുടെയും അക്രമങ്ങളുടെയും ഇരുണ്ട ലോകത്തെപ്പറ്റി യാതൊരു ധാരണയും ഇല്ലായിരുന്നു.

    പരിഭാഷ – കെ പി ബാലചന്ദ്രൻ

    പേജ് 154 വില രൂ90

     

    90.00
  • 101 New Generation Coursukal 101 ന്യൂജനറേഷൻ കോഴ്‌സുകൾ

    101 ന്യൂജനറേഷൻ കോഴ്‌സുകൾ – റെജി ടി തോമസ്

    80.00
    Add to cart Buy now

    101 ന്യൂജനറേഷൻ കോഴ്‌സുകൾ – റെജി ടി തോമസ്

    101 ന്യൂജനറേഷൻ കോഴ്‌സുകൾ

     

    റെജി ടി തോമസ്

    സ്‌പെഷ്യലൈസ്ഡ് എൻജീനിയറിംഗ് കോഴ്‌സുകൾ, വൈദ്യശാസ്ത്ര അനുബന്ധ കോഴ്‌സുകൾ, അക്കൗണ്ടൻസി, മാനേജ്‌മെന്റ് സ്റ്റഡീസ്, നിയമം, ആർക്കിയോളജി, ആന്ത്രപ്പോളജി, ജിയോളജി, കൊമേഷ്യൽ പൈലറ്റ്, ഫാഷൻ ഡിസൈനിംഗ്, ജ്വലറി ഡിസൈനിംഗ് ആൻഡ് ജമ്മോളജി, വിഷ്വൽ കമ്യൂണിക്കേഷൻ, ലെതൽ ടെക്‌നോജളി തുടങ്ങിയ ന്യൂ ജനറേഷൻ കോഴ്‌സുകളെക്കുറച്ചും പുതിയ തൊഴിലവസരങ്ങളെക്കുറിച്ചും ആധികാരികമായി വിവരിക്കുന്ന ഗ്രന്ഥം.

    പേജ് 82 വില രൂ80

    80.00
  • Bhauthika Kauthukam ഭൗതിക കൗതുകം

    ഭൗതിക കൗതുകം – യാക്കൊവ് പെരെൽമാൻ

    600.00
    Add to cart Buy now

    ഭൗതിക കൗതുകം – യാക്കൊവ് പെരെൽമാൻ

    ഭൗതിക കൗതുകം

     

     

    യാക്കൊവ് പെരെൽമാൻ

     

    ശാസ്ത്രഗ്രന്ഥങ്ങളുടെ പ്രസാധനത്തിൽ ലോകത്തെമ്പാടും സാർഥകചലനങ്ങൾ സൃഷ്ടിച്ച വിശ്രുത കൃതിയുടെ ഹൃദ്യമായ പരിഭാഷ. നിസ്സീമമായ പ്രപഞ്ച വിസ്മയങ്ങളുടെ അതിരില്ലാത്ത ലോകത്തിലേക്ക് വെളിച്ചം കൊതിക്കുന്ന മനസ്സുകളെ പിടിച്ചുയർത്തുന്ന കൃതി. ശാസ്ത്രീയ വിചിന്തന രീതിയുടെ ഊർജപ്രവാഹമായി, നിത്യജീവിത പ്രതിഭാസങ്ങളുടെ പിന്നിലെ ഭൗതിക തത്വങ്ങളെ ലളിത സുന്ദരമായി ഇഴതിരിച്ചു കാണിക്കുന്ന ഈ ശാസ്ത്രകൃതി മുതിർന്നവർക്കും കുട്ടികൾക്കും സമ്മാനിക്കാവുന്ന മികച്ച വൈജ്ഞാനിക വിരുന്നാകുന്നു.

    ലോകത്തെമ്പാടുമുള്ള ശാസ്ത്രവിദ്യാർഥികളെ സ്വാധീനിച്ച മഹത്തായ കൃതിയാണിത്. ഈ പുസ്തകം വായിക്കാനിടയായ ചിലർ പിൽക്കാലത്ത് പ്രശസ്തരായ ശാസ്ത്രജ്ഞരാകുകയും ചെയ്തിട്ടുണ്ട്.

    ഇന്നും ലോകത്തിലെ പല കോണുകളിലുള്ള ശാസ്ത്ര അധ്യാപകർ ഈ പുസ്തകത്തിലെ ആശയം സ്വീകരിച്ചുകൊണ്ട് വിദ്യാർഥികളെ പ്രചോദിപ്പിക്കാറുണ്ട്.

    വായനക്കാരുടെ സൗകര്യാർഥം രണ്ടു വാല്യങ്ങളിലുള്ള പുസ്തകം ഇപ്പോൾ ഒന്നിച്ച് ഒറ്റ പുസ്തകമാക്കിയിരിക്കുന്നു

    Bhawthika Kauthukam / Peralman 

    വിവർത്തനം – കെ ഗോപാലകൃഷ്ണൻ

    പേജ് 526 വില രൂ600

    600.00
  • Divyathbhuthangal Sasthra Drishtiyil ദിവ്യാത്ഭുതങ്ങൾ ശാസ്ത്രദൃഷ്ടിയിൽ

    ദിവ്യാത്ഭുതങ്ങൾ ശാസ്ത്രദൃഷ്ടിയിൽ – ബി പ്രേമാനന്ദ്

    160.00
    Add to cart Buy now

    ദിവ്യാത്ഭുതങ്ങൾ ശാസ്ത്രദൃഷ്ടിയിൽ – ബി പ്രേമാനന്ദ്

    ദിവ്യാത്ഭുതങ്ങൾ ശാസ്ത്രദൃഷ്ടിയിൽ
    ബി പ്രേമാനന്ദ്

     

    150 ദിവ്യാത്ഭുതങ്ങളുടെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്നു.

     

    എ ടി കോവൂരിന്റെ സ്വാഭാവിക പിൻതുർച്ചക്കാരനെന്നു വിളിക്കപ്പെടുന്ന ബി പ്രേമാനന്ദ് ജീവിതം മുഴുക്കെത്തന്നെ യുക്തിവാദ പ്രവർത്തനത്തിന് സമർപ്പിച്ച ആളാണ്. 49ൽപ്പരം വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെമ്പാടും ദിവ്യാത്ഭുത അനാവരണ പരിപാടികളുമായ സഞ്ചരിച്ചിട്ടുള്ള അദ്ദേഹം സായിബാബ അടക്കമുള്ള മനുഷ്യദൈവങ്ങളുടെ പേടി സ്വപ്‌നമായിരുന്നു. കേരള യുക്തവാദി സംഘം സംസ്ഥാന സമിതി അംഗവും, ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷൻ (ഫിറാ) അഖിലേന്ത്യാ കൺവീനറുമായിരുന്നു. ദിവ്യാത്ഭുതങ്ങളെ തുറന്നു കാട്ടാൻ വേണ്ടി കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് ആരംഭിച്ച ജനവിജ്ഞാന യാത്രയുടെ മുഖ്യ ചാലക ശക്തിയായിരുന്നു ബി പ്രേമാനന്ദ്. ഈ പുസ്തകം വായിക്കുന്നയാൾ ദൈവാനുഗ്രഹത്താൽ ദിവ്യാത്ഭുതങ്ങൾ കാണിക്കുന്നവരെ കള്ളൻ എന്നു വിളിക്കും.

     

    നാണയത്തിൽ നിന്ന് ഭസ്മം, തലയിൽ തേങ്ങ അടിച്ചുടയ്ക്കുന്നത്, വിചാരിച്ച സംഖ്യ പറയുന്നത്, തീക്കനലിൽ നടക്കുന്നത്, കവിളിലൂടെ ശൂലം തറച്ചു കയറ്റുന്നത്, കണ്ണുകെട്ടി കാർഡ് തിരിച്ചറിയുന്നത്, പ്രാർഥനയിലൂടെ മെഴുകു തിരി കത്തിക്കുന്നത് മുതാലായ150 ദിവ്യാത്ഭുത അനാവരണങ്ങൾ.

     

    പരിഭാഷ – കൈനകരി വിക്രമൻ

    B Premanand / Tricks Behind Miracle

    പേജ് 180  വില രൂ160

    കൂടുതൽ കാണുക

    160.00
  • Vallathol വള്ളത്തോൾ

    വള്ളത്തോൾ – ഇയ്യങ്കോട് ശ്രീധരൻ

    25.00
    Add to cart Buy now

    വള്ളത്തോൾ – ഇയ്യങ്കോട് ശ്രീധരൻ

    വള്ളത്തോൾ

     

    ഇയ്യങ്കോട് ശ്രീധരൻ

     

     

    പ്രകൃതിഭംഗിയെയും ദേശസ്‌നേഹത്തെയും ഉപാസിച്ച കവിയാണ് വള്ളത്തോൾ. കേരളത്തിന്റെ അഭിമാനം ലോകത്തിന്റെ നെറുകയിലെത്തിച്ച കേരളകലാമണ്ഡലത്തിന്റെ ശില്പിയായ വള്ളത്തോളിന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം.

     

    പേജ് 36 വില രൂ25

    25.00
  • Charlie Chaplin ചാർലി ചാപ്ലിൻ

    ചാർലി ചാപ്ലിൻ – കെ എസ് റിച്ചാർഡ്

    25.00
    Add to cart Buy now

    ചാർലി ചാപ്ലിൻ – കെ എസ് റിച്ചാർഡ്

    ചാർലി ചാപ്ലിൻ

     

    കെ എസ് റിച്ചാർഡ്

     

    ഹാസ്യാഭിനയത്തിലൂടെ പ്രേക്ഷകരിൽ ചിരിയും ചിന്തയുമുണർത്തിയ, ലോകം കണ്ട മഹാപ്രതിഭയായ ചാർളി ചാപ്ലിന്റെ ലഘു ജീവചരിത്രം

     

    പേജ് 36 വില രൂ25

    25.00