പഠനം

Showing 25–48 of 396 results

Show Grid/List of >5/50/All>>
  • Kerala Service Rules കേരള സർവ്വീസ്‌ റൂൾസ്

    കേരള സർവ്വീസ്‌ റൂൾസ് – ബി മധുസൂദനൻ പിള്ള

    450.00
    Add to cart Buy now

    കേരള സർവ്വീസ്‌ റൂൾസ് – ബി മധുസൂദനൻ പിള്ള

    കേരള സർവ്വീസ്‌ റൂൾസ്

     

    ബി മധുസൂദനൻ പിള്ള

     

    സർക്കാർ ഉദ്യോഗസ്ഥർക്ക് കെഎസ്ആർ ലളിതമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും ഡിപ്പാർട്ടമെന്റ് തല പരീക്ഷ എഴുതുന്നവർക്ക് നിശ്ചിത സമയത്തിനുള്ളിൽ ഭൂരിഭാഗം ചോദ്യങ്ങൾക്കും ശരിയുത്തരം എഴുതി വിജയിക്കുന്നതിനും വേണ്ടി തയ്യാറാക്കിയ ഗ്രന്ഥം. പന്ത്രണ്ടു വർഷത്തോളം തുടർച്ചയായി കെഎസ്ആർ ക്ലാസ് എടുത്തതിന്റെ അനുഭവത്തിൽ ബി. മധുസൂദനൻ പിള്ള തയ്യാറാക്കിയ മികച്ച ഗ്രന്ഥം.
    സർക്കാർ വകുപ്പുതല പരീക്ഷകൾക്ക് ഒരു മികച്ച വഴികാട്ടി.

    *2021 വരെയുള്ള പരിഷ്‌കരണങ്ങൾ ഉൾപ്പെടുത്തിയത്‌

    കെഎസ്ആർ – ഇംഗ്ലീഷിലും മലയാളത്തിലും
    ഒരു പ്രായോഗിക പഠനം, ഓഫീസിലും പരീക്ഷയ്ക്കും ഒരുപോലെ സഹായകരം

    ഗ്രന്ഥകാരൻ കഴിഞ്ഞ അര ദശാബ്ദക്കാലത്തിലധികം അക്കൗണ്ട് ടെസ്റ്റ് (KSR, KFC, KTC, Introduction to India Audit Accounts), PWD A Code, PWD D code, PWD Manual എന്നീ വിഷയങ്ങിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.

    KSR /  K.S.R. /  K S R

    പേജ് 410 വില രൂ450

    450.00
  • Vedangalude Apramadithwam വേദങ്ങളുടെ അപ്രമാദിത്വം

    വേദങ്ങളുടെ അപ്രമാദിത്വം – ഡോ. ബി ആർ അംബേദ്‌കർ

    120.00
    Add to cart Buy now

    വേദങ്ങളുടെ അപ്രമാദിത്വം – ഡോ. ബി ആർ അംബേദ്‌കർ

    വേദങ്ങളുടെ അപ്രമാദിത്വം

     

    ഡോ. ബി ആർ അംബേദ്‌കർ

     

    വേദങ്ങളെയും പുരാണങ്ങളെയും കണക്കറ്റ് വിലകല്പിക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. കാലം ഇത്രയും പുരോഗമിച്ചിട്ടും മനുസ്മ്രിതിയിലൂന്നിയുള്ള ജീവിതത്തിനാണ് അന്തസ്സെന്നും അതാണ് ശരിയായ രീതിയെന്നും വിശ്വസിക്കുന്ന മൂഢമതികൾ തീർച്ചയായും വായിച്ചിരിക്കേണ്ട കൃതിയാണ് വേദങ്ങളുടെ അപ്രമാദിത്വം

    പരിഭാഷ : വി കെ നാരായണൻ

    പേജ് 98 വില രൂ120

    120.00
  • Sthree Enthukond Adimayayi സ്ത്രീ എന്തുകൊണ്ട് അടിമയായി ?

    സ്ത്രീ എന്തുകൊണ്ട് അടിമയായി ? – പെരിയാർ ഇ വി രാമസ്വാമി

    120.00
    Add to cart Buy now

    സ്ത്രീ എന്തുകൊണ്ട് അടിമയായി ? – പെരിയാർ ഇ വി രാമസ്വാമി

    സ്ത്രീ എന്തുകൊണ്ട് അടിമയായി ?

     

    പെരിയാർ ഇ വി രാമസ്വാമി

    ഈ പുസ്‌തകത്തിലെ പത്ത് അദ്ധ്യായങ്ങളും സംവദിക്കുന്നത്
    സ്ത്രീകളെ അടിമകളാക്കിയതിന്റെ കാരണങ്ങൾ. അവർ എന്തുകൊണ്ട് അടിമകളാകുന്നു. എന്തുകൊണ്ടാണ് അവർക്ക് അടിമകളായി തന്നെ തുടരേണ്ടി വരുന്നത്. സ്വാതന്ത്ര്യമായി ജീവിക്കാൻ വേണ്ടി അടിമത്ത്വത്തിന്റെ ചങ്ങലകളെ എങ്ങനെ തകർക്കാം എന്നിവയാണ്. ഇന്നത്തെ സാഹചര്യത്തിൽ ഈ പുസ്തകത്തിലെ ആശയങ്ങൾ ജാതി മത ഭേദമന്യേ ദേശീയതലത്തിലും സമുദായികമായും ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളവയാണ്. അതിനാൽ സ്ത്രീകൾ മാത്രമല്ല സ്ത്രീകളോട് സഹാനുഭൂതിയും ആദരവുമുള്ള എല്ലാ പുരുഷന്മാരും ഈ പുസ്തകം വായിക്കുകയും സാധ്യമായവ ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ടതാണ്.

    പരിഭാഷ : എം എസ് അഞ്ജു

    പേജ് 98 വില രൂ120

    120.00
  • Electrical Trade Theory ഇലക്ട്രിക്കൽ ട്രേഡ് തിയറി

    ഇലക്ട്രിക്കൽ ട്രേഡ് തിയറി – എം. എൽ. ഘോഷ്

    200.00
    Add to cart Buy now

    ഇലക്ട്രിക്കൽ ട്രേഡ് തിയറി – എം. എൽ. ഘോഷ്

    ഇലക്ട്രിക്കൽ ട്രേഡ് തിയറി

    വയർമാൻ, ഇലക്ട്രിഷ്യൻ, ലൈൻമാൻ, എന്നിവർക്കുള്ള തൊഴിൽ സഹായി

    എം. എൽ. ഘോഷ്

    ഐ.റ്റി.ഐ.കളിലെ ഇലക്ട്രിക്കൽ ട്രേഡിന്റെ സിലബസ് അനുസരിച്ചാണ് ഈ പുസ്‌തകം തയാറാക്കിയിരിക്കുന്നത് തിയറിയും പ്രാക്ടിക്കലുകളും ഇതിൽ പൂർണമായി ഉൾപ്പെടുത്തിയിരിക്കുന്നു. വയർമാൻ , ലൈൻമാൻ, എന്നീ പരീക്ഷകൾക്ക് തയ്യാറാകുന്ന ഉദ്യോഗാർഥികൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഇത് ഉൾക്കൊള്ളുന്നു. ഓരോ അധ്യായത്തിന്റെയും ഒടുവിൽ ചേർത്തിരിക്കുന്ന ചോദ്യങ്ങൾ പരീക്ഷകൾക്ക് തയ്യാറാക്കുന്നതിന് വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനകരമായിരിക്കും

    പരിഭാഷ: ടി.എൻ. രാധാകൃഷ്‌ണൻ

    പേജ് 200 വില രൂ200

    200.00
  • Samakalika Hindi Dalith Kadha സമകാലിക ഹിന്ദി ദലിത് കഥ

    സമകാലിക ഹിന്ദി ദലിത് കഥ

    200.00
    Add to cart Buy now

    സമകാലിക ഹിന്ദി ദലിത് കഥ

    സമകാലിക ഹിന്ദി ദലിത് കഥ

     

    ദലിതനുഭവങ്ങളുടെ വ്യത്യസ്‌ത പ്രമേയങ്ങൾ അവതരിപ്പിക്കുന്ന ഹിന്ദി ചറുകഥകളുടെ സമാഹാരം. ദലിതർ അഭിമുഖീകരിക്കുന്ന ഭൗതികവും ആന്തരികവുമായ പ്രശ്‌നങ്ങളുടെ അവതരണം ഈ കഥകളിൽ കാണാൻ കഴിയും. ഈ സമാഹാരത്തിൽ ഹിന്ദിയിലെ പ്രശസ്‌ത ദലിത് സാഹിത്യകാരൻമാരായ ഓം പ്രകാശ് വാല്‌മീകി, ജയപ്രകാശ് കർദം, മോഹൻദാസ് നൈമിഷ് ചൗഹാൻ തുടങ്ങിയവരുടെ ചെറുകഥയുടെ വിവർത്തനം ആണ് ചേർത്തിട്ടുള്ളത്.

    എഡിറ്റർ : ഡോ. ആർ. ശശിധരൻ

    പേജ് 256 വില രൂ200

    200.00
  • Athmav Sankalppamo Yadharthyamo ? ആത്മാവ് സങ്കൽപ്പമോ യാഥ്യാർത്ഥ്യമോ? - യു കലാനാഥൻ

    ആത്മാവ് സങ്കൽപ്പമോ യാഥ്യാർത്ഥ്യമോ? – യു കലാനാഥൻ

    120.00
    Add to cart Buy now

    ആത്മാവ് സങ്കൽപ്പമോ യാഥ്യാർത്ഥ്യമോ? – യു കലാനാഥൻ

    ആത്മാവ് സങ്കൽപ്പമോ യാഥ്യാർത്ഥ്യമോ ?

    യു കലാനാഥൻ

     

    ശാസ്ത്രം എത്ര വളർന്നിട്ടും മതവും മതത്തെ ആധാരമാക്കി നിലനിന്നുപോരുന്ന അന്ധവിശ്വാസങ്ങളും മാറാതെ നിൽക്കുകയാണ്. മരണാന്തര ജീവിതം കാട്ടി മനുഷ്യനെ വിശ്വാസത്തിന്റെ കെണിയിൽ കുരുക്കിയിട്ടിരിക്കുന്ന മതങ്ങൾ ആത്മാവിനെ പല രീതിയിലാണ് നിർവചിച്ചിട്ടുള്ളത് മരണത്തെയും ആത്മാവിനെയും ചുറ്റിപ്പറ്റി മതങ്ങൾ തീർത്ത പ്രഹേളികളെ ശാസ്ത്രത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിൽ അനാവരണം ചെയ്യുകയാണ്

     

    പേജ് 146 വില രൂ120

    120.00
  • Navothana Nayakan Kurumban Daivathan നവോത്ഥാന നായകൻ കുറുമ്പൻ ദൈവത്താൻ

    നവോത്ഥാന നായകൻ കുറുമ്പൻ ദൈവത്താൻ – കെ. കെ. കൃഷ്‌ണൻ

    180.00
    Add to cart Buy now

    നവോത്ഥാന നായകൻ കുറുമ്പൻ ദൈവത്താൻ – കെ. കെ. കൃഷ്‌ണൻ

    നവോത്ഥാന നായകൻ കുറുമ്പൻ ദൈവത്താൻ

     

    കെ. കെ. കൃഷ്‌ണൻ

     

    ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന കഥാപുരുഷനായ കുറുമ്പൻ ദൈവത്താൻ അസാധാരണ വ്യക്തിതന്നെയായിരുന്നു തന്റെ സമുദായത്തിന്റെ ഉദ്ധാരണത്തിനുവേണ്ടി നാല്പത്തിയേഴു വർഷക്കാലത്തെ ജീവിതത്തിനുള്ളിൽ തന്നെ അതിമഹത്തായ പ്രവർത്തനങ്ങൾ നടത്തി കാലയവനികയ്ക്കുള്ളിൽ മറഞ്ഞ വ്യക്തി അസാധാരണക്കാരൻ തന്നെയാണല്ലോ. അത്തരം ഒരു വ്യക്തിയെയാണ് കെ.കെ കൃഷ്‌ണൻ തന്റെ ഈ ഗ്രന്ഥത്തിൽ അവതരിപ്പിച്ചിരിക്കുന്നത്

     

    പേജ് 148 വില രൂ180

    180.00
  • Athbuthasidhikal Mithya അത്ഭുത സിദ്ധികൾ മിഥ്യ - ബി പ്രേമാനന്ദ്

    അത്ഭുത സിദ്ധികൾ മിഥ്യ – ബി പ്രേമാനന്ദ്

    195.00
    Add to cart Buy now

    അത്ഭുത സിദ്ധികൾ മിഥ്യ – ബി പ്രേമാനന്ദ്

    അത്ഭുത സിദ്ധികൾ മിഥ്യ

     

    ബി പ്രേമാനന്ദ്

    സ്വയം പ്രഖ്യാപിതരായ ദിവ്യാത്മാക്കളുടെ അത്ഭുതശക്തികളെപ്പറ്റി അന്വേഷണം നടത്താൻ വേണ്ട ജനവിശ്വാസം വളർത്തിയെടുക്കാൻ പലരും മുന്നോട്ട് വന്നിട്ടുണ്ടായിരുന്നു. അവരുടെ സാഹസങ്ങൾ എല്ലാം സ്വാധീനം, അധികാരം, കുത്തക എന്നിവയ്‌ക്കെതിരായും ഒരിക്കലും തെറ്റുതിരുത്താൻ കൂട്ടാക്കാത്ത അന്ധമായ വിശ്വാസത്തിനെതിരായും ഒഴുക്കിനെതിരെയുള്ളതുമായിരുന്നു ഈ ശബ്ദങ്ങൾ മുഴുവനും ദിവ്യാത്മാക്കളുടെ ശുണ്ടിക്കുള്ളിൽ അമർന്നു പോവുകയും, അവർക്ക് വാദമുഖങ്ങളെ സങ്കീർണ്ണമാക്കാനും, ശ്രദ്ധ തിരിച്ചുവിടാനും കഴിയുകയും ചെയ്‌തിരുന്നു
    മനഃശാസ്ത്ര പ്രതിഭാസത്തിന്റെ നിയമം തേടി പോകുന്നതിനു മുമ്പ് അത്ഭുതങ്ങൾ തട്ടിപ്പാണോ എന്ന് ഉറപ്പിച്ചു മനസ്സിലാക്കേണ്ടതുണ്ട് .

     

    Albuthasidhikal Midhya / B Pramanand / Pramananth

    പേജ് 162  വില രൂ195

    195.00
  • Dr. B R Ambedkar Charithram Thiruthikkuricha Janadhipathya Porattangal ഡോ ബി ആർ അംബേദ്ക്കർ ചരിത്രം തിരുത്തിക്കുറിച്ച ജനാധിപത്യ പോരാട്ടങ്ങൾ

    ഡോ ബി ആർ അംബേദ്ക്കർ ചരിത്രം തിരുത്തിക്കുറിച്ച ജനാധിപത്യ പോരാട്ടങ്ങൾ – കെ കെ എസ് ദാസ്

    140.00
    Add to cart Buy now

    ഡോ ബി ആർ അംബേദ്ക്കർ ചരിത്രം തിരുത്തിക്കുറിച്ച ജനാധിപത്യ പോരാട്ടങ്ങൾ – കെ കെ എസ് ദാസ്

    ഡോ ബി ആർ അംബേദ്ക്കർ ചരിത്രം തിരുത്തിക്കുറിച്ച ജനാധിപത്യ പോരാട്ടങ്ങൾ

     

    കെ കെ എസ് ദാസ്

    അംബേദ്‌കർ ചിന്തയുടെ പ്രസക്തി എന്തെന്ന ചോദ്യത്തിന് ഇന്ത്യയുടെ സാമൂഹ്യ സാംസ്‌കാരിക ചരിത്രം വിലയിരുത്തുന്ന ഇന്ത്യൻ ജനതയും സംസ്‌കാരവും ചരിത്രം തിരുത്തിയ ചരിത്രത്തിന്റെ ആമുഖവും ഇന്ത്യയെ കണ്ടെത്താനുള്ള പതയുമാണ്. ഇന്ത്യയെ കണ്ടെത്തുന്നവർക്കേ അംബേദ്കറെ കണ്ടെത്താനാകു അംബേദ്കറെ കണ്ടെത്തുന്നവർക്കേ ഇന്ത്യയെ കണ്ടെത്താനാകൂ. അത് കഴിഞ്ഞാലേ പുതിയ ഇന്ത്യയെ സൃഷ്ടിക്കാനാവൂ – ചരിത്രം തിരുത്തികുറിക്കാനാവൂ

    പേജ് 152 വില രൂ140

    140.00
  • Adi Sankaracharyar Oru Padanam ആദി ശങ്കരാചാര്യർ ഒരു പഠനം - റാവിപുഡി വെങ്കടാദ്രി

    ആദി ശങ്കരാചാര്യർ ഒരു പഠനം – റാവിപുഡി വെങ്കടാദ്രി

    150.00
    Add to cart Buy now

    ആദി ശങ്കരാചാര്യർ ഒരു പഠനം – റാവിപുഡി വെങ്കടാദ്രി

    ആദി ശങ്കരാചാര്യർ
    ഒരു പഠനം

     

    റാവിപുഡി വെങ്കടാദ്രി

     

    ആദി ശങ്കരാചാര്യർ ഉയർത്തിയ അദ്വൈത വാദങ്ങളുടെ കപടമുഖം പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ റാവിപുഡി വെങ്കടാദ്രി പൊളിച്ചുകാട്ടുന്നു. മലയാളത്തിൽ ഇറങ്ങിയ ആദ്യത്തെ വിമർശന പഠനം.

    Ravipudi Venkadadri / Ravipudi Venkatadri / Sankaracharyar Adishankaracharyar / Shankaracharyar

    പേജ് 96 വില 150

    150.00
  • Jayilkkurippukal ജയിൽക്കുറിപ്പുകൾ - അന്റോണിയോ ഗ്രാംഷി

    ജയിൽക്കുറിപ്പുകൾ – അന്റോണിയോ ഗ്രാംഷി

    150.00
    Add to cart Buy now

    ജയിൽക്കുറിപ്പുകൾ – അന്റോണിയോ ഗ്രാംഷി

    ജയിൽക്കുറിപ്പുകൾ

     

    അന്റോണിയോ ഗ്രാംഷി

     

    രാഷ്ട്രീയ സാമ്പത്തികരംഗത്തെ സമരംപോലെതന്നെ പരമപ്രധാനമാണ് ആശയരംഗത്തെ സമരമെന്നും അർത്ഥശങ്കയ്ക്കിടയില്ലാതെ സമർത്ഥിക്കുകയാണ് ഗ്രാംഷി തന്റെ ജയിൽക്കുറിപ്പികളിലൂടെ. എക്കാലത്തെയും അധികാരിവർഗ്ഗം രാഷ്ട്രീയ അധികാരത്തോടൊപ്പം ആശയങ്ങളെയും ദർശനങ്ങളെയും ചൂഷണത്തിനുള്ള ഉപാധിയായി ഉപയോഗിച്ചിട്ടുണ്ട്..

    പരിഭാഷ: പ്രൊഫ. വി കാർത്തികേയൻ നായർ

    പേജ് 130 വില രൂ150

    150.00
  • Kalidasa Kavya Kathakal - Sampoornam കാളിദാസകാവ്യ കഥകൾ – സമ്പൂർണം

    കാളിദാസകാവ്യ കഥകൾ – സമ്പൂർണം

    590.00
    Add to cart Buy now

    കാളിദാസകാവ്യ കഥകൾ – സമ്പൂർണം

    കാളിദാസകാവ്യ കഥകൾ – സമ്പൂർണം

    വിശ്വമഹാകവി കാളിദാസൻ രചിച്ച കാവ്യ പ്രപഞ്ചം കഥാരൂപത്തിൽ.

     

    അഭിജ്ഞാന ശാകുന്തളം
    വാളവികാഗ്നിമിത്രം
    വിക്രമോർവശീയം
    മേഘ സന്ദേശം
    കുമാര സംഭവം
    രഘുവംശം
    ഋതു സംഹാരം

     

    പുനരാഖ്യാനം – പി ചിന്മയൻ നായർ

    പേജ്  558 വില രൂ590

    590.00
  • Ashante Padhyakrithikal ആശാന്റെ പദ്യകൃതികൾ പദകോശനിഷ്ഠമായ ഒരു പഠനം

    ആശാന്റെ പദ്യകൃതികൾ പദകോശനിഷ്ഠമായ ഒരു പഠനം – വി ചന്ദ്രബാബു

    800.00
    Add to cart Buy now

    ആശാന്റെ പദ്യകൃതികൾ പദകോശനിഷ്ഠമായ ഒരു പഠനം – വി ചന്ദ്രബാബു

    ആശാന്റെ പദ്യകൃതികൾ
    പദകോശനിഷ്ഠമായ ഒരു പഠനം

     

    വി ചന്ദ്രബാബു

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    ഭാവഗായകനായ കുമാരനാശാന്റെ മുഴുവൻ കൃതികൾക്കും മലയാളത്തിൽ ആദ്യമായി സമ്പൂർണ പദകോശം തയ്യാറാക്കപ്പെട്ടതിന്റെ ഉദാഹരണമാണ് ഈ ഗ്രന്ഥം ഗ്രന്ഥകാരന്റെ ഹൃദയസമർപ്പണം തന്നെയായ ഈ കാവ്യഭാഷാപഠനം സാഹിത്യാസ്വാദകർക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്

    V Chandhra Babu / V Chandrababu

    പേജ് 1196 വില രൂ800

    800.00
  • Malayalam Classic Bhasha Pazhakkavum Vyakthithwavum മലയാളം ക്ലാസിക് ഭാഷ പഴക്കവും വ്യക്തിത്വവും

    മലയാളം ക്ലാസിക് ഭാഷ പഴക്കവും വ്യക്തിത്വവും – ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ

    80.00
    Add to cart Buy now

    മലയാളം ക്ലാസിക് ഭാഷ പഴക്കവും വ്യക്തിത്വവും – ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ

    മലയാളം ക്ലാസിക് ഭാഷ പഴക്കവും വ്യക്തിത്വവും

     

    ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    മലയാളത്തിന് രണ്ടായിരം വർഷത്തിലേറെ പഴക്കമുണ്ടെന്നും ദ്രാവിഡഭാഷാഗോത്രത്തിലെ സഹോദരഭാഷകൾക്കൊപ്പം മലയാളത്തിനും ശ്രേഷ്ഠഭാഷാപദവിക്ക് അർഹതയുണ്ടെന്നും ഇന്ന് തെളിയിക്കപ്പെട്ടിരിക്കുവാന് അത് സംശയരഹിതമായി തെളിയിക്കുന്ന ഭാഷാചരിത്രപഠനഗ്രന്ഥം

    Naduvattam Gopalakrishnan / Naduvattom Gopalakrishnen
    പേജ് 100 വില രൂ80

    80.00
  • Malayalathiloode Kannadam മലയാളത്തിലൂടെ കന്നഡം

    മലയാളത്തിലൂടെ കന്നഡം – ഡോ. എം. രാമ

    350.00
    Add to cart Buy now

    മലയാളത്തിലൂടെ കന്നഡം – ഡോ. എം. രാമ

    മലയാളത്തിലൂടെ കന്നഡം

    ഡോ. എം. രാമ

    കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസദ്ധീകരണം

    കർണാടക സംസ്ഥാനത്തിന്റെ മാതൃഭാഷയും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ വ്യാപകമായി പ്രയോഗിച്ചും സംസാരിച്ചും വരുന്നതായ ‘കന്നഡ’ യെ ഞങ്ങൾ ഭാഷാസ്നേഹികൾക്ക് പരിചയപ്പെടുത്തുന്നു. ‘കന്നഡ’ മലയാളത്തിലൂടെ എളുപ്പത്തിൽ എഴുതാനും വായിക്കാനും സംസാരിക്കാനും സാധിക്കുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം യു.പി.എസ്.സി, പി.എസ്.സി തുടങ്ങിയ മത്സരപരീക്ഷാർത്ഥികൾക്കും ഭാഷാപഠിതാക്കൾക്കും പ്രയോജനപ്രദമാകും എന്നതിൽ തർക്കമില്ല

    M Raama / M Rama
    പേജ് 130 വില രൂ350

    350.00
  • Aadima Indiakkar ആദിമ ഇന്ത്യക്കാർ

    ആദിമ ഇന്ത്യക്കാർ – ടോണി ജോസഫ്

    350.00
    Add to cart Buy now

    ആദിമ ഇന്ത്യക്കാർ – ടോണി ജോസഫ്

    ആദിമ ഇന്ത്യക്കാർ

     

    ടോണി ജോസഫ്

     

    ഹാരപ്പൻ നിവാസികൾ ആരായിരുന്നു?

    ‘ആര്യന്മാർ’ ഇന്ത്യയിലേക്ക് കുടിയേറിവന്നവരാണോ?

    ജാതിസമ്പ്രദായം എന്നാണ് ആരംഭിച്ചത്?

    നമ്മുടെ പൂർവികരുടെ കഥ

    നാം എവിടുന്നു വന്നുവെന്ന കഥ

    ഇന്ത്യക്കാരായ നാം ആരാണ്?

    എവിടെനിന്നാണ് നാം ഇവിടെയെത്തിയത്?

    ‘അനാദികാലം’ മുതൽ നമ്മുടെ പൂർവികർ ദക്ഷിണേഷ്യയിൽ താമസിച്ചിരുന്നവരാണെന്നാണ് നമ്മളിൽ പലരുടെയും വിശ്വാസം. എന്നാൽ ഈ ‘അനാദികാലം’ അത്ര പുരാതനമല്ലെന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. നമ്മുടെ വംശപൈതൃകത്തിന്റെ കഥ പറയുവാനായി ടോണി ജോസഫ് എന്ന പത്രപ്രവർത്തകൻ 65,000 വർഷം പുറകിലേക്കു സഞ്ചരിക്കുകയാണ് – ഒരുകൂട്ടം ആധുനികമനുഷ്യർ അഥവാ ഹോമോ സാപ്പിയൻസ് ആഫ്രിക്കയിൽനിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് സഞ്ചരിച്ചെത്തിയ കാലഘട്ടത്തിലേക്ക്. ഈയിടെ ലഭിച്ച ഡി എൻ എ സാക്ഷ്യങ്ങൾ നിരത്തിക്കൊണ്ട് ആധുനികമനുഷ്യർ ഇന്ത്യയിലേക്ക് നടത്തിയിട്ടുള്ള വൻ കുടിയേറ്റങ്ങളുടെ തുടർച്ചകളെ അദ്ദേഹം പിൻതുടരുന്നു – ആ കുടിയേറ്റങ്ങളിൽ 7000 BCEക്കും 3000 BCEക്കും ഇടയിൽ ഇറാനിൽനിന്നുവന്ന കർഷകജനതയും 2000 BCEക്കും 1000 BCEക്കും ഇടയിൽ മദ്ധ്യേഷ്യൻ സ്റ്റെപ്പിൽ (Steppe) നിന്നുവന്ന ഇടയരും എല്ലാം പെടും. ജനിതകശാസ്ത്രത്തിലടക്കം നടന്നിട്ടുള്ള ഗവേഷണഫലങ്ങൾ ഉപയോഗിച്ച് നമ്മുടെ ഭൂതകാലത്തിന്റെ ചുരുളുകൾ നിവർത്തുക വഴി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിവാദപരവും അസുഖകരവുമായ ചില ചോദ്യങ്ങളെ മുഖാമുഖം നേരിടുകയാണ് ടോണി ജോസഫ് ചെയ്യുന്നത്:

    ◆ ഹാരപ്പൻ നിവാസികൾ ആരായിരുന്നു?

    ◆ ‘ആര്യന്മാർ’ യഥാർത്ഥത്തിൽ ഇന്ത്യയിലേക്ക് കുടിയേറിവന്നവരാണോ?

    ◆ ഉത്തരേന്ത്യക്കാർ ദക്ഷിണേന്ത്യക്കാരിൽനിന്ന് ജനിതകപരമായി വ്യത്യസ്തരാണോ?

    ◆ പട്ടികവർഗ്ഗക്കാർ ജനതയുടെ മറ്റുവിഭാഗങ്ങളിൽനിന്ന് ജനിതകപരമായി വേറിട്ടുനിൽക്കുന്നവരാണോ?

     

    ഈ പുസ്തകത്തിന്റെ സാധുത കൂടുതലായും ആശ്രയിക്കുന്നത് അടുത്തകാലത്തുനടന്നിട്ടുള്ള ഡി എൻ എ ഗവേഷണങ്ങളെയാണ്. എങ്കിലും പുരാവസ്തുപരമായും ഭാഷാപരമായുമുള്ള തെളിവുകളെയും അവതരിപ്പിക്കുന്നുണ്ട് – വായനാസുഖം നൽകുന്ന രസകരമായ ശൈലിയിൽ തന്നെ. ആദിമ ഇന്ത്യക്കാർ എന്ന അതീവ പ്രസക്തമായ ഈ കൃതി ആധുനിക ഇന്ത്യക്കാരുടെ വംശപൈതൃകത്തെക്കുറിച്ചുള്ള ചില വൃത്തികെട്ട തർക്കങ്ങളെ ആധികാരികമായും ധൈര്യത്തോടെയും അസാധുവാക്കുന്നുണ്ട്. ഇന്ത്യൻ ജനസമൂഹം അതിന്റെ ഇന്നുള്ള ഘടനയിൽ എത്തിച്ചേർന്നതെങ്ങനെ എന്നുമാത്രമല്ല ഈ പുസ്തകം കാണിച്ചുതരുന്നത്, നാം ആരാണെന്നതിന്റെ അനിഷേധ്യവും അതിപ്രധാനവുമായ ഒരു സത്യവും അത് വെളിപ്പെടുത്തുന്നുണ്ട് :

    നാം എല്ലാവരുംതന്നെ കുടിയേറിവന്നവരാണ്.
    നാം എല്ലാവരും തമ്മിൽക്കലർന്നവരുമാണ്.

    നാം ആരാണെന്നും ഇവിടെ എങ്ങനെ എത്തിയെന്നും അറിയണമെന്ന് ശരിക്കും മോഹമുണ്ടെങ്കിൽ ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്. അസാധാരണമായ നമ്മുടെ ഭൂതകാലത്തിന്റെ ത്രസിപ്പിക്കുന്ന ഒരു വിവരണം – എനിക്കിത് താഴെ വെക്കാൻ സാധിച്ചില്ല

    − ഗുർചരൺ ദാസ്

     

    ആശ്ചര്യാവഹമായ ഒരു പുസ്തകം, പിടിച്ചിരുത്തുന്ന ശൈലി… ആദ്യവാക്യം മുതൽ നിങ്ങളുടെ ശ്രദ്ധ അപഹരിക്കുന്ന കൃതി

    − ബിബേക് ദേബ്റോയ്

    ടോണി ജോസഫ് എന്ന ബൗദ്ധിക മിശ്രഭോജി നമ്മെ നടത്തുന്നത് നമ്മുടെ പൂർവികർ ഇവിടംവരെ എങ്ങിനെ എത്തിയെന്ന ചോദ്യത്തിന്റെ കുഴിബോംബുകൾക്കിടയിലൂടെയാണ്

    − പ്രണയ് ലാൽ

    ദക്ഷിണേഷ്യൻ ചരിത്രത്തിലെ പഴഞ്ചൻ സമസ്യകളെ നിസ്തർക്കം തീർപ്പാക്കുന്ന ജനിതകശാസ്ത്രത്തിലെ പുതിയ കണ്ടെത്തലുകളെ വിദഗ്ദ്ധമായും മനോഹരമായും ചുരുക്കിപ്പറയുന്നു … കാലികപ്രാധാന്യമുള്ള ഹൃദ്യമായ, ധീരമായ കൃതി

    − ഷെൽഡൺ പോളോക്ക്

    വായാനാസുഖമുള്ള വിവരണം… ഇന്നത്തെ ഇന്ത്യയുടെ ജനസമൂഹഘടനയുടെ വർണ്ണചാരുതയെ സമ്പന്നമാക്കിയ കുടിയേറ്റ ശൃംഖലകളെക്കുറിച്ചും കൂടിക്കലരലുകളെക്കുറിച്ചും അറിയുവാൻ താത്പര്യമുള്ള ഏതൊരാൾക്കും രസിക്കുന്നത്

    − വെങ്കി രാമകൃഷ്ണൻ

    ഇന്ത്യയുടെ പ്രാഗ്ചരിത്രത്തിന്റെ ആദ്യഘട്ടങ്ങളിലേക്ക് സരളവും സുഗമവുമായ ഒരു എത്തിനോട്ടം

    − മൈക്കിൾ വിറ്റ്സെൽ

    AWARDS Received by this book:

    • Best non-fiction books of the decade (2010-2019) – The Hindu
    • Book of the Year Award (non-fiction), Tata Literature Live, 2019 – The Wire
    • Shakti Bhatt First Book Prize 2019 – The Indian Express
    • Atta Galatta Award for best Non-Fiction, 2019 – Deccan Herald
    • One of the 10 Best New Prehistory Books To Read In 2020, as identified by Book Authority

    Malayalam translation of Early Indians

    Tony Joseph / Toany josaph / Adhima India / Adima indiyakkar

    പേജ് 272 വില രൂ350

    350.00
  • Keralam Nadanna Vazhikal കേരളം നടന്ന വഴികൾ - ആറു പതിറ്റാണ്ടു പിന്നിടുന്ന കേരളത്തെക്കുറിച്ചുള്ള സമഗ്ര പഠനം

    കേരളം നടന്ന വഴികൾ – ആറു പതിറ്റാണ്ടു പിന്നിടുന്ന കേരളത്തെക്കുറിച്ചുള്ള സമഗ്ര പഠനം – രാജേഷ് കെ എരുമേലി

    590.00
    Add to cart Buy now

    കേരളം നടന്ന വഴികൾ – ആറു പതിറ്റാണ്ടു പിന്നിടുന്ന കേരളത്തെക്കുറിച്ചുള്ള സമഗ്ര പഠനം – രാജേഷ് കെ എരുമേലി

    കേരളം നടന്ന വഴികൾ

    ആറു പതിറ്റാണ്ടു പിന്നിടുന്ന കേരളത്തെക്കുറിച്ചുള്ള സമഗ്ര പഠനം

    എഡിറ്റർ – രാജേഷ് കെ എരുമേലി

     

    ഉള്ളടക്കം

    1. രാഷ്ട്രീയം
    60 വർഷം പിന്നിടുന്ന കേരള രാഷ്ട്രീയം
    ഡോ ജെ പ്രഭാഷ്

    2. സംസ്‌കാരം
    60 വർഷത്തെ കേരളം
    സുനിൽ പി ഇളയിടം

    3. നവോത്ഥാനം – പുനർവായന
    ആധുനികതയും നവോത്ഥാനവും കേരളീയ സന്ദർഭത്തിൽ
    ഡോ ബാബു ചെറിയാൻ

    4. വികസനം
    കേരളീയ സാമൂഹിക വികസനം, ചരിത്രം പശ്ചാത്തലം
    ഡോ രാജൻ ഗുരുക്കൾ

    5. ചരിത്രം
    ചരിത്രത്തിന്റെ അടയാളങ്ങൾ
    യാക്കോബ് തോമസ്

    6. ഭാഷ
    ഭാഷയുടെ പരിണാമ വഴികൾ
    ഡോ സ്മിത കെ നായർ

    7. വിദ്യാഭ്യാസം
    നെല്ലും പതിരും
    ജോജി കുട്ടുമ്മൽ

    8. പരിസ്ഥിതി
    നമ്മുടെ ആവാസവ്യവസ്ഥ
    ജി മധുസൂധൻ

    9. ആരോഗ്യം
    ആരോഗ്യരംഗം പ്രതിസന്ധിയും പ്രതീക്ഷയും
    ഡോ ബി ഇക്ബാൽ

    10. കൃഷി
    കാർഷിക വിപ്ലവത്തിന്റെ അനിവാര്യത
    പി പി സത്യൻ

    11. മതം ആത്മീയത
    ആത്മീയതയുടെ പരിണാമം
    ഷിജു ഏലിയാസ്

    12. യുക്തിചിന്ത
    യുക്തിചിന്തയുടെ ആറു പതിറ്റാണ്ട്
    അഡ്വ രാജഗോപാൽ വാകത്താനം

    13. കവിത
    കവിതയുടെ അറുപത് വർഷങ്ങൾ
    രാജേഷ് ചിറപ്പാട്

    14. കഥ
    കഥയുടെ ആറ് പതിറ്റാണ്ട്
    ഡോ ബെറ്റിമോൾ മാത്യു

    15. നോവൽ
    മലയാള നോവലിന്റെ അറുപത് വർഷങ്ങൾ
    ഡോ ഓ കെ സന്തോഷ്

    16. നിരൂപണം
    സാഹിത്യ നിരൂപണത്തിന്റെ പരിണാമം
    കെ വി ശശി

    17. നാടകം
    അരങ്ങിലും അണിയറയിലും സംഭവിച്ചതെന്ത്
    പ്രദീപ് രാമൻ

    18. ചലചിത്ര സംഗീതം
    കാതിൽ തേൻമഴയാണ്
    ഡോ എം ഡി മനോജ്

    19. കല
    കല കേരളത്തിന്റെ 60 വർഷങ്ങളിൽ
    ജോണി എം എൽ

    20. കായകം
    അറുപതിന്റെ നിറവിലൂടെ പുതിയ വിഭാതങ്ങളിലേക്ക്
    എ എൻ രവീന്ദ്രദാസ്

    21. സിനിമ
    സിനിമ കൊണ്ടൊരു കേരളം
    കെ പി ജയകുമാർ

    22. മാധ്യം
    മാധ്യമങ്ങളുടെ വികാസം പരിണാമങ്ങൾ
    പി ബി സുരേഷ്

    23. വായന
    വായനയിൽ നിന്ന് ‘ഇ’ വായനയിലേക്ക്
    അശോകൻ പുതുപ്പാടി

    24. പ്രവാസം
    കേരളത്തിന്റെ പ്രവാസാനുഭവം
    കെ എൻ ഹരിലാൽ

    25. ആദിവാസി
    ആദിവാസി ജീവിതം- അതിജീവനവും പോരാട്ടവും
    ആർ ബോബി

    26. ദലിത്
    ദലിത് മുന്നേറ്റത്തിന്റെ വഴികൾ
    ഡോ എം ബി മനോജ്

    27. സ്ത്രീ
    സ്ത്രീജീവിതം – ചെറുത്തുനിൽപ്പുകൾ മുന്നേറ്റങ്ങൾ
    ഇന്ദുലേഖ കെ

    28. എൽജിബിടി
    ലംഗമെന്നതിൽ നിന്നു ബഹുലിംഗത്തിലേക്ക്
    ഷാജു വി ജോസഫ്

    29. യുവത്വമേ നിന്നെ യുവത്വതെന്നു വിളിക്കട്ടേ!
    ജിതിൻ കണ്ണാടൻ

    30. നിയമം
    നിയമ നിർമാണം കേരളത്തിൽ
    ഡോ എ സുഹൃത്കുമാർ

    31. സാമൂഹ്യ അകലം
    സോഷ്യൽ മീഡിയയുടെ വിശാല പരിമിത ലോകങ്ങൾ
    രാജേഷ് കെ എരുമേലി

     

    Keralam 60 varshangal / Arupathu varshathe Keralam 

    പേജ് 516 വില രൂ590

    590.00
  • Thozhil Niyama Bhedagathi തൊഴിൽ നിയമ ഭേദഗതി - എളമരം കരീം

    തൊഴിൽ നിയമ ഭേദഗതി – എളമരം കരീം

    100.00
    Add to cart Buy now

    തൊഴിൽ നിയമ ഭേദഗതി – എളമരം കരീം

    തൊഴിൽ നിയമ ഭേദഗതി

    സ്വകാര്യവൽക്കരണം, കോർപ്പറേറ്റ് വൽക്കരണം

    എളമരം കരീം

     

     

    ഇന്ത്യൻ തൊഴിലാളി വർഗം ത്യാഗപൂർണമായ സമരങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ അവകാശങ്ങൾ നഷ്ടപ്പെടുത്തുന്നതാണ് നരേന്ദ്ര മോഡി സർക്കാർ പാസ്സാക്കിയ പുതിയ ലേബർ കോഡുകൾ. ‘ഹയർ ആന്റ് ഫയർ’ സമ്പ്രദായത്തിന് നിയമ പ്രാബല്യം നൽകുന്നതാണ് ലേബർ കോഡുകൾ. ‘ഡൂയിംഗ് ബിസിനസ് ഈസ് ഈസി’ എന്ന നയത്തെ ആസ്പദമാക്കി ഇന്ത്യൻ കുത്തക മുതലാളി വർഗം ആവശ്യപ്പെട്ടതനുസരിച്ചാണ് തൊഴിൽ നിയമങ്ങൾ തൊഴിലുടമകൾക്ക് അനുകൂലമായ വിധത്തിൽ ഭേദഗതി ചെയ്തത്.

    തൊഴിൽ മേഖലയിൽ തികഞ്ഞ അരാജകത്വമായിരിക്കും ഇതിന്റെ ഫലമായി നിലവിൽ വരുക. ഐക്യ സമരത്തിലൂടെ മാത്രമേ സർക്കാരിന്റെ ദ്രോഹ നടപടികളെ തോൽപ്പിക്കാനാകൂ. തൊഴിലാളികളുടെ ഐക്യ സമരത്തിന്റെ ഉജ്വല വിജയമാണ് യുപിയിൽ കണ്ടത്. മറ്റൊരു ഉജ്വലമായ അനുഭവമാണ് പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷക സമരം. കോർപ്പറേറ്റ് പ്രീണനത്തിനെതിരെയാണ് രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടെയും ഐക്യനിര ശക്തിപ്പെടുന്നത്.

    ജന വിരുദ്ധമായ നയങ്ങൾ തിരുത്തിക്കാനും ചൂഷണ രഹിതമായൊരു സാമൂഹ്യാവസ്ഥയിലേക്കു സമൂഹത്തെ നയിക്കാനും യോജിച്ച പ്രക്ഷോഭങ്ങളല്ലാതെ മറ്റു കുറുക്കുവഴികളില്ല.

     

    Elamaram Kareem / Ilamaram Karim / Thozhil Niyamam Labour Laws

    പേജ് 80 വില രൂ100

    100.00
  • Deshiyathayepatti ദേശീയതയെപ്പറ്റി - പെരിയാർ ഇ വി രാമസ്വാമി

    ദേശീയതയെപ്പറ്റി – പെരിയാർ ഇ വി രാമസ്വാമി

    135.00
    Add to cart Buy now

    ദേശീയതയെപ്പറ്റി – പെരിയാർ ഇ വി രാമസ്വാമി

    ദേശീയതയെപ്പറ്റി

     

    പെരിയാർ ഇ വി രാമസ്വാമി

    സ്വാതന്ത്ര്യ സമരകാലത്ത് ദേശീയത എന്നത് ജനതയെ ഏക്യത്തിലേക്കു നയിക്കുന്ന ഒരു ടൂൾ ആയിട്ടാണ് ഉപയോഗിച്ചതെങ്കിൽ, ആ ദേശീയ ഇന്ന് സംഘപരിവാർ മുന്നോട്ടു വയ്ക്കുന്ന ഇന്ത്യയുടെ ബഹുസ്വരത തകർക്കുന്ന വിഭാഗീയതയായി അപനിർമിക്കപ്പെട്ടിരിക്കുന്നു.
    ഇന്ത്യയുടേത് ആദിമജനതയായ ദ്രാവിഡരുടെ ദേശീയതയാണ് അതുകൊണ്ടു തന്നെ ദ്രാവിഡ ദേശീയതയാണ് ഇന്ത്യൻ ദേശീയത എന്ന് സ്ഥാപിക്കുകയാണ് പെരിയാർ ഈ പുുസ്തത്തിലൂടെ.

     

    Periyar EV Ramaswami / EVR / Ramasamy / Ramaswamy

    പേജ് 116 വില രൂ135

    135.00
  • Matham Mathabhranth Mathetharathwam മതം, മതഭ്രാന്ത്, മതേതരത്വം - ഡോ കെ ടി ജലീൽ

    മതം, മതഭ്രാന്ത്, മതേതരത്വം – ഡോ കെ ടി ജലീൽ

    230.00
    Add to cart Buy now

    മതം, മതഭ്രാന്ത്, മതേതരത്വം – ഡോ കെ ടി ജലീൽ

    മതം, മതഭ്രാന്ത്, മതേതരത്വം

     

     

    ഡോ കെ ടി ജലീൽ

     

    “ചരിത്രാധ്യാപകൻ എന്ന നിലയിൽ സ്വാംശീകരിച്ച ജ്ഞാനവും രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ ഇടപ്പെട്ടുകൊണ്ടുണ്ടാക്കിയ അറിവും കെ ടി ജലീലിന്റെ രചനകളെ ഏറെ സമ്പന്നമാക്കുന്നതാണ്. മതത്തിന്റെ പേരിൽ അക്രമങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ നടക്കുന്ന നമ്മുടെ നാട്ടിൽ, അവയ്‌ക്കെതിരെയുള്ള ആശയപ്രചരണങ്ങൾക്ക് വൻതോതിൽ സഹായിക്കുന്ന വിവരങ്ങളാലും കാഴ്ചപ്പാടുകളാലും സമൃദ്ധമാണ് ഈ പുസ്തകം.

    “മതവും വർഗീയതയും തീർത്തും രണ്ടാണെന്ന നിലപാടിൽ നിന്നു കൊണ്ട് മനുഷ്യരുടെ പരസ്പരയോജിപ്പിനെ മുന്നോട്ടു വെയ്ക്കുന്ന ഇതിലെ രചനകൾ വർത്തമാനകാലത്തെ ശക്തമായ ഇടപെടലാണെന്നതിൽ സംശയമില്ല. നമ്മുടെ നാടിന്റെ സാസ്‌കാരിക സവിശേഷതകളെ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഒരു കൈപ്പുസ്തകം തന്നെയാണ് മതം മതഭ്രാന്ത് മതേതരത്വം എന്ന ഈ കൃതി.
    – പിണറായി വിജയൻ

    Dr K T Jaleel / Jeleel Jelil

    പേജ് 186 വില രൂ230

    230.00
  • Keralam - Adhikara Vikendrikaranathinte Kal Nuttandu കേരളം അധികാര വികേന്ദ്രീകരണത്തിന്റെ കാൽ നൂറ്റാണ്ട്

    കേരളം അധികാര വികേന്ദ്രീകരണത്തിന്റെ കാൽ നൂറ്റാണ്ട് – ഡോ എ സുഹൃത്കുമാർ

    230.00
    Add to cart Buy now

    കേരളം അധികാര വികേന്ദ്രീകരണത്തിന്റെ കാൽ നൂറ്റാണ്ട് – ഡോ എ സുഹൃത്കുമാർ

    കേരളം അധികാര വികേന്ദ്രീകരണത്തിന്റെ കാൽ നൂറ്റാണ്ട്

     

    എഡിറ്റർ – ഡോ എ സുഹൃത്കുമാർ

    2016 മുതൽ അധികാരമേറ്റ സംസ്ഥാന സർക്കാർ നവകേരളത്തിന്റെ നിർമിതിക്കായി ജനകീയാസൂത്രണം എന്ന നിർണായക ലക്ഷ്യം മുന്നോട്ടുവച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കു തുടക്കമിട്ടു. 13 ആം പദ്ധതിക്കാലത്ത് ഉല്പാദന-പശ്ചാത്തല വികസന-സേവന മേഖലയിൽ ഈ മാറ്റത്തിന്റെ അനാദൃശവും അനിതര സാധാരണവുമായ അനുഭവം നാം ആവർ്ത്തിച്ചറിഞ്ഞു.

    ഏതു പ്രതിസന്ധി ഘട്ടത്തിലും നേതൃപദവിയോടെ കർമരംഗത്ത് നിലകൊള്ളാൻ നമ്മുടെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പ്രാപ്തി നേടി. തദ്ദേശ സ്ഥാപനങ്ങൾക്ക് സാങ്കേതികവും സാമ്പത്തികവുമായ കൂടുതൽ പിൻതുണയുമായി സംസ്ഥാന തലത്തിൽ 4 മിഷനുകൾ രൂപീകരിച്ച് സംസ്ഥാന സർക്കാർ പിൻതുണയേകുകയും ചെയ്തു. അനുഭവങ്ങൾ ഉൾക്കൊണ്ടും പുതിയ അറിവുകൾ ആർജിച്ചും സ്വാംശീകരിച്ചും വേണം അടുത്ത ഘട്ടത്തെ അഭിമുഖീകരിക്കാൻ. മൂന്നു തലമുറകളിൽപ്പെട്ടവരുടെ നയരൂപീകരണ, നയനിർവഹണ, നയനിരീക്ഷണ വിഭാഗങ്ങളിൽ പെടുന്നവരുടെ നിഗമനങ്ങളുടെ, നിർദേശങ്ങളുടെ കൂടി അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ലേഖന സമാഹാരം. കാൽനൂറ്റാണ്ടിന്റെ കണ്ണാടിയിലെ ഈ പ്രതിഫലനങ്ങളെ നമുക്ക് വ്യത്യസ്ത കോണിൽ കൂടി നോക്കിക്കാണാൻ കഴിയും. അതിലൂടെ ഭാവിയിൽ അഭിമുഖീകരിക്കാൻ ബാധ്യസ്ഥമായ വ്യത്യസ്ത പ്രശ്‌നങ്ങളെ മറികടക്കാൻ പരമാവധി ശേഷി കൈവരിക്കാം.

    കോടിയേരി ബാലകൃഷ്ണൻ

    പേജ് 194 വില രൂ230

    230.00
  • Thaddesa Bharana Thiranjeduppu തദ്ദേശഭരണ തിരഞ്ഞെടുപ്പ് - നിയമങ്ങളും ചട്ടങ്ങളും

    തദ്ദേശഭരണ തിരഞ്ഞെടുപ്പ് – നിയമങ്ങളും ചട്ടങ്ങളും – ഡോ എ സുഹൃത്കുമാർ

    230.00
    Add to cart Buy now

    തദ്ദേശഭരണ തിരഞ്ഞെടുപ്പ് – നിയമങ്ങളും ചട്ടങ്ങളും – ഡോ എ സുഹൃത്കുമാർ

    തദ്ദേശഭരണ തിരഞ്ഞെടുപ്പ്
    നിയമങ്ങളും ചട്ടങ്ങളും

     

    ഡോ എ സുഹൃത്കുമാർ

     

    തദ്ദേശഭരണ തിരഞ്ഞെടുപ്പ് സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും മാർഗനിർദേശങ്ങളും ഏറെക്കുറെ സമഗ്രവും എന്നാൽ ലളിതവുമായി ഈ പുസ്തത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത്തരത്തിൽ തിരഞ്ഞെടുപ്പ് നടപടികൾ സംബന്ധിച്ച് പരാമർശിച്ചിട്ടുള്ള വിവരങ്ങൾ എല്ലാം തന്നെ സാധാരണ പൗരന്മാർക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പ്രവർത്തകർക്കും ഏറെ ഗുണകരവും അനിവാര്യവുമാണ്. ആ നിലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് നിയമ-ചട്ടങ്ങളെ സംബന്ധിച്ച ഈ സമാഹരണ ദൗത്യം പൗരജനങ്ങളെ പ്രചോദിപ്പിക്കുകമാത്രമല്ല, അവ തിരഞ്ഞെടുപ്പ് പ്രക്രിയയെ സംബന്ധിച്ച അടിസ്ഥാന അറിവ് നേടുന്നതിനും നീതിപൂർവകവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാനും തദ്ദേശ ഭരണ പ്രക്രിയ വിജ്ഞാനപ്രദമായ വിധം നിരീക്ഷണ വിധേയമാക്കുന്നതിനും അവരെ പ്രാപ്തമാക്കുന്നതിനും ഉപരിക്കമെന്നത് ഉറപ്പ്.

     

    പേജ് 194 വില രൂ230

    230.00
  • Vaisika Thanthram വൈശിക തന്ത്രം

    വൈശിക തന്ത്രം – എൻ ഗോപിനാഥൻ നായർ

    140.00
    Add to cart Buy now

    വൈശിക തന്ത്രം – എൻ ഗോപിനാഥൻ നായർ

    വൈശിക തന്ത്രം

     

    കാവ്യഭംഗിയും ഭാഷാമാധുര്യവും സമന്വയിച്ച അതിവിശിഷ്ട മണിപ്രവാള കൃതിയായ വൈശിക തന്ത്രത്തിന്റെ പ്രൗഢമായ വ്യാഖ്യാനം. മൂലകൃതിയും ഒപ്പം
    ചേർത്തിട്ടുണ്ട്.

    സമ്പത്തും മനുഷ്യശരീരവും തമ്മിൽ നടത്തുന്ന കൈമാറ്റമാണ് വേശ്യാവൃത്തി. മനുഷ്യൻ സാമൂഹ്യജീവിയായതുമുതൽ എതാണ്ട് എല്ലാ ജനവിഭാഗങ്ങൾക്കുമിടയിലും ഈ തൊഴിലിനു പ്രചാരം കിട്ടി. പിന്നേട് കുടുംബ സങ്കൽപ്പത്തിലേക്കും നൈതിക മൂല്യങ്ങളിലേക്കും ശ്രദ്ധ തിരിഞ്ഞപ്പോൾ ഇത്തരം ബന്ധങ്ങൾ നിഷിദ്ധങ്ങളായി കണക്കാക്കപ്പെട്ടു. ക്രമം തെറ്റിച്ച ഈ ചര്യയെ നിന്ദയോടുമാത്രമേ പിന്നേട് സാധാരണക്കാർ നോക്കിക്കണ്ടൂള്ളൂ. അപ്പോഴും രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും പരിലാളനം ഇതിനു കിട്ടിക്കൊണ്ടിരുന്നു. ഒരുകാലത്ത് നാടിന്റെ വരുമാനമാർഗമായി കൂടി ഭരണാധികാരികൾ ഇതിനെ കണ്ടിരുന്നു.

     

    വ്യാഖ്യാനം – എൻ ഗോപിനാഥൻ നായർ

    Devadasi / Davadasikal / Vaishika Thanthram 

    പേജ് 128 വില രൂ140

    140.00
  • Covid Vyakthi Samooham Rashtreeyam കോവിഡ് വ്യക്തി സമൂഹം രാഷ്ട്രീയം

    കോവിഡ് വ്യക്തി സമൂഹം രാഷ്ട്രീയം – ഡോ വി എന്‍ ജയചന്ദ്രന്‍

    350.00
    Add to cart Buy now

    കോവിഡ് വ്യക്തി സമൂഹം രാഷ്ട്രീയം – ഡോ വി എന്‍ ജയചന്ദ്രന്‍

    കോവിഡ് വ്യക്തി സമൂഹം രാഷ്ട്രീയം

     

    ഡോ വി എന്‍ ജയചന്ദ്രന്‍

    ദേശകാലാ സീമകളെ മറികടക്കുന്ന നാഗരികതയുടെ വികാസത്തില്‍ കോവിഡ് സൃഷ്ടിക്കുന്ന ആഘാതം സാമൂഹ്യ രാഷ്ട്രീയ സങ്കല്പങ്ങളെ തന്നെ പൊളിച്ചെഴുതുന്നു. ഈ അപദ്രംശത്തിന്റെ സൂക്ഷമവും വിപുലവുമായ പഠനങ്ങളുടെ സമാഹാരമാണ് പുസ്തകം.

    പേജ് 316 വില രൂ350

    350.00