ചരിത്രം

Showing 73–96 of 262 results

Show Grid/List of >5/50/All>>
  • Anand ആനന്ദ് - ജീവിതം സംഭാഷണം പഠനം

    ആനന്ദ് – ജീവിതം സംഭാഷണം പഠനം

    600.00
    Add to cart Buy now

    ആനന്ദ് – ജീവിതം സംഭാഷണം പഠനം

    Anand – Jeevitham, Sambhashanam, Padanam

     

     

    പ്രമേയത്തിലും ആഖ്യാനത്തിലും എന്നും സവിശേഷത പുലർത്തുകയും രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും എഴുത്തിന്റെ ഏറ്റവും ശക്തമായ കാതൽ രാഷ്ട്രീയം തന്നെയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന എഴുത്തുകാരന്റെ ജീവിതവും സംഭാഷണവും പഠനവും ചരിത്രമന്വേഷിക്കുന്നവർക്ക് ആനന്ദിന്റെ കൃതികളിലെ നിലപാടുകളും ഇന്ത്യൻ ജീവിതവും ഈ പുസ്‌തകത്തിൽ നിന്നും വായിച്ചെടുക്കാനാവും.

    കെ പി അപ്പൻ, ഡോ എം ലീലാവതി, സച്ചിദാനന്ദൻ, സക്കറിയ, എൻ എസ് മാധവൻ, ഡോ വി സി ശ്രീജൻ, ഡോ വി രാജകൃഷ്ണൻ, ആഷാമേനോൻ, എൻ ഇ ബലറാം, എം ആർ ചന്ദ്രശേഖരൻ, കെ സി നാരായണൻ, ഡോ ഡി ബഞ്ചമിൻ, പി എം ഗീരീഷ്, ഡോ മുഞ്ഞിനാട് പത്മകുമാർ, ഡോ എൻ മുകുന്ദൻ, മനില സി മോഹൻ, അരവിന്ദാക്ഷൻ, സി അശോകൻ, വി ആർ സുധീഷ്, സനിൽ വി എന്നിവരുടെ ഗൗരവ ആനന്ദ് ആസ്വാദ്യങ്ങൾ

    എഡിറ്റർ  –  ഡോ കെ ബി ശെൽവമണി

    Ananth, Aanand

    പേജ് 516 വില രൂ600

    600.00
  • Vedangalude Nadu വേദങ്ങളുടെ നാട് - ഇ എം എസ്

    വേദങ്ങളുടെ നാട് – ഇ എം എസ്

    60.00
    Add to cart Buy now

    വേദങ്ങളുടെ നാട് – ഇ എം എസ്

    വേദങ്ങളുടെ നാട്

     

    ഇ എം എസ്

     

    ഇന്ത്യാ ചരിത്രം ലളിതമായി സംഗ്രഹിക്കുന്ന കൃതി

    EMS / E M S / Namboothiripad / Namboothirippad 

    60.00
  • V T yude Sampoorna Krithikal വി ടി യുടെ സമ്പൂർണകൃതികൾ

    വി ടി യുടെ സമ്പൂർണകൃതികൾ

    675.00
    Add to cart Buy now

    വി ടി യുടെ സമ്പൂർണകൃതികൾ

    വി ടി യുടെ സമ്പൂർണകൃതികൾ

     

    കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവിലാരംഭിച്ച് പല ദിശകളുടെയും വ്യക്തികളിലൂടെയും വളർന്ന് ഭാഷയെയും സംസ്‌കാരത്തെയും ഉണർത്തി മുന്നോട്ടുപോയ കേരളീയ നവോത്ഥാനത്തിന്റെ ഏറ്റവും സാരവത്തായ ചില മൂല്യങ്ങളിലാണ് വി ടി യിലും അദ്ദേഹത്തിന്റെ മനുഷ്യദർശനത്തിലും പൂർത്തിനേടിയത്.

    വി ടി ഇന്നില്ല. അദ്ദേഹം ജനിക്കകുയും പ്രവർത്തിക്കുകയും ചെയ്ത് സമൂഹമാകട്ടെ പരിചയപെടുത്തിയാൽപോലുംവിശ്വസിക്കാനാകാത്ത വിധം വിദൂര വിസ്മൃതം ആയിരുന്നു. എങ്കിലും ആ പഴയകാലത്തെയും അതിൽ നിന്ന് ഇന്നത്തെ കേരളത്തിലെത്താൻ നാം സഞ്ചരിച്ച ദീർഘ ദൂരങ്ങളെയും ഓർമപ്പെടുത്തിക്കൊണ്ട് മാനുഷ്യകതയുടെ വലിയൊരു രേഖയായി വി ടി യുടെ കൃതികൾ നമ്മോടൊപ്പം ഉണ്ട്. വിക്ടർയുഗോ പാവങ്ങളിൽ പറഞ്ഞപോലെ ചിലപ്പോഴെങ്കിലും അവ നമ്മുടെ വർത്തമാനത്തിന്റെ വാതിൽ മുട്ടിവിളിക്കുന്നു. ഉവ്വ് തീർച്ചയായും അവയ്ക്ക് നമ്മുടെ മുറിയിൽ ഇടമുണ്ട്. അവിടവിടെ സ്‌നേഹവും ജലവും നിറച്ച ഈ കറുത്ത മഷിക്കുപ്പിക്ക് സ്ഥാനമുണ്ട്. എവിടവിടെ മരുഭൂമികൾ ഉണ്ടാകുന്നുണ്ടോ അവിടിവിടെ ഈ വേര് ഉണങ്ങാത്ത വാക്കിനു ആഴവും പടർച്ചയും ഉണ്ട്.

    – കെ സി നാരായണൻ

    VT Bhattathirippadu / V T

    പേജ് 704  വില രൂ675

    675.00
  • Dravida Daivangal Oru Padanam ദ്രാവിഡ ദൈവങ്ങൾ - ഒരു പഠനം

    ദ്രാവിഡ ദൈവങ്ങൾ – ഒരു പഠനം : കുന്നുകുഴി എസ് മണി

    120.00
    Add to cart Buy now

    ദ്രാവിഡ ദൈവങ്ങൾ – ഒരു പഠനം : കുന്നുകുഴി എസ് മണി

    ദ്രാവിഡ ദൈവങ്ങൾ – ഒരു പഠനം

     

    കുന്നുകുഴി എസ് മണി

     

    ദലിതരുടെയും ആദിവാസികളുടെയും കുലദൈങ്ങളെയും ആചാരങ്ങളെയും തകർക്കുകയും മലമുകളിലടക്കമുള്ള ആരാധനാലയങ്ങൾ പിൽക്കാലത്ത് സവർണർ കൈയ്യടക്കുകയും ചരിത്രം മാറ്റിയെഴുതി ഐതീഹ്യമാക്കുകയും ചെയ്യുന്നതിലൂടെ ദ്രാവിഡന്റെ അവകാശങ്ങൾ നശിപ്പിക്കുകയാണ് ഇക്കൂട്ടർ ചെയ്തത്. ഇത്തരം വിഷയങ്ങളെ സംബന്ധച്ച പഠനങ്ങളുടെ ഉള്ളറകളിൽ കടന്നു കയറി ദ്രാവിഡ ദൈങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തി ക്രോഡീകരിക്കുകയാണ് പ്രശസ്ത ഗ്രന്ഥകതർത്താവായ കുന്നുകുഴി എസ് മണി ഈ പുസ്തകത്തിലൂടെ.

    Kunnukuzhi S Many / Mani 

    120.00
  • Samuhika Parishkaranamo Samuhika Viplavamo? സാമൂഹ്യപരിഷ്കരണമോ, സാമൂഹിഹ്യവിപ്ലവമോ ?

    സാമൂഹ്യപരിഷ്കരണമോ, സാമൂഹിഹ്യവിപ്ലവമോ ? – പെരിയാർ ഇ വി രാമസ്വാമി

    120.00
    Add to cart Buy now

    സാമൂഹ്യപരിഷ്കരണമോ, സാമൂഹിഹ്യവിപ്ലവമോ ? – പെരിയാർ ഇ വി രാമസ്വാമി

    സാമൂഹ്യപരിഷ്കരണമോ, സാമൂഹിഹ്യവിപ്ലവമോ ?

     

    പെരിയാർ ഇ വി രാമസ്വാമി

     

    യുനെസ്‌കോ ചുരുക്കം വാക്കുകളിൽ പെരിയാറിനെ വരച്ചുകാട്ടിയത് ഇപ്രകാരമായിരുന്നു – ”പെരിയാർ പുതുകാലത്തിന്റെ പ്രവാചകൻ. തെക്കുകിഴക്കേഷ്യയുടെ സോക്രട്ടീസ്. സാമൂഹിക പരിഷ്‌ക്കരണ പ്രസ്ഥാനത്തിന്റെ ജനയിതാവ്. അജ്ഞത, അന്ധവിശ്വാസങ്ങൾ, അർഥശൂന്യമായ മാമൂലുകൾ, ഉപചാരങ്ങൾ എന്നിവയുടെ ഏറ്റവും വലിയ ശത്രു.”

     

    പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും പെരിയാർ സൃഷ്ടിച്ച ചിന്തയുടെ പുതുവെളിച്ചം തലമുറകൾക്ക് കൈമാറ്റം ചെയ്യേണ്ടതുണ്ട്. അതിനുള്ള എളിയ പരിശ്രമമാണ് ഈ പുസ്തകം.

    Periyar / Ramasami / EVR

    പേജ് 118 വില രൂ120

    120.00
  • Poonakararum Dalith Prathyayasasthravum പൂനകരാറും ദളിത് പ്രേത്യശാസ്ത്രവും

    പൂനകരാറും ദളിത് പ്രേത്യശാസ്ത്രവും – കല്ലറ സുകുമാരൻ

    120.00
    Add to cart Buy now

    പൂനകരാറും ദളിത് പ്രേത്യശാസ്ത്രവും – കല്ലറ സുകുമാരൻ

    പൂനകരാറും ദളിത് പ്രേത്യശാസ്ത്രവും

     

    കല്ലറ സുകുമാരൻ

     

    ജനാതിപത്യ ഭരണക്രമം പരീക്ഷിച്ചു പോരുന്ന ഇന്ത്യയിൽ അടിത്തട്ടുകാരുടെ വിമോചനം രാഷ്ട്രീയത്തിൽ നിന്നും വേറിട്ട് ചർച്ച ചെയ്യാൻ ആവില്ല. നിയമ വ്യവസ്ഥകളിൽ കൂടി മധ്യതയുടെ വിമോചന പാത നേടുമ്പോൾ തമസ്കരിക്കപ്പെട്ട ചില ചരിത്ര സത്യങ്ങൾ തീര്ച്ചയായും വളരെ പ്രാധാന്യത്തോടെ അനാവരണം ചെയ്യേണ്ടതുണ്ട്. ദളിതരുടെ വിമോചന പ്രത്യയശാസ്ത്രം വിശകലനം ചെയ്യുമ്പോൾ വിഷയീഭവിക്കുന്ന വളരെ നിർണായകമായ നാഴികക്കല്ലാണ് വട്ട മേശ സമ്മേളനവും അനു ബന്ധമായ പൂനാ കരാറും.

    കേരളത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജനതയ്ക്കു എക്കാലത്തും തേരാളിയും പോരാളിയുമായിരുന്ന കല്ലറ സുകുമാരൻ എഴുതിയ ഈ പുസ്തകം.

    Kallara Sukumaran

    വില രൂ 120

    120.00
  • My Story - Ken Saro Viva മൈ സ്റ്റോറി

    മൈ സ്റ്റോറി – കെൻ സരോ വിവ

    75.00
    Add to cart Buy now

    മൈ സ്റ്റോറി – കെൻ സരോ വിവ

    മൈ സ്റ്റോറി
    കെൻ സരോ വിവ

    തൂക്കിക്കൊല്ലാൻ വിധിക്കുന്നതിനു മുമ്പ് പ്രശസ്ഥ പരിസ്ഥിതി പ്രവർത്തകൻ കെൻ സരോ വിവ പട്ടാളക്കോടതിക്കുമുമ്പായി നടത്തിയ പ്രസ്താവനയുടെ പൂർണ രൂപം.

    നൈജീരിയയിലെ എണ്ണക്കുഴലുകൾക്കു മുകളിൽ ജീവരക്തം ചാലിച്ച് ബഹുരാഷ്ട്രകുത്തകകൾക്കെതിരെയുള്ള പോരാട്ടത്തിന് ഉശിരു പകർന്ന വിപ്ലവകാരി. ഗോത്രവർഗമായ ഓഗോണി ജനതയെ സംഘടിപ്പിച്ച് സമരം നടത്തിയ മനുഷ്യസ്‌നേഹി.

    വിവർത്തനം – പി എസ് മനോജ്കുമാർ

    പേജ് 84 വില രൂ75

    75.00
  • Ini Corporate Savarkarisathinte Kalam ഇനി കോർപ്പറേറ്റ് സവാർക്കറിസത്തിന്റെ കാലം

    ഇനി കോർപ്പറേറ്റ് സവാർക്കറിസത്തിന്റെ കാലം – കെ അരവിന്ദാക്ഷൻ

    120.00
    Add to cart Buy now

    ഇനി കോർപ്പറേറ്റ് സവാർക്കറിസത്തിന്റെ കാലം – കെ അരവിന്ദാക്ഷൻ

    ഇനി കോർപ്പറേറ്റ് സവാർക്കറിസത്തിന്റെ കാലം

     

    കെ അരവിന്ദാക്ഷൻ

    1925ൽ പൊട്ടിപ്പുറപ്പെട്ട വർഗീയ ലഹളയിൽ പ്രതിചേർക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുമ്പോൾ, ബോംബെ സർക്കാറിന്റെ ആക്ടിംഗ് ഡെപ്യൂട്ടി സെക്രട്ടറി ഡി ഒ ്‌ഫ്രെളിന് മാ്‌പ്പെഴുതി രക്ഷപ്പെട്ട സർവാക്കറുടെ ഭയജീവിതവും ഗാന്ധിവധത്തിന്റെ പ്രേരണയായി വർത്തിച്ച സവർക്കറുടെ ഉഭയ ജീവിതത്തിലേക്കുള്ള അന്വേഷണവുമാണ് ഈ കൃതി.

    21 സെപ്തംബർ 2013ൽ യുആർ അനന്ദമൂർത്തിയുടേതായി വന്ന പ്രസ്ഥാവന ശ്രദ്ധിക്കുക –
    ”ആത്മപരിശോധനയും ആന്തരിക ജീവിതവുമില്ലാത്ത ഒരാളായിട്ടാണ് എനിക്ക് മോദിയെ തോന്നിയിട്ടുള്ളത്. ജവഹർ ലാൽ നെഹ്രുവിനെ പോലെയോ ഇങ്ങേയറ്റം വാജ്‌പേയിയെ പോലെയോ ഉള്ള ഒരു നേതാവല്ല അദ്ദേഹം. വിവിധ സംസ്‌കാരങ്ങളോട് തുറന്ന സമീപനം ഉള്ളവരെയാണ് ഇന്ത്യക്ക് ആവശ്യം. ആത്മവിമർശനമില്ലാത്ത ഒരാളെയല്ല. 2002 ഗുജറാത്തിൽ ഇത്രയധികം പേരുടെ മരണം അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നെങ്കിൽ കാറിന്റെ ചക്രത്തിനടിയിൽപ്പെട്ട പട്ടിക്കുഞ്ഞുമായി ആ മരണങ്ങളെ അദ്ദേഹം താരതമ്യപ്പെടുത്തുമായിരുന്നില്ല. മോദി പ്രചരിപ്പിക്കുന്ന ദേശീയത അപകടകരമാണ്.”

    Savarkar & RSS

    പേജ് 148 വില രൂ120

    120.00
  • Fascisathinethire M N Vijayan ഫാസിസത്തിനെതിരെ എം എൻ വിജയൻ

    ഫാസിസത്തിനെതിരെ എം എൻ വിജയൻ

    400.00
    Add to cart Buy now

    ഫാസിസത്തിനെതിരെ എം എൻ വിജയൻ

    ഫാസിസത്തിനെതിരെ എം എൻ വിജയൻ

     

    ‘ഇവർ ഭക്തന്മാരുടെ സംഘടനയാണ് എന്നാണ് നമ്മുടെ പാവം ഭക്തന്മാർ കരുതുന്നത്. അതു കൊണ്ട് ഇതൊരു മതവിരുദ്ധ സംഘനയാണെന്നും ആദ്ധ്യാത്മിക വിരുദ്ധ സംഘടനയാണെന്നും ഭക്തിയും ഇവരുമായിട്ടോ ഭഗവത്ഗീതയും ഇവരുമായിട്ടോ ഒരു ബന്ധവുമില്ലെന്നുമുള്ള ഒരു ബോധം നമ്മുടെ മനസ്സിലില്ല. മറിച്ച്, നമ്മുടെ പാരമ്പര്യത്തെയും സംസ്‌കൃതത്തെയും നമ്മുടെ ക്ഷേത്രങ്ങളെയും നമ്മുടെ ദൈവത്തെയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നത് വാസ്തവത്തിൽ ഈ സംഘ ശക്തികൊണ്ടാണെന്ന് നമ്മെ ധരിപ്പിക്കുകയും ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് സംഘത്തിന്റെ സാമാന്യമായ രീതി.’

    ഫാസിസത്തിനെതിരായ എം എൻ വിജയൻ ചിന്തയെ സമാഹരിച്ച മലയാളത്തിലെ ആദ്യ ഗ്രന്ഥം.

    തയ്യാറാക്കിയത്: ദേവേശൻ പേരൂർ

    MN Vijayan 

    പേജ് 340 വില രൂ400

    400.00
  • Maha Kshethrangaliloode മഹാക്ഷേത്രങ്ങളിലൂടെ

    മഹാക്ഷേത്രങ്ങളിലൂടെ – എസ് പി നമ്പൂതിരി

    185.00
    Add to cart Buy now

    മഹാക്ഷേത്രങ്ങളിലൂടെ – എസ് പി നമ്പൂതിരി

    മഹാക്ഷേത്രങ്ങളിലൂടെ

     

    എസ് പി നമ്പൂതിരി

     

    ശബരിമല സുപ്രീം കോടതി വിധിയിൽ നിർണായക സ്വാധീനം ചെലുത്തിയ പുസ്തകം.

     

    ശബരിമല സ്ത്രീപ്രവേശനം വളരെ വിവാദമായ ഏറ്റവും പുതിയ കാലഘട്ടത്തിലാണ് ഈ പുസ്തകത്തിന്റെ മൂന്നാം പതിപ്പ് ഇറങ്ങുന്നത്. ഈ പുസ്തകമാകട്ടെ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച ചരിത്രപ്രധാനമായ വിധിയെ നിർണ്ണായകമായ സ്വാധീനം ചെലുത്തി. ഈ കേസിൽ കക്ഷി ചേർന്ന ഏകവ്യക്തിയാണ് ഗ്രന്ഥകാരനായ എസ്.പി.നമ്പൂതിരി. (ശ്രീധരി എന്ന ആയുർവേദ സ്ഥാപനത്തിന്റെ അമരക്കാരൻ). ഭക്തിയുടെയും സംസ്ക്കാരത്തിന്റെയും കലകളുടെയും സംഗമ വേദികളാണ് ക്ഷേത്രങ്ങൾ. ക്ഷേത്രങ്ങളെയും ക്ഷേത്രദർശനങ്ങളെയും ആധാരമാക്കി പല കൃതികളും മലയാളത്തിൽ ഇതിനകം പ്രകാശിതമായിട്ടുണ്ട്. എന്നാൽ അവയിൽ പലതും ക്ഷേത്രോത്പത്തിചരിതങ്ങളിലും വാസ്തുശില്പ വിചാരങ്ങളിലും ക്ഷേത്രാചാരങ്ങളുടെ വിശകലനത്തിലും ഒതുങ്ങി നിൽക്കുന്നു. എസ് പി നമ്പൂതിരിയുടെ ‘മഹാക്ഷേത്രങ്ങളിലൂടെ ‘ എന്ന കൃതി വ്യതിരിക്തമാവുന്നത് ഇവിടെയാണ്. ക്ഷേത്രോത്പത്തി ചരിതങ്ങളെയും ആദ്ധ്യാത്മിക മാഹാത്മ്യങ്ങളെയും അനാവരണം ചെയ്യുന്നതോടൊപ്പം ക്ഷേത്ര സന്ദർശനവേളകളിൽ ഭക്തസഹസ്രങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും ഗ്രന്ഥകാരൻ ഈ തീർത്ഥാടകക്കുറിപ്പുകളിലൂടെ എടുത്തുകാട്ടുന്നു. ധർമ്മസ്ഥലയുടെയും മറ്റും ചുവടുപിടിച്ച് നമ്മുടെ ക്ഷേത്രങ്ങളെ ദാരിദ്ര വിമോചനാലയങ്ങളും വിജ്ഞാനകേന്ദ്രങ്ങളും കലാക്ഷേത്രങ്ങളുമാക്കി വളർത്തുന്നതിനുള്ള സാധ്യതകൾ അദ്ദേഹം ആരായുകയും പോംവഴികൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. ക്ഷേത്ര വിശ്വാസികൾക്കും ആധ്യാത്മിക ചിന്തകർക്കും ക്ഷേത്ര ഭരണാധികാരികൾക്കും ഒരേപോലെ മാർഗ്ഗദർശകമാണ് ഈ ഗ്രന്ഥം.

    S P Namboothiri

    പേജ് 162 വില രൂ185

    185.00
  • Alayadikkunna Vakku അലയടിക്കുന്ന വാക്ക് - സുനിൽ പി ഇളയിടം

    അലയടിക്കുന്ന വാക്ക് – സുനിൽ പി ഇളയിടം

    320.00
    Add to cart Buy now

    അലയടിക്കുന്ന വാക്ക് – സുനിൽ പി ഇളയിടം

    അലയടിക്കുന്ന വാക്ക്

     

    സുനിൽ പി ഇളയിടം

     

    രണ്ടു നൂറ്റാണ്ടുകളോളം മുമ്പ് പിറന്ന ഒരു ദർശനം ഇന്നും മനുഷ്യ സമൂഹത്തിന്റെ സമസ്ത മണ്ഡലങ്ങളിലും സ്വാധീനം ചെലത്തുകയും മറ്റു ദർശനങ്ങളുമായി സമവദിക്കുകയും ചെയ്തുകൊണ്ട് വികാസം പ്രാപിക്കുമ്പോൾ മാർക്‌സിസ്റ് ദർശനത്തിന്റെ പ്രസക്തിയും പ്രാമാണ്യവും വിശദീകരിക്കുകയാണ് സുനിൽ പി ഇളയിടം ഈ കൃതിയിലൂടെ മുതലാളിത്തത്തിനും മൂലധനിവേശത്തിനും എതിരെ വർഗ്ഗസമരത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ ഊന്നി നിന്നുകൊണ്ട് വിവിധ ജനവിഭാഗങ്ങളുടെ സമരസംഘാടനങ്ങളും ദൈനംദിന രാഷ്ട്രീയ പ്രയോഗങ്ങളും വിശകലനം ചെയ്യുന്ന ലേഖനങ്ങളും.

    Ilayidom / Sunil P Elayidom / Elayidam 

    പേജ്318 വില രൂ320

    320.00
  • Sapiens സാപിയൻസ് - മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം

    സാപിയൻസ് – മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം – യുവാൽ നോവ ഹരാരി

    599.00
    Add to cart Buy now

    സാപിയൻസ് – മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം – യുവാൽ നോവ ഹരാരി

    സാപിയൻസ് :
    മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം 
    ഡോ. യുവാൽ നോവാ ഹരാരി

    ഒരു ലക്ഷം വർഷങ്ങൾക്കു മുമ്പ്, കുറഞ്ഞത് ആറ് മനുഷ്യ സ്പീഷിസുകൾ ഭൂമിയിൽ അധിവസിച്ചിരുന്നു. ഇന്നാകട്ടെ ഒരെണ്ണം മാത്രം. നാം – ഹോമോ സാപിയൻസ് . ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നമ്മുടെ സ്പീഷിസ് വിജയിച്ചതെങ്ങനെ? ഭക്ഷണം തേടിയലയലുകാരായ നമ്മുടെ പൂർവികർ നഗരങ്ങളും രാജ്യങ്ങളും സൃഷ്ടിക്കാൻ ഒന്നുചേർന്നത് എന്തുകൊണ്ടാണ് ? ദൈവങ്ങളിലും രാഷ്ട്രങ്ങളിലും മനുഷ്യാവകാശങ്ങളിലും നാം വിശ്വസിക്കാൻ ഇടയായതെങ്ങനെയാണ് ? വരാനിരിക്കുന്ന സഹസ്രാബ്ദങ്ങളിൽ നമ്മുടെ ലോകം എന്തായിരിക്കും?
    ധീരവും വിശാലവും ചിന്തോദ്ദീപകവുമായ ‘സാപിയൻസ് ‘ മനുഷ്യരായിരിക്കുന്നതിനെകുറിച്ചു നമുക്കറിയാം എന്നു നാം കരുതിയിരുന്ന എല്ലാത്തിനെയും – നമ്മുടെ ചിന്തകൾ, നമ്മുടെ പ്രവൃത്തികൾ, നമ്മുടെ ശക്തി… നമ്മുടെ ഭാവി – വെല്ലുവിളിക്കുന്നു.
    ” സാപിയൻസ് ഒരു സ്ഫോടനം പോലെ അന്തർദേശീയ ബെസ്റ് സെല്ലർ നിരയിലേക്കു ഉയർന്നതിനു ഒരു ലളിതമായ കാരണമിതാണ് – അതു ചരിത്രത്തിലെയും ആധുനിക ലോകത്തിലെയും ഗൗരവമേറിയ ചോദ്യങ്ങളെ കൈകാര്യം ചെയ്യുന്നു. അവിസ്മരണീയമായ ഭാഷയിൽ അത് എഴുതപ്പെട്ടിരിക്കുന്നു” ജാരെഡ് ഡയമണ്ട്.

    “നമ്മുടെ സ്പീഷിസിന്റെ ചരിത്രത്തിലും ഭാവിയിലും താല്പര്യമുള്ള ഏവർക്കും ഞാനിതു ശുപാർശ ചെയ്യും ” – ബിൽ ഗേറ്റ്സ്

     

    ഡോ. യുവാൽ നോവാ ഹരാരി ചരിത്രപഠനത്തിൽ ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽനിന്നും പി എഛ് ഡി കരസ്ഥമാക്കി. ഇപ്പോൾ ജറുസലേമിലെ ഹീബ്രൂ യൂണിവേഴ്സിറ്റിയിൽ ലോക ചരിത്രം പഠിപ്പിക്കുന്നു. അന്തർദേശീയ തലത്തിൽ ബെസ്റ് സെല്ലറായ “സാപിയൻസ്: മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം” മുപ്പതിലധികം ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മാനവിക വിഷയങ്ങളിൽനടത്തുന്ന മൗലികവും സർഗാത്മകവുമായ ഗവേഷണത്തിന് ഏർപ്പെടുത്തിയിട്ടുള്ള പോളോൻസ്കി പുരസ്‌കാരം 2012 ൽ ഹരാരിക്കു ലഭിച്ചു.

     

    പേജ് 544 വില രൂ599

     

     

    599.00
  • Indian Bahirakasha Gavekshana Charithram ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രം

    ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രം – വി പി ബാലഗംഗാധരൻ

    275.00
    Add to cart Buy now

    ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രം – വി പി ബാലഗംഗാധരൻ

    ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രം

     

     

    വി പി ബാലഗംഗാധരൻ

     

    ചെലവു കുറഞ്ഞ മംഗൾയാനും ഒറ്റ വിക്ഷേപണത്തിലെ 104 ഉപഗ്രഹങ്ങളും അടക്കം ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യയുടെ നേട്ടങ്ങളോരോന്നും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ആ ചരിത്രം സമഗ്രമായി പ്രതിപാദിക്കുന്ന കൃതി. ദീർഘദർശനത്തോടെ പ്രവർത്തിച്ച വിക്രം സാരാഭായിയുടെ കാലഘട്ടത്തിൽ തുടങ്ങി റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന് തുമ്പയിൽ സ്ഥലം കണ്ടെത്തുന്നതിനെക്കുറിച്ചും സൗണ്ടിങ് റോക്കറ്റുകളുടെയും വിക്ഷേപണവാഹനങ്ങളുടെയും ചരിത്രവും ഉപഗ്രഗേവാർത്താവിനിമയസംവിധാനത്തെപ്പറ്റിയും ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണത്തെക്കുറിച്ചും വിവിധ അധ്യായങ്ങളിലായി രേഖപ്പെടുത്തുന്നു. ആകാശ ടെലസ്‌കോപ്പ്, ചന്ദ്രയാൻ, മംഗൾയാൻ തുടങ്ങിയ അഭിമാനപദ്ധതികളെക്കുറിച്ചും ഭാവിപദ്ധതികളായ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനെക്കുറിച്ചും ചന്ദ്രയാൻ-2 നേപ്പറ്റിയും ആദിത്യ-1 എന്ന സൂര്യപര്യവേക്ഷണ പദ്ധതിയെപ്പറ്റിയും വ്യാഴ-ശുക്ര പര്യവേക്ഷണപദ്ധതികളെക്കുറിച്ചും ഇതിൽ ചർച്ച ചെയ്യുന്നു.
    ഐ എസ് ആർ ഒ-യിൽ 42 വർഷം ശാസ്ത്രജ്ഞനായി സേവനമനുഷ്‌ഠിച്ചിട്ടുള്ള വി പി ബാലഗംഗാധരൻ, ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യൻ നേട്ടങ്ങളെ മലയാളികൾക്കായി രേഖപ്പെടുത്തുന്നു.

     

    V P Balagangadharan / V P Balagangadaran / ISRO

     

    പേജ് 280 വില രൂ275

    275.00
  • Palakkadinte Samoohika Charithram പാലക്കാടിന്റെ സാമൂഹിക ചരിത്രം

    പാലക്കാടിന്റെ സാമൂഹിക ചരിത്രം – ഇ.കെ. ചാമി

    280.00
    Add to cart Buy now

    പാലക്കാടിന്റെ സാമൂഹിക ചരിത്രം – ഇ.കെ. ചാമി

    പാലക്കാടിന്റെ സാമൂഹിക ചരിത്രം

     

    ഇ.കെ. ചാമി

     

    പാലക്കാട് പ്രദേശത്തിന് കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു വ്യത്യസ്തമായി തനതായ ഒരു ചരിത്രമുണ്ട്.
    ഇ.കെ. ചാമിയുടെ ഈ ഗ്രന്ഥം പാലക്കാടിന്റെ മാത്രമല്ല മലബാറിന്റെ തന്നെ എല്ലാവിഭാഗം ജനങ്ങളുടെയും ചരിത്രമാണ്.
    പരിഷ്‌ക്കാരശ്രമങ്ങൾ, കല്പത്തി പ്രവേശം, മതപരിവർത്തനം, സാഹിത്യ പരിശ്രമം, ബുദ്ധമത പ്രസ്ഥാനം തുടങ്ങി ജനജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളെ സ്പർശിക്കുന്ന സംഭവങ്ങൾ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു.

    1936 ൽ രചിച്ച ഈ ചരിത്രരേഖകൾ സാമൂഹ്യ ചരിത്ര ഗവേക്ഷണ വിദ്യാർത്ഥികൾക്ക് വളരെയേറെ ഉപയോഗപ്പെടുന്നതാണ്.

    1920 കാലത്ത് ഇ കെ ചാമി എഴുതിയ ചരിത്രവസ്തുതകൾ പുതുതലമുറ ഗവേഷണങ്ങൾക്ക് വിധേയമാക്കാനുള്ളതാണ്. ബുദ്ധ സംസ്‌കാരം, അക്കാലത്തെ പ്രാദേശീയ ആചാരരീതകൾ തുടങ്ങിയ കാര്യങ്ങൾ ഈ കൃതിയിൽ സൂചിപ്പിക്കുന്നു. അക്കാലത്തെ മലയാള ഭാഷാശൈലിയും പദപ്രയോഗങ്ങളും വാക്യഘടനയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇ കെ ചാമിയുടെ ഈ കൃതി ഒരു മൈക്രോ ഹിസ്റ്ററിയാണ്, പ്രദേശിക ചരിത്രം എന്ന് മറ്റു രീതിയിൽ പറയാം. അത്തരം മൈക്രോ ഹിസ്റ്ററികൾക്ക് മാക്രോ ഹിസ്റ്ററിയേക്കാളും ആധികാരികതയുണ്ട്. മലയാളത്തിലെ അപൂർവ ഗ്രന്ഥമായി ഏത് അർഥത്തിലും ഇതിനെ കണക്കാക്കാവുന്നതാണ്.

     

    E.K Chami / E.K Chaami

    പേജ് 272 വില രൂ 280

    280.00
  • Thannaro Thanaro Padunna Makkal തന്നാരോ താനാരോ പാടുന്ന മക്കൾ

    തന്നാരോ താനാരോ പാടുന്ന മക്കൾ – രവി കുറ്റിക്കാട്

    120.00
    Add to cart Buy now

    തന്നാരോ താനാരോ പാടുന്ന മക്കൾ – രവി കുറ്റിക്കാട്

    തന്നാരോ താനാരോ പാടുന്ന മക്കൾ

     

    രവി കുറ്റിക്കാട്

    അവർണ്ണസമൂഹ ചരിത്രത്തിലെ സാംസ്‌കാരികചിഹ്നങ്ങളായ കാവുതീണ്ടലിനെയും ഭരണിപ്പാട്ടിനെയും ചരിത്രാന്വേഷണത്തിന്റെ
    ഭാഗമായി വിലയിരുത്താനും പാട്ടിനെ വർഗ്ഗ വിശകലനം ചെയ്യാനുള്ള
    ചരിത്രപരമായ സാംസ്‌കാരികദൗത്യവും ഒരുപോലെ ചർച്ചാവിഷയമാകുന്ന
    പുസ്‌തകം.

    വിജയകുമാർ മേനോന്റെ അവതാരിക

     

    Ravi Kuttikkadu / Ravi Kuttikadu

     

    പേജ് 124 വില രൂ120

    120.00
  • Homo Deus ഹോമോ ദിയൂസ് - മനുഷ്യഭാവിയുടെ ഒരു ഹ്രസ്വ ചരിത്രം

    ഹോമോ ദിയൂസ് – മനുഷ്യഭാവിയുടെ ഒരു ഹ്രസ്വ ചരിത്രം – യുവാൽ നോവ ഹരാരി

    499.00
    Add to cart Buy now

    ഹോമോ ദിയൂസ് – മനുഷ്യഭാവിയുടെ ഒരു ഹ്രസ്വ ചരിത്രം – യുവാൽ നോവ ഹരാരി

    ഹോമോ ദിയൂസ്

    മനുഷ്യഭാവിയുടെ ഒരു ഹ്രസ്വ ചരിത്രം

    ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ നം1

    യുവാൽ നോവാ ഹരാരി

     

    യുദ്ധങ്ങൾ കാലഹരണപ്പെട്ടിരിക്കുന്നു. നിങ്ങൾ യുദ്ധത്തിൽ കൊല്ലപ്പെടുന്നതിനേക്കാളും സാധ്യത ആത്മഹത്യ ചെയ്യാനാണ്.

    ഭക്ഷ്യക്ഷാമം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വിശപ്പിനെക്കാളും നിങ്ങൾ പേടിക്കേണ്ടത് പൊണ്ണത്തടിയെയാണ്.

    മരണം എന്നത് ഒരു സാങ്കേതിക പ്രശ്‌നം മാത്രമാണ്.
    സമത്വം ഇല്ലാതാകുന്നു പകരം അമരത്വം കടന്നു വരുന്നു.

    എന്തായിരിക്കും നമ്മുടെ ഭാവി?
    അടുത്ത ഘട്ടത്തിലേക്കുള്ള പരിണാമത്തിലാണ് നാം.

    ഇവിടെനിന്നും നാം ഇനി എങ്ങോട്ടു പോകും? നമ്മുടെ കൈകളിൽ നിന്നും നാശോന്മുഖമായ ഈ ലോകത്തെ എങ്ങനെയാണ് സംരക്ഷിക്കേണ്ടത്? നാം ജീവിക്കുന്ന ലോകത്ത് നേരിടേണ്ടി വരുന്ന വെല്ലുവിളികൾക്കുള്ള ഉത്തരങ്ങളാണ് ഹോമോ ദിയൂസ് നൽകുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ പരുവപ്പെടുത്തുന്ന കൃത്രിമ ജീവൻ മുതൽ അമരത്വം വരെയുള്ള മാനവരാശിയുടെ പദ്ധതികളും സ്വപ്‌നങ്ങളും പേടിസ്വപ്‌നങ്ങളും ഈ കൃതി വെളിവാക്കുന്നു.

    വിവർത്തനം – പ്രസന്ന കെ വർമ

    Yuval Noah Harari

    പേജ് 536 വില രൂ499

     

    499.00
  • Hinduthwa Vadavum Islamisavum ഹിന്ദുത്വവാദവും ഇസ്ലാമിസവും

    ഹിന്ദുത്വവാദവും ഇസ്ലാമിസവും – ഹമീദ് ചേന്നമംഗലൂർ

    130.00
    Add to cart Buy now

    ഹിന്ദുത്വവാദവും ഇസ്ലാമിസവും – ഹമീദ് ചേന്നമംഗലൂർ

    ഹിന്ദുത്വവാദവും ഇസ്ലാമിസവും

     

     

    ഹമീദ് ചേന്നമംഗലൂർ

     

    ന്യൂനപക്ഷ വർഗീയ മതമൗലികപ്രസ്ഥാനങ്ങളോട് മൃദു സമീപനം അനുവർത്തിക്കുന്ന എഴുത്തുകാരും ആക്ടിവിസ്റ്റുകളും അറിഞ്ഞോ അറിയാതെയോ ഒരു വലിയ വിപത്തിനെ വരവേൽക്കുകയാണ്. ഫാസിസ്റ്റു പ്രവണതയും രൗദ്രതയും ന്യൂനപക്ഷവർഗീയ തീവ്രവാദ ചേരിയിലും പ്രകടമാണ് എന്നതുകൊണ്ട് ഹിന്ദുതീവ്രവാദത്തോടൊപ്പം ആഗോള സ്വഭാവമുള്ള ഇസ്ലാമിക തീവ്രവാദവും തുറന്നുകാണിക്കേണ്ടതുണ്ട്. നിഷേധാത്മകമായ മൃദുസമീപനം ഹിന്ദുവർഗീയതയെ ശക്തിപ്പെടുത്താനേ ഉതകൂ. മതനിരപേക്ഷവാദിയായ ഹമീദ് ചേന്നമംഗലൂരിന്റെ അതിശക്തമായ നിലപാടുകൾ.

    Hameed / Hamid / Hindutwa / Islamism

    പേജ് 114 വില രൂ130

    130.00
  • Muslingalum Ambedkarum മുസ്ലീങ്ങളും അംബേദ്ക്കറും - ആനന്ദ് തെൽതുംഡെ

    മുസ്ലീങ്ങളും അംബേദ്ക്കറും – ആനന്ദ് തെൽതുംഡെ

    120.00
    Add to cart Buy now

    മുസ്ലീങ്ങളും അംബേദ്ക്കറും – ആനന്ദ് തെൽതുംഡെ

    മുസ്ലീങ്ങളും അംബേദ്ക്കറും
    ആനന്ദ് തെൽതുംഡെ

    ഡോ അംബേദ്ക്കറെ കാവിവൽക്കരിക്കാനുള്ള ശ്രമം തുറന്നുകാട്ടുകയും എതിർക്കുകയും ചെയ്‌തേ പറ്റൂ. ഡോ അംബേദ്ക്കറെ തട്ടിയെടുക്കാനും അദ്ദേഹത്തിന്റെ സന്ദേശങ്ങളെ വക്രീകരിക്കാനും തെറ്റിദ്ധരിപ്പിക്കുവാനുമുള്ള പ്രതിലോമകാരികളുടെ ശ്രമങ്ങളെ തുറന്നുകാട്ടുന്ന പുസ്തകം.

    Ambedkar / Ambedker

    പേജ് 116 വില രൂ120

    120.00
  • N E Balaram - Sampoorna Krithikal എൻ ഇ ബാലറാം സമ്പൂർണ കൃതികൾ

    എൻ ഇ ബാലറാം സമ്പൂർണ കൃതികൾ

    2,200.00
    Add to cart Buy now

    എൻ ഇ ബാലറാം സമ്പൂർണ കൃതികൾ

    എൻ ഇ ബാലറാം
    സമ്പൂർണ കൃതികൾ

     

    സ്വാതന്ത്ര്യസമര സേനാനിയും സമാരാധ്യനായ കമ്യൂണിസ്റ്റ് നേതാവുമായിരുന്ന എൻ ഇ ബലറാം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയ പ്രതിഭാധനനാണ്. കേരളത്തിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന അദ്ദേഹം പ്രഗത്ഭനായ പാർലമെന്റേറിയനും ഭരണാധികാരിയും കൂടി ആയിരുന്നു. ബഹുഭാഷാ പണ്ഡിതനായിരുന്ന ബലറാം ഭാരതീയ ദർശനങ്ങളും മാർക്‌സിസം, ലെനിനിസം ഈ ആഴത്തിൽ പഠിക്കുകയും സാധാരണക്കാർക്ക് എളുപ്പം മനസ്സിലാക്കുന്ന വിധത്തിൽ അവ വ്യാഖ്യാനിക്കുകയും ചെയ്തു. ഭാരതത്തിന്റെ സമ്പന്നവും വൈവിധ്യമാർന്നതുമായ ചരിത്രത്തെയും സാംസ്‌കാരിക പൈതൃകത്തെയും സങ്കുചിത താല്പര്യത്തിൽ വർഗീയ കക്ഷികൾ ദുർവ്യാഖ്യാനം ചെയ്യുന്നതിനെതിരായ പോരാട്ടത്തിൽ നിസ്തുലമായ പങ്കാണ് ബലറാം നിർവഹിച്ചത്. രാഷ്ട്രീയ, സാംസ്‌കാരിക, ദാർശനിക മണ്ഡലങ്ങളിൽ ബലറാമിന്റെ പാണ്ഡിത്യം വെളിപ്പെടുന്നവയാണ് അദ്ദേഹത്തിന്റെ രചനകൾ.

    വാല്യം ഒന്നിന് രൂ220 വീതം.

    ആകെ 10 വാല്യങ്ങൾ
    2600ൽപ്പരം പേജുകൾ

    Balram / Belram / Belaram / Bala Ram

    വില രൂ2200

    2,200.00
  • Adima India Charithram ആദിമ ഇന്ത്യാചരിത്രം - റോമില ഥാപ്പർ

    ആദിമ ഇന്ത്യാചരിത്രം – റോമില ഥാപ്പർ

    599.00
    Add to cart Buy now

    ആദിമ ഇന്ത്യാചരിത്രം – റോമില ഥാപ്പർ

    ആദിമ ഇന്ത്യാചരിത്രം

     

    റോമില ഥാപ്പർ

    പെൻഗ്വിൻ ബുക്‌സ് പ്രസിദ്ധീകരിച്ച, ആദ്യകാല ഇന്ത്യ തുടക്കം മുതൽ എഡി 1300 വരെ.

    പൗരാണിക ഇന്ത്യയിൽ അരങ്ങേറിയ സംഭവവികാസങ്ങൾക്കുമേൽ പുനരെഴുതപ്പെട്ട ചരിത്ര ഭാഷ്യം. വെറുമൊരു ഭൂതകാല വിവരണമാകാതെ, വർത്തമാന-ഭൂതകാലങ്ങളുടെ താരതമ്യ പഠനത്തെ മുൻനിർത്തി രചിക്കപ്പെട്ട അമൂല്യഗ്രന്ഥം. കാലാനുക്രമത്തിൽ വസ്തുതകളെ വിവരിക്കുന്നുണ്ടെങ്കിലും സാമൂഹികവും സാമ്പത്തികവുമായ ചരിത്രപരിണാമങ്ങളെ വിശദീകരിക്കുന്നു എന്നതിലാണ് ഈ ഗ്രന്ഥത്തിന്റെ യഥാർഥ മൂല്യം നിലനിൽക്കുന്നത്. അന്ധവിശ്വാങ്ങളാൽ എഴുതപ്പെട്ട ഇന്ത്യയുടെ ചരിത്രത്തിനു പിന്നിലെ സത്യത്തെ, വ്യക്തവും ശക്തവുമായ തനതുശൈലിയിലൂടെ അന്വേഷിക്കുകയാണ് റോമില ഥാപ്പർ ഈ ഗ്രന്ഥത്തിൽ.

    വിവർത്തനം – പി കെ ശിവദാസ്

    Romila Thappar

    പേജ് 678 വില രൂ599

    599.00
  • Kerala Navodhanam - Madhyama Parvam കേരള നവോത്ഥാനം - നാലാം സഞ്ചയിക മാധ്യമപർവം - പി ഗോവിന്ദപിള്ള

    കേരള നവോത്ഥാനം – നാലാം സഞ്ചയിക മാധ്യമപർവം – പി ഗോവിന്ദപിള്ള

    160.00
    Add to cart Buy now

    കേരള നവോത്ഥാനം – നാലാം സഞ്ചയിക മാധ്യമപർവം – പി ഗോവിന്ദപിള്ള

    കേരള നവോത്ഥാനം
    നാലാം സഞ്ചയിക
    മാധ്യമപർവം

     

    പി ഗോവിന്ദപിള്ള

    നവോത്ഥാന കാലഘട്ടത്തിലെ പത്രപ്രവർത്തനത്തിന്റെ വികാസഗതിയും കമ്യൂണിസ്റ്റ് പത്രപ്രവർത്തനം മലയാളിയുടെ സംസ്‌കാരത്തിലും സംവേദനത്തിലും വരുത്തിയ മാറ്റങ്ങളും, മലയാള മനോരമയും സ്വദേശാഭിമാനിയും ഇടതുപക്ഷവും മാധ്യമ വികാസ ചരിത്രത്തിൽ നേടിയ സ്ഥാനവും തുടങ്ങി കേരളത്തിലെ പത്രപ്രവർത്തനത്തിന്റെ നാൾവഴികളെ അടയാളപ്പെടുത്തുന്ന പുസ്തകം.

    ഒരു യുഗത്തിന്റെ സ്വാതന്ത്ര്യ വാഞ്ഛയ്ക്കു കരുത്തു പകർന്ന മാധ്യമങ്ങളുടെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ അവസ്ഥാന്തരങ്ങളിലേക്കു കൂടി ഈ ഗ്രന്ഥം വിരൽ ചൂണ്ടുന്നു.

    P Govinda Pillai / PG / P G

    പേജ് 212 വില രൂ160

    160.00
  • Kerala Samskaram കേരള സംസ്‌കാരം - പ്രൊഫ എസ് അച്യുതവാര്യർ

    കേരള സംസ്‌കാരം – പ്രൊഫ എസ് അച്യുതവാര്യർ

    175.00
    Add to cart Buy now

    കേരള സംസ്‌കാരം – പ്രൊഫ എസ് അച്യുതവാര്യർ

    കേരള സംസ്‌കാരം

     

    പ്രൊഫ എസ് അച്യുതവാര്യർ

    കേരള സംസ്‌കാരത്തെയും ചരിത്രത്തെയും കുറിച്ച് എല്ലാ മലയാളികളും അറിഞ്ഞിരിക്കേണ്ട വസ്തുതകൾ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന പഠന ഗ്രന്ഥം. ബിഎ, എംഎ മലയാളം വിദ്യാർഥികൾക്കുവേണ്ടി സിലബസ് അനുസരിച്ച തയ്യാറാക്കിയ ഈ പഠന ഗ്രന്ഥം കേരള ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് അറിയാനാഗ്രഹിക്കുന്ന സാമാന്യ വായനക്കാർക്കും അത്യന്തം പ്രയോജനപ്രദമാണ്.

    പേജ് 342 വില രൂ175

    കൂടുതൽ കാണുക

    175.00
  • Pampadi John Joseph പാമ്പാടി ജോൺ ജോസഫ്

    പാമ്പാടി ജോൺ ജോസഫ് – ടി എച്ച് പി ചെന്താരശ്ശേരി

    Read more

    പാമ്പാടി ജോൺ ജോസഫ് – ടി എച്ച് പി ചെന്താരശ്ശേരി

    പാമ്പാടി ജോൺ ജോസഫ്

     

    ടി എച്ച് പി ചെന്താരശ്ശേരി

    കേരള നവോത്ഥാനത്തിന്റെ ആദ്യകാലത്തെ മുന്നണിപ്പടയാളികളിലൊരാളായിരുന്നു പാമ്പാടി ജോൺ ജോസഫ്. സാമൂഹ്യമായ വിലക്കുകളെയെല്ലാം ഭേദിച്ച് വിദ്യാഭ്യാസം നേടുകയും ദലിതരുടെ സാമൂഹ്യമായ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സമരോത്സുകവും ത്യാഗോജ്വലവുമായ പ്രവർത്തന ജീവിത്തതെ ഈ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നു.

    THP / T H P Chentharasseri / Chentharassery 

    പേജ് 102 വില രൂ85

  • AKG Enna Jana Nayakan എ കെ ജി എന്ന ജനനായകൻ

    എ കെ ജി എന്ന ജനനായകൻ – കെ എം ലെനിൻ

    150.00
    Add to cart Buy now

    എ കെ ജി എന്ന ജനനായകൻ – കെ എം ലെനിൻ

    എ കെ ജി
    എന്ന ജനനായകൻ

     

    കെ എം ലെനിൻ

    ജീവിതാന്ത്യം വരെയും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ മോചനത്തിനുവേണ്ടി ഐതിഹാസികമായ പോരാട്ടം നടത്തിയ നേതാവാണ് എ കെ ജി. അപൂർവമായ ആ ഉജ്വലവ്യക്തിത്വത്തെ ചരിത്രത്തന്റെയും കാലത്തിന്റെയും തീക്ഷ്ണ വികാരങ്ങളോടെ അവതരിപ്പിക്കുന്ന ജീവചരിത്രപുസ്തകം.

    AKG / A K G / A K Goplalan

    പേജ് 148  വില രൂ150

    150.00