ചരിത്രം

Showing 49–72 of 262 results

Show Grid/List of >5/50/All>>
  • Keralacharithram Thiruthikkuricha Maha Sambhavangal കേരള ചരിത്രം തിരുത്തിക്കുറിച്ച മഹാ സംഭവങ്ങൾ

    കേരള ചരിത്രം തിരുത്തിക്കുറിച്ച മഹാ സംഭവങ്ങൾ – വേലായുധൻ പണിക്കശ്ശേരി

    160.00
    Add to cart Buy now

    കേരള ചരിത്രം തിരുത്തിക്കുറിച്ച മഹാ സംഭവങ്ങൾ – വേലായുധൻ പണിക്കശ്ശേരി

    കേരള ചരിത്രം തിരുത്തിക്കുറിച്ച മഹാ സംഭവങ്ങൾ

    വേലായുധൻ പണിക്കശ്ശേരി

     

    കേരളചരിത്രത്തെ ഇരുണ്ട കാലത്തു നിന്ന് പുതുവെളിച്ചത്തിലേക്ക് നയിച്ച മഹാ സംഭവങ്ങളെ പരിചയപ്പെടുത്തുന്നു. അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വിവേചനങ്ങളുടെയും കൂരിരുട്ടില്‍നിന്ന് നാടിനെ മാറ്റിമറിച്ച നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യ പ്പോരാട്ടങ്ങളുടെയും പ്രകാശനാളങ്ങളെ ലളിതമായും വസ്തുനിഷ്ഠമായും അവ തരിപ്പിക്കുന്നു. ഉദയംപേരൂര്‍ സൂനഹദോസ്, കൂനന്‍ കുരിശ് സത്യം, ചെറുകിട രാജാക്കന്മാരുടെ തിരോധാനം, ബ്രിട്ടീഷ് വാഴ്ച, അച്ചടിരംഗം, ചാന്നാര്‍ ലഹള, മലയാളി മെമ്മോറിയല്‍, അടിമത്തം, മലബാർ കലാപം, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, നിവര്‍ത്തന പ്രക്ഷോഭം, ക്ഷേത്രപ്രവേശന വിളംബരം, പുന്നപ്ര-വയലാര്‍ സമരം തുടങ്ങി നിരവധി സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ആധികാരിക ചരിത്ര പുസ്തകം.

     

    Velayudhan Panikkasseri / Velayuthan Panikkasheri

    പേജ് 160  വില രൂ160

    160.00
  • Kuzhikattupacha - Thanthrasamuchayam കുഴിക്കാട്ടു പച്ച - കേരളീയ തന്ത്രശാസ്ത്രം പഠനവും വിശകലനവും

    കുഴിക്കാട്ടു പച്ച – കേരളീയ തന്ത്രശാസ്ത്രം പഠനവും വിശകലനവും

    120.00
    Add to cart Buy now

    കുഴിക്കാട്ടു പച്ച – കേരളീയ തന്ത്രശാസ്ത്രം പഠനവും വിശകലനവും

    കുഴിക്കാട്ടു പച്ച – കേരളീയ തന്ത്രശാസ്ത്രം പഠനവും വിശകലനവും

     

     

    തന്ത്രസമുച്ചയം എന്ന കൃതിയുടെ ഗദ്യപരാവർത്തനമായ കുഴിക്കാട്ടുപച്ച എന്ന താന്ത്രിക ഗ്രന്ഥത്തിന്റെ സവിശേഷതകൾ വിശകലനം ചെയ്യുന്ന ഗ്രന്ഥം

     

    തന്ത്രസാഹിത്യത്തെക്കുറിച്ച് മലയാളത്തിൽ രചിച്ചിട്ടുള്ളതും വളരെ പ്രസിദ്ധമായതും താന്ത്രികർക്ക് ഒരു മാർഗദർശിയുമായ ഗ്രന്ഥമാണ് കുഴിക്കാട്ടുപച്ച. കേരളീയ തന്ത്രിമാരുടെയും ഗവേഷകരുടെയും സമ്മതി നേടിയ കുഴിക്കാട്ടുപച്ച എന്ന താന്ത്രിക ഗ്രന്ഥത്തിന്റെ പഠനത്തിനാണ് ഗ്രന്ഥകർത്താവായ നെത്തല്ലൂർ ഹരികൃഷ്ണന് ഡോക്ടറേറ്റ് ലഭിച്ചത്.

    Kuzhikkattupacha / Kuzhikkattupachcha / Tantrasamuchayam / Thanthrasasthram

    പേജ് 196 വില രൂ120

    120.00
  • Malabar Kalapam മലബാർ കലാപം - കെ മാധവൻ നായർ

    മലബാർ കലാപം – കെ മാധവൻ നായർ

    270.00
    Add to cart Buy now

    മലബാർ കലാപം – കെ മാധവൻ നായർ

    മലബാർ കലാപം

     

    കെ മാധവൻ നായർ

    1921ലെ മലബാർ  ലഹള കഴിഞ്ഞ് അധികം താമസിക്കാതെ കെ മാധവൻ നായർ എഴുതിയതാണ് ഈ ഗ്രന്ഥം.

    കെ മാധവൻ ഏറനാട്ടുകാരനായിരുന്നു. അവിടത്തെ പ്രശ്‌നങ്ങളും ജനങ്ങളുടെ ജീവിതരീതിയും സമ്പദായങ്ങളും എല്ലാം നല്ലതുപോലെ അറിവുള്ള ആളാണ് അദ്ദേഹം. ലഹളക്കാലത്ത് മാധവൻ നായർ ഏറനാട്ടിലുണ്ടായിരുന്നു. മാത്രവുമല്ല ചില സംഭവങ്ങൾക്ക് അദ്ദേഹം ദൃക്‌സാക്ഷിയുമായിരുന്നു.

    ചരിത്ര പഠനത്തിൽ താൽപ്പര്യമുള്ളവർ മാത്രമല്ല, സാധാരണക്കാരും ഈ ഗ്രന്ഥം വായിക്കുവാൻ ഇഷ്ടപ്പെടാതിരിക്കില്ല. സംഭവങ്ങൾ മറച്ചുവെയ്ക്കാനോ വളച്ചൊടിക്കാനോ ശ്രമിക്കാതെ തനിക്ക് സ്വാധീനമായ ലളിതവും സുന്ദരവുമായ ഭാഷയിൽ അദ്ദേഹം അവയെ ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്.

    കെ പി കേശവമേനോൻ

    മാതൃഭൂമി സ്ഥാപക മാനേജിംഗ് ഡയറക്ടറും സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്‌കർത്താവും ഗദ്യകാരനുമായ മാധവൻനായർ എഴുതിയ ചരിത്രരേഖ. 1921ലെ മലബാർലഹളയുടെ ഒരു വിശദചരിത്രം ഇനിയും പുറത്തുവന്നിട്ടുണ്ടെന്നു പറയുവാൻ തരമില്ല. ലഹള കഴിഞ്ഞ് അധികം താമസിയാതെ കെ.മാധവൻനായർ എഴുതിയതാണ് ഈ ഗ്രന്ഥം.

    K Madhavan Nair

    പേജ് 274  വില രൂ270

    270.00
  • Viswaprasiddha Prasangangal വിശ്വപ്രസിദ്ധ പ്രസംഗങ്ങൾ

    വിശ്വപ്രസിദ്ധ പ്രസംഗങ്ങൾ

    150.00
    Add to cart Buy now

    വിശ്വപ്രസിദ്ധ പ്രസംഗങ്ങൾ

    വിശ്വപ്രസിദ്ധ പ്രസംഗങ്ങൾ

    ലോകത്തിൽ ചരിത്രമൂഹൂർത്തങ്ങൾ കുറിച്ച പ്രസംഗങ്ങളുടെ സമാഹാരം. പ്രസംഗകല സ്വായത്തമാക്കുന്നവർക്കും ചരിത്രകുതുകികൾക്കം ഒരു പോലെ പ്രയോജനപ്പെടുത്താവുന്ന കൃതി.

    മാർട്ടിൻ ലൂതർ കിങ്, മഹാത്മാ ഗാന്ധി, സോക്രട്ടീസ്, അബ്രഹാം ലിങ്കൻ, സ്വാമി വിവേകാനന്ദൻ, രബീന്ദ്രനാഥ ടാഗോർ, അഡോൾഫ് ഹിറ്റ്‌ലർ, അമർത്യാ സെൻ, ജവഹർലാൽ നെഹ്രു, സുഭാഷ് ചന്ദ്രബോസ്, ബർട്രന്റ് റസ്സൽ, ദലൈ ലാമ, ലാലാ ലജ്പത് റായ്, ബാൽ ഗംഗാധർ തിലക്, മാഡം ബിക്കാജി കാമ, സർദാർ വല്ലഭായ് പട്ടേൽ, പാട്രിക് ഹെന്റി, അലക്‌സാണ്ടർ സോൾ സൈനതസിൻ, ഇലെ വെയ്‌സൽ, നെൽസൺ മണ്ടേല, എപിജെ അബുദുൾ കലാം.

    സമാഹാരം – ദീപേഷ്‌ കെ രവീന്ദ്ര നാഥ്

    പേജ് 130 വില രൂ150

    150.00
  • Ayithacharanavum Vaikkom Sathyagrahavum അയിത്താചാരണവും വൈക്കം സമരവും - പെരിയാർ ഇ വി രാമസ്വാമി

    അയിത്താചാരണവും വൈക്കം സമരവും – പെരിയാർ ഇ വി രാമസ്വാമി

    70.00
    Add to cart Buy now

    അയിത്താചാരണവും വൈക്കം സമരവും – പെരിയാർ ഇ വി രാമസ്വാമി

    അയിത്താചാരണവും വൈക്കം സമരവും

    പെരിയാർ ഇ വി രാമസ്വാമി

    ഹിന്ദുമതത്തിലെ അയിത്താചരണത്തിന്റെ ഈറ്റില്ലമായ വൈക്കത്തെ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ചത് തന്തൈ പെരിയാർ എന്ന ഇ വി രാമസ്വാമിയാണ്. തമിഴ് ദേശീയതയുടെയും ദ്രാവിഡ വംശീയതയുടെയും പിതാവ് എന്നറിയപ്പെടുന്ന പെരിയാർ ഇ വി രാമസ്വാമി വൈക്കം സത്യാഗ്രത്തെ സംബന്ധിച്ച് എഴുതിയ ലഘുപുസ്തകം.

     

    EVR Ramaswami / Periyar / Periyor  / Vaikkom Sathyagraham / Vaikkam 

    പേജ് 68 വില രൂ70

    70.00
  • Venadinte Aryavalkarananvum Marthandavarmayum വേണാടിന്റെ ആര്യവൽക്കരണവും മാർത്താണ്ഡവർമയും

    വേണാടിന്റെ ആര്യവൽക്കരണവും മാർത്താണ്ഡവർമയും – ഡി ദയാനന്ദൻ

    110.00
    Add to cart Buy now

    വേണാടിന്റെ ആര്യവൽക്കരണവും മാർത്താണ്ഡവർമയും – ഡി ദയാനന്ദൻ

    വേണാടിന്റെ ആര്യവൽക്കരണവും മാർത്താണ്ഡവർമയും

     

    ഡി ദയാനന്ദൻ

    ദ്രാവിഡ ജനസമൂഹത്തെ അരികുവൽക്കകരിക്കപ്പെട്ട സമൂഹമാക്കിത്തീർത്തത് ആര്യവൽക്കരണമായിരുന്നു. വ്യാജ ചരിത്രനിർമിതികളായിരുന്നു ആര്യവൽക്കരണത്തിന്റെ ദൂരവ്യാപകമായ ഫലങ്ങളിലൊന്ന്. വേണാടിന്റെ ആര്യവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ രാജഭരണ സംവിധാനങ്ങളെയും വ്യക്തിജീവിതങ്ങളെയും ആഴത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുന്ന പഠനഗ്രന്ഥം

    പേജ് 90 വില രൂ110

    110.00
  • Adi Cheranmarude Asthanam ആദിചേരന്മാരുടെ ആസ്ഥാനം

    ആദിചേരന്മാരുടെ ആസ്ഥാനം – പാലിശ്ശേരി നാരായണ മേനോൻ

    50.00
    Add to cart Buy now

    ആദിചേരന്മാരുടെ ആസ്ഥാനം – പാലിശ്ശേരി നാരായണ മേനോൻ

    ആദിചേരന്മാരുടെ ആസ്ഥാനം

     

    പാലിശ്ശേരി നാരായണ മേനോൻ

    കേരളത്തിന്റെ പ്രാചീന-മധ്യകാല ചരിത്രത്തെ സംബന്ധിച്ചുള്ള പഠനഗവേഷണങ്ങളിൽ പുതിയ വഴിത്തരിവു സൃഷ്ടിക്കുന്ന ശ്രദ്ധേയമായ പുസ്തകം.

    എൻ വി കൃഷ്ണവാരിയരുടെ അവതാരിക.

    Chera kings

    പേജ് 54 വില രൂ50

    50.00
  • Agre Pasyami അഗ്രേ പശ്യാമി

    അഗ്രേ പശ്യാമി – പി നാരായണൻ

    400.00
    Add to cart Buy now

    അഗ്രേ പശ്യാമി – പി നാരായണൻ

    അഗ്രേ പശ്യാമി

    ഗുരുവായൂർ ക്ഷേത്രചരിത്രം പുരാരേഖകളിലൂടെ

     

    പി നാരായണൻ

    പുരാരേഖകളും കോടതിവിധികളും കോഴിക്കോടൻ ഗ്രന്ഥവരിയും വിവരാവകാശ നിയമപ്രകാരം ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് ലഭിച്ച് ഭരണ-ഓഡിറ്റ് റിപ്പോർട്ടുകളും നിഷ്പക്ഷമായി വിശകലനം ചെയ്ത് തയ്യാറാക്കിയ ഈ ക്ഷേത്രചരിത്രം ഭക്തന്മാർ്ക്കുമാത്രമല്ല, പൊതുസമൂഹത്തിന് ആശ്രയിക്കാവുന്ന ഒരു ഉത്തമ ഗ്രന്ഥമാണ്. 1970ലെ തീപ്പിടിത്തത്തിന് ശേഷമുള്ള ക്ഷേത്രഭരണത്തിലെ പാകപ്പിഴകളും ദേവസ്വത്തിലെ അഴിമതി തുടങ്ങിയ സമകാലിക പ്രശ്‌നങ്ങളും ഗ്രന്ഥകർത്താവ് ധൈര്യപൂർവം തുറന്നു കാട്ടുന്നു. ഇത്തരമൊരു ഗ്രന്ഥം പുറത്തിറങ്ങിയില്ലായിരുന്നില്ലെങ്കിൽ ഗുരുവായൂർ ക്ഷേത്രത്തെ സംബന്ധിക്കുന് പല സത്യങ്ങളും ചരിത്രവിസ്മൃതിയിൽ ആണ്ടുകിടന്നേനെ. – പ്രൊഫ എംജിഎസ് നാരായണൻ

    Guruvayoor Temple / Guruvayur 

    പേജ് 336 വില രൂ400

    400.00
  • Neethiyude Parpidangal + Anubhuthikalude Charithra Jeevitham നീതിയുടെ പാർപ്പിടങ്ങൾ + അനുഭൂതികളുടെ ചരിത്ര ജീവിതം

    നീതിയുടെ പാർപ്പിടങ്ങൾ + അനുഭൂതികളുടെ ചരിത്ര ജീവിതം – സുനിൽ പി ഇളയിടം

    750.00
    Add to cart Buy now

    നീതിയുടെ പാർപ്പിടങ്ങൾ + അനുഭൂതികളുടെ ചരിത്ര ജീവിതം – സുനിൽ പി ഇളയിടം

    നീതിയുടെ പാർപ്പിടങ്ങൾ +
    അനുഭൂതികളുടെ ചരിത്ര ജീവിതം

     

    സുനിൽ പി ഇളയിടം

    പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും നമ്മുടെ കാലത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ധൈഷണിക ജാഗ്രതയായ സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം. മഹാത്മാ ഗാന്ധി, ശ്രീനാരായണഗുരു, അംബേദ്കർ, എന്നിവരുടെ ചിന്തകളെയും ദർശനങ്ങളെയും വിശകലനം ചെയ്യുന്ന പഠനങ്ങൾക്കൊപ്പം –

    • വിവേകാനന്ദന്റെ മതദർശനവും മതവിമർശനവും
    • ഗുരു-ആധുനികതയും ദൈവഭാവനയും
    • വി ടി – നവോത്ഥാനത്തിന്റെ വിധ്വസകവീര്യം
    • പി ഗോവിന്ദപ്പിള്ള – മാർക്‌സിസവും വൈജ്ഞാനികതയും
    • അംബേദ്കറുടെ ജനാധിപത്യ ദർശനം
    • അസമത്വത്തിന്റെ ആഗോളീകരണം
    • ഭരണഘടനാപരമായ ധാർമികത
    • രാമായണത്തിന്റെ ബഹുസ്വര ജീവിതം
    • ഇതിഹാസപാഠങ്ങളും ഇടതുപക്ഷവും
    • പ്രഭാഷണത്തിന്റെ ചരിത്രജീവിതം
    • കലയിലെ നവലോക നിർമിതി
    • ആരുടേതാണീ ഗാനങ്ങൾ?
    • ജാതിയുടെ രാഷ്ട്രഭരണം

    സൗന്ദര്യാനുഭവങ്ങളുടെ സാംസ്‌ക്കാരികവും ചരിത്രപരവുമായ ഉള്ളടക്കങ്ങളെ വിശകലന വിധേയമാക്കുന്ന കൃതി.

    കലാചരിത്രത്തെ സാംസ്‌കാരിക ചരിത്രം എന്ന നിലയിൽ നോക്കിക്കാണാനുള്ള ശ്രമമാണ് രണ്ടാമത്തെ സമാഹരണ പുസ്തകത്തിനുള്ളത്. ഒരു കാലയളവിലെ സമഗ്രജീവിത രീതിയുടെ ഭാഗമെന്ന നിലയിൽ കലയെയും കലാനിർമിതികളെയും നോക്കിക്കാണാനുള്ള ശ്രമം എന്നു പറയാം. ഒരു സവിശേഷ കാലയളവിലെ ഇതര ജീവിതയാഥാർഥ്യങ്ങളോട് ബന്ധപ്പെട്ടുകൊണ്ട് ഏതെങ്കിലും ഒരു കലാവസ്തുവോ കലാപാരമ്പര്യമോ നിലവിൽ വരുകയും പ്രവർത്തിക്കുകയും ഫലമുളവാക്കുകയും ചെയ്യുന്നതെങ്ങനെ എന്ന ആലോചന, അതുവഴി കലയെയും ആശയാനുഭൂതികളെയും പ്രതിഫലനപരമായോ പ്രതിനിധാനപരമായോ നോക്കിക്കാണുന്ന സാമൂഹ്യശാസ്ത്ര സമീപനങ്ങൾക്കപ്പുറം കടന്ന് അവയുടെ ഭൗതികതയെയും ഭാവശക്തിയെയും അഭിസംബോധന ചെയ്യാനും വിശദീകരിക്കാനുമുള്ളതാണ് ഈ പഠനങ്ങൾ താല്പര്യപ്പെടുന്നത്. ആ നിലയിൽ സാംസ്‌കാരിക പഠനങ്ങളുടെ വഴിയിലൂടെ നീങ്ങുന്നവയാണ് ഈ ലേഖനങ്ങൾ.

    37 ചിന്തോദ്ദീപക ലേഖനങ്ങളുടെ വായനാ വിസ്മയം

     

    … ആധുനികമായ യുക്തിചിന്തയെയും വിമർശനാവബോധത്തെയും പിൻപറ്റിക്കൊണ്ടാണ് വിവേകാനന്ദൻ തന്റെ നവോത്ഥാന പരീക്ഷണം ആരംഭിച്ചത്. എന്നാൽ ഹൈന്ദവ വർഗീയതയെ അതിന്റെ സാസ്‌ക്കാരിക മൂലധനമായി ഉപയോഗിച്ചുപോരുന്ന ഏറ്റവും വലിയ പ്രതീകങ്ങളിലൊന്നായി വിവേകാനന്ദനെ മാറ്റിയെടുത്തു.
    താൻ ഒരു ജാതിയിലോ മതത്തിലോ പെടുന്ന ആളല്ല എന്ന് നാരായണഗുരും സംശയത്തിനിടമില്ലാതെ പറഞ്ഞു. ഗുരുവിനെ ഹിന്ദുമതാചാര്യനായി പ്രതിഷ്ഠിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ കേന്ദ്രമായി പലപ്പോഴും അവതരിപ്പിക്കപ്പെടുന്ന ഒരു കാര്യം നാരായണഗുരു നടത്തിയ പ്രതിഷ്ഠകളാണ്. ഗുരു പ്രതിഷ്ഠച്ചത് ഹിന്ദുദൈവങ്ങളെയാണെന്നും അതിനാൽ അദ്ദേഗം ഹിന്ദുസന്ന്യാസി ആണെന്നും ഹിന്ദുത്വവാദികൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഗുരുതന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. തന്നോട് വിഗ്രഹപ്രതിഷ്ഠ നടത്തൻ ആവശ്യപ്പെട്ടത് ഹിന്ദുക്കളാണെന്നും ഇതരമതസ്ഥർ ആവശ്യപ്പെട്ടാൽ താൻ അത് ചെയ്യുമായിരുന്നുവെന്നും ഗുരു വ്യക്തമാക്കിയിട്ടുണ്ട്. …

     

    Sunil P Elayidom / Ilayidam / Elayidam

    പേജ് 640 വില രൂ750

    750.00
  • Ellavarum Indiakkar Pakshe Kudiyettakkar എല്ലാവരും ഇന്ത്യക്കാർ പക്ഷേ കുടിയേറ്റക്കാർ

    എല്ലാവരും ഇന്ത്യക്കാർ പക്ഷേ കുടിയേറ്റക്കാർ – എ എം ഷിനാസ്‌

    250.00
    Add to cart Buy now

    എല്ലാവരും ഇന്ത്യക്കാർ പക്ഷേ കുടിയേറ്റക്കാർ – എ എം ഷിനാസ്‌

    എല്ലാവരും ഇന്ത്യക്കാർ പക്ഷേ കുടിയേറ്റക്കാർ

     

    ചരിത്രവിജ്ഞാനീയത്തിലെ പുതുവഴികൾ

    എ എം ഷിനാസ്‌

     

    അന്വേഷണാത്മകവും സാംസ്‌കാരികചരിത്രബോധപരവുമായ നിലപാടുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഇരുപത്തിമൂന്ന് ലേഖനങ്ങളുടെ സമാഹാരം. ചരിത്രവിജ്ഞാനീയചത്തിന്റെ പുതുവഴികളെ അർഥവത്താക്കുന്ന പുസ്തകം.

    Indian Diversity / Diverse India

    പേജ് 226 വില രൂ250

    250.00
  • Neethiyude Parppidangal നീതിയുടെ പാർപ്പിടങ്ങൾ - സുനിൽ പി ഇളയിടം

    നീതിയുടെ പാർപ്പിടങ്ങൾ – സുനിൽ പി ഇളയിടം

    390.00
    Add to cart Buy now

    നീതിയുടെ പാർപ്പിടങ്ങൾ – സുനിൽ പി ഇളയിടം

    നീതിയുടെ പാർപ്പിടങ്ങൾ

     

    സുനിൽ പി ഇളയിടം

    പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും നമ്മുടെ കാലത്തിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ധൈഷണിക ജാഗ്രതയായ സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം. മഹാത്മാ ഗാന്ധി, ശ്രീനാരായണഗുരു, അംബേദ്കർ, എന്നിവരുടെ ചിന്തകളെയും ദർശനങ്ങളെയും വിശകലനം ചെയ്യുന്ന പഠനങ്ങൾക്കൊപ്പം –

    • വിവേകാനന്ദന്റെ മതദർശനവും മതവിമർശനവും
    • ഗുരു-ആധുനികതയും ദൈവഭാവനയും
    • വി ടി – നവോത്ഥാനത്തിന്റെ വിധ്വസകവീര്യം
    • പി ഗോവിന്ദപ്പിള്ള – മാർക്‌സിസവും വൈജ്ഞാനികതയും
    • അംബേദ്കറുടെ ജനാധിപത്യ ദർശനം
    • അസമത്വത്തിന്റെ ആഗോളീകരണം
    • ഭരണഘടനാപരമായ ധാർമികത
    • രാമായണത്തിന്റെ ബഹുസ്വര ജീവിതം
    • ഇതിഹാസപാഠങ്ങളും ഇടതുപക്ഷവും
    • പ്രഭാഷണത്തിന്റെ ചരിത്രജീവിതം
    • കലയിലെ നവലോക നിർമിതി
    • ആരുടേതാണീ ഗാനങ്ങൾ?
    • ജാതിയുടെ രാഷ്ട്രഭരണം

    തുടങ്ങി 30 ചിന്തോദ്ദീപക ലേഖനങ്ങളുടെ വായനാ വിസ്മയം

     

    … ആധുനികമായ യുക്തിചിന്തയെയും വിമർശനാവബോധത്തെയും പിൻപറ്റിക്കൊണ്ടാണ് വിവേകാനന്ദൻ തന്റെ നവോത്ഥാന പരീക്ഷണം ആരംഭിച്ചത്. എന്നാൽ ഹൈന്ദവ വർഗീയതയെ അതിന്റെ സാസ്‌ക്കാരിക മൂലധനമായി ഉപയോഗിച്ചുപോരുന്ന ഏറ്റവും വലിയ പ്രതീകങ്ങളിലൊന്നായി വിവേകാനന്ദനെ മാറ്റിയെടുത്തു.
    താൻ ഒരു ജാതിയിലോ മതത്തിലോ പെടുന്ന ആളല്ല എന്ന് നാരായണഗുരും സംശയത്തിനിടമില്ലാതെ പറഞ്ഞു. ഗുരുവിനെ ഹിന്ദുമതാചാര്യനായി പ്രതിഷ്ഠിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ കേന്ദ്രമായി പലപ്പോഴും അവതരിപ്പിക്കപ്പെടുന്ന ഒരു കാര്യം നാരായണഗുരു നടത്തിയ പ്രതിഷ്ഠകളാണ്. ഗുരു പ്രതിഷ്ഠച്ചത് ഹിന്ദുദൈവങ്ങളെയാണെന്നും അതിനാൽ അദ്ദേഗം ഹിന്ദുസന്ന്യാസി ആണെന്നും ഹിന്ദുത്വവാദികൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഗുരുതന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. തന്നോട് വിഗ്രഹപ്രതിഷ്ഠ നടത്തൻ ആവശ്യപ്പെട്ടത് ഹിന്ദുക്കളാണെന്നും ഇതരമതസ്ഥർ ആവശ്യപ്പെട്ടാൽ താൻ അത് ചെയ്യുമായിരുന്നുവെന്നും ഗുരു വ്യക്തമാക്കിയിട്ടുണ്ട്. …

    Sunil P Elayidom / Ilayidam / Elayidam

    പേജ് 346 വില രൂ390

    390.00
  • Bhagavad Geetha Vimarsikkapedunnu ഭഗവദ്ഗീത വിമർശിക്കപ്പെടുന്നു - ഡോ കെ വീരമണി

    ഭഗവദ്ഗീത വിമർശിക്കപ്പെടുന്നു – ഡോ കെ വീരമണി

    275.00
    Add to cart Buy now

    ഭഗവദ്ഗീത വിമർശിക്കപ്പെടുന്നു – ഡോ കെ വീരമണി

    ഭഗവദ്ഗീത വിമർശിക്കപ്പെടുന്നു

     

    ഡോ കെ വീരമണി

    പരിഭാഷ – കൈനകരി വിക്രമൻ

    നീതിയുടെയും ധർമത്തിന്റെയും മകുടരൂപമെന്ന് ഉദ്‌ഘോഷിക്കപ്പെട്ട ഭഗവദ്ഗീതയുടെ അധർമത്തിന്റെയും അനീതിയുടെയും അധ്യായങ്ങൾ യുക്തിയുടെ മുൾമുനയിൽ നിർത്തി ചോദ്യം ചെയ്യപ്പെടുകയാണ് ഈ കൃതിയിലൂടെ. ഭഗവദ്ഗീതയുടെ ധർമനീതികളെ മാനവിക ബോധം കൊണ്ട് തകർത്തെറിയുന്ന ഗ്രന്ഥം.

    Bhagavat Gita / Vimarshikkappedunnu / Veeramony / Veeramani Viramani

    പേജ്244 വില രൂ275

    275.00
  • Manusmrithiyum Brahmana Mathavum മനുസ്മൃതിയും ബ്രാഹ്മണമതവും

    മനുസ്മൃതിയും ബ്രാഹ്മണമതവും – എം ടി ഋഷികുമാർ

    240.00
    Add to cart Buy now

    മനുസ്മൃതിയും ബ്രാഹ്മണമതവും – എം ടി ഋഷികുമാർ

    മനുസ്മൃതിയും ബ്രാഹ്മണമതവും

     

    ഒരു വിമർശന പഠനം

     

    എം ടി ഋഷികുമാർ

    ഹിന്ദുരാഷ്ട്രവാദം യഥാർഥത്തിൽ ബ്രാഹ്മണ രാഷ്ട്ര വാദം തന്നെയാണ്.

    “ദൈവാധീനം ജഗത് സർവം
    മന്ത്രാധീനം ത ദൈവതം
    തന്മന്ത്രം ബ്രാഹ്മണാധീനം
    ബ്രാഹ്മണോ മമ ദൈവതം”

    (ലോകം മുഴുവൻ ദൈവത്തിന് അധീനമാണ്. ദൈവം മന്ത്രത്തിന് അധീനമാണ്. മന്ത്രമാകട്ടെ ബ്രാഹ്മണന് അധീനമാണ്. അതുകൊണ്ട് ബ്രാഹ്മണൻ തന്നെയാകുന്നു എന്റെ ദൈവം.)

    പ്രാചീന ബ്രാഹ്മണമതത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ ഇതുതന്നെയാണ് ഹിന്ദുരാഷ്ട്രവാദത്തിന്റെയും ഉള്ളടക്കം. കഴിഞ്ഞ മൂവായിരത്തോളം വർഷങ്ങളായി ബ്രാഹ്മണനും അവന്റെ കൂട്ടാളികളും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എന്തൊക്കെയാണ് ചെയ്തു വന്നിരുന്നത്. മനുഷ്യരഹിതവും ബീഭസ്തവുമായ ഈ സുപ്രധാന ചരിത്രം ഹിന്ദു രാഷ്ട്രവാദികൾ സാധാരണക്കാരായ ജനങ്ങളിൽ നിന്നും സമർഥമായി മറച്ചുവെച്ചിരിക്കുകയാണ്. പൂണൂൽ ധരിക്കാൻ അവകാശമില്ലാത്ത ശൂദ്രനായ സവർണനോടും മറ്റു അയിത്ത ജാതിക്കാരോടുമെല്ലാം ബ്രാഹ്മണൻ എപ്രകാരമാണ് പെരുമാറിയിരുന്നതെന്നറിയുമ്പോഴേ ആട്ടൻ തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയാൻ സാധിക്കൂ.
    ഹിന്ദുരാഷ്ട്രവാദികളുടെ രാഷ്ട്രീയ ലക്ഷ്യം മനസ്സിലാക്കാൻ ഈ ചരിത്രം പഠിക്കുക തന്നെവേണം. ബ്രാഹ്മണന്റെ വിശുദ്ധ നിയമ സംഹിതയായ മനുസ്മൃതിയെ ചരിത്രപരമായി വിശകലനം ചെയ്തുകൊണ്ട് ബ്രാഹ്മണ രാഷ്ട്രീയത്തിന്റെ ഭീകരമുഖം അനാവരണം ചെയ്യുകയാണ് പ്രശസ്ത യുക്തിവാദിയായ ഗ്രന്ഥകാരൻ.

    Rishikumar / Rushikumar

    പേജ 212 വില രൂ240

    240.00
  • Divyanmarum Thattippukalum Nuttandukalilude ദിവ്യന്മാരും തട്ടിപ്പുകളും നൂറ്റാണ്ടുകളിലൂടെ - ബി പ്രേമാനന്ദ്

    ദിവ്യന്മാരും തട്ടിപ്പുകളും നൂറ്റാണ്ടുകളിലൂടെ – ബി പ്രേമാനന്ദ്

    120.00
    Add to cart Buy now

    ദിവ്യന്മാരും തട്ടിപ്പുകളും നൂറ്റാണ്ടുകളിലൂടെ – ബി പ്രേമാനന്ദ്

    ദിവ്യന്മാരും തട്ടിപ്പുകളും നൂറ്റാണ്ടുകളിലൂടെ

     

     

    ബി പ്രേമാനന്ദ്

    ദൈവത്തിന്റെ നാമത്തിൽ മനുഷ്യനെ ദ്രോഹിക്കാൻ തുടങ്ങിയത് അന്നും ഇന്നലെയുമല്ല. എത്രയെത്ര പാതകങ്ങൾ ആ പേരിൽ നടന്നിരിക്കുന്നു. ഓരോ ദൈവങ്ങളും ഉണ്ടായതുപോലോ ഓരോ ദൈവത്തിന്റെ പേരിലും മതമോ മതങ്ങളോ അവയുടെ അവാന്തരവിഭാഗങ്ങളോ ഉണ്ടായി. ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ജനങ്ങളെ കബളിപ്പിക്കുവാനും ദ്രോഹിക്കുവാനും സ്വന്തം താല്പര്യം സംരക്ഷിക്കാനും സാമൂഹ്യവിരുദ്ധന്മാർ മതത്തെയും ദൈവത്തെയും ഉപയോഗിക്കുന്നു.

    B Premanand / Premananth

    പേജ് 100 വില രൂ120

    120.00
  • Oru Gandhiyan Communistinte Ormakal ഒരു ഗാന്ധിയൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മകൾ

    ഒരു ഗാന്ധിയൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മകൾ

    350.00
    Add to cart Buy now

    ഒരു ഗാന്ധിയൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മകൾ

    ഒരു ഗാന്ധിയൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മകൾ

     

    സഖാവ് കെ മാധവനെപ്പോലുള്ളവർ സ്വപ്‌നംകണ്ട കമ്മ്യൂണിസത്തിലേക്ക് തിരിച്ചുപിടിച്ച ഒരു കണ്ണാടിയാണ് ഒരു വീർപ്പിന് നമ്മെ വായിപ്പിക്കുന്ന ഈ ലളിതസുന്ദരമായ ആത്മകഥ.
    അവതാരികയിൽ സക്കറിയ

     

    മാധവേട്ടന്റെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതകഥ അറിയാത്തവരായി കുട്ടികളേ കാണൂ. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തലമുതിർന്ന ഒറ്റയാനായി അഗതികളുടെ മോചനത്തിനുവേണ്ടി സദാ സമരം ചെയ്തു കൊണ്ടിരുന്ന ഗാന്ധിയനായ കമ്യൂണിസ്‌ററ് മനുഷ്യസ്‌നേഹിയുടെ മാതൃക പുർവാധികം പ്രസക്തമായിരിക്കുകയാണിന്ന്.

    പഠനത്തിൽ് ഡോ രാജൻഗുരുക്കൾ

    അരനൂറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന രാഷ്ട്രീയപ്രവർത്തനത്തിലൂടെ നേടിയ അനുഭവങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള മാധവന്റെ ആത്മകഥ യുവതലമുറയ്ക്ക് പ്രചോദനം നൽകുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു.
    (ഇ.എംഎസ് 24-04-1987-ൽ കെ മാധവന് അയച്ച കത്തിൽനിന്ന്)

    Sakariya /  Dr Rajangurugal Sakhav K madhavan

    പേജ് 366  വില രൂ 350

    350.00
  • Keralathile Marumarakkal Kalapam കേരളത്തിലെ മാറുമറയ്ക്കൽ കലാപം

    കേരളത്തിലെ മാറുമറയ്ക്കൽ കലാപം – അഡ്വ ഇ രാജൻ

    250.00
    Add to cart Buy now

    കേരളത്തിലെ മാറുമറയ്ക്കൽ കലാപം – അഡ്വ ഇ രാജൻ

    കേരളത്തിലെ മാറുമറയ്ക്കൽ കലാപം

     

    അഡ്വ ഇ രാജൻ

    കേരളത്തിലെ സ്ത്രീസമര ചരിത്രത്തിലെ ചോരചിന്തുന്ന ഒരദ്ധ്യായമാണ്, മാറുമറയ്ക്കാനുള്ള അവകാശത്തിനു വേണ്ടി സവർണ്ണ പുരുഷാധികാരത്തോടും ബ്രാമണാധിപത്യത്തോടും സ്ത്രീകൾ നടത്തിയ കലാപം. മാറുമറയ്ക്കുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സാമൂഹ്യവ്യവസ്ഥ എങ്ങനെ രുപപ്പെട്ടുവന്നു എന്ന അന്വേഷണമാണ്, കേരളത്തിലെ മാറുമറയ്ക്കാൽ കലാപം എന്ന ചരിത്ര പുസ്തകത്തിലുടെ ഇ രാജൻ നടത്തുന്നത്. മുഖ്യധാരയിൽ സ്ത്രീയെ പ്രതിഷ്ഠിച്ചുകൊണ്ട് നടത്തുന്ന ചരിത്രാന്വേഷണം എന്ന നിലയിൽ ഇതര ചരിത്രനിർമ്മിതികളിലും ചരിത്രവായനകളിലുംനിന്ന് ഈ ഗ്രന്ഥം വേറിട്ട് നില്ക്കുന്നു

    – സാറാ ജോസഫ്

    Adv E Rajan / Marumaraykal Kalapam

    പേജ് 210  വില രൂ250

    250.00
  • Indiya Charithram ഇന്ത്യാ ചരിത്രം - എ ശ്രീധരമേനോന്‍

    ഇന്ത്യാ ചരിത്രം – എ ശ്രീധരമേനോന്‍

    699.00
    Add to cart Buy now

    ഇന്ത്യാ ചരിത്രം – എ ശ്രീധരമേനോന്‍

    ഇന്ത്യാ ചരിത്രം
    എ ശ്രീധരമേനോന്‍

    ചരിത്രാതീതകാലം മുതല്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടം വരെയുള്ള ഇന്ത്യയുടെ ചരിത്രം പറയുന്ന പുസ്തകം പ്രാചീന ഇന്ത്യയുടെ ചരിത്രം സിന്ധു നദീതട സംസ്കാരം വേദകാലഘട്ടം ജൈന ബുദ്ധമതങ്ങളുടെ ആവിര്‍ഭാവവും തകര്‍ച്ചയും വിവിധ രാജവംശങ്ങളുടെ ചരിത്രം സാമൂഹിക ജീവിതം സംസ്കാരം വിദേശികളുടെ വരവ് ജനമുന്നേറ്റങ്ങള്‍ സ്വാതന്ത്രസമരം സാംസ്കാരിക നവോത്ഥാനം സ്വാതന്ത്ര്യപ്രാപ്തി തുടങ്ങി ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സുപ്രധാന വശങ്ങളെവരെ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. ഇന്ത്യയുടെ സംഭവബഹുലമായ ചരിത്രം വസ്തുനിഷ്ഠമായും ലളിതമായും ആവിഷ്കരിക്കുന്ന ഈ പുസ്തകം ചരിത്രാന്വേഷണകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സ്വന്തമാക്കിയിരിക്കേണ്ട ആധികാരികഗ്രന്ഥമാണ്
    ക്ലാസ്സിക് ചരിത്രകൃതിയായ ഇന്ത്യാചരിത്രം ഒന്നും രണ്ടും ഭാഗങ്ങള്‍ ഒരുമിച്ച് അവതരിപ്പിക്കുന്നു

    A Sreedharamenon

    പേജ് 717 വില രൂ699

    699.00
  • Sabarimala ശബരിമല : ചരിത്രവും വർത്തമാനവും

    ശബരിമല : ചരിത്രവും വർത്തമാനവും – വി യു സുരേന്ദ്രൻ

    270.00
    Add to cart Buy now

    ശബരിമല : ചരിത്രവും വർത്തമാനവും – വി യു സുരേന്ദ്രൻ

    ശബരിമല :
    ചരിത്രവും വർത്തമാനവും

    എഡിറ്റർ : വി യു സുരേന്ദ്രൻ

    ‘ പ്രിയസഹോദരികളേ മറക്കരുത്, ശബരിമലയിലേക്ക് പോകണം.’ നിത്യചൈതന്യയതിയുടെ ഈ വരികൾ ുൾക്കൊളളുന്ന അപൂർവ്വലേഖനത്തോടൊപ്പം സ്വാമി സന്ദീപാനന്ദഗിരി, ഡോ. എം ജി എസ് നാരായണൻ, സി രാധാകൃഷ്ണൻ, ബി രാജീവൻ, കെ എൻ ഗണേശ്, കെ ഇ എൻ കുഞ്ഞഹമ്മദ്, സണ്ണി എം. കപിക്കാട്, സുനിൽ പി ഇളയിടം, ഡോ അജയ് ശേഖർ, അഡ്വ. രാജഗോപാലൽ വാകത്തനം, പി സി ഉണ്ണെിച്ചെക്കൻ തുടങ്ങിയ സാമുഹിക സാംസ്‌കാരിക രഠഗഗത്തെ പ്രമുഖരുടെ കാഴ്ചപ്പാടുകൾ, വിവിധ വാദമുഖങ്ങൾ. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ, ശബരിമലയെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ കൃതിയിലുണ്ട്. ചരിത്രപ്രാധാന്യമുള്ള പുസ്തകം.

    V U Surandaran

    വില രൂ 270

    270.00
  • Sahodaran K Ayyappan സഹോദരൻ കെ അയ്യപ്പൻ - പ്രൊഫ എം കെ സാനു

    സഹോദരൻ കെ അയ്യപ്പൻ – പ്രൊഫ എം കെ സാനു

    400.00
    Add to cart Buy now

    സഹോദരൻ കെ അയ്യപ്പൻ – പ്രൊഫ എം കെ സാനു

    സഹോദരൻ കെ അയ്യപ്പൻ

    പ്രൊഫ എം കെ സാനു

    കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖസ്ഥാനീയനാണ് സഹോദരൻ കെ അയ്യപ്പൻ. കവി, പ്രഭാഷകൻ, ഭരാധികാരി, സമൂഹ്യപരിഷ്‌കർത്താവ്, പത്രപ്രവർത്തകൻ തുടങ്ങി എല്ലാ മേഖലകളിലും പുരോഗമനാശയങ്ങൾക്ക് രൂപം നൽകിയ സഹോദരന്റെ സംഭവബഹുലമായ ജീവിതകഥയേ്രത പ്രൊഫ എം കെ സാനു രചിച്ച ഈ വിശിഷ്ഠ ഗ്രന്ഥം.

    MK Sanu / M K Sanu / Sahodaran Ayyappan / Ayapan

    പേജ് 400 വില രൂ400

    400.00
  • Kerala Navothanam - 4 Sanchikakal കേരള നവോത്ഥാനം - പി ഗോവിന്ദപിള്ള

    കേരള നവോത്ഥാനം – പി ഗോവിന്ദപിള്ള

    850.00
    Add to cart Buy now

    കേരള നവോത്ഥാനം – പി ഗോവിന്ദപിള്ള

    കേരള നവോത്ഥാനം

     

    പി ഗോവിന്ദപിള്ള

     

    കേരളത്തിലെ ധൈഷണികരിൽ പ്രമുഖനായ പി ഗോവിന്ദപിള്ളയുടെ നവോത്ഥാന ചിന്തകൾ നാലു സഞ്ചികകൾ ഒന്നിച്ച്.

    1. കേരള നവോത്ഥാനം ഒരു മാർക്‌സിസ്റ്റ് വീക്ഷണം
    2. മതാചാര്യർ മതനിഷേധികൾ
    3. യുഗസന്തതികൾ യുഗശില്പികൾ
    4. മാധ്യമപർവം

    അവതാരിക – മുഖ്യമന്ത്രി പിണറായി വിജയൻ

    PG / P Govindapilla

    പേജ് 902  (4 വാല്യങ്ങൾ) വില രൂ850

    850.00
  • India Charithra Padanathinoru Mukhavura ഇന്ത്യാചരിത്ര പഠനത്തിനൊരു മുഖവുര ഡി ഡി കൊസാംബി

    ഇന്ത്യാചരിത്ര പഠനത്തിനൊരു മുഖവുര ഡി ഡി കൊസാംബി

    460.00
    Add to cart Buy now

    ഇന്ത്യാചരിത്ര പഠനത്തിനൊരു മുഖവുര ഡി ഡി കൊസാംബി

    ഇന്ത്യാചരിത്ര പഠനത്തിനൊരു മുഖവുര

    ഡി ഡി കൊസാംബി

    വിവര്‍ത്തനം പ്രൊഫ വി കാര്‍ത്തികേയന്‍നായര്‍

    പാഠവിമര്‍ശനവും പുരാതത്വവിജ്ഞാനീയവും പുരാരേഖാശാസ്ത്രവും നാണയപഠനശാസ്ത്രവും രംഗ നിരീക്ഷണ പഠനവും സമഗ്രമായി ഉപയോഗിച്ച് രചിച്ച ആധികാരികമായ ഗ്രന്ഥം. ഇന്ത്യാ ചരിത്രരചനയിലെ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിന് അടിസ്ഥാനമിടുന്ന മഹത്തായ ഒരു കൃതികൂടിയാണിത്.

    D D Kosambi

     

    വില രൂ460

    460.00
  • Kerala Samskara Charithra Nighandu - II കേരളസംസ്കാര ചരിത്രനിഘണ്ടു -1

    കേരളസംസ്കാര ചരിത്രനിഘണ്ടു -2 – ഡോ എസ് കെ വസന്തൻ

    700.00
    Add to cart Buy now

    കേരളസംസ്കാര ചരിത്രനിഘണ്ടു -2 – ഡോ എസ് കെ വസന്തൻ

    കേരളസംസ്കാര ചരിത്രനിഘണ്ടു

     

    ഡോ എസ് കെ വസന്തൻ

     

    മലയാളികളുടെ സാംസ്‌കാരിക ബോധത്തെയും ചരിത്രബോധത്തെയും അനൂക്ഷണം വികസിതമാക്കാൻ തക്കവണ്ണം ആഴവും പാറപ്പുമുള്ള ആധികാരിക നിഘണ്ടു.
    രണ്ടുവാല്യങ്ങളിലായി 7000 ത്തിലധികം ശീർഷകങ്ങൾ. അനുബന്ധമായി വേലുത്തമ്പിദളവയുടെ കുണ്ടറവിളംബരം, ഡാവേലി വായന, ശ്രീവൈകുണ്ഡം കളി, കേരളത്തിന്റെ പഴയ ഭൂപടം എന്നീ പ്രത്യേകതകളും.
    ഓരോ മലയാളിയുടെയും വായനമുറിയിൽ ഉണ്ടാകേണ്ട വിശിഷ്ടാതിഥിയാണ് ഈ നിഘണ്ടു.

     

    Dr S K Vasanthan / Dr S K Vassanthan

     

    പേജ് 702 വില രൂ 700

    700.00
  • Kerala Samskara Charithra Nighandu 1 കേരളസംസ്കാര ചരിത്രനിഘണ്ടു -2

    കേരളസംസ്കാര ചരിത്രനിഘണ്ടു -1 – ഡോ എസ് കെ വസന്തൻ

    700.00
    Add to cart Buy now

    കേരളസംസ്കാര ചരിത്രനിഘണ്ടു -1 – ഡോ എസ് കെ വസന്തൻ

    കേരളസംസ്കാര ചരിത്രനിഘണ്ടു

     

    ഡോ എസ് കെ വസന്തൻ

     

    മലയാളികളുടെ സാംസ്‌കാരിക ബോധത്തെയും ചരിത്രബോധത്തെയും അനൂക്ഷണം വികസിതമാക്കാൻ തക്കവണ്ണം ആഴവും പാറപ്പുമുള്ള ആധികാരിക നിഘണ്ടു.
    രണ്ടുവാല്യങ്ങളിലായി 7000 ത്തിലധികം ശീർഷകങ്ങൾ. അനുബന്ധമായി വേലുത്തമ്പിദളവയുടെ കുണ്ടറവിളംബരം, ഡാവേലി വായന, ശ്രീവൈകുണ്ഡം കളി, കേരളത്തിന്റെ പഴയ ഭൂപടം എന്നീ പ്രത്യേകതകളും.
    ഓരോ മലയാളിയുടെയും വായനമുറിയിൽ ഉണ്ടാകേണ്ട വിശിഷ്ടാതിഥിയാണ് ഈ നിഘണ്ടു.

     

    Dr S K Vasanthan / Dr S K Vassanthan

     

    പേജ് 702 വില രൂ 700

    700.00
  • Christu Matham - Charithravum Darsanavum ക്രിസ്തുമതം ചരിത്രവും ദർശനവും

    ക്രിസ്തുമതം ചരിത്രവും ദർശനവും – കെ സി വർഗീസ്

    240.00
    Add to cart Buy now

    ക്രിസ്തുമതം ചരിത്രവും ദർശനവും – കെ സി വർഗീസ്

    ക്രിസ്തുമതം ചരിത്രവും ദർശനവും

     

    കെ സി വർഗീസ്

     

    ക്രിസ്തുമതത്തിലെ വിഭാഗീയ ചേരിപ്പോരുകൾ, ബൈബിളിന്റെ ദൈവസങ്കൽപ്പം, ഗ്രീക്ക് നാഗരികതയും ക്രിസ്തുമതവും, ചരിത്രത്തിലെയും ബൈബിളിലെയും യേശു, സഭയുടെ പിളർപ്പ്, ഫ്രഞ്ച് വിപ്ലവവും കത്തോലിക്കാസഭയും തുടങ്ങിയവയെക്കുറിച്ചെല്ലാം വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.

     

     

    K C Varghees / K C Vargees

     

     

    പേജ് 238 വില രൂ 240

    240.00