യുക്തിവാദി പേജിന് മുസ്ലീം തീവ്രവദ ഭീഷണി, പേജ് അഡ്മിനു ലഭിച്ച അധിക്ഷേപങ്ങളും തീവ്രവാദ സന്ദേശവും സൈബർ സെല്ലിനു കൈമാറി ~

~തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ മതവിമർശന വേദിയായ ”യുക്തിവാദി” പേജ് തുടർച്ചയായ മതവിരുദ്ധ നിലപാടുകളിലൂടെ ഓൺലൈനിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. പേജിന് എൺപതിനായിരത്തിൽപ്പരം അനുഗാമികളും, പോസ്റ്റു ഷെയറിങ്ങിലൂടെ പത്തുലക്ഷത്തിനും ഇരുപതുലക്ഷത്തിനും ഇടയിയുള്ള ആളുകളിലേക്ക് പ്രതിവാര എത്തിച്ചേരലും ഉണ്ട്.

ഇതിലെ അഡ്മിനു വരുന്ന ഇത്തരം സന്ദേശങ്ങൾ സാധാരണ അവഗണിക്കുകയാണ് പതിവ്. എന്നാൽ സംശയത്തിന് ഇടവരുന്ന ഒരു വ്യക്തിഗത അക്കൗണ്ടിൽ നിന്ന് ആണ് സന്ദേശം ഇത്തവണ എത്തിയത്. സൈബർ സെല്ലിന് അയച്ച പരാതിയിൽ തങ്ങളുടെ സുരക്ഷയെക്കാളുപരി, ഇത് മറ്റു രീതിയിലുള്ള അന്വേഷണങ്ങൾക്ക് സഹായകരമാണോ, ഇത് കൂടുതലായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിന് വിധേയമാക്കേണ്ടി വരുമോ എന്നീ കാര്യങ്ങൾ പരിശോധിക്കാനാണ് പേജിന്റെ അഡ്മിൻ  പ്രത്യേക വിഭാഗ പോലീസിനോട് അഭ്യർഥിച്ചിരിക്കുന്നത്.  കേരളത്തിൽ മുസ്ലീം തീവ്രവാദ സെല്ലുകൾ സജീവമാണ് എന്നു സൂചനകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് യുക്തിവാദി പേജിന്റെ അഡ്മിൻ ഇത്തരമൊരു പരാതി പ്രത്യേകമായി നൽകാൻ തയ്യാറായത് എന്നു സൂചിപ്പിച്ചു.

പേജിനു വന്ന ഭീഷണികത്തും, ആ സന്ദേശം അയച്ച അക്കൗണ്ടിലുള്ള അതിതീവ്ര നിലപാടുകളും, ചില തീവ്രവാദ സംഘടയിലേക്ക് ഈ അക്കൗണ്ടിലുള്ള കണ്ണികളും സ്‌ക്രീൻ ഷോട്ടു രൂപത്തിൽ പരാതിയോടൊപ്പം സൈബർ സെല്ലിനു അഡ്മിൻ കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം ആസ്ഥാനമായുള്ള സൈബർ സെൽ ആസ്ഥാനത്തേയ്ക്കാണ് പരാതി നൽകിയിട്ടുള്ളത്.

One thought on “യുക്തിവാദി പേജിന് മുസ്ലീം തീവ്രവദ ഭീഷണി, പേജ് അഡ്മിനു ലഭിച്ച അധിക്ഷേപങ്ങളും തീവ്രവാദ സന്ദേശവും സൈബർ സെല്ലിനു കൈമാറി ~

  1. The kind of respect these guys give to women is pathetic. We as citizens of this country ought to do something about it.

Leave a Reply

Your email address will not be published. Required fields are marked *